ന്യൂനപക്ഷ ആനുകൂല്യം വില്‍പനക്കുള്ളതല്ല

വിദ്യാഭ്യാസരംഗത്തെ മൂലധനശക്തികളെപ്പോലും വെല്ലുന്നവിധത്തിലാണ് കേരളത്തിലെ സ്വാശ്രയമാനേജുമെന്റുകള്‍ വിദ്യാര്‍ഥികളെ പിഴിഞ്ഞൂറ്റുന്നത്. എം.ഇ.എസ് മാനേജ്‌മെന്റ് സ്വന്തംനിലക്ക് പ്രവേശനംനടത്തിയ മെഡിക്കല്‍-ഡെന്റല്‍ കോളജുകളിലെ 61 സീറ്റുകള്‍ ജസ്റ്റിസ് ജെ.എം ജയിംസ് കമ്മിറ്റി കഴിഞ്ഞദിവസം റദ്ദാക്കിയിരിക്കുകയാണ്.
സര്‍ക്കാരുമായുള്ള കരാര്‍ ലംഘിച്ചാണു മാനേജ്‌മെന്റ് പ്രവേശനംനല്‍കിയത്. എം.ഇ.എസ് പെരിന്തല്‍മണ്ണ മെഡിക്കല്‍കോളജിലെ 61 എം.ബി.ബി.എസ് സീറ്റും ഡെന്റല്‍ കോളജിലെ ആറു ബി.ഡി.എസ് സീറ്റുമാണ് കമ്മിറ്റി റദ്ദാക്കിയിരിക്കുന്നത്. സുപ്രിംകോടതി നിര്‍ദേശിച്ച പതിനഞ്ചുദിവസം മാത്രമാണ് ഇനി റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ഥികളുടെ മുമ്പിലുള്ളത്. ഇതിനകം പ്രവേശനം പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ റാങ്ക് ലിസ്റ്റ് കാലഹരണപ്പെടും. റാങ്ക് ലിസ്റ്റില്‍പ്പെട്ട മിടുക്കരും നിര്‍ധനരുമായ വിദ്യാര്‍ഥികള്‍ പുറത്തു നില്‍ക്കേണ്ടിവരും.Pls click here for Continue: Suprabhatham