അറബിക് യൂനിവേഴ്‌സിറ്റിയെ വിവാദങ്ങള്‍ കൊണ്ട് തകര്‍ക്കരുത്

കേരളത്തിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നിമിത്തമായേക്കാവുന്ന അറബിക് യൂനിവേഴ്‌സിറ്റിയെ വര്‍ഗീയവത്കരിച്ച് ഇല്ലാതാക്കാനുള്ള ചിലരുടെ ശ്രമം തീര്‍ച്ചയായും ചരിത്ര ബോധമില്ലായ്മയാണ്.ഇവിടെ ഭാഷയെയും സംസ്‌കാരത്തെും വര്‍ഗീയവല്‍ക്കരിക്കുന്നതും ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തുന്നതും കേവലമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഗുണകരമാകും.എന്നാല്‍ ആത്യന്തികമായ വൈജ്ഞാനിക മുന്നേറ്റത്തിനും സാമൂഹ്യ പുരോഗതിക്കും രാജ്യനന്മയ്ക്കും വിഘാതമാകുന്ന പിന്തിരിപ്പന്‍ ആശയമാണ് വര്‍ഗീയത.അത് ഒരു ഭാഷയുടെ പേരിലാകുമ്പോള്‍ പ്രത്യേകിച്ചും കൂടുതല്‍ അപകടകരമാകും. ഏത് തരം ആളുകളില്‍ നിന്നുണ്ടായാലും വര്‍ഗീയ വീക്ഷണങ്ങള്‍ ചെറുക്കപ്പെടണം.
അറബിക് യൂനിവേഴ്‌സിറ്റിയെ എതിര്‍ക്കുന്നവര്‍ കണ്ണടച്ചിരുട്ടാക്കി വസ്തുതകള്‍ കാണാതെ പോകുകയാണ്.
ഒന്നാമതായി രാജ്യത്തിന് ഉപകാരപ്പെടുന്നൊരു പദ്ധതിയാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ വന്‍ വ്യാവസായിക മുന്നേറ്റത്തിനു സാധ്യതയുള്ള അറബ് നാടുകളിലെ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കേരളം തയാറാകണം.
അഭ്യസ്ത വിദ്യരുടെ തൊഴില്‍രാഹിത്യത്തിനു പരിഹാരമുണ്ടാക്കാന്‍ അറബി പഠനം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍നിന്ന് 25 ലക്ഷം ആളുകള്‍ വിദേശത്തും ലക്ഷക്കണക്കിനാളുകള്‍ സ്വദേശത്തും അറബി ഭാഷയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു. 75000 കോടി രൂപയാണ് ഗള്‍ഫില്‍നിന്നു മാത്രം കേരളത്തിലേക്ക് പ്രതിവര്‍ഷം ഒഴുകിയെത്തുന്നത്.
Pls click here for Continue: Suprabhatham Article