‘അറഫ’ തിരിച്ചറിവിന്റെ ദിനമാണ്

റഫ എന്ന പദത്തിന്റെ വാക്കര്‍ഥം തന്നെ തിരിച്ചറിവ് എന്നാണ്. വിലക്കപ്പെട്ട കനി കഴിച്ചതിനെ തുടര്‍ന്ന് സ്വര്‍ഗ ഭ്രഷ്ടരായ ആദം നബി(അ)യും പ്രിയ പത്‌നി ഹവ്വാ ഉമ്മ(റ)യുമായി കണ്ടുമുട്ടിയത് ഇതേ സ്ഥലത്തു വച്ചായതിനാലാണ് അറഫയെന്ന് ആ പ്രദേശത്തിനു പേരു വന്നതെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ വ്യക്തികള്‍ പരസ്പരം തിരിച്ചറിയുന്നതിനപ്പുറം അറഫയെന്നത് മനുഷ്യന് അവന്റെ സ്രഷ്ടാവിനെ തിരിച്ചറിയേണ്ടതിനെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ വിശദീകരിക്കുന്ന ഒരു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു ഇപ്രകാരം പറയുന്നു: 'ഞാന്‍ മറഞ്ഞ നിധിയായിരുന്നു. അപ്പോള്‍ ഞാന്‍ അറിയപ്പെടണമെന്നാഗ്രഹിക്കുകയും അതു പ്രകാരം പടപ്പുകളെ പടക്കുകയും ചെയ്തു'. മനുഷ്യ സൃഷ്ടിപ്പിന്റെ പിന്നിലുള്ള അല്ലാഹുവിന്റെ ലക്ഷ്യം മനുഷ്യന് അല്ലാഹുവിനെ അറിയുക എന്നതാണ്. അല്ലാഹുവിനെ അറിയുക എന്നത് ഓരോ മുസ്്‌ലിമിനും ബാധ്യതയാണ്. അറിവുകളില്‍ ഏറ്റവും ഉത്തമം അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണെന്നതില്‍ രണ്ടു പക്ഷമില്ല. ഈ തിരിച്ചറിവിന്റെ ബോധം വിശ്വാസികളില്‍ വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ് ഓരോ അറഫാ ദിനവും.
ഹജ്ജില്‍ ഏറ്റവും പ്രധാനപ്പെട്ട കര്‍മമാണ് അറഫയിലെ നിര്‍ത്തം. അറഫയില്ലാതെ ഹജ്ജില്ല. ഹജ്ജിന്റെ റുക്‌നില്‍പ്പെട്ട ഒന്നാണ് അറഫയില്‍ നില്‍ക്കല്‍. നബി(സ) പറഞ്ഞു: 'ഹജ്ജ് അറഫയാകുന്നു.' അറഫയില്‍ നിര്‍ത്തം എന്നതുകൊണ്ട് ഉദ്ദേശ്യം അറഫയുടെ ഏതെങ്കിലും ഒരു ഭാഗത്ത് നിന്നോ ഇരുന്നോ കിടന്നോ വാഹനത്തിലോ താമസിക്കുക എന്നാണ്. Pls click here for Continue: Suprabhatham Article