അബ്ദുല്‍ ഖാദര്‍ ഇര്‍ശാദി മദീനാ അന്തര്‍ദേശീയ ഖുര്‍ആന്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധമതരിപ്പിക്കും

ചട്ടഞ്ചാല്‍: സൗദി അറേബ്യയിലെ മദീനയിലുള്ള തൈ്വബ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ഖുര്‍ആന്‍ കോണ്‍ഫറന്‍സില്‍ അബ്ദുല്‍ ഖാദര്‍ ഇര്‍ശാദി ചെമ്പരിക്ക പ്രബന്ധമതരിപ്പിക്കും. 'ഖുര്‍ആനും നവ വിവരസാങ്കേതികവിദ്യയും ' എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 22 മുതല്‍ 25 വരെ മദീനയിലെ തൈ്വബ യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ നടത്തപ്പെടുന്ന കോണ്‍ഫറന്‍സില്‍ വിശുദ്ധ ഖുര്‍ആനിലൂടെ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളും സാധുതകളും ഇലക്‌ട്രോണിക് പതിപ്പുകളും വിലയിരുത്തും. 
ഏഷ്യ, ആഫ്രിക്ക, അമേരിക്ക, ആസ്‌ട്രേലിയ വന്‍കരകളില്‍ നിന്നുള്ള വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ ഇന്ത്യയുടെ പ്രതിനിധിയായാണ് അബ്ദുല്‍ ഖാദര്‍ ഇര്‍ശാദി പങ്കെടുക്കുന്നത്. സാങ്കേതിതാഭിവ്യതിയുടെ ഖുര്‍ആനിക ഭാഷ്യങ്ങള്‍ എന്ന വിഷയത്തില്‍ ആംഗലേയ ഭാഷയില്‍ തയ്യാറാക്കിയ പ്രബന്ധമാണ് ഇര്‍ശാദി പേപ്പര്‍ പ്രസന്റേഷനായി അവതരിപ്പിക്കുന്നത്. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാമിക് ട്രഡിഷന്‍ ആന്റ് കണ്ടംപററി സ്റ്റഡീസില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി മലപ്പുറം ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിലെ അഖീദ ആന്റ് ഫിലോസഫി

ഇസ്ലാമിക്‌ സെന്‍റെര്‍ മുതൈരി,സ്റ്റേടിയം യൂണിറ്റ് ഭാരവാഹികള്‍


 കുവൈറ്റ്‌ സിറ്റി :കുവൈറ്റ്‌ ഇസ്ലാമിക്‌ സെന്റെര ര്മൊമ്പര്ഷിൂപ്പ്‌ കാമ്പയിനിന്റെബ ബാകമായി അബ്ബാസിയ മേകലയിലെ മുതൈരി, സ്റ്റേടിയം യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. മുതൈരി യൂണിറ്റ് ഭാരവാഹികളായി ശംസുദ്ധീന്‍ യമാനി പ്രസിഡന്റ്‌ യാക്കൂബ് വൈസ് പ്രസിഡന്റ്‌, മുഹമ്മദ്‌ ജാബിര്‍ ജനറല്‍ സെക്രട്ടറി, സുനീര്‍ ബാബു, അബ്ദുറഹിം ജോയിന്റ് സെക്രടറിമാര്‍,മുഹമ്മദ്‌ ഇസ്ഹാക്ക് ട്രഷരര്‍ യന്നിവരെയും ഓടിറ്ററായി യൂസുഫ്‌ ചെമ്ബനെയും തിരഞ്ഞെടുത്തു.

സ്റ്റേടിയം യൂണിറ്റ് ഭാരവാഹികളായി വീരാന്കുകട്ടി മൗലവി പ്രസിഡന്റ്‌, മുഹമ്മദ്‌ അലി അലനല്ലൂര്‍, ഉസ്മാന്‍ വയിക്കടവ്‌ വൈസ് പ്രസിഡന്റുമാര്‍, ഷറഫുദ്ദീന്‍ പി ജനറല്‍ സെക്രട്ടറി,യൂസുഫ്‌ കരുവാരകുണ്ട് ,ഹംസപാലക്കാട്‌ ,ജോയിന്റ് സെക്രടറിമാര്‍,നാസര്‍ കളത്തില്‍ ട്രഷരര്‍ യന്നിവരെയും മേകല കൌന്സിമലറായി അഷ്‌റഫ്‌ അലി ദാരിമിയെയും തിരഞ്ഞെടുത്തു

സആദ വാര്‍ഷികം: മഹല്ലുസംഗമങ്ങള്‍ സമാപിച്ചു

വാരാമ്പറ്റ: ഡിസംബര്‍ 27, 28 തിയ്യതികളിലായി നടക്കുന്ന സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജിന്റെ 10-ാം വാര്‍ഷികത്തിന്റെ ഭാഗമായി മഹല്ലുകളില്‍ നടന്നു വരുന്ന പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും പ്രചരണ സംഗമവും സമാപിച്ചു.
വാരാമ്പറ്റയില്‍ നടന്ന സംഗമത്തില്‍ എ സി മായിന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. പി എ ആലി ഹാജി ഉദ്ഘാടനം ചെയ്തു. ആസിഫ് വാഫി അനുസ്മരണ പ്രഭാഷണം നടത്തി. ഹാരിസ് ബാഖവി പ്രസംഗിച്ചു. സിറാജുദ്ദീന്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ബപ്പനം മദ്‌റസാ ഹാളില്‍ നടന്ന പരിപാടിയില്‍ കല്ലേരി ആലി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം വഹബി ഉദ്ഘാടനം ചെയ്തു. കബീര്‍ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. പി സി മമ്മൂട്ടി, ആരിഫ് വാഫി, ഇബ്രാഹിം ഫൈസി പ്രസംഗിച്ചു.

ജംഇയ്യത്തുല്‍ മുദരിസീന്‍: പയ്യക്കി ഉസ്താദ് (പ്രസി), ശംസുദ്ദീന്‍ ഫൈസി (ജന:സെക്രട്ടറി), ത്വാഖാ അഹ്മദ് മൗലവി (ട്രഷ)

ചട്ടഞ്ചാല്‍: സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കൗണ്‍സില്‍ മീറ്റില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കി. പി.കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പയ്യക്കി പ്രസിഡന്റായും, ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല ജന. സെക്രട്ടറിയായും ട്രഷററായി ത്വാഖാ അഹ്മദ് മുസ്‌ലിയാരെയും തിരഞ്ഞെടുത്തു. 
കെ.ടി അബ്ദുല്ല ഫൈസി പടന്ന, കെ.സി അബൂബക്കര്‍ ബാഖവി, അബ്ദുല്‍ ഖാദര്‍ ബാഖവി നദ്‌വി കുണിയ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, സമീര്‍ ഹൈതമി നോര്‍ത്ത് ചിത്താരി, അഹ്മദ് ബശീര്‍ ഫൈസി തൃക്കരിപ്പൂര്‍, യഅ്ഖൂബ് ദാരിമി മൊഗ്രാല്‍ എന്നിവര്‍ ജോയിന്‍ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, ടി.എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, അബ്ദുല്‍ കരീം ബാഖവി, അഹ്മദ് അശ്‌റഫ് ഫൈസി, കബീര്‍ ഫൈസി ചെറുകോട്, അബ്ദുല്‍ മജീദ് ദാരിമി, അബ്ദുല്‍ ഹമീദ് മദനി, താജുദ്ദീന്‍ ദാരിമി, അബ്ദുസ്സലാം ഫൈസി, അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ, കമറുദ്ദീന്‍ ഫൈസി തൃക്കരിപ്പൂര്‍, എന്നിവര്‍ മെമ്പര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു.

സി.എം അബ്ദുല്ല മൗലവി മെമ്മോറിയല്‍ ലക്ചറും ദേശീയ വിദ്യാഭ്യാസ സെമിനാറും സമാപിച്ചു

കാസര്‍ഗോഡ്: പ്രമുഖ പണ്ഡിതനും ഗോളശാസ്ത്ര ചിന്തകനുമായ ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വേര്‍പ്പാടിന്റെ നാലാം വര്‍ഷത്തോടനുബന്ധിച്ച് കാസര്‍ഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷനും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ സി.എം അബ്ദുല്ല മൗലവി മെമ്മോറിയല്‍ ലക്ചറും ദേശീയ വിദ്യാഭ്യാസ സെമിനാറും സമാപിച്ചു. പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറാ അംഗം അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ ലക്ഷദ്വീപ് ഉദ്ഘാടനം ചെയ്തു. യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ലോക മുസ്ലിം പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി മെമ്മോറിയല്‍

റഹ്‌മാനീസ്‌ ബഹ്‌റൈന്‍ ചാപ്‌റ്റര്‍; ചീക്കിലോട്ട്‌ ഓര്‍ അനുസ്‌മരണ സംഗമം ഇന്ന് ഹമദ്‌ടൌണില്‍

മനാമ: കടമേരി റഹ്‌ മാനിയ്യ അറബിക്‌ കോളേജ്‌ സ്ഥാപകനും പ്രമുഖ പണ്‌ഢിതനും സൂഫി വര്യനുമായിരുന്ന ബാനി ചീക്കിലോട്ട്‌ കുഞ്ഞമ്മദ്‌ മുസ്ല്യാരുടെ അനുസ്‌മരണവും ദിക്‌ര്‍ ദുആ മജ്‌ലിസും നാളെ(26, വ്യാഴം) രാത്രി ഹമദ്‌ ടൌണിലെ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്‌ കോളേജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന റഹ്‌മാനീസ്‌ അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്‌റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. 
സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ഹമദ്‌ ടൌണ്‍ ഏരിയ കമ്മറ്റിയുടെ കീഴില്‍ നടന്നു വരുന്ന സ്വലാത്ത്‌ മജ്‌ലിസിനോടനുബന്ധിച്ചാണ്‌ അനുസ്‌മരണ സംഗമവും ഒരുക്കിയിരിക്കുന്നത്‌ എന്നതിനാല്‍ കടമേരി റഹ്‌മാനിയ്യ അറബിക്‌ കോളേജിലും സഹോദര സ്ഥാപനങ്ങളിലും പഠനം നടത്തിയവരും കോളേജ്‌ കമ്മറ്റി അംഗങ്ങളും കോളേജുമായി ബന്ധപ്പെട്ട ബഹ്‌റൈനിലെ മറ്റെല്ലാ പ്രവര്‍ത്തകരും നിര്‍ബന്ധമായും സ്വലാത്ത്‌ മജ്‌ലിസിലേക്ക്‌ എത്തിച്ചേരണമെന്ന്‌ ജനറല്‍ സെക്രട്ടറി ഖാസിം റഹ്‌ മാനി പടിഞ്ഞാറത്തറ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 00973–33206456, 34007356.

കണ്ണിയത്ത് ഉസ്താദിന്റെ പ്രാര്‍ത്ഥനക്ക് 25 വര്‍ഷം; കാന്തപുരത്തിന്റെ'' 25 മുഖം കെടലുകൾ'' വിശദീകരിച്ച മലപ്പുറം സഖാഫി സമ്മേളനം ശ്രദ്ധേയമായി

മലപ്പുറം സുന്നി മഹല്‍ പരിസരത്ത് സംഘടിപ്പിച്ച സഖാഫി സംഗമംകേന്ദ്ര സഹ മന്ത്രി ഇ.അഹമ്മദ്‌ സാഹിബ്‌ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: വിശുദ്ധ ഇസ്‌ലാമിന്റെ പാരമ്പര്യ രീതിയെ കേരളക്കരക്ക് പരിചയപ്പെടുത്തുകയും മതത്തിന്റെ പേരിലുള്ള വിഘടന വാദക്കാരില്‍ നിന്നും സമൂഹത്തെ രക്ഷപ്പെടുത്തുകയും ചെയ്ത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മലപ്പുറം സുന്നി മഹല്‍ പരിസരത്ത് സംഘടിപ്പിച്ച സഖാഫി സംഗമം പുതിയ ചരിത്രം കുറിച്ചു. കേന്ദ്ര വിദേശ കാര്യ മന്ത്രി .ഇ അഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു സമൂഹത്തില്‍ ചിദ്രതയുണ്ടാക്കാന്‍ വന്നവര്‍ക്കെതിരെ 1998 ഡിസം: 23 ന് റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്തു ഉസ്താദ് നടത്തിയ ശ്രദ്ദേയമായ പ്രാര്‍ത്ഥനയുടെ 25 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലായിരുന്നു മലപ്പുറത്തെ സഖാഫി സമ്മേളനം സംഘടിപ്പിച്ചത്.
സി.എം കുട്ടി സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സി.എം. കുട്ടി സഖാഫി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, എം.എ ജലീല്‍ സഖാഫി, അബൂബക്കര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി നൂഞ്ഞേരി, അശ്‌റഫ് സഖാഫി, മുഹമ്മദ് റംലി സഖാഫി, അബ്ദുന്നാസര്‍ സഖാഫി, അബ്ദുസ്സലാം സഖാഫി, മുഹമ്മദ് കബീര്‍ സഖാഫി, സുലൈമാന്‍ സഖാഫി, അയ്യൂബ് സഖാഫി, ശുക്കൂര്‍ സഖാഫി, സുബൈര്‍ അഹ്‌സനി, ബഷീര്‍ ബാഖവി, അക്ബര്‍ സഅ#്ദി, ശമീര്‍ സഖാഫി , എന്നിവര്‍ സംബന്ധിച്ചു. മുഹമ്മദ് കബീര്‍  സഖാഫി സ്വാഗതം പറഞ്ഞു.
മലപ്പുറത്ത്‌ നടന്ന സഖാഫി സമ്മേളനം പൂര്ണമായി കേൾക്കാൻ 
ഇവിടെ ക്ലിക്ക് ചെയ്യുക

കാന്തപുരത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായിസം തിരിച്ചറിഞ്ഞു നേരിടുക:സഖാഫി സമ്മേളനം

സഖാഫി സമ്മേളന പ്രമേയം: 
''മുസ്‌ലിം കേരളത്തിന്റെ ആധികാരിക നേതൃത്വം പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളിലൂടെയും വന്ദ്യരായ മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിലൂടെയും സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളിലൂടെയും പി.എം.എസ്.എ തങ്ങളുടെ മറ്റ് സന്താന പരമ്പരയിലൂടെയും ആസ്വദിച്ച് അനുഭവിച്ച് സന്തുഷ്ടരായി കഴുയുന്നതിന്റെ വ്യക്തമായ നിദര്‍ശനമാണ് ആധുനിക മുസ്‌ലിം കേരളത്തിന്റെ മത-സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക വളര്‍ച്ച.പാണക്കാട്ടെ സയ്യിദുമാരിലൂടെ കേരള മുസ്‌ലിംകള്‍ ഐക്യത്തോടെ മുന്നേറുന്നത് കണ്ട് സമുദായ ശത്രുക്കള്‍ തീരുമാനിച്ചുറച്ചതാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ സമുദായ നേതാവാക്കുകയെന്നത്. അത് സാക്ഷാല്‍കരിക്കാന്‍ അനിവാര്യമായ പദ്ധതികള്‍ക്ക് അവര്‍ കരുതിയ കാല ഗണന പൂര്‍ത്തിയാവുകയാണ് വരും ചില വര്‍ഷങ്ങളോടെ.

എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കൗണ്‍സില്‍ ക്യാമ്പ്

കാസറകോട്::പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ് .60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിക്ക് അന്തിമ രൂപം നല്‍കുന്നതിന്ന് ജില്ലാ കൗണ്‍സിലര്‍മാരുടേയും ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാരുടേയും ക്യാമ്പ് നാളെ (ബുധനാഴ്ച്ച) രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 മണിവരെ വിദ്യാനഗറിലുള്ള 60-ാം വാര്‍ഷിക കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്.ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.

കക്കാട് ശാഖSYS,SKSSF സമസ്ത ആദര്‍ശ സമ്മേളനം ഇന്ന്


കക്കാട്: SYS,SKSSF കക്കാട് ശാഖ സംയുക്തമായി സംഘടിപ്പിക്കുന്ന സമസ്ത ആദര്‍ശ സമ്മേളനം 24 (ചൊവ്വാഴ്ച) വൈകു: 06:30 ന് കക്കാട് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സയ്യിദ്‌ ഹാഷിം ജിഫ്‌രി തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. മുഹമ്മദ്‌ രാമന്തളി,ജലീല്‍ സഖാഫി പുല്ലാര,നാസറുദീന്‍ ബദ് രി വെന്നിയൂര്‍,അഹമ്മദ്‌ ഫൈസി കക്കാട്  തുടങ്ങി പ്രമുഖർ പ്രസംഗിക്കും. സയ്യിദ്‌ ഹാഷിം ജിഫ്‌രി തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. മുഹമ്മദ്‌ രാമന്തളി,ജലീല്‍ സഖാഫി പുല്ലാര,നാസറുദീന്‍ ബദ് രി വെന്നിയൂര്‍,അഹമ്മദ്‌ ഫൈസി കക്കാട്  തുടങ്ങി പ്രമുഖർ പ്രസംഗിക്കും. 

“മുത്ത്‌ നബി: സ്‌നേഹത്തിന്റെ തിരുവസന്തം” SKSSFറബീഅ്‌ കാമ്പയിന്‍ :രചനാ മത്സരം സൃഷ്‌ടികള്‍ ക്ഷണിച്ചു

രചനകള്‍ ജനുവരി 15 ന്‌ മുമ്പ്‌ ലഭിക്കണം; 5000, 3000, 1000 രൂപ വീതം സമ്മാനം
കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന കമ്മിറ്റി ജനുവരി 2 മുതല്‍ ഫെബ്രുവരി 2 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റബീഅ്‌ കാമ്പയിനോടനുബന്ധിച്ച്‌ നടത്തുന്ന പ്രബന്ധ–കവിതാ രചന മത്സരങ്ങള്‍ക്ക്‌ സൃഷ്‌ടികള്‍ ക്ഷണിച്ചു. മലയാളത്തിലുള്ള മത്സരങ്ങളില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. “മുത്ത്‌ നബി: സ്‌നേഹത്തിന്റെ തിരുവസന്തം” എന്ന വിഷയത്തിലാണ്‌  പ്രബന്ധവും കവിതയും രചിക്കേണ്ടത്‌. പ്രബന്ധം 5000 വാക്കുകളിലും കവിത 24 വരികളിലും കവിയരുത്‌. രചനകള്‍ ജനുവരി 15 ന്‌ മുമ്പ്‌ കോര്‍ഡിനേറ്റര്‍, റബീഅ്‌ കാമ്പയിന്‍, ഇസ്‌ലാമിക്‌ സെന്റര്‍, റെയില്‍വേ ലിങ്ക്‌ റോഡ്‌, കോഴിക്കോട്‌–2 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്‌. രണ്ട്‌ മത്സര ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക്‌ യഥാക്രമം 5000, 3000, 1000 രൂപ സമ്മാനം നല്‍കുന്നതാണ്‌. ഫോണ്‍: 8891117177

“കണ്ണിയത്ത് ഉസ്താദിന്റെ പ്രാര്‍ത്ഥനക്ക് 25 വര്‍ഷം“ സഖാഫി സമ്മേളനം ഇന്ന് മലപ്പുറത്ത്; തൽസമയ സംപ്രേഷണം ഓണ്‍ലൈനിൽ

മലപ്പുറം: വിശുദ്ധ ഇസ്‌ലാമിന്റെ പാരമ്പര്യ രീതിയെ കേരളക്കരക്ക് പരിചയപ്പെടുത്തുകയും മതത്തിന്റെ പേരിലുള്ള വിഘടന വാദക്കാരില്‍ നിന്നും സമൂഹത്തെ രക്ഷപ്പെടുത്തുകയും ചെയ്ത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് 4 മണിക്ക് മലപ്പുറത്ത് സഖാഫി സമ്മേളനം നടത്താന്‍ സഖാഫിമാരുടെ യോഗം തീരുമാനിച്ചു. സമൂഹത്തില്‍ ചിദ്രതയുണ്ടാക്കാന്‍ വന്നവര്‍ക്കെതിരെ 1998 ഡിസം: 23 ന് റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്തു ഉസ്താദ് നടത്തിയ ശ്രദ്ദേയമായ പ്രാര്‍ത്ഥനയുടെ 25 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് മലപ്പുറത്തെ സഖാഫി സമ്മേളനം. സി.എം കുട്ടി സഖാഫി അദ്ധ്യക്ഷത വഹിച്ചു. ശുക്കൂര്‍ സഖാഫി, സുലൈമാന്‍ സഖാഫി, അശ്‌റഫ് സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി, നൗഷാദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി, അബൂബക്കര്‍ സഖാഫി, കബീര്‍ സഖാഫി, ഹസന്‍ സഖാഫി സംബന്ധിച്ചു. 
പരിപാടിയുടെ തല്‍സമയ സംപ്രേഷണം കേരള ഇസ്ലാമിക്‌ ക്ലാസ്‌ റൂമിലുണ്ടാകുമെന്നും തുടർന്ന് പതിവ് അവലോകന-ചര്ച്ചകളും സംശയ നിവാരണവും ഉണ്ടായിരിക്കുമെന്നും അഡ്മിൻ ഡസ്ക് അറിയിച്ചു.
24 മണിക്കൂറും ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന 
KERALA ISLAMIC CLASS ROOM-AUDIO / VIDEO

കാന്തപുരത്തിന്റെ കയ്യില്‍ നിന്നും സനദ്‌ സ്വീകരിക്കാന്‍ ബിരുദധാരികള്‍ തയ്യാറായില്ല. വെല്ലൂര്‍ ബാഖിയാത്തിലും കാന്തപുരം 'മുഖം കെട്ടു'

കണ്ണിയത്ത് ഉസ്താദിന്റെ പ്രാര്‍ത്ഥനയുടെ 'സില്‍വര്‍ജൂബിലി'യില്‍ 
കാന്തപുരത്തിന് ദയനീയമായ ഒരു 'ഗോള്‍ഡന്‍ ജൂബിലി'

വിഘടിത 'കുഞ്ഞാടുകൽ'
പ്രചരിപ്പിച്ചിരുന്ന facebook
 പോസ്റ്റുകളിലൊന്ന് 
ചെന്നൈ: ഗൌരവമേറിയ പ്രവാചക നിന്ദയും ആത്മീയ ചൂഷണവും തുടരുന്ന കാന്തപുരത്തിന്റെ കയ്യില്‍ നിന്നും തങ്ങള്‍, സനദ്‌ സ്വീകരിക്കില്ലെന്ന ബിരുദധാരികളുടെ  ഐക്യകണ്‌ഠേനയുള്ള  തീരുമാനത്തിനു മുന്നില് സ്ഥാപന ഭാരവാഹികള്‍ക്ക്‌ മുട്ടു കുത്തേണ്ടി വന്നു. 
!?
എന്നാല്‍ മുഖം രക്ഷിക്കാനായി, ഒടുവിൽ  "സനദ്‌ ദാന ചടങ്ങ് കാന്തപുരത്തിന്റെ അദ്ധ്യക്ഷതയില്‍ നടക്കട്ടെ " എന്ന ചില വിഘടിത നേതാക്കളുടെ  ഒത്തു തീര്‍പ്പും ബിരുദധാരികള്‍ തള്ളി., തങ്ങളുടെ പഠന–പ്രബോധന ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തത്തില്‍, നഗ്നമായ പ്രവാചക നിന്ദ തുടരുന്ന ഒരു വ്യക്തിയുടെ സാന്നിധ്യം പോലും ഞങ്ങളാഗ്രഹിക്കുന്നില്ലെന്നറിയിച്ചതോടെ, ഒടുവില്‍ കാന്തപുരം സ്ഥാപനത്തിലെത്തുന്നത്തിന്റെ  തലേദിവസം തന്നെ സനദ്‌ ദാനം നിര്‍വ്വഹിക്കേണ്ടി വന്നു. 
കഴിഞ്ഞ ദിവസം 150 ആം വാര്‍ഷിക സമ്മേളനവും സനദ്‌ ദാനവും നടന്ന പ്രമുഖ സ്ഥാപനമായ  വെല്ലൂര്‍ ബാഖിയാത്തിലാണ്‌ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌. 
അതേ സമയം മുന്‍കൂട്ടി അറിയിച്ച ദിവസം തന്നെ , ട്രയിനില്‍ എ.സി കമ്പാര്‍ട്ടുമെന്റില്‍'പരിചാര'സമേതമെത്തിയ കാന്തപുരത്തെ സ്റ്റേഷനില്‍ സ്വീകരിക്കാന്‍ പോലും ആരും ഇല്ലാതായതോടെ, കൂടെ വന്നവരെ കൊണ്ടുതന്നെ 'റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണ' മൊരുക്കി ശൈഖുന

SYS-60-ാം വാര്‍ഷികം-കാസറകോട് ജില്ലാ SKSSF 60 ഇന പ്രചരണ പരിപാടി: വിവിധ ഏരിയാ പ്രതിനിധി സമ്മേളനങ്ങള്‍ഇന്ന്

  • തെക്കന്‍ ഏരിയ സമ്മേളനം രാവിലെ 11 മണിക്ക് സൗത്ത് ചിത്ത്ാരി് മദ്രസയില്‍
  • മദ്ധ്യഏരിയാ സമ്മേളനം ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാനഗര്‍ സ്വാഗതസംഘം ഓഫീസില്‍  
  • ശാഖ-ക്ലസ്റ്റര് പ്രസിഡണ്ട് ,ജനറല്‍ സെക്രട്ടറി,ട്രഷറര്‍,വര്‍ക്കിംഗ് സെക്രട്ടറി എന്നിവരും മേഖലാ കൗണ്‍സിലര്‍മാരുംപങ്കെടുക്കണം. 
കാഞ്ഞങ്ങാട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദി തൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന തെക്കന്‍ ഏരിയാ പ്രതിനിധി സമ്മേളനം ഇന്ന്(തിങ്കള്‍)രാവിലെ 11 മണിക്ക് സൗത്ത് ചിത്ത്ാരി് മദ്രസയില്‍ വെച്ച് നടക്കും. പരിപാടി ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോടിന്റെ അധ്യക്ഷതയില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി.അലി ഫൈസി ഉദ്ഘാടനം ചെയ്യും 
എസ്.കെ. എസ്.എസ്.എഫ് ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ധതി അവതരിപ്പിക്കും.ഹനീഫ് ഹുദവി ദേലമ്പാടി പ്രമേയപ്രഭാഷണം നടത്തും.കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, മുബാറക് അസൈനാര്‍ ഹാജി,കെ.യു.ദാവൂദ് ഹാജി,ഹമീദ് ഫൈസി ചിത്താരി,സി.മുഹമ്മദ് കുഞ്ഞി,ബഷീര്‍ വെള്ളിക്കോത്ത്,യൂനസ് ഫൈസി കാക്കടവ്,റഷീദ് ഫൈസി ആറങ്ങാടി,ശമീര്‍ മൗലവി കുന്നുങ്കൈ,യൂസുഫ്ആമത്തല, മുഹമ്മദലി മൗലവി പടന്ന,ഹാരിസ് ഹസനി മെട്ടുമ്മല്‍,യൂനുസ് ഹസനി,നാഫിഅ#് അസ്അദി,ഫൈസല്‍ പേരോല്‍,ശറഫുദ്ധീന്‍ കുണിയ, തുടങ്ങിയവര്‍ പ്രസംഗിക്കും.തൃക്കരിപ്പൂര്‍,പെരുമ്പട്ട,നീലേശ്വരം കാഞ്ഞങ്ങാട് മേഖലകളിലെ ശാഖയുടേയും ക്ലസ്റ്ററിന്റെയും പ്രസിഡണ്ട് ,ജനറല്‍ സെക്രട്ടറി,ട്രഷറര്‍,വര്‍ക്കിംഗ് സെക്രട്ടറി എന്നിവരും മേഖലാ കൗണ്‍സിലര്‍മാരുംപ്രതിനിധി സമ്മേളനത്തില്‍ സംബന്ധിക്കണം.

"ക്ലിപ്പ്‌ പ്രഭാഷണം മുതല്‍ നൌഷാദ്‌ അഹ്‌സനി സംഭവം വരെ" SYS പ്രതിനിധി സമ്മേളനത്തിലെ 'ചോദ്യോത്തര സെഷന്‍' ശ്രദ്ധേയമായി

കഴിഞ്ഞ ദിവസം വേങ്ങരയില്‍ നടന്ന SYS മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തിനിടെ ആനുകാലിക വും പ്രാസ്ഥാനികവുമായ വിഷയങ്ങളെ സംബന്ധിച്ചുള്ള നേതാക്കളുടെ ക്രിത്യവും സുതാര്യവുമായ പ്രതികരണം ആമില പ്രവര്‍ത്തകര്‍ക്ക്‌ ആവേശം പകര്‍ന്നു.
"ക്ലിപ്പ്‌ ഉപയോഗിച്ചുള്ള പ്രഭാഷണങ്ങള്‍, വിമര്‍ശന പ്രഭാഷണങ്ങളുടെ അടിസ്ഥാനം, ആഗസ്റ്റ്‌ 1ന്‌ പുറത്തിറങ്ങുന്ന സുപ്രഭാതം ദിനപത്രത്തിന്റെ പുരോഗതി, ചെമ്പരിക്ക ഖാസി വധക്കേസും സമസ്‌തയുടെ സമരമുറയും, നൌഷാദ്‌ അഹ്‌സനിക്ക്‌ സമസ്‌ത അംഗത്വം നല്‍കിയിട്ടുണ്ടോ? അദ്ധേഹത്തിന്റെ ഇപ്പോഴുള്ള അവസ്ഥ എന്ത്‌?" തുടങ്ങിയ നിരവധി കാര്യങ്ങളെ കുറിച്ചുള്ള ആമില  പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ നേതാക്കള്‍ നല്‍കിയ മറുപടി തല്‍സമയം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ സംപ്രേഷണം ചെയ്‌തിരുന്നു. ഇതിന്റെ വീഡിയോ റെക്കോര്‍ഡ്‌ ഇവിടെ കാണാം

SYS മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനസെഷനുകളിലെ മുഴുവന്‍ പ്രഭാഷണങ്ങള്‍ക്കും 

ഡക്കാര് ആഗോള സൂഫി സമ്മേളനം; പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പുറപ്പെട്ടു

പെരിന്തല്‍മണ്ണ: സെനഗലിലെ ഡക്കാറില്‍ നടക്കുന്ന ആഗോള സൂഫി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാളുമായ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പുറപ്പെട്ടു. അറബ്-ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളെത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയാണ് ബഹു ഭാഷാ പണ്ഡിതന്‍ കൂടിയായ ആലിക്കുട്ടി മുസ്‌ലിയാര്‍.
അറബ്-ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളെത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയാണ് ബഹു ഭാഷാ പണ്ഡിതന്‍ കൂടിയായ ആലിക്കുട്ടി മുസ്‌ലിയാര്‍. 

ജാമിഅഃ 51-ാം വാര്‍ഷികം; പാലക്കാട് ജില്ലാ ദര്‍സ് ഫെസ്റ്റ് സമാപിച്ചു. അല്‍ അഖ്‌സ ദര്‍സ് മണലടി ജേതാക്കള്‍

പാലക്കാട്  ജില്ലാ ദര്‍സ് ഫെസ്റ്റിന് തുടക്കം കുറിച്ച്
വീരാന്‍ ഹാജി പൊട്ടച്ചിറ പതാക ഉയര്‍ത്തുന്നു.
പാലക്കാട് : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്റെ 51-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജാമിഅഃ ദര്‍സ് ഫെസ്റ്റിന്റെ ഭാഗമായി പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളേജില്‍ ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല മത്സരത്തിന് സമാപനമായി.നാല്‍പ്പത് ഇനങ്ങളിലായി നടത്തപ്പെട്ട മത്സരങ്ങളില്‍ ഇരുനൂറ്റി നാല്‍പത് പോയന്റുകളുമായി അല്‍ അഖ്‌സ ദര്‍സ് മണലടി ജേതാക്കളായി. നൂറ്റി ഇരുപത് പോയന്റുകളുമായി അന്‍വാറുല്‍ മുഹമ്മദിയ്യ കൈപ്പുറം രണ്ടും നൂറ്റി പത്തൊന്‍പത് പോയന്റുകളുമായി എന്‍.ടി.എസ്.എ ദര്‍സ് അലനല്ലൂര്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.അല്‍ അഖ്‌സ ദര്‍സ് വിദ്യാര്‍ത്ഥി മുര്‍ഷിദ് മാണിക്കപ്പറമ്പിനേയും അലനല്ലൂര്‍ ദര്‍സ് വിദ്യാര്‍ത്ഥി സയ്യിദ് മുഹമ്മദ് സാദിഖ് തങ്ങള്‍ അരിയൂരിനേയും കലാപ്രതിപകളായി തെരഞ്ഞെടുത്തു.ആറ് വേദികളിലാായി നടന്ന മത്സരങ്ങള്ളില്‍ ഇരുനൂറ്റി പതിമൂന്ന് വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു.ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദാലി ഫൈസി, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ട്രഷറര്‍ പൊട്ടച്ചിറ ബീരാന്‍ ഹാജി

SYS 60-ാം വാര്‍ഷികം; മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം സമാപിച്ചു

വേങ്ങര: പൈതൃകബോധം പകര്‍ന്നുനല്‍കിയ ആദര്‍ശപാഠത്തില്‍ നിന്ന് സേവനദൗത്യത്തിന്റെ അടയാളങ്ങളായി ആറായിരം ആമില അംഗങ്ങള്‍ കര്‍മവീഥിയിലേക്ക്. പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ ഫിബ്രവരിയില്‍ കാസര്‍കോട് നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം വേങ്ങരയില്‍ നടന്ന മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് ആറായിരം കര്‍ഭടന്മാര്‍ക്ക് ആമില പദവി നല്‍കിയത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പ്രഖ്യാപനം നടത്തി.
രാവിലെ പാണക്കാട് പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരുടെ മഖ്ബറ സിയാറത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ നേതൃത്വം നല്‍കി. കുറ്റാളൂരില്‍ പി.പി. മുഹമ്മദ് ഫൈസിയുടെ മഖ്ബറ സിയാറത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. എട്ടരയ്ക്ക് സമ്മേളന നഗരിയില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ പതാക ഉയര്‍ത്തി. തുടര്‍ന്ന് ബുര്‍ദ പാരായണം നടന്നു. ഒമ്പതരയ്ക്ക് തുടങ്ങിയ ആമില സംമത്തില്‍ എസ്.വൈ.എസ് ജില്ലാ...

സമ്മേളനത്തിലെ പ്രഭാഷണം പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

സമസ്ത ബഹ്‌റൈൻ ദേശീയ ദിനാഘോഷം സ്വദേശി പ്രമുഖരുടെ സാന്നിധ്യത്താൽ ശ്രദ്ധേമായി

മനാമ: സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം സ്വദേശി പ്രമുഖരുടെ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായി. ഹമദ്‌ ടൌണ്‍ ചാരിറ്റി സൊസൈറ്റി ചെയര്‍മാന്‍ യൂസുഫുല്‍ മഹ്‌മീദ്‌, മുന്‍ പാര്‍ലമെന്റ്‌ അംഗവും പ്രമുഖ പണ്‌ഢിതനും വാഗ്മിയുമായ ശൈഖ്‌ മുഹമ്മദ്‌ ഖാലിദ്‌ ഇബ്രാഹിം, ഹമദ്‌ ടൌണ്‍ ചാരിറ്റി സൊസൈറ്റി ദഅ്‌വാ ചെയര്‍മാന്‍ ഫൈസല്‍ അര്‍ജാനിയുമടങ്ങുന്ന പ്രമുഖരാണ്‌ പരിപാടയില്‍ സംബന്ധിച്ചത്‌.
ബഹ്‌റൈന്‍ സമസ്‌ത പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം അതിഥികളെ സ്വാഗതം ചെയ്‌തു സംസാരിച്ചു. ബഹ്‌റൈനിലെ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന ഈ നാടിന്റെ സുകൃതങ്ങള്‍ അദ്ധേഹം വിവരിച്ചു. തുടര്‍ന്നു സംസാരിച്ച യൂസുഫുല്‍ മഹ്‌ മീദ്‌ ഇന്ത്യക്കാരുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും കേരളീയരുടെ സല്‍സ്വഭാവത്തെ എടുത്തുപറയുകയും ചെയ്‌തു. ചുവപ്പ്‌, മഞ്ഞ, വെള്ള നിറങ്ങളിലുള്ള മൂന്ന്‌ റോസാപ്പൂ ഉപഹാരങ്ങള്‍ സദസ്യര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചാണ്‌

എസ്.കെ.എസ്.എസ്.എഫ്.തെക്കന്‍ ഏരിയാ പ്രതിനിധി സമ്മേളനം ഇന്ന്

 കാഞ്ഞങ്ങാട് :പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന തെക്കന്‍ ഏരിയാ പ്രതിനിധി സമ്മേളനം നാളെ(തിങ്കള്‍)രാവിലെ 11 മണിക്ക് സൗത്ത് ചിത്ത്ാരി് മദ്രസയില്‍ വെച്ച് നടക്കും.പരിപാടി ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോടിന്റെ അധ്യക്ഷതയില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി.അലി ഫൈസി ഉദ്ഘാടനം ചെയ്യും
എസ്.കെ. എസ്.എസ്.എഫ് ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ധതി അവതരിപ്പിക്കും.ഹനീഫ് ഹുദവി ദേലമ്പാടി പ്രമേയപ്രഭാഷണം നടത്തും.കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, മുബാറക് അസൈനാര്‍ ഹാജി,കെ.യു.ദാവൂദ് ഹാജി,ഹമീദ് ഫൈസി ചിത്താരി,സി.മുഹമ്മദ് കുഞ്ഞി,ബഷീര്‍ വെള്ളിക്കോത്ത്,യൂനസ് ഫൈസി കാക്കടവ്,റഷീദ് ഫൈസി ആറങ്ങാടി,ശമീര്‍ മൗലവി കുന്നുങ്കൈ,യൂസുഫ്ആമത്തല, മുഹമ്മദലി