കൊടുവള്ളി: എളേറ്റില്‍ ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷിക സമ്മേളനം ഡിസംബര്‍ 9, 10, 11 തിയ്യതികളില്‍ എളേറ്റില്‍ വട്ടോളിയില്‍ നടക്കും. സമ്മേളന സ്വാഗതസംഘം ഓഫീസ് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി. അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. എം.എ. ഗഫൂര്‍, കെ.കെ. ഇബ്രാഹിം മുസ്‌ല്യാര്‍, മായിന്‍ മുസ്‌ല്യാര്‍, ബഷീര്‍ ദാരിമി, ഷുഹൈബ് ഫൈസി, സമദ് വട്ടോളി, പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, അഷ്‌റഫ് മൂത്തേടത്ത്, എന്‍.സി. ഉസ്സയിന്‍, കെ.കെ.എ. ജബ്ബാര്‍, പി.സി. അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് ബുസ്താനി സ്വാഗതവും കെ.കെ. നാസര്‍ ഹാജി നന്ദിയും പറഞ്ഞു.എളേറ്റില്‍ ഇസ്‌ലാമിക് സെന്റര്‍ ത്രിദിന സമ്മേളനം ഡിസംബര്‍ 9, 10, 11 തിയ്യതികളില്‍ എളേറ്റില്‍ വട്ടോളിയില്‍
കൊടുവള്ളി: എളേറ്റില്‍ ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷിക സമ്മേളനം ഡിസംബര്‍ 9, 10, 11 തിയ്യതികളില്‍ എളേറ്റില്‍ വട്ടോളിയില്‍ നടക്കും. സമ്മേളന സ്വാഗതസംഘം ഓഫീസ് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി. അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. എം.എ. ഗഫൂര്‍, കെ.കെ. ഇബ്രാഹിം മുസ്‌ല്യാര്‍, മായിന്‍ മുസ്‌ല്യാര്‍, ബഷീര്‍ ദാരിമി, ഷുഹൈബ് ഫൈസി, സമദ് വട്ടോളി, പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, അഷ്‌റഫ് മൂത്തേടത്ത്, എന്‍.സി. ഉസ്സയിന്‍, കെ.കെ.എ. ജബ്ബാര്‍, പി.സി. അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് ബുസ്താനി സ്വാഗതവും കെ.കെ. നാസര്‍ ഹാജി നന്ദിയും പറഞ്ഞു.SKSSF ഓമശ്ശേരി മേഖല സമ്മേളനവും ശരീഅത്ത് സംരക്ഷണ റാലിയും ഇന്ന് (ഞായർ ); അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
തിരുവമ്പാടി : "സുക്ർതങ്ങളുടെ സമുദ്ധാരണത്തിന്" എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ്.ഓമശ്ശേരി മേഖല സമ്മേളനവും ശരീഅത്ത് സംരക്ഷണ റാലിയും ഇന്ന് തിരുവമ്പാടി കാളമ്പാടി ഉസ്താത് നഗരിയിൽ. കെ .എൻ .എസ് മൗലവിയുടെ അദ്ധ്യക്ഷതയിൽ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും . ഓണംമ്പള്ളി മുഹമ്മദ് ഫൈസി ,അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ് ,മമ്മുട്ടി മാസ്റ്റർ വയനാട് ,മുസ്തഫ മാസ്റ്റർ മുണ്ടുപാറ ,നാസർ ഫൈസി കൂടത്തായി,ഉമർ ഫൈസി മുക്കം,കുഞ്ഞാലൻകുട്ടി ഫൈസി സംസാരിക്കും . വൈകുനേരം 5 മണിക്ക് താഴെ തിരുവമ്പാടിയിൽ നിന്നും ആരംഭികുന്ന ശരീഅത് സംരക്ഷണ റാലി സമ്മേളന നഗരിയിൽ സമാപിക്കും. മേഖലയിലെ മുഴുവൻ വീടുകളുടെയും വിവരങ്ങൾ അടങ്ങുന്ന സോഫ്റ്റ്‌വേർ പദ്ധതി OZIP സമർപണവും നടക്കും . SYS, 60-ാം വാര്‍ഷികം പ്രചരണം സജീവമാക്കും-SKSSF ബദിയടുക്ക മേഖലാ കമ്മിറ്റി
ബദിയടുക്ക: പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.കെ. എസ്. എസ്.എഫ്. ബദിയടുക്ക മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണം സജീവമാക്കാനും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും മേഖലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.മേഖലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ആലിക്കുഞ്ഞി ദാരിമി നീര്‍ച്ചാല്‍, റസാഖ് അര്‍ഷദി കുമ്പഡാജ, അബ്ദുല്‍ ഹമീദ് ഖാസിമി പൈക്ക, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഖലീല്‍ ബെളിഞ്ചം തുടങ്ങിയവര്‍ സംസാരിച്ചു.വഫാത്തിനു ശേഷമുള്ള മുഅജിസത്ത് നിഷേധം; വിഘടിത മുഫ്‌തിക്ക് സ്വന്തം മദ്‌റസാ പാഠപുസ്‌തകത്തില്‍ നിന്നും മറുപടി
കാന്തപുരത്തിന്റെ വ്യാജ കേശം 'ഒറിജിനലാ' ക്കാനായി "തിരു നബി(സ)യുടെ വഫാതിനു ശേഷം നിലനില്‍ക്കുന്ന മുഅജിസത് ഖുര്‍ആന്‍ മാത്രമാണെന്ന" വഹാബിസം എഴുന്നള്ളിച്ച പൊന്‍മളയുടെ വാദത്തിനു ചൂട്ടു പിടിച്ച വിഘടിത ക്ലാസ്സ് റൂം മുഫ്തി പയ്യോളി മൌലവിയുടെ മറുപടിക്ക്, അക്കമിട്ടു മറുപടി നൽകിയുള്ള ഉസ്‌താദ് അബ്‌ദുസ്സലാം ബാഖവിയുടെ ക്ലിപ്പിംഗ് സഹിതമുള്ള വിശദീകരണവും, എം.ടി ദാരിമി, നൂര്‍ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സംശയ നിവാരണവും ഇവിടെ കേള്‍ക്കാം .
നവ ബിദഈ വാദവുമായി ബന്ധപ്പെട്ടു മുമ്പ് പ്രസിദ്ധീകരിച്ച റെക്കോർഡിന് ഇവിടെ ക്ലിക്ക് ചെയ്യുക.
കുവൈറ്റ് ഇസ്ലാമിക് സെന്‍റെര്‍ ആദര്‍ശ സമ്മേളനം വെള്ളിയാഴ്‌ചയിലേക്ക് മാറ്റി
കുവൈറ്റ് സിറ്റി :ഇസ്ലാമിക് സെന്‍റെര്‍ കേന്ദ്ര കമ്മിറ്റി നടത്താനിരുന്ന ആദര്‍ശ സമ്മേളനം ചില സാങ്കേതിക കാരണങ്ങളാല്‍ 29/11/13 വെള്ളിയാഴ്‌ചയിലേക്ക് മാറ്റിയതായി ബന്ധ പ്പെട്ടവര്‍ അറിയിച്ചു .
സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ബഹ്‌റൈന്‍ സമസ്‌തയുടെ അമരത്ത്; 'അഹ് ലുബൈത്തിന്റെ' നെത്ർ പുണ്ണ്യത്തിൽ സായൂജ്യരായി ബഹ്‌റൈനിലെ വിശ്വാസികള്‍..
മനാമ: മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിലെസാംസ്‌കാരിക, പ്രബോധന മേഖലകളിലെ നിറസാന്നിദ്ധ്യവും ബഹുഭാഷാ പണ്ഡിതനുമായസയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ സമസ്‌ത കേരള സുന്നീജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതലയേറ്റു.
സമസ്‌ത കേരള ജംഇയ്യത്തുല്‍ഉലമാ കേന്ദ്രമുശാവറാഅംഗവും പ്രമുഖ പണ്ഡിതനുമായ നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാരാണ് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങളെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. അഹ്‌ലുബൈത്തിലെകണ്ണിയും പണ്ഡിതശ്രേഷ്ടരുമായതങ്ങളവര്‍കളെ അനുസരിക്കുകയുംഅദ്ദേഹത്തിന് കീഴില്‍ഐക്ക്യത്തോടെ പ്രവര്‍ത്തി ക്കുകയും ചെയ്യണമെന്ന് പ്രവര്‍ത്തകരോട്‌ഉസ്‌താദ്‌അഭ്യര്‍ഥിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ഉലമാ കേന്ദ്രമുശാവറാഅംഗവും പ്രമുഖ പണ്ഡിതനുമായ നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാരാണ് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങളെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. അഹ്‌ലുബൈത്തിലെകണ്ണിയും പണ്ഡിതശ്രേഷ്ടരുമായതങ്ങളവര്‍കളെ അനുസരിക്കുകയുംഅദ്ദേഹത്തിന് കീഴില്‍ഐക്ക്യത്തോടെ പ്രവര്‍ത്തി ക്കുകയും ചെയ്യണമെന്ന് പ്രവര്‍ത്തകരോട്‌ഉസ്‌താദ്‌അഭ്യര്‍ഥിച്ചു.
പ്രവാചകകുടുംബത്തെ ആദരിക്കുകയും മുമ്പില്‍ നിര്‍ത്തുകയുംചെയ്‌ത പാരമ്പര്യമാണ്‌സമസ്‌തക്കും മുന്‍കാല പണ്ഡിതര്‍ക്കുമുള്ളതെന്ന്‌ചടങ്ങില്‍ഉദ്‌ബോധന പ്രസംഗം നടത്തിയറഫീഖ്‌സകരിയഫൈസി അപിപ്രായപ്പെട്ടു.
അഭിവന്ദ്യസമസ്‌തയുടെആലിമീങ്ങളിലാണ് താന്‍ പ്രവാചകപാരമ്പര്യം ദര്‍ശിച്ചതെന്നുംലാളിത്യത്തിന്റെ പ്രചാരകരായ അത്തരം നേതാക്കളാണ്‌തന്നെ ആകര്‍ഷിച്ചതെന്നുംഅതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതി ല്‍അഭിമാനമുണ്ടെന്നുംസ്‌ഥാനാരോഹണത്തെ തുടര്‍ന്ന്‌സംസാരിച്ച സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ സൂചിപ്പിച്ചു. പ്രബോധന വീഥിയില്‍ താന്‍ എപ്പോഴുംസജ്ജനാണന്നും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തക ര്‍വിരല്‍ഞൊടിച്ചാല്‍ താന്‍ ഓടിയെത്തുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.SKSSF ട്രന്റ് "ന്യൂ ജനറേഷന്‍ ട്രയിനിംഗ് പ്രോഗ്രാം" ദിദിന പരിശീലന ക്യാമ്പ് നടത്തി
കോഴിക്കോട്: എസ് കെ എസ് എസ് എഫ് വിദ്യഭ്യാസ വിഭാഗമായ ട്രന്റ് അവസാന വര്‍ഷ അറബിക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കി വരുന്ന 'ന്യൂ ജനറേഷന്‍ ട്രയിനിംഗ് പ്രോഗ്രാം' പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശീലന പരിപാടി നന്തി ദാറുസ്സലാം അറബിക് കോളേജില്‍ വെച്ച് നടന്നു.
ബഹു. എ വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയതു. ചടങ്ങില്‍ ട്രന്റ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ റിയാസ് നരിക്കുനി പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ അലി കെ വയനാട് കെ എന്‍ ജാഫര്‍ എന്നിവര്‍ സംസാരിച്ചു. റിയാസ് നരിക്കുനി, അലി കെ വയനാട, രഷീദ് കൊടിയോറ , റഹീം ചുഴലി, ഹനീഫ് ഹുദവി, എം കെ റഷീദ് എന്നിവര്‍ നേത്യത്യം നല്‍കി. ന്യൂ ജനറേഷന്‍ ട്രയിനിംഗ് പ്രോഗ്രാം ദിദിന പരിശീലന
ആത്മീയതക്കും ആദര്‍ശത്തിനും ഒന്നാം സ്ഥാനം നല്‍കണം-SYS വാദീ ത്വൈബ സംഗമം
മലപ്പുറം: ആത്മീയക്കും ആദര്‍ശത്തിനും ഒന്നാം സ്ഥാനം നല്‍കാനും ഭൗതിക താല്‍പര്യങ്ങള്‍ വെടിയാനും തയ്യാറുള്ള സമൂഹത്തെയാണ് നവ ലോകം പ്രതീക്ഷിക്കുന്നതെന്നും ഭൗതിക താല്‍പര്യത്തിന് ആത്മീയതയെ ചൂഷണം ചെയ്യുന്നവരില്‍ നിന്ന് വളര്‍ന്ന് വരുന്ന തലമുറയെ രക്ഷിക്കണമെന്നും എസ്.വൈ.എസ് വാദീ ത്വൈബ സംഗമം അഭിപ്രായപ്പെട്ടു. സുന്നീ യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പഞ്ചായത്തു തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട വാദീ തൈ്വബ അംഗങ്ങളുടെ മണ്ഡലം സംഗമം ഹസന്‍ സഖാഫി പൂക്കോട്ടൂരിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ഇ അലവി ഫൈസി കൊളപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
ഡോ സുബൈര്‍ ഹുദവി ചേകനൂര്‍, എം.ടി അബൂബക്കര്‍ ദാരിമി, മുസ്ഥഫ ഫൈസി വടക്കുമുറി ക്ലാസെടുത്തു. സി യൂസുഫ് ഫൈസി, പി ഹൈദ്രൂസ് ഹാജി, മുഹമ്മദലി ദാരിമി കരേക്കാട്, ഇ.പി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പി.കെ ലത്തീഫ് ഫൈസി, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പരമ്പ് പ്രസംഗിച്ചു.
ഫവാസ് ഹുദവി പട്ടിക്കാടിന് എസ് കെ ഐ സി റിയാദ് യാത്രയയപ്പ് നല്‍കി
റിയാദ്: ജോലിയാവശ്യാര്‍ത്ഥം ദമ്മാമിലേക്ക് പോകുന്ന എസ് കെ ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിററി വൈസ് പ്രസിഡണ്ട് ഫവാസ് ഹുദവി പട്ടിക്കാടിന് എസ് കെ ഐ സി റിയാദ് യാത്രയയപ്പ് നല്‍കി. ഉപജീവനാര്‍ത്ഥം പ്രവാസിയാകുമ്പോഴും പ്രാസ്താനിക പ്രതിബദ്ധത നഷ്ടപ്പെടാതിരിക്കാനും ദഅ്‌വത്തിന്റെ ബാധ്യത മറക്കാതിരിക്കാനും പണ്ഡിതസമൂഹം തയ്യാറാകണമെന്നും മൂല്യശോഷണവും ആത്മീയ ചൂഷണവും അരങ്ങുവാഴുന്ന വര്‍ത്തമാനത്തില്‍ ആധുനികതയോട് സംവദിക്കാന്‍ കഴിവുളള പണ്ഡിതര്‍ നിഷ്‌കൃയരാകരുതെന്നും യാത്രയയപ്പില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
അബൂബക്കര്‍ ബാഖവി മാരായമംഗലം അധ്യക്ഷത വഹിച്ചു അബൂബക്കര്‍ ഫൈസി ചുങ്കത്തറ ഉല്‍ഘാടനം ചെയ്തു അലവിക്കുട്ടി ഒളവട്ടൂര്‍ റസാഖ് വളകൈ, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, ഉമര്‍ കോയ
വാരാമ്പറ്റ സആദാ 'വിദ്യാര്‍ത്ഥി ഫെസ്റ്റ് 13' സമാപിച്ചു
വാരാമ്പറ്റ: സആദാ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ് 'വിദ്യാര്‍ത്ഥി ഫെസ്റ്റ് 13' സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എ സി മായിന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍, പി സി ഉമര്‍, എ കെ സുലൈമാന്‍ മൗലവി, കബീര്‍ ഫൈസി, അലി ഹൈത്തമി, നിഷാദ് വാഫി സംസാരിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം എ സി മമ്മുട്ടി ഹാജിയും ട്രോഫി വിതരണം സിറാജുദ്ദീന്‍ ഫൈസിയും നിര്‍വ്വഹിച്ചു. ഷൗക്കത്തലി മാസ്റ്റര്‍ സ്വാഗതവും ആരിഫ് വാഫി നന്ദിയും പറഞ്ഞു.
നവാസ് മന്നാനിയുടെ പ്രഭാഷണം ഇന്ന്(ശനി)ആരംഭിക്കും
പെരിന്തല്‍മണ്ണ : മണ്ഡലം എസ് വൈ എസ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തഹ്ഫീ ളുല്‍ ഖുര്‍ആന്‍ കോളേ ജിന്റെ രണ്ടാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി ഇന്നു മുതൽ മത പ്രഭാഷണം നടത്തുന്നു.
ശനി, ഞായര്‍ ദിവസങ്ങളില്‍ സുന്നുമഹല്‍ പരിസരത്ത് വൈകുന്നേരം ഏഴ് മണിക്ക് പ്രമുഖ പണ്ഡിതനും വാഗ്മീയുമായ നവാസ് മന്നാനി പനവൂര്‍ പ്രഭാഷണം നടത്തും. സ്ഥാപന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സി.പി.എം. ഓഫിസിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം വിവാദമാകുന്നു..
"മഹിളാസംഘടനകള്‍ക്കെന്തേ നാവിറങ്ങിയോ?" എന്ന് ഓണ്‍ലൈനില്‍ ആക്രോശം
മാനന്തവാടി: പതിനെട്ടു വയസ്സു തികഞ്ഞില്ലെന്ന കാരണത്താല്‍, നിയമപാലകര്‍ നാടെങ്ങും അരിച്ചു പെറുക്കി നിശ്ചയിച്ച പല മുസ്ലിം വിവാഹങ്ങളും തടഞ്ഞു കൊണ്ടിരിക്കുമ്പോള്‍, അവര്‍ക്ക് ഒത്താശ ചെയ്‌തും രഹസ്യ വിവരങ്ങള്‍ നല്‍കിയും "നിയമ സംരക്ഷകരായി വിലസുന്ന" മാര്‍ക്കിസ്റ്റു പാര്‍ട്ടിക്കാരുടെ കപടമുഖം തുറന്നു കാട്ടിയ വയനാട്ടിലെ പാര്‍ട്ടി ഓഫീസിലെ ശൈശവ വിവാഹം വിവാദമാകുന്നു.
പതിനെട്ടു വയസ്സിനു താഴെയുള്ള വിവാഹങ്ങള്‍ ശൈശവ വിവാഹമാണെന്നും അവ തടയണമെന്നും നാടാകെ കാമ്പയിന്‍ നടത്തുന്നതിനിടെയാണ് പ്രസ്‌തുത സംഭവമെന്നതും ശ്രദ്ധേയമാണ്. വയനാട്ടിലെ പാര്‍ട്ടി ഓഫീസില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് നേതാക്കാളുടെ സാന്നിധ്യത്തില്‍ പ്രസ്‌തുത വിവാഹം നടത്തിയത്. ഇതു സംബന്ധിച്ചു വന്ന ഒരു പത്ര വാര്‍ത്ത ഇങ്ങിനെ:
"പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനെതിരേ സി.പി.എമ്മും പോഷകസംഘടനകളും വ്യാപകമായി കാംപയിന്‍ നടത്തുന്നതിനിടെ പാര്‍ട്ടി ഓഫിസില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തി. പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമെത്തുന്നതുവരെ വിദ്യാഭ്യാസം നല്‍കണമെന്ന പാര്‍ട്ടി നിലപാട് തെറ്റിച്ചാണ് കഴിഞ്ഞ ദിവസം രാത്രി വൈകി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം പാര്‍ട്ടി ഓഫിസില്‍ വച്ചു നടത്തിയത്.
മാനന്തവാടി വാളാടാണ് സംഭവം. പ്ലസ്‌ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹമാണ് കഴിഞ്ഞ 17ന് രാത്രി ഒമ്പതോടെ വാളാട് സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ നടന്നത്. നാട്ടുകാരെ അറിയിക്കാതെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും വരനും മാത്രം ഉള്‍പ്പെട്ട ചടങ്ങില്‍ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്.
വര്‍ഷങ്ങളായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന വരന്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. രണ്‌ടുവര്‍ഷം മുമ്പ് അപകടത്തില്‍പ്പെട്ട് കാല്‍ മുറിച്ചുമാറ്റിയിരുന്നു. കൃത്രിമ കാലുമായി കഴിയുന്ന ഇയാള്‍ വാടകവീട്ടിലാണു താമസം.
പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ ജനന തിയ്യതി 1996 മാര്‍ച്ച് നാലാണ്.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് പെണ്‍കുട്ടിക്ക് വിവാഹപ്രായമാവണമെങ്കില്‍ ഇനിയും നാലുമാസം
SYS, 60-ാം വാര്‍ഷികസമ്മേളനത്തിന് അന്തിമരൂപം നല്‍കി; പൈതൃക സന്ദേശ യാത്രയും അന്താരാഷ്ട്ര മീലാദ് കോണ്‍ഫ്രന്‍സും സംഘടിപ്പിക്കും
ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ മരണം;
പുനരന്വേഷണം വേണം - എസ്.വൈ.എസ്.
![]() |
| സുന്നി യുവജന സംഘം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു |
കാസര്‍ഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടായിരുന്ന ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ. പുനരന്വേഷണം നടത്തണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ തുടക്കം മുതലേ അന്വേഷണ സംഘം ശ്രമം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യതെളിവുകളൊന്നും മുഖവിലക്കെടുക്കാതെയുള്ള അന്വേഷണം നീതിപൂര്‍വ്വകമായിരുന്നില്ല. യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ മരണത്തെകുറിച്ച് പുനരന്വേഷണത്തിന്ന് ഉത്തരവിടണമെന്നും യോഗം ആവശ്യപ്പെട്ടു.
2014 ഫെബ്രുവരി 14,15,16 തിയ്യതികളില്‍ കാസര്‍ഗോഡ് വാദീതൈ്വബയില്‍ നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന് അന്തിമരൂപം നല്‍കി. ഫെബ്രുവരി 1 മുതല്‍ പത്ത് വരെ പൈതൃക സന്ദേശ യാത്ര സംഘടിപ്പിക്കും. കോഴിക്കോട് വെച്ചു അന്താരാഷ്ട്ര മീലാദ് കോണ്‍ഫ്രന്‍സ് നടത്തുവാന്‍ തീരുമാനിച്ചു.
മര്‍ഹൂം പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാരുടെ മഗ്ഫിറത്തിന്ന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ ടി.കെ.സി.അബ്ദുല്‍ഖാദിര്‍ ഹാജിയെ യോഗം ആദരിച്ചു.
സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമ്മേളന പ്രൊജക്ട് എം.എ.ഖാസിം മുസ്‌ലിയാര്‍ അവതരിപ്പിച്ചു. ത്വാഖാ അഹ്മദ് മൗലവി, യു.എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഇമ്പിച്ചി കോയ തങ്ങള്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഹാജി. കെ.മമ്മദ് ഫൈസി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എം. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, കെ.എസ്.കെ. തങ്ങള്‍ വെട്ടിച്ചിറ, കാളാവ്
മോര്യ SKSSF ഇസ്‌ലാമിക് സെന്റര്‍ റിലീഫ് സെല്‍ ശിഹാബ് തങ്ങള്‍ സ്മാരക വിധവാ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നു
- ആദ്യ ഘട്ട പദ്ധതി ഒരു വര്‍ഷത്തേക്ക്; പദ്ധതി നവം.27ന് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
- ഗുണഭോക്താളെ കണ്ടെത്തുന്നത് മഹല്ല് കമ്മറ്റിയുടെ ശിപാര്‍ശയോടെയുള്ള അപേക്ഷയിലൂടെ
താനൂര്‍: മോര്യ കോട്ട്കാട് മഹല്ലില്‍ ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നു. എസ്.കെ.എസ്.എസ്.എഫ്. മോര്യ യൂണിറ്റ് കമ്മിറ്റി ആസ്ഥാനമായ ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സെന്റര്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ നിര്‍ധന കുടുംബങ്ങള്‍ക്ക് മാസാന്തം സൗജന്യ അരി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക സര്‍വ്വേ നടത്തിയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.
ആദ്യ ഘട്ടമെന്ന നിലയില്‍ ഒരു വര്‍ഷത്തേക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. മഹല്ല് പ്രസിഡണ്ടിന്റെയും, സെക്രട്ടറിയുടെയും ശിപാര്‍ശയോടെയുള്ള പ്രത്യേക അപേക്ഷ സ്വീകരിച്ചാണ് ഗുണഭോക്തക്കള്‍ക്ക് ആനുകൂല്യം നല്‍കുന്നത്. 14 വര്‍ഷമായി എസ്.കെ.എസ്.എസ്.എഫിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന റിലീഫ് സെല്‍ സംഘടനയുടെ ആസ്ഥാനം ഉദ്ഘാടനം ചെയ്തതോടെ 2012 ജനുവരി മുതല്‍ സ്ഥിരമായ റിലീഫ് സെല്ലായി പ്രവര്‍ത്തച്ചുവരികയാണ്. കുടിവെള്ളം, ചികിത്സ, വിവാഹം, പഠനം തുടങ്ങി ഒട്ടേറെ മേഖലകളില്‍ സെല്ലിന്റെ നേതൃത്വത്തില്‍ സഹായം നല്‍കിവരുന്നുണ്ട്.
സെല്ലിന്റെ പുതിയ സംരംഭമാണ് ശിഹാബ് തങ്ങള്‍ സ്മാരക വിധാവാ പെന്‍ഷന്‍, മാസാന്ത സൗജന്യ അരിവിതരണ പദ്ധതികള്‍. ഈ മാസം 27ന് (ബുധന്‍) വൈകുന്നേരം 6.30ന് മോര്യ സബീലുന്നജാത്ത് മദ്രസയില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പദ്ധതി നാടിന് സമര്‍പ്പിക്കും.
എസ്.വൈ.എസ് 60-ാം വാര്‍ഷികം; സ്വാഗത സംഘം യോഗം ഇന്ന് (വെള്ളി) മലപ്പുറം സുന്നി മഹലില്‍
മലപ്പുറം: ''പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്'' എന്ന പ്രമേയത്തില്‍ കാസര്‍ഗോഡ് വാദീതൈ്വയ്ബയില്‍ നടക്കുന്ന സുന്നി യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ ജില്ലാ സ്വാഗത സംഘം അംഗങ്ങളുടെയും സബ് കമ്മിറ്റികളുടെയും സംഗമം ഇന്ന് (വെള്ളി) മൂന്ന് മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരുന്നതാണ്.
വാദീതൈ്വബ സംഘം, ജില്ലാ സമ്മേളനം, പ്രചാരണം വിഷയങ്ങളില്‍ സംസ്ഥാന കമ്മിറ്റിയുടെ കര്‍മ്മ പദ്ധതി യോഗത്തില്‍ അവതരിപ്പിക്കും. അംഗങ്ങള്‍ കൃത്യസമയത്ത് എത്തണമെന്ന് ജനറല്‍ കണ്‍വീനര്‍ കാളാവ് സൈതലവി മുസ്‌ലിയാര്‍ അറിയിച്ചു.
മെട്ടമ്മൽ മദ്റസ SKSBV ജനറൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു
![]() |
| ലൈബ്രറി പ്രഥമ അംഗത്വം മുസ്തഫ് അ ഹാജിക്കു നൽകി ഉസ്താദ് റശീദ് മൌലവി നിർ വഹിക്കുന്നു. |
ത്രിക്കരിപ്പൂർ : മെട്ടമ്മൽ നജാത്തുസ്വിബിയാൻ മദ്റസയിൽ എസ്.കെ.എസ്.ബി.വി സാഹിത്യ സമാജത്തിന്റെ കീഴിൽ ശംസുൽ ഉലമ മെമ്മോറിയൽ ജനറൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു. യോഗം സദർ മു അല്ലിം ഹാരിസ് ഹസനിയുടെ അധ്യക്ഷതയിൽ കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബശീർ സുഹരി,റഫീഖ് മൌലവി.അലി മൌലവി ,ഹാശിം ഹുദവി കെ.ഹംസ മൌലവി സംസാരിച്ചു.
Subscribe to:
Posts (Atom)










