മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് സംഘം ഇന്ന്(ഞായര്‍) കാലത്ത് 11 മണിക്ക് മനാമ സമസ്ത ഓഫീസ് പരിസരത്തു നിന്നും യാത്ര തിരിക്കും. ഹജ്ജ് സംഘത്തെ ഇത്തവണ നയിക്കുന്നത് അമീര്‍ ഉമറുല്‍ ഫാറൂഖ് ഹുദവിയാണ്. ഇന്ന് ഉച്ചയോടെ ബഹ് റൈന്‍ വിടുന്ന സംഘം ആദ്യമായി സന്ദര്‍ശിക്കുന്നത് മദീനയാണ്. മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മക്കയില്‍ പ്രവേശിക്കുക.
ബഹ്റൈനില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലമായി സേവന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന സമസ്ത കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ സ്ത്രീകളും പുരുഷന്മാരുമായി നിരവധി പേരാണ് വര്‍ഷം തോറും ഹജ്ജ് കര്‍മ്മം ചെയ്ത് വരുന്നത്. ഹജ്ജിനു പുറമെ ഉംറ സര്‍വ്വീസും സമസ്തയുടെ കീഴിലുണ്ട്. യാത്രക്കു മുന്പെ ഹജജ്-ഉംറ കര്‍മ്മങ്ങളുടെ പ്രസന്‍റേഷന്‍ സഹിതമുള്ള പഠന ക്ലാസ്സുകളും സമസ്തയുടെ പ്രത്യേകതയാണ്.
ഇന്ന് യാത്ര പുറപ്പെടുന്ന ഹജ്ജാജിമാര്‍ നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ച് യാത്രാ സാമഗ്രികള്‍ സഹിതം കാലത്ത് ക്രിത്യ സമയത്ത് തന്നെ മനാമ ഓഫീസില്‍ എത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
യാത്രപുറപ്പെടുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളും നസ്വീഹത്തും കഴിഞ്ഞ ദിവസം മനാമ സമസ്ത മദ്റസാ ഹാളില്‍ നടന്ന യാത്രയപ്പ് യോഗത്തില്‍ വെച്ച് സമസ്ത നേതാക്കള്‍ നല്‍കിയിരുന്നു. യാത്രയയപ്പ് യോഗം സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി.കെ. കുഞ്ഞഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കാവന്നൂര്‍ മുഹമ്മദ് മൗലവി, മന്‍സൂര്‍ ബാഖവി , എം.സി മുഹമ്മദ് മൗലവി, സലീം ഫൈസി പന്തീരിക്കര, ഷൗക്കത്തലി ഫൈസി, മൂസ മൗലവി വണ്ടൂര്‍, സുലൈമാന്‍ മൗലവി, അബ്ദുല്‍ കരീം മാസ്റ്റര്‍, ഷഹീര്‍ കാട്ടാന്പള്ളി, മജീദ് ചോലക്കോട് , മസ് നാദ് ഹൂറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഉമറുല്‍ ഫാറൂഖ് ഹുദവി മറുപടി പ്രഭാഷണം നടത്തി. എസ്. എം.അബ്ദുല്‍ വാഹിദ് സ്വാഗതവും കളത്തില്‍ മുസ്ഥഫ നന്ദിയും പറഞ്ഞു. വിശദ വിവരങ്ങള്‍ക്ക്-00973-33987487, 33049112 നന്പറുകളില്‍ ബന്ധപ്പെടാം