സുപ്രഭാതം ഒന്നാം വാര്‍ഷികാഘോഷം ഇന്ന് (ഞായർ) കോഴിക്കോട്

ഉച്ചക്ക് 2 മണിക്ക്  നടക്കുന്ന സിംപോസിയം മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്നു(ഞായർ) കോഴിക്കോട്നടക്കും. ഫ്രാന്‍സിസ് റോഡിലെ സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജ്ഞാനപീഠം ജേതാവ് എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് 'ബ്യൂറോക്രസി പരിധിവിടുന്നുവോ' എന്ന വിഷയത്തില്‍ നടക്കുന്ന സിംപോസിയം എം.കെ രാഘവന്‍ എം.പിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും. പി.സി വിഷ്ണുനാഥ് എം.എല്‍.എ, അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, പി.എം സാദിഖലി, ടി.വി ബാലന്‍, അഡ്വ. മുഹമ്മദ് റിയാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് മോഡറേറ്റര്‍ ആയിരിക്കും.
വൈകിട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ വാര്‍ഷികാഘോഷ പരിപാടി എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും.
എ പ്രദീപ്കുമാര്‍ എം.എല്‍.എ, ഡപ്യൂട്ടി മേയര്‍ പ്രൊഫ. പി.ടി അബ്ദുല്‍ലത്തീഫ്, കെ.എസ്.ഐ.ഇ ചെയര്‍മാന്‍ എം.സി മായിന്‍ ഹാജി, ഡി.സി.സി പ്രസിഡന്റ് കെ.സി അബു, ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി രഘുനാഥ്, കെ.യു.ആര്‍.ഡി.എഫ്.സി ചെയര്‍മാന്‍ കെ മൊയ്തീന്‍കോയ, സി.ഡി.എ ചെയര്‍മാന്‍ എന്‍.സി അബൂബക്കര്‍, കോഴിക്കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ പ്രസംഗിക്കും.