ബുറൈദ ഇസ്‌ലാമിക് സെന്റര്‍ സഹചാരി ഫണ്ട് കൈമാറി

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ ബുറൈദ കമ്മിറ്റി സഹചാരി റിലീഫ് സെല്ലിലേക്ക് സമാഹരിച്ച ഫണ്ട് യൂസുഫ് ഫൈസി പരുതൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ഷാഹുല്‍ ഹമിദ് മേല്‍മുറി അദ്ധ്യക്ഷനായി, ബുറൈദ സെന്റര്‍ ഭാരവാഹികളായി അബ്ദുല്‍ ലത്തീഫ് തച്ചംപൊയില്‍, റിയാസ് എസ്‌റ്റേറ്റ് മുക്ക്, സൈദ് ചെട്ടിപ്പടി, ബഷീര്‍ ഫൈസി അമ്മിനിക്കാട്, യൂസുഫ് ഫൈസി പരുതൂര്‍, ബഷീര്‍ തച്ചംപൊയില്‍ എന്നിവര്‍ പ്രസംഗിച്ചു. മുസ്തഫ മുണ്ടുപാറ കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, ഇബ്രാഹീം ഫൈസി പേരാല്‍, ഒ.കെ.എം കുട്ടി ഉമരി, സിദ്ദീഖ് നദ്‌വി ചെറൂര്‍, സലീം എടക്കര, സത്താര്‍ പന്തല്ലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട് സംബന്ധിച്ചു.