സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീന്‍ ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും
മനാമ: സമസ്തകേരള സുന്നി ജമാഅത്ത് ബഹ്റൈന്‍-ഗുദൈബിയ ഏരിയാ കമ്മറ്റി, ആസ്റ്റെര്‍ മെഡിക്കല്‍ സെന്ററു മായിചേര്‍ന്ന് ബഹ്റൈനില്‍ ദ്വൈവാര ആരോഗ്യ ക്യാമ്പും മെഡിക്കല്‍ ചെക്കപ്പും സെമിനാറും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സെപതംബര്‍ 1 മുതല്‍ 15വരെ നീണ്ടു നില്‍ക്കുന്ന ഈ ക്യാമ്പയിനില്‍ ആരോഗ്യ സെമിനാറിനോടനുബന്ധിച്ച് ഹെല്‍ത്ത് ചെക്കപ്പ്കാര്‍ഡ് വിതരണം ചെയ്യും. ഇതുപയോഗിച്ച് സ്‌പെഷ്യല്‍ പാക്കേജിലൂടെ പ്രശസ്തരായ സ്‌പെഷ്യലൈസ്ഡ് ഡോക്ടറുമാരുടെ സേവനം ലഭിക്കും. 1200 കുടുംബങ്ങള്‍ക്കാണ് ഈസേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ പറഞ്ഞു.
സെപ്റ്റംബര്‍ ഒന്നിനു വൈകുന്നേരം 7മണിക്ക് പ്രവാസലോകത്തെ ആരോഗ്യ സംരക്ഷണത്തെകുറിച്ചുള്ള ക്ലാസ്സ് നടക്കും. 4 നു വൈകുന്നേരം 4 മണിക്ക് സ്ത്രീകളുടെ പ്രധാന ആരോഗ്യ പ്രശ്‌നങ്ങളും സംശയ നിവാരണവും അടങ്ങുന്ന ക്ലാസ്സും 11 നു വൈകുന്നേരം 4മണിക്ക് പ്രാഥമിക ആരോഗ്യ ശുശ്രുഷ സംബന്ധമായി അറിഞ്ഞിരിക്കേണ്ട ക്ലാസ്സും നടക്കും.
ആരോഗ്യക്യാമ്പ് ഉദ്ഘാടനം ഗുദൈബിയ മദ്രസ്സഹാളില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീന്‍ തങ്ങള്‍ ഒന്നിനു വൈകുന്നേരം 7 മണിക്കു നിര്‍വഹിക്കും. ഏരിയ പ്രസിഡന്റ് അന്‍സാര്‍ അന്‍വരി അധ്യക്ഷത വഹിക്കും.
സമസ്ത ബഹറൈനില്‍ നടത്തിവരുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ആരോഗ്യ രംഗത്തെ ഇടപെടലെന്നു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ബഹ്‌റൈനില്‍ 14 ഏരിയകളില്‍ ആയിരത്തോളം കുട്ടികള്‍ക്കു മത വിദ്യാഭ്യാസം നല്‍കുന്നു. രക്ഷിതാക്കളുടെ ആരോഗ്യം നിലനിര്‍തുന്നതിലൂടെ കുട്ടികളുടെയും ആരോഗ്യം സുരക്ഷിതമാക്കുകയാണു ലക്ഷ്യം. ആരോഗ്യമുള്ള കുടുംബത്തിനേ ആരോഗ്യമുള്ള കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് ഇതു പോലുള്ള ക്യാമ്പയിന്‍ നടത്തുന്നതിന്റെ ലക്ഷ്യം.
ജീവിത ശൈലീ രോഗങ്ങളും ഹൃദ്രോഗവും പ്രവാസികളെ വന്‍തോതില്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്ന് ആസ്റ്റെര്‍ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ കോ ഓഡിനേറ്റര്‍ ഡോ. സുനില്‍ സീതാറാം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ റസാഖ് നദ്‌വി, അഷ്‌റഫ് കാട്ടിലെ പീടിക, സയിദ് താഹിര്‍, ടി പി ഉസ്മാന്‍, ഷിഹാബ് അറഫ,സനഫ് റഹ്മാന്‍, അബ്ദുല്‍ റഹ്മാന്‍ മാട്ടൂല്‍, ടി പി ഉസ്മാന്‍, അബ്ദുല്‍ ജബ്ബാര്‍, സലിം ഷഫ്‌ലൂത്ത്, സഈദ് ഇരിങ്ങല്‍, മുസ്തഫ മാരായ മംഗലം എന്നിവരും പങ്കെടുത്തു.