'വികൃതമായ വിഘടിത മുഖം'; സമസ്ത വിശദീകരണ സമ്മേളനം ഇന്ന് വാഴക്കാട്

തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍

വാഴക്കാട് : 'വികൃതമായ വിഘടിത മുഖം' എന്ന പ്രമേയത്തില്‍ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വിശദീകരണ സമ്മേളനം ഇന്ന് (തിങ്കള്‍) 08.04.2013 ന് വാഴക്കാട് മര്‍ഹും കണ്ണിയത്ത് ഉസ്ത്താദ് നഗറില്‍ നടക്കും. ഒരു പുരുഷായുസ് സ്വഹാബത്തിന്റെ തനിപകര്‍പ്പുപോലെ ജീവിച്ചു തീര്‍ത്ത അത്യപൂര്‍വ്വ മഹാനായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരെ അദ്ദേഹത്തിന്റെ ജീവിതകാലത്ത് ധിക്കരിക്കുകയും, തള്ളിപ്പറയുകയും, കണ്ണിയത്ത് ഉസ്താദിന്റെ പ്രസ്ഥാനമായ സമസ്തക്ക് സമാന്തരമുണ്ടാക്കുകയും ഉസ്താദിനെ കോടതി കയറ്റാന്‍ കേസ് കൊടുക്കുകയും ചെയ്തവര്‍ രണ്ട് പതിറ്റാണ്ടിന്റെ ശേഷം ഈയിടെയായി ഉറൂസ് നടത്താന്‍ നടത്തിയ നീക്കം പ്രദേശവാസികള്‍ തടഞ്ഞിരുന്നു.
തിരുമേനി(സ)യുടെ പേരില്‍ പോലും വ്യാജ കേശമവതരിപ്പിച്ചു ധനസമ്പാധനത്തിന് ധാര്‍ഷ്ഠ്യം കാണിച്ചവര്‍ കണ്ണിയത്ത് ഉസ്താദിന്റെ പേരില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ പശ്ചാതലത്തിലാണ് വിശദീകരണ സമ്മേളനം സംഘടിപ്പിക്കുന്നത്. 
സമ്മേളനത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം എന്നിവര്‍ പ്രഭാഷണം നടത്തും.
സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുമെന്ന്‌ കെ. ഐ. സി. ആര്‌. അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു

ഇന്റര്‍നെറ്റിലെ ബൈലക്‌സ്‌ മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെയും  മൊബൈലിലെഇന്റര്‍നെറ്റ്‌ റേഡിയോ വഴിയുമാണ്‌ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന്‌ സമ്മേളനം വീക്ഷിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുള്ളത്‌. 

ബഹ്‌റൈന്‍ സമസ്‌ത ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള യാത്രയപ്പ്‌

സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ ഏപ്രില്‍ 10ന്‌) പുറപ്പെടുന്ന ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള യാത്രയപ്പ്‌ ചടങ്ങില്‍ സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ ഉസ്‌താദ്‌ ഉമറുല്‍ ഫാറൂഖ്‌ ഹുദവി സംസാരിക്കുന്നു. മൂന്നു ബസ്സുകളിലായാണ്‌ സ്‌ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം ബുധനാഴ്‌ച മനാമയില്‍ നിന്നും യാത്ര പുറപ്പെടുന്നത്‌.

വെങ്ങപ്പള്ളിയിൽ ശിഹാബ് തങ്ങള്‍ സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ദശവാര്‍ഷിക പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശിഹാബ് തങ്ങള്‍ സ്മാരക അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടനം ബഹു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ദശവാര്‍ഷികത്തിന്റെ ഔപചാരിക ഉദ്ഘാടനവും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ബഹു മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. എം ഐ ഷാനവാസ് എം പി, സി മമ്മൂട്ടി എം എല്‍ എ, സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, കെ ടി ഹംസ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ശശി, കെ എല്‍ പൗലോസ്, ശഹീറലി സിഹാബ് തങ്ങള്‍, സലീം മേമന, പഞ്ചാര ഉസ്മാന്‍, പി എ ആലി ഹാജി, കെ എം ആലി തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന മഹല്ല് പ്രതിനിധി ക്യാമ്പില്‍ പിണങ്ങോട് അബൂബക്കര്‍, ഫരീദ് റഹ്മാനി കാളികാവ്, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. ക്യാമ്പില്‍ ഹംസ ഫൈസി റിപ്പണ്‍ അമീറായിരുന്നു. 7 മണിക്ക് നടന്ന് ഉദ്‌ബോധന സദസ്സിന് ഹബീബ് ഫൈസി കോട്ടോപാടം നേതൃത്വം നല്‍കി.

കിണാശ്ശേരി യത്തീംഖാന 40- വാര്‍ഷികം: മൂന്നുപേര്‍ക്ക് മംഗല്യഭാഗ്യം

കോഴിക്കോട്: കിണാശ്ശേരി യത്തീംഖാനയിലെ മൂന്ന് പെണ്‍കുട്ടികള്‍ കൂടി സനാഥരായി. യത്തീംഖാനയുടെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നികാഹിന് നേതൃത്വം നല്‍കി. യത്തീംഖാനയില്‍ ചെറുപ്പം മുതല്‍ പഠിച്ചു വളര്‍ന്ന കെ. ഖദീജയെ പൂക്കോട്ടൂരിലെ ശിഹാബുദ്ദീനും എം. റഹ്മത്തിനെ കിണാശ്ശേരിയിലെ അബ്ദുള്‍സലാമും സി. ശറീനയെ ചേലേമ്പ്രയിലെ പി.കെ. ജബാറുമാണ് വിവാഹം കഴിച്ചത്. വ്യവസായവകുപ്പ്മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ഡി.എ. ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, ഉമ്മര്‍ പാണ്ടികശാല, കെ. മൊയ്തീന്‍കോയ, കോയിശ്ശേരി ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. വി. മുഹമ്മദ് സ്വാഗതവും ടി. മുഹമ്മദ് അശ്‌റഫ് നന്ദിയും പറഞ്ഞു.
പൂര്‍വവിദ്യാര്‍ഥി കുടുംബസംഗമം കെ.പി. മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ഥികളുടെ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും മാനേജര്‍ എം.പി. അഹമ്മദിന് അദ്ദേഹം സമ്മാനിച്ചു. കെ.ടി. ബീരാന്‍കോയ, മമ്മദ്‌കോയ കിണാശ്ശേരി, കെ. മുഹമ്മദ് ഫൈസി, വി. കോയ, ടി. മുഹമ്മദ് അശ്‌റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. പി. അസ്സന്‍കോയ സ്വാഗതവും കെ. റഫീഖ് നന്ദിയും പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് വിജ്ഞാനസദസ്സും ദുആ സമ്മേളനവും നടക്കും. കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങള്‍, റഫീഖ് സക്കരിയ്യാഫൈസി കൂടത്തായ് പങ്കെടുക്കും. ദുആ സമ്മേളനത്തിന് സമസ്ത ജന. സെക്ക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കും.

കമ്മ്യൂണിസവും മുതലാളിത്തവും കൊറിയയില്‍ കൊമ്പുകോര്‍ക്കുന്നു

കൊറിയന്‍ അര്‍ധദ്വീപില്‍ കമ്മ്യൂണിസവും മുതലാളിത്തവും ഒരിക്കല്‍കൂടി കൊമ്പുകോര്‍ക്കുന്നു. ശീതയുദ്ധം അവസാനിക്കുകയും സോവിയറ്റ് യൂനിയന്‍ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് ബ്ലോക്ക് തകര്‍ന്നടിയുകയും ചെയ്തശേഷമുള്ള ഏറ്റുമുട്ടല്‍ ലോക രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ഫലമുളവാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ഏകാഭിപ്രായം. ഏഷ്യയുടെ കിഴക്കുഭാഗത്ത് ജപ്പാന്‍ കടലിലേക്കും മഞ്ഞ കടലിലേക്കും തള്ളിനില്‍ക്കുന്ന കൊറിയന്‍ അര്‍ധദ്വീപില്‍ ഏതവസരത്തിലും യുദ്ധം പൊട്ടിപ്പുറപ്പെടുന്ന സ്ഥിതിയുണ്ട്. കമ്മ്യൂണിസ്റ്റ് ഉത്തരകൊറിയയും മുതലാളിത്ത ദക്ഷിണകൊറിയയും ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി യുദ്ധം കാത്തിരിപ്പാണ്!
ലോക സമാധാനത്തിന് നേതൃത്വം നല്‍കേണ്ടുന്ന ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ നാട്ടിലാണ് സംഘര്‍ഷം എന്നത് വിചിത്രമായി തോന്നാം. ദക്ഷിണകൊറിയയുടെ വിദേശകാര്യ മന്ത്രിയായിരുന്ന മൂണ്‍, മുതലാളിത്ത രാഷ്ട്രങ്ങളുടെ പിന്തുണയോടെയാണ് 2006ല്‍ സെക്രട്ടറി ജനറല്‍ ആയത്. അന്ന് യു.എന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ഇന്ത്യയുടെ ശശി തരൂരിന്റെ അവസരം നഷ്ടപ്പെടുത്തിയാണ് മൂണിന് പദവി ലഭിച്ചത്. സ്വന്തം നാട്ടില്‍, സംഘര്‍ഷം രൂക്ഷമാവുമ്പോള്‍, ഗ്യാലറിയില്‍ ഇരുന്ന് കളികാണുന്ന ലാഘവത്തോടെയാണ് മൂണിന്റെ സമീപനം എന്നാണ് മറുപക്ഷത്തിന്റെ വിമര്‍ശനം. ലോകത്ത് അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളില്‍ പ്രമുഖ സ്ഥാനത്താണ് ഉത്തരകൊറിയ. ചൈനയും ക്യൂബയുമാണ് മറ്റ് രണ്ട്

റോഹിങ്ക്യ: പൌരത്വം വിസമ്മതിക്കുന്ന ഭരണകൂടവും ജീവന്‍ എടുക്കുന്ന ബുദ്ധമതക്കാരും

100 ഓളം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ കടലില്‍ വെച്ച് ഭക്ഷിക്കാനൊന്നും ലഭിക്കാതെ മരിച്ച വാര്‍ത്ത ഈയുടാത്താണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സുരക്ഷിത സ്ഥാനം മലേഷ്യയിലേക്ക് ബോട്ടില്‍ പുറപ്പെട്ട സംഘം യാത്രക്കിടെ ആക്രമിക്കപ്പെട്ടുവെന്നും 25 ദിവസത്തോളം നടുക്കടലില്‍ പെട്ട് സംഘത്തിലെ 97 പേര്‍ ഭക്ഷണമില്ലാതെ മരിച്ചുപോയി എന്നുമായിരുന്നു ആ വാര്‍ത്ത.
വിദേശമാധ്യമങ്ങളടക്കം വലിയ പ്രധാന്യത്തോടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റോഹിങ്ക്യക്കാരുടെ ജീവിതാവസ്ഥകള്‍ അറിയുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇതത്ര ആകാംക്ഷയുളവാക്കുന്ന വാര്‍ത്തയൊന്നുമല്ല.
അതിന് ശേഷമാണ് പുതിയ അക്രമപരമ്പര മെക്തില ഗ്രാമത്തില്‍ അരങ്ങേറിയത്. ഇതിനകം 40 ലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും ആയിരക്കണക്കിന് പേര്‍ കുടിയിറക്കപ്പെട്ടതായും ഔദ്യോഗിക കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു.
ഏഷ്യഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ബലഹീന ന്യൂനപക്ഷമാണ് റോഹിങ്ക്യയിലെ മുസ്‌ലിംകള്‍. ജനനം മുതല്‍ ജീവിക്കുന്ന സ്വന്തം രാജ്യത്ത് പൌരത്വം നിഷേധിക്കപ്പെട്ടവരാണവര്‍. വിദ്യാഭ്യാസത്തിനോ, ആരോഗ്യത്തിനോ, തൊഴിലിനോ രാജ്യത്ത് അവകാശമില്ല അവര്‍ക്ക്. സ്വന്തം രാജ്യത്ത് ഭൂമി സ്വന്തമാക്കാന്‍ വരെ അവകാശമില്ലാത്തവര്‍.റോഹിങ്ക്യക്കാര്‍ക്ക് മുന്നിലുള്ളത് ഒരൊറ്റ ഒപ്ഷന്‍ മാത്രമാണ്.. 

വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികം; സനദ്‌ ദാനസമാപന സമ്മേളനം ഇന്ന്‌,പ്രമുഖര്‍ സംബന്ധിക്കും

ആത്മീയ വിജ്ഞാനം മനുഷ്യ ജീവിതത്തെ സാര്‍ത്ഥകമാക്കുമെന്ന് മുഖ്യമന്ത്രി 
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ 10-ാം വാര്‍ഷിക വാഫി സനദ്ദാന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: മനുഷ്യ ജീവിതത്തെ സാര്‍ത്ഥതകമാക്കുത് ആത്മീയ വിജ്ഞാനം മാത്രമാണെന്നും കണ്ടുപിടുത്തങ്ങളുടേയും പുരോഗതിയുടേയും ഉത്തുംഗ ശ്രേണിയിലെത്തിത്തിയ മനുഷ്യ സമൂഹം സ്വജീവിതത്തില്‍ പരാജയത്തിന്റെ പടുകുഴിയില്‍ നിപതിക്കുതും ലോകത്ത് അരാജകത്വങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുതും ആത്മീയ ജ്ഞാനത്തിന്റെ അഭാവമാണെന്നും ബഹു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു .
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ 10-ാം വാര്‍ഷിക വാഫി സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം. പുതുതായി നിര്‍മ്മിച്ച ശിഹാബ് തങ്ങള്‍ സ്മാരക അഡ്മിനിസ്‌ട്രേഷന്‍ ബ്ലൊക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കേരളത്തിന്റെ മതമൈത്രിയുടെ അംബാസഡറായ ശിഹാബ് തങ്ങളെ ഒരു കാലത്തും കേരളീയര്‍ക്ക് മറക്കാനാവില്ലെ് മുഖ്യമന്ത്രി പറഞ്ഞു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായിരുു.
എം ഐ ഷാനവാസ് എം പി, സി മമ്മൂ'ി എം എല്‍ എ, സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ പ്രസംഗിച്ചു. അക്കാദമിയുടെ ഉപഹാരം ജനറല്‍ സെക്ര'റി ഹാരിസ് ബാഖവി കമ്പളക്കാട് മുഖ്യമന്ത്രിക്ക് നല്‍കി. ദശവാര്‍ഷികോപഹാരം നിലാവ് പി സി ഇബ്രാഹിം ഹാജിക്ക് കോപ്പി നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തുകെ ടി ഹംസ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, ഫരീദ് റഹ്മാനി കാളികാവ്, സി മൊയ്തീന്‍കു'ി, പി എ ആലി ഹാജി, എന്‍ മൊയ്തീന്‍കു'ി സംസാരിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതം പറഞ്ഞു.അഞ്ച് ദിവസങ്ങളിലായി നടു വരു ദശവാര്‍ഷികാഘോഷം ഇ് 5 മണിക്ക് നടക്കു സനദ്ദാന സമ്മേളനത്തോടെ സമാപിക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ആനക്കര സി കോയക്കു'ി മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, മന്ത്രി പി കെ കുഞ്ഞാലിക്കു'ി, മന്ത്രി മഞ്ഞളാംകുഴി അലി, പാറൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍, കോ'ുമല ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സനദ്‌ ദാനസമാപന സമ്മേളനം ഇന്ന്‌ 5 മണി മുതൽ 

സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക്‌ ആരംഭിക്കും. സമസ്‌ത പ്രസിഡണ്ട്‌ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി സംബന്ധിക്കും.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്‌ദാന പ്രഭാഷണം നിര്‍വ്വഹിക്കും. അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ പ്രസംഗിക്കും. 
രാത്രി 9 മണിക്ക്‌ നടക്കുന്ന ദുആ സമ്മേളനത്തിന്‌ പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍നേതൃത്വം നല്‍കും

വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷിക സമാപന സമ്മേളനം: തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍


കല്‍പ്പറ്റ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വയനാട്‌ ജില്ലാ കമ്മറ്റിക്കു കീഴില്‍ ജില്ലയിലെ വെങ്ങപ്പള്ളി യില്‍ പ്രവര്‍ത്തിക്കുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ 10-ാം വാര്‍ഷിക വാഫി സനദ്ദാന സമ്മേളനം പൊതു സമ്മേളനത്തോടെ ഇന്ന്‌ സമാപിക്കും. സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുമെന്ന്‌ കെ. ഐ. സി. ആര്‌. അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു

ഇന്റര്‍നെറ്റിലെ ബൈലക്‌സ്‌ മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെയും  മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ വഴിയുമാണ്‌ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന്‌ സമ്മേളനം വീക്ഷിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുള്ളത്‌. 
വൈകിട്ട്‌ 5 മണിമുതല്‍ ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്‌ത പ്രസിഡണ്‌ട്‌ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍, അദ്ധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. സമസ്‌ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്‌ദാന പ്രഭാഷണം നിര്‍വ്വഹിക്കും. അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. രാത്രി 9 മണിക്ക്‌ നടക്കുന്ന ദുആ സമ്മേളനത്തിന്‌ പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍നേതൃത്വം നല്‍കും
കെ. ഐ. സി. ആര്‌. റേഡിയോ ഓണ്‍ലൈനിൽ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സമസ്ത ട്രഷറര്‍ ബഹു: പാറന്നൂര്‍ ഉസ്താദ്‌ ഇന്ന് കാന്തപുരത്ത്


ബാബ്‌രി മസ്ജിദ് പൊളിച്ചതില്‍ അഭിമാനിക്കണമെന്ന് അദ്വാനി

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബ്‌രി മസ്ജിദ് പൊളിച്ചതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും പ്രവര്‍ത്തകര്‍ ഖേദിക്കേണ്ടതില്ലെന്നും ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ മുപ്പത്തിമൂന്നാം സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കവേയാണ് അദ്വാനിയുടെ വിവാദ പരാമര്‍ശം.
ബാബ്‌രി മസ്ജിദ് 
അയോധ്യയില്‍ അമ്പലമുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കില്‍, അതിനുവേണ്ടി നടത്തിയ വിപ്ലവത്തില്‍ ഒരിക്കലുംദുഖി ക്കേണ്ടതില്ല.അഭിമാനിക്കുകയാണ് വേണ്ടത്' അദ്വാനി പറഞ്ഞു. ഇന്നത്തെ ബിജെപി തന്റെ ആശയത്തിലുള്ള പാര്‍ട്ടിയില്‍ നിന്നും ഏറെ വ്യതിചലിച്ചെന്ന തോന്നലാണ് ഉളവാക്കുന്നതെന്നും അദ്വാനി പറഞ്ഞു.
1992 ല്‍ അദ്വാനി നയിച്ച രഥയാത്രയുടെ ഒടുവിലാണ് ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. ബാബ്‌റി മസ്ജിദ് പ്രചാരണ വിഷയമാക്കിയപ്പോഴെല്ലാം ബി.ജെ.പി തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ടെന്ന പരാമര്‍ശവും അദ്വാനിയുടെ പ്രസംഗത്തിലുണ്ടായിരുന്നു.

വര്‍ഗീയ കാര്‍ഡിറക്കി വീണ്ടും ബി.ജെ.പി രംഗത്ത്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നതായി ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. മസ്ജിദ് തകര്‍ത്തതില്‍ പാര്‍ട്ടിക്കുള്ള പങ്കില്‍ ദുഃഖമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതീയ ജനതാ പാര്‍ട്ടി(ബി.ജെ.പി)യുടെ 33-ാം സ്ഥാപക ദിനത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആഘോഷത്തിലായിരുന്നു തീവ്ര വര്‍ഗീയ ചുവയുള്ള അദ്വാനിയുടെ പ്രസംഗം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ കാര്‍ഡിറക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമാണ് അദ്വാനിയുടെ പ്രസംഗമെന്ന് വിലയിരുത്തപ്പെടുന്നു.
'നിങ്ങള്‍ അയോധ്യയില്‍ വിശ്വസിക്കുന്നുവെങ്കില്‍, അതിനു വേണ്ടി ആന്ദോളന്‍ (സമരം) സംഘടിപ്പിച്ചിട്ടുണ്ടെങ്കില്‍, അതേ കുറിച്ച് ക്ഷമ ചോദിക്കേണ്ടതില്ല. ഒരിക്കലും വേണ്ട. നമ്മള്‍ അതില്‍ അഭിമാനിക്കുന്നു' - കഴിഞ്ഞയാഴ്ച അദ്വാനിയെ പ്രശംസിച്ചു സംസാരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ പരാമര്‍ശങ്ങളോടുള്ള പ്രതികരണമായിട്ടായിരുന്നു ബാബരി ധ്വംസനത്തില്‍ ഇപ്പോഴും തനിക്ക് കുറ്റബോധമില്ലെന്ന് അദ്വാനി വ്യക്തമാക്കിയത്. ബാബരി മജ്‌സിദ് തകര്‍ക്കുന്നതിനായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ രാം ജന്മഭൂമി പ്രസ്ഥാനത്തിന്റെ രഥയാത്രക്ക് നേതൃത്വം നല്‍കിയത് അദ്വാനിയായിരുന്നു. 1990 സെപ്തംബര്‍ 25 ന് ഗുജറാത്തിലെ സോമനാഥില്‍ നിന്ന് ആരംഭിച്ച രഥയാത്രയുടെ അവസാനം 1992

കച്ചേരിക്കുന്ന്‌ അറബി തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസ്‌–ദിക്‌ര്‍ വാര്‍ഷികം ഇന്നു സമാപിക്കും

ചെര്‍പ്പുളശ്ശേരി : കച്ചേരിക്കുന്ന്‌ അറബി തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസ്‌–ദിക്‌ര്‍ വാര്‍ഷികത്തിന്‌ ഇന്ന്‌ സമാപനമാവും. രാത്രി ഏഴിന്‌ ദിക്‌ര്‍, സ്വലാത്ത്‌ മജ്‌ലിസ്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. 
മഹല്ല്‌ ഖത്വീബ്‌ മുഹമ്മദലി ഫൈസി അധ്യക്ഷനാവും. ദുആ സമ്മേളനത്തിന്‌ സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ കോയക്കുട്ടി ഉസ്‌താദ്‌, കമ്പംതൊടി മുഹമ്മദ്‌ മുസല്യാര്‍, എം.പി. കുഞ്ഞിമുഹമ്മദ്‌ മുസല്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 
രാത്രി എട്ടിന്‌ ജാതിമതഭേദമന്യേ ആയിരങ്ങള്‍ പങ്കെടുക്കുന്ന അന്നദാനവുമുണ്ടാവും. ഉറൂസ്‌ ദിക്‌ര്‍ വാര്‍ഷികത്തോടനുബന്ധിച്ച്‌ ഇന്നലെ ഖത്തം ഓതല്‍, പൂക്കോട്ടൂര്‍ ഹസന്‍ സഖാഫിയുടെ മതപ്രഭാഷണം എന്നിവയുണ്ടായി.

ഏലം കുളം സഖാഫി സംഭവം; വിഘടിത ഗുണ്ടായിസത്തിനെതിരെ മഹല്ല്‌ സംരക്ഷണ സമിതിയുടെ പ്രതിഷേധ പ്രകടനം

ഏലംകുളം അബ്‌ദുറശീദ്‌ സഖാഫിയെ സംശയാസ്‌പദമായ സാഹചര്യത്തില്‍   മുണ്ടേക്കാരാട്ടില്‍ പിടിക്കപ്പെട്ട സംഭവത്തില്‍  വിഘടിതര്‍ നടത്തിയ ഗുണ്ടായിസത്തിനെതിരെ മഹല്ല്‌ സംരക്ഷണ സമിതിയുടെ സംയുക്താഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട്ട്‌ നടത്തിയ പ്രതിഷേധ പ്രകടനം.  പ്രകടനത്തിന് ഉസ്താദ്‌  മുസ്തഫ അശ്‌റഫി കക്കുപ്പടി, ഹബീബ് ഫൈസി കോട്ടോപ്പാടം, കബീര്‍ അന്‍വരി, ഷമീര്‍ ഫൈസി ഫായിദ ബഷീര്‍, റഫീഖ് കുന്തിപ്പുഴ,എന്നിവര്‍ നേതൃത്വംനല്‍കി.
   
മുണ്ടേക്കാരാട്ട് സംഭവിച്ചതെന്ത് : കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിൽ നൌഷാദ് സാഹിബ്‌ നൽകിയ വിശദീകരണം ഇവിടെ കേൾക്കാം 

ഇ. അഹമ്മദിന്റെ ഇടപെടല്‍ : സഊദിയില്‍ രാജ കാരുണ്യമായി

കോഴിക്കോട്: സഊദി അറേബ്യയില്‍ റസിഡന്‍സി നിയമവും ലേബര്‍ നിയമവും ലംഘിച്ചവര്‍ക്ക് ആ കാര്യങ്ങള്‍ തിരുത്തി രേഖകള്‍ ശരിയാക്കാനായി മൂന്ന് മാസത്തെ സമയം നല്‍കണമെന്ന് സഊദി ഭരണാധികാരി അബ്ദുല്ല രാജാവ് സഊദി ആഭ്യന്തര വകുപ്പിനും ലേബര്‍ വകുപ്പിനും നിര്‍ദ്ദേശം നല്‍കിയതായി തനിക്ക് വിവരം ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു. മൂന്ന് മാസങ്ങള്‍ക്കകം റസിഡന്‍സി തൊഴില്‍ നിയമ നിര്‍ദ്ദേശങ്ങളിലെ തെറ്റുകള്‍ തിരുത്താതിരിക്കുന്നവര്‍ക്ക് നിയമ പ്രകാരമുള്ള കര്‍ശനമായ ശിക്ഷ ലഭിക്കുമെന്ന് അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സഊദി അറേബ്യയിലെ നിയമ പരമായ നടപടിയുടെ പേരില്‍ മടങ്ങുന്നവര്‍ക്ക് ഏറെ ആശ്വാസം പ്രദാനം ചെയ്യുന്ന ഈ നടപടി എല്ലാവരും ഉള്‍ക്കൊള്ളണമെന്നും രാജാവിന്റെ നടപടി വലിയ ആശ്വാസമാണെന്നും അഹമ്മദ് പറഞ്ഞു. സഊദിയിലെ നിതാഖത്ത് പ്രശ്‌നം ആരംഭിച്ചത് മുതല്‍ സഊദി സര്‍ക്കാറുമായി നിരന്തരം ബന്ധപ്പെടുന്ന അഹമ്മദിന്റെ നയതന്ത്ര വിജയം കൂടിയാണ് അബ്ദുല്ല രാജാവിന്റെ പുതിയ നിര്‍ദ്ദേശം.
തൊഴില്‍ നിയമലംഘകര്‍ക്ക് രാജ്യത്തു തന്നെ താമസിച്ച് അവരുടെ രേഖകള്‍ ശരിയാക്കാനുള്ള അവസരം നല്‍കണമെന്നാണ് രാജാവ് ഉത്തരവിട്ടിരിക്കുന്നത്. ഇതിനായി മൂന്നു മാസത്തെ കാലാവധിയും നിശ്ചയിച്ചിട്ടുണ്ട്. ഇതിനകം രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ മതിയെന്നും നിര്‍ദേശമുണ്ടെന്നാണ് അറിയുന്നത്.

നിത്വാഖാത്‌:; 34 പേര്‍ കൂടി തിരിച്ചെത്തി; സഹായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്‌തത്‌ 91 പേര്‍

കൊണേ്‌ടാട്ടി: സൌദി അറേബ്യയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്നലെ 34 പേര്‍കൂടി തിരിച്ചെത്തിയതോടെ മടങ്ങിയെത്തിയവരുടെ എണ്ണം 91 ആയി. 
കരിപ്പൂര്‍ വിമാനത്താവളത്തിലെയും കോഴിക്കോട്ടെയും നോര്‍ക്കയുടെ സഹായകേന്ദ്രത്തിലാണ്‌ നാലുദിവസം കൊണ്‌ടു 91 പേര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ഇന്നലെ മടങ്ങിയെത്തിയവരില്‍ ഏഴു പേര്‍ റിയാദില്‍ നിന്നുള്ളവരാണ്‌. ഡ്രൈവര്‍ വിസകളില്‍ സൌദിയിലേക്കു പോയവരാണ്‌ മടങ്ങുന്നതില്‍ കൂടുതല്‍ പേരും. 
മടങ്ങിയെത്തിയവരില്‍ അധികവും മലപ്പുറം, കോഴിക്കോട്‌ ജില്ലക്കാരാണ്‌. കണ്ണൂര്‍, കാസര്‍കോഡ്‌, പാലക്കാട്‌ ജില്ലയില്‍ നിന്നുള്ളവരും കൂട്ടത്തിലുണ്‌ട്‌. സൌ ദിയില്‍ നിന്നും കൂടുതല്‍ പേര്‍ മടങ്ങാന്‍ ഒരുങ്ങുകയാണ്‌. റിയാദ്‌ മേഖലയില്‍ രണ്‌ടുമാസത്തെ സമയം നല്‍കിയത്‌ പ്രവാസികള്‍ക്കു ആശ്വാസമാകുന്നുണെ്‌ടന്നും എന്നാല്‍ നിയമം മുന്‍നിര്‍ത്തി പലരും മടങ്ങാനാണ്‌ തയ്യാറാവുന്നതെന്നും തിരിച്ചെത്തിയവര്‍ പറയുന്നു. സ്‌പോണ്‍സര്‍മാരും പലയിടത്തും പ്രവാസികളെ കൈയൊഴിഞ്ഞിരിക്കുകയാണ്‌. 
അതേസമയം കച്ചവട സ്ഥാപനങ്ങളിലടക്കം സൌദി പൌരന്‍മാരെ നിര്‍ത്തണമെന്ന ആവശ്യത്തില്‍ പലരും സ്‌പോണ്‍സര്‍മാരെ തന്നെ ജീവനക്കാരായി ഉള്‍പ്പെടുത്തി രക്ഷപ്പെടാനും ശ്രമിക്കുന്നുണ്‌ട്‌. 

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമി വിജയക്കുതിപ്പിലേക്ക്..

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ 10–ാം വാര്‍ഷിക വാഫി സനദ്‌ദാന സമ്മേളനത്തോടനുബന്ധിച്ചു അക്കാദമി പ്രസിഡണ്ടും വയനാട് ഖാസിയും കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എഴുതുന്നു.. 
ക്രിസ്തുവിനു രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ മനുഷ്യവാസം ഉണ്ടെന്ന് കരുതപ്പെടുന്ന പ്രദേശമാണ് വയനാട്. 'വയല്‍നാട്' ലോബിച്ചാണ് 'വയനാട്' ഉണ്ടായത്. ശ്രീരാമന്റെ പത്‌നി സീതാദേവിയുടെ പാദസ്പര്‍ശം വയനാട്ടിലുണ്ടായതായി ഹൈന്ദവര്‍ വിശ്വസിക്കുന്നു. പുല്‍പ്പള്ളിയിലെ സീതാ മൗണ്ട് ഇതിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.
വയനാട്ടിലെ മുസ്‌ലിം സാന്നിധ്യത്തിന് അഞ്ച് നൂറ്റാണ്ട് പഴക്കമാണ് കരുതപ്പെടുന്നത്. ഒന്നാമത്തെ പള്ളി, വടക്കെ വയനാട്ടിലെ കുഞ്ഞോം എന്ന സ്ഥലത്താണെന്ന് കരുതുന്നവരാണ് അധികവും. ബ്രിട്ടീഷ് ഭരണകാലത്താണ് വ്യാപക മുസ്‌ലിം കുടിയേറ്റം സംഭവിച്ചത്
അതിന്റെ തൊട്ടുമുമ്പ് ടിപ്പുസുല്‍ത്താന്റെ സൈനിക സാന്നിധ്യം വയനാട്ടില്‍ ഉണ്ടായിരുന്നു. ടിപ്പുവിന്റെ കാലത്താണ് വയനാട്ടില്‍ പ്രഥമ ഭൂ സര്‍വ്വെ നടന്നത്. സുല്‍ത്താന്‍ ബത്തേരി സൂചിപ്പിക്കുന്നത് സുല്‍ത്താന്റെ സാന്നിധ്യമാണ്. 'നായിക്കട്ടി' എന്ന തൊട്ടഅയല്‍ ഗ്രാമം സേനാനായകന്റെ ഭവനം നായകഹട്ട് ലോബിച്ചതാണെന്നും കരുതപ്പെടുന്നു.

കടമേരി റഹ്‌മാനിയ്യ സമ്മേളന ബോര്‍ഡുകള്‍ക്കെതിരെ വ്യാപക അക്രമം

വടകര റയില്‍വെ സ്റ്റേഷനു 
സമീപത്തെ നശിപ്പിക്കപ്പെട്ട 
പ്രചരണ ബോര്‍ഡുകളിലൊന്ന്‌
വടകര: ഈ മാസം 18 മുതല്‍ ആരംഭിക്കാനിരിക്കുന്ന കടമേരി റഹ്‌മാനിയ്യ അറബിക്‌ കോളേജിന്റെ നാൽപ്പതാം (40)വാര്‍ഷികാഘോഷമായ റൂബി ജൂബിലി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടനാ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ വടകര നാദാപുരം ഏരിയകളില്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്‌, സംഭവത്തിനെതിരെ പ്രതിഷേ ധമുയരുന്നുണ്ടെങ്കിലും പ്രദേശങ്ങളിലെ പ്രത്യേക സാഹചര്യം മനസ്സിലാക്കി അമർഷം കേവല പ്രസ്താവന കളിലൊതുക്കുകയാണ് നേതാക്കൾ കടമേരി റഹ്‌മാനിയ്യ സമ്മേളത്തിന്‌ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഈ ഏരിയകളിലെല്ലാം ശക്തമായ പ്രചരണങ്ങളാണിപ്പോള്‍ നടന്നു വരുന്നത്‌. എന്നാല്‍ പ്രസ്‌തുത സമ്മേളനാനന്തരം ഒരാഴ്‌ചക്കു ശേഷം നടക്കാനിരിക്കുന്ന വിഘടിത വിദ്യാര്‍ത്ഥി സംഘടനയുടെ സമ്മേളനങ്ങളുടെ പ്രചരണങ്ങള്‍ ആപേക്ഷികമായി മേഖലയില്‍ നന്നേ കുറവാണ്‌. ഇതര ഭാഗങ്ങളില്‍ നടന്നു വരുന്ന തരത്തിലുള്ള പ്രകടനങ്ങള്‍ക്കോ വിഭവ സമാഹരണങ്ങള്‍ക്കോ പ്രവര്‍ത്തകരെ ലഭിക്കാനില്ലാത്ത സാഹചര്യമാണുള്ളത്‌. സംഘടനയുടെ നേതൃ സ്ഥാനങ്ങളിലുള്ളവരാവട്ടെ അതിനു സ്വയം സജ്ജാരാകുന്നുമില്ല(വ്യാജ കേശ പ്രശ്‌നത്തിലെ ആദ്യഘട്ടത്തില്‍ പ്രദേശങ്ങളില്‍ മണിക്കൂറുകളോളം പ്രചരണങ്ങള്‍ നടത്തിയ പേരോട്‌ സഖാഫി, തല്‍ വിഷയകമായി ഇപ്പോഴും തുടരുന്ന മൌനമാണിതിന്നു കാരണമെന്നും വിലയിരുത്തലുണ്ട്‌.) ഏതായാലും പ്രദേശങ്ങളില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌, എസ്‌.വൈ.എസ്‌, എസ്‌.എം.എഫ്‌ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിലും നേരിട്ടുമുളള റഹ്‌മാനിയ്യ സമ്മേള പ്രചരണ പ്രവര്‍ത്തനങ്ങള്‍ വിഘടിതരടക്കമുളളവരുടെ പാളയങ്ങളില്‍ വിള്ളല്‍ വീഴ്‌ത്തിയിരിക്കുകയാണ്‌. അതിന്റെ ഭാഗമായാണ്‌ ഇരുട്ടിന്റെ മറവിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളെന്നും പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെടുന്നതിലൂടെ അവക്ക് കൂടുതല്‍ ജന ശ്രദ്ധയാണ്‌ ലഭിക്കുന്നതെന്നും അതിൽ പ്രവർത്തകർ പ്രകോപിതരാകരുതെന്നും കഴിഞ്ഞ ദിവസം നാദാപുരത്ത്‌ നടന്ന റൂബി ജൂബിലി സന്ദേശ സംഗമം ഉദ്‌ഘാടനം ചെയ്‌ത ഹാരിസ്‌ റഹ്‌മാനി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സി.എഛ്‌ മഹ്‌ മൂദ്‌ സഅദി മുഖ്യപ്രഭാഷണം നടത്തി.

സ്‌ത്രീ സമൂഹത്തിന്റെ അവിഭാജ്യ ഘടകം: മന്ത്രി ഇബ്രാഹിംകുഞ്ഞ്‌

കല്‍പ്പറ്റ: മാതാവായും മകളായും സഹോദരി യായും രൂപാന്തരം പ്രാപിക്കു സ്ത്രീ സമൂഹത്തിന്റെ അ വിഭാജ്യ ഘടകമാണെും സ്ത്രീയെ മഹത്വവത്ക്കരിക്കുകയും പവിത്രയായി വാഴ്ത്തപ്പെടുകയും ചെയ്യാന്‍ മുഴുവന്‍ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും തയ്യാറായി'ുണ്ടെും കേരളാ പൊതുമരമാത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അഭിപ്രായപ്പെ'ു.
അക്കാദമി ദശവാര്‍ഷിക സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ത്രീ; മതം, സമൂഹം എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുു അദ്ദേഹം. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മോഡറേറ്ററായിരുു. ജാമിഅ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ കെ ആലിക്കു'ി മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. ബി ജെ പി സംസ്ഥാന ജനറല്‍ സെക്ര'റി എം ടി രമേശ്, സി പി ഐ എം ജില്ലാ സെക്ര'റി സി കെ ശശീന്ദ്രന്‍, കര്‍ഷക കോഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ: ജോഷി സിറിയക്, മുസ്‌ലിം ലീഗ് മണ്ഡലം സെക്ര'റി റസാഖ് കല്‍പ്പറ്റ, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് നാസിര്‍ ഫൈസി കൂടത്തായ് തുടങ്ങിയവര്‍ സംസാരിച്ചു.
ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥി യൂണിയന്‍ പുറത്തിറക്കിയ നാലുപുസ്തകങ്ങള്‍ ഡോ: നാസര്‍ ഹാജി എരുമാട് , അബ്ദുറശീദ് ഹാജി എളമ്പാറ, പനന്തറ മുഹമ്മദ്, റസാഖ് കല്‍പ്പറ്റ എിവര്‍ക്കും 'ഇതാ ഇവിടെയൊരു പ്രകാശം' ഡോക്യുമെന്ററി മൊയ്തീന്‍കു'ി പിണങ്ങോടിനും നല്‍കി തങ്ങള്‍ പ്രകാശനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ടി മുഹമ്മദ്, എം മുഹമ്മദ് ബഷീര്‍, കെ ടി ഹംസ മുസ്‌ലിയാര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍, പി സി ഇബ്രാഹിം, ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി പേരാല്‍, കെ അലി മാസ്റ്റര്‍, കെ എ നാസര്‍ മൗലവി, എ കെ സുലൈമാന്‍ മൗലവി, എം കെ റശീദ്, പഞ്ചാര ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വൈകീ'് 7 മണിക്ക് നട ബുര്‍ദാ ടാലന്റ് ഷോ ടി സി അലി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രഗത്ഭരായ 6 ടീമുകള്‍ അണിനിര ബുര്‍ദാ ടാലന്റ് ഷോ ശ്രദ്ധേയമായിരുു. നൗഫല്‍ വാകേരി സ്വാഗതവും അബ്ദുറഊഫ് ആറുവാള്‍ നന്ദിയും പറഞ്ഞു.
ദശവാര്‍ഷികാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഇ് 11 മണിക്ക് കേരളാ മുഖ്മന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍് നടക്കു ക്യാമ്പില്‍ പിണങ്ങോട് അബൂബക്കര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഫരീദ് റഹ്മാനി കാളികാവ്, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം വിഷയങ്ങളവതരിപ്പിക്കും.

കിണാശ്ശേരി യതീംഖാന വാര്‍ഷികാഘോഷത്തിനു തുടക്കമായി

കോഴിക്കോട്: നാലുദിവസം നീണ്ടുനില്‍ക്കുന്ന യതീംഖാന 40-ാം വാര്‍ഷികത്തിനും വിവാഹസംഗമത്തിനും തുടക്കമായി. സ്വാഗതസംഘം ചെയര്‍മാന്‍ പി. ഉസ്മാന്‍കോയഹാജി പതാക ഉയര്‍ത്തി. ശാഫി ജുമുഅത്ത് പള്ളി ഖത്തീഖ് മുഹമ്മദ് റഫീഖ് നിസാമി പ്രാര്‍ഥന നടത്തി.
ശനിയാഴ്ച വൈകിട്ട് ഏഴുമണിക്ക് പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷതവഹിക്കും. കേന്ദ്രമന്ത്രി ഇ.അഹമ്മദ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന്‍. എ. പ്രദീപ്കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും. മുനവ്വറലി ശിഹാബ് തങ്ങള്‍ നിക്കാഹ് കര്‍മം നിര്‍വഹിക്കും.

ആരാമ്പ്രം റെയ്ഞ്ച് സദര്‍ സംഗമം


കൊടുവള്ളി: ആരാമ്പ്രം റെയ്ഞ്ച് ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ സദര്‍ സംഗമം നടത്തി. എ. മുഹമ്മദ് ബാഖവി അധ്യക്ഷതവഹിച്ചു. ഇ.കെ.എം. ഖാസിം മൗലവി, അബ്ദുറഊഫ് ഫൈസി, ടി.പി. മുഹമ്മദ് മൗലവി, അഷ്‌റഫ് ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൈസല്‍ ഫൈസി മടവൂര്‍ സ്വാഗതവും മുനീര്‍ മൗലവി നന്ദിയും പറഞ്ഞു.

ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സ് വാര്‍ഷികം ഇന്നു മുതല്‍

കരിങ്കല്ലത്താണി: നാട്ടുകല്‍ ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ 20-ാം വാര്‍ഷിക സമ്മേളന പരിപാടികള്‍ 6,7,8 തിയതികളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
എല്‍.കെ.ജി. മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള ഈ സ്ഥാപനത്തില്‍ 5,000ത്തിലധികം കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് മഖാം സിയാറത്ത് കൂടി ആഘോഷം തുടങ്ങും. ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സുവനീര്‍ പ്രകാശനം അഡ്വ. ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പ്രവാസി സംഗമവും ശിഹാബ് തങ്ങള്‍ അനുസ്മരണവും നടക്കും. മുന്‍മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകീട്ട് മാനേജ്‌മെന്റ് സാരഥി സംഗമം നടക്കും. സമാപന സമ്മേളനം സയ്യിദ് ഹൈദരാലി ശിഹാലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ഐ.എന്‍.ഐ.സി. വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ് മുസ്‌ലിയാര്‍ പാലോട്, ജനറല്‍ കണ്‍വീനര്‍ പി. സൈതലവി, ലീഗ് പ്രസിഡന്റ് എം.എസ്. അലവി, കബീര്‍ അന്‍വരി, മാനേജര്‍ റഷീദ് ആനക്കയം, എന്‍. സൈതലവി, അബൂബക്കര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഹംസ കാവുംപുറത്ത്, സി.പി. അലവി എന്നിവര്‍ പ്രസംഗിച്ചു.

നിതാഖാത്ത്: ഇന്ത്യക്കാര്‍ക്ക് പ്രയാസമുണ്ടാകില്ലെന്ന് സഊദി രാജകുമാരന്‍ ഉറപ്പ് നല്കി; ഇ. അഹമ്മദ്

മലപ്പുറം: ജൂണ്‍ 8 വരെ നിതാഖാത്ത് നിയമപ്രകാരം ഒരു ഇന്ത്യക്കാരനും പ്രയാസകരമായ അവസ്ഥ നേരിടേണ്ടിവരില്ലെന്ന് സഊദി രാജകുമാരന്‍ ഉറപ്പു നല്‍കിയതായി ഇ.അഹമ്മദ്. മലപ്പുറം അത്താണിക്കലില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പരമാധികാര രാജ്യമായ സഊദി ഭരണകൂടം കൊണ്ടുവന്ന നിയമം അപ്പാടെ മാറ്റുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ പരമാവധി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടേ പുതിയ നിയമം നടപ്പാക്കൂ. 
ഇക്കാര്യം ഫോണ്‍ സംഭാഷണത്തിനിടെ സഊദി രാജകുമാരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ മറ്റു രാജ്യക്കാര്‍ നേരിടുന്ന അത്രതന്നെ പ്രയാസം 24 ലക്ഷംവരുന്ന ഇന്ത്യക്കാര്‍ക്കില്ലെന്നും ഇന്ത്യക്ക് സഊദിയുടെ പ്രത്യേക പരിഗണന എന്നും ലഭിക്കുന്നുണ്ടെന്നും ഇ.അഹമ്മദ് പറഞ്ഞു. 
പ്രശ്‌ന പരിഹാരത്തിന് തന്റെ വ്യക്തിപരമായ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസം തനിക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ പള്ളികള്‍ നമുക്ക് നടത്താനാവുന്നില്ലെങ്കില്‍?

മസ്ജിദ് മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം അവരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. പള്ളിയെ ചുറ്റിപ്പറ്റിയാകണം അവരുടെ ജീവിതം കറങ്ങേണ്ടത്. എന്നാല്‍ പുതിയ കാലത്ത് പള്ളികള്‍ ചില പതാകകളുടെയോ മുദ്രാവാക്യങ്ങളുടെയോ ‘മാത്രം’ സ്ഥാനത്തേക്ക് വഴിമാറിയിരിക്കുന്നുവെന്ന് പറയേണ്ടി വരുന്നില്ലേ.
ജീവിതവും ആരാധനയും വിശ്വാസിക്കിന്ന് രണ്ടു കരകളായി മാറിയിരിക്കുന്നു. രണ്ടും പരസ്പരം ബന്ധപ്പെടാത്ത പോലെ. ജീവിതത്തിന്‍റെയും ആരാധനയുടെയും തീര്‍ത്തും വിഭിന്നമെന്ന് തോന്നിക്കുന്ന തോണികളിലേറി വിശ്വാസി ഇരു കരകളിലേക്കും യാത്ര ചെയ്യുന്നു. 
ഈ കുറിപ്പ് പള്ളിയുടെ നിര്‍മാണവും പരിപാലനവും സംബന്ധിച്ച് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. നമ്മുടെ പള്ളികളെ കുറിച്ചുള്ള ചിന്ത പുതിയ കാലത്ത് അത്യാവശ്യമാണെന്ന് തോന്നുന്നതിനാലാണിത്. എന്തുകൊണ്ട് പള്ളിയില്‍ നിസ്കരിക്കാന്‍ വരുന്നില്ലെന്ന ചോദ്യത്തിന് അവിടെ മൂത്രം വാസനിച്ചിട്ട് വയ്യെന്ന് മറുപടി തന്നു പരിചയത്തില്‍ പെട്ട ഒരുത്തന്‍. അവന്‍റെ മറുപടി ആത്മാര്‍ഥ പരമല്ലായിരിക്കാം. എന്നാലും അപ്പറഞ്ഞതില്‍ ഒരു സത്യമുണ്ടെന്ന് തോന്നി. അതെ തുടര്‍ന്നാണ് ഈ കുറിപ്പെഴുതാനിരുന്നത്.
മൂത്രിക്കാനാണ് പള്ളിയിലെല്ലാം മൂത്രപ്പുര ഒരുക്കുന്നത്. എന്നാല്‍ മിക്കവാറും പള്ളികളില്‍ മൂത്രപ്പുരകള്‍ ഏറെ മോശമായ സ്ഥിതിയിലാണ് തുടരുന്നുവെന്ന്

ഹജ്ജ്‌ നറുക്കെടുപ്പ്‌ 26ന്‌

കൊണേ്‌ടാട്ടി: സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിക്ക്‌ കീഴില്‍ ഹജ്ജിനപേക്ഷിച്ചവരിലെ നറുക്കെടുപ്പ്‌ ഈ മാസം 26നു നടക്കും. 18 മുതല്‍ 26 വരെ ഹജ്ജ്‌ നറുക്കെടുപ്പ്‌ നടത്താനാണു കേന്ദ്ര ഹജ്ജ്‌ കമ്മറ്റി ആവശ്യപ്പെട്ടിട്ടുള്ളത്‌. കേരളം, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലെ നറുക്കെടുപ്പ്‌ 26ന്‌ നടത്തും. 18ന്‌ ഒമ്പത്‌ സംസ്ഥാനങ്ങളില്‍ നറുക്കെടുപ്പു നടക്കും. സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിക്കു ഒരു വര്‍ഷം 43,916 അപേക്ഷകളാണു ലഭിച്ചിട്ടുള്ളത്‌. ഇവയില്‍ നേരിട്ട്‌ അവസരം ലഭിക്കുന്ന റിസര്‍വ്‌ കാറ്റഗറി എ വിഭാഗത്തില്‍പ്പെട്ട 70 വയസ്സിന്‌ മുകളില്‍ പ്രായമുള്ള 2,041 പേരും തുടര്‍ച്ചയായി നാലാം തവണ അപേക്ഷ നല്‍കിയ 4,934 പേരുമുണ്‌ട്‌. ഇവര്‍ക്ക്‌ അവസരം നല്‍കിയതിനു ശേഷമായിരിക്കും ഹജ്ജ്‌ ക്വാട്ടയില്‍ നറുക്കെടുപ്പു നടത്തുക. ഹജ്ജ്‌ നറുക്കെടുപ്പിനു മുമ്പായി ഹജ്ജ്‌ ക്വാട്ട പ്രഖ്യാപിക്കും. അനുവദിച്ച ഹജ്ജ്‌ ക്വാട്ടയേക്കാള്‍ റിസര്‍വ്‌ കാറ്റഗറിക്കാര്‍ കൂടിയാല്‍ ഇവരിലും നറുക്കെടുപ്പു നടത്തും.