കോഴിക്കോട്: ദുല്‍ഹിജ്ജ മാസപ്പിറവിക്ക് സ്വീകാര്യയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ചൊവ്വാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍കോട് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. ഇതനുസരിച്ച് 23ന് അറഫാദിനവും ബലിപെരുന്നാള്‍ 24നും ആയിരിക്കും. ഇപ്രാവശ്യം സഊദിയിലും 23 നാണ് അറഫാദിനം.
(സുപ്രഭാതം)