തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ട് നേര്‍ച്ച; KMIC സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം (Live Reocrd)

 യുവത്വം സാമൂഹ്യ നന്മക്കായി ഉപയോഗിക്കണം: അബ്ബാസലി ശിഹാബ് തങ്ങള്‍
തെയ്യോട്ടുചിറ: യുവത്വം സാമൂഹ്യ നന്മക്ക് ഉപയോഗിക്കണമെന്നും ആധുനിക കാലഘട്ടത്തിലെ അരാജകത്വം ഇല്ലാതാക്കാന്‍ യുവ പണ്ഡിതന്മാര്‍ വളര്‍ന്നു വരണമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ട് നേര്‍ച്ചയുടെ ഭാഗമായി നടന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാഫിള് റഫീഖ് ഫൈസി ഖിറാഅത്ത് അവതരിപ്പിച്ചു. നെല്ലായ കുഞ്ഞഹമ്മദ് മുസ്്‌ലിയാര്‍ അധ്യക്ഷനായി. അവാര്‍ഡ്ദാനം കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങളും സനദ്ദാനം അബ്ബാസലി ശിഹാബ് തങ്ങളും നിര്‍വഹിച്ചു. മഹല്ല് ഖാസി സി. കെ മൊയ്തുട്ടി മുസ്‌ലിയാര്‍, ശൈഖ് അലി മുസ്്‌ലിയാര്‍ തെന്നല, സി. എച്ച് അബ്ദുറഹ്മാന്‍ വഹബി എന്നിവര്‍ സംസാരിച്ചു. ഏലംകുളം ബാപ്പു മുസ്്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മുസ്തഫ അഷറഫി കക്കുപ്പടി സ്വാഗതവും മഹല്ല് പ്രസിഡന്റ് മൊയ്തീന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. 
സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന സമ്മേളനത്തിന്‍റെ തല്‍സമയ സംപ്രേഷണം താഴെ കേൾക്കാം :
തെയ്യോട്ടുചിറ സനദ് ദാന സമ്മേളനം (Live Record Link)