ജി.സി.സി രാജ്യങ്ങളില്‍ രൂപീകരിക്കുന്ന പ്രഥമ ഗള്‍ഫ് സ്വാഗത സംഘം
മക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം കമ്മിറ്റി മക്കയില്‍ രൂപീകൃതമായി. വരുന്ന ഫെബ്രുവരിയില്‍ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി ജി.സി.സി രാജ്യങ്ങളില്‍ രൂപീകരിക്കുന്ന ഗള്‍ഫ് സ്വാഗത സംഘം കമ്മിറ്റികളുടെ പ്രഥമ ഘടകമാണ് മക്കയില്‍ രൂപീകൃതമായത്. മക്ക ഹറം ശരീഫിനു സമീപം റയ്യാന അജ്‌യാദ് ഹോട്ടല്‍ കോണ്ഫറന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃ സംഗമത്തിലാണ് നാല്‍പത്തിഒന്നംഗ സ്വാഗത സംഘത്തിനു രൂപം നല്‍കിയത്.
ബാപ്പു തങ്ങള്‍ ഒതുക്കുങ്ങല്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്്‌ലിയാര്‍ സ്വാഗത സംഘം കമ്മിറ്റിയുടെ പ്രഖ്യാപനം നിര്‍വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്്ഘാടനം ചെയ്തു.നാസര്‍ ഫൈസി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സി എച്ച് ത്വയ്യിബ് ഫൈസി , എ.എം പരീത് എറണകുളം,ഡോ. മുഹമ്മദലി നാട്ടിക, ചുഴലി മുഹ്‌യിദ്ദീന്‍ മൗലവി, മൊയ്തു മൗലവി മക്കിയാട്, ഡോ. സാലിം ഫൈസി കുളത്തൂര്‍, മുസ്തഫ ഹുദവി ആക്കോട്, ബഷീര്‍ ഫൈസി ദേശമംഗലം, ഷാജഹാന്‍ റഹ്്മാനി കമ്പളക്കാട്, മുസ്തഫ ഹുദവി കൊടുവള്ളി, പാലോളി മുഹമ്മദലി, കെ.എം.എ ലത്വീഫ് പ്രസംഗിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി സ്വാഗതവും ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഉപദേശക സമിതി ചെയര്‍മാനായി പാലോളി മുഹമ്മദലി ഹാജിയേയും അംഗങ്ങളായി തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി,അബ്ദുല്‍ വഹാബ് കൊല്ലം, അബ്ദുല്‍ കരീം ബാഖവി, മാഹിന്‍ ദാരിമി കൊടക്, നാസര്‍ ഫൈസി പടിഞ്ഞാറ്റുമുറി എന്നിവരെ തിരഞ്ഞെടുത്തു. ഭാരവാഹികളായി കെ.എം.എ ലത്വീഫ് ഹാജി( ചെയര്‍മാന്‍),റഫീഖ് ഫൈസി മണ്ണാര്‍ക്കാട്, മുസ്തഫ മുഞ്ഞക്കുളം, ഉമര്‍ ഫൈസി മണ്ണാര്‍മല (വൈസ് ചെയര്‍മാന്‍മാര്‍),ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി (ജനറല്‍ കണ്‍വീനര്‍ ),സിദ്ദീഖ് വളമംഗലം, മുജീബ് പൂക്കോട്ടൂര്‍, ഹംസ മണ്ണാര്‍മല(ജോ. കണ്‍വീനര്‍മാര്‍).അബ്ദുല്‍ മുഹൈമിന്‍ കാക്കിയ എന്നിവരെയും തിരഞ്ഞെടുത്തു.(സുപ്രഭാതം)