സുപ്രഭാതം ഒന്നാം വാര്‍ഷികാഘോഷം ഇന്ന് (ശനി) മലപ്പുറത്ത്

മലപ്പുറം: നേര്‍വായനയുടെ സുകൃതവുമായി മലയാളമാധ്യമരംഗത്ത് ഒരു വര്‍ഷം പിന്നിട്ട സുപ്രഭാതം ദിനപത്രത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്നു മലപ്പുറത്തു നടക്കും. രാവിലെ പത്തുമുതല്‍ മലപ്പുറം കുന്നുമ്മല്‍ വാരിയംകുന്നത്ത് ടൗണ്‍ഹാളിലാണ് ആഘോഷപരിപാടി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി പി കുഞ്ഞാണി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനാകും.സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കോഴിക്കോട് വലിയഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത വൈസ് പ്രസിഡന്റ് എം.ടി അബ്ദുള്ള മുസ്‌ലിയാര്‍, സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി ഉബൈദുള്ള എം.എല്‍.എ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.എ ചേളാരി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ, പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസഹാജി സംസാരിക്കും. 
'ഭാരതീയ നവോഥാനത്തില്‍ മലബാറിന്റെ പങ്ക്' എന്ന വിഷയത്തില്‍ സിമ്പോസിയം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാകും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി വിഷയാവതരണം നടത്തും. ഡോ. എം ഗംഗാധരന്‍, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, മുന്‍ എംഎല്‍എ വി ശശികുമാര്‍, ബി.ജെ.പി നേതാവ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, കെ.പി.സി.സി സൈക്രട്ടറി വി.വി പ്രകാശ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഏഷ്യാ ടുമാറോ പത്രാധിപസമിതി അംഗം മുഹമ്മദ് ബശാറത് ഖാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഹാജി യു. മുഹമ്മദ് ശാഫി സ്വാഗതവും കെ. ടി ഹുസൈന്‍കുട്ടി മൗലവി നന്ദിയും പറയും.