കോഴിക്കോട്: അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട്് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രത്യക്ഷ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നാളെ (തിങ്കൾ) വൈകിട്ട്് മൂന്നിന് കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ദാറുല്‍ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റ് വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്്‌വി ഉദ്ഘാടം ചെയ്യും.
തദ്ദേശ സ്വയം ഭരണതെരഞ്ഞെപ്പിന്റെ പെരുമാറ്റചട്ടം വരുന്നതിന്റെ മുമ്പ് തന്നെ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീച്ചിക്കപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് സംഘടന സമര രംഗത്തിറങ്ങുന്നത്. സംസ്ഥാനത്തെ ഭാഷാസ്‌നേഹകളില്‍ നിന്നും വിദ്യാഭ്യാസ പ്രവര്‍ത്തകരില്‍ നിന്നും നിരന്തരമായ ആവശ്യം ഉയര്‍ന്നിട്ടും വിഷയത്തെ ഗൗനിക്കാതെ മുന്നോട്ട് പോവുന്ന അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ താക്കിതാവും വിധത്തില്‍ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.