ശൈഖുനാ കാളമ്പാടി ഉസ്താദ്മ ഖാം ഉറൂസ് ഇന്ന്

മലപ്പുറം: പ്രമുഖ സൂഫി പണ്ഡിതരും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍കാല നേതാക്കളുമായിരുന്ന അബ്ദുല്‍ അലി കോമു മുസ്്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍, സമസ്ത മുന്‍ പ്രസിഡന്റ് ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്്‌ലിയാര്‍ എന്നിവരുടെ പേരില്‍ കാളമ്പാടി മഖാമില്‍ നടക്കുന്ന ഉറൂസ് മുബാറക് ഇന്ന് നടക്കും. 
വൈകീട്ട് അസര്‍ നിസ്‌കാരാനന്തരം സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍ പതാക ഉയര്‍ത്തും. കൂട്ട സിയാറത്തിന് ശേഷം മൗലിദ് പാരായണം നടക്കും. എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍, ടി.പി ഇപ്പ മുസ്്‌ലിയാര്‍, കാളാവ് സൈതലവി മുസ്്‌ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍ അധ്യക്ഷനാകും. എ.പി മുഹമ്മദ് മുസ്്‌ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ പ്രഭാഷണം നടത്തും. മജ്്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. അന്നദാനത്തോടെ സമാപിക്കും.