തൂവെള്ളക്കടലായി കാസര്‍കോട്; SKSSF മദീനാ പാഷന്‍ ജില്ലാ സമ്മേളനം സമാപിച്ചു

കാസര്‍കോട്: മാനവിക ഐക്യത്തിന്റെ സന്ദേശമോതി ജില്ലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച മദീനാ പാഷന്‍ തളങ്കര ഹുദൈബിയ്യയില്‍ നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. ചരിത്രമുറങ്ങുന്ന മാലിക് ദീനാറിന്റെ ചാരത്തൊരുക്കിയ ഹുദൈബിയ്യയില്‍ ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ദിവസം സംഗമിച്ചത്.
ഇന്നലെ വൈകുന്നേരം കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ തൂവെള്ള വസ്ത്ര ധാരികളായ ആയിരങ്ങള്‍ അണിനിരന്നു. സമസ്തയുടെ പതാകയുമേന്തിയാണ് അച്ചടക്കത്തിന്റെ പടച്ചട്ടയണിഞ്ഞ വിദ്യാര്‍ഥി പടയണി ഹുദൈബിയ്യയിലേക്ക് നീങ്ങിയത്. താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, സയ്യിദ് ഹാദി തങ്ങള്‍, ഖലീലുര്‍റഹ്മാന്‍ കാശിഫി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഹുദൈബിയ്യയില്‍ നടന്ന പൊതുസമ്മേളനം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനായി. സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഖാസി ത്വാഖാ അഹ്മദ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. മദീനാ പാഷന്‍ സുവനീര്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്തു. ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, പൈവെളിഗെ പി.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, സി.ടി അഹ് മദലി, ഖലീലുറഹ്മാന്‍ കാശിഫി, സി.കെ.കെ മാണിയൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, സിദ്ദീഖ് നദ്‌വി ചേരൂര്‍, സയ്യിദ് ഹാദി തങ്ങള്‍, ചെങ്കള അബ്ദുല്ല ഫൈസി, കണ്ണൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, ടി.പി അലി ഫൈസി, അബൂബക്കര്‍ സലൂദ് നിസാമി, സ്വാലിഹ് മുസ്‌ലിയാര്‍ ചൗക്കി, കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, മജീദ് ദാരിമി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അശ്‌റഫ് എടനീര്‍, റശീദ് ഫൈസി ആറങ്ങാടി, സലാം ഫൈസി പേരാല്‍, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, യൂനുസ് ഫൈസി, യൂനുസ് ഹസനി, സിദ്ദീഖ് ബെളിഞ്ചം, ഇസ് മാഈല്‍ മച്ചംപാടി, സിറാജ് ഖാസിലേന്‍, ബദ്‌റുദ്ദീന്‍ ചെങ്കള, മുബാറക് ഹസൈനാര്‍ ഹാജി, ടി.കെ അബ്ദുല്ല ഫൈസി, അശ്‌റഫ് മിസ്ബാഹി, ഇര്‍ഷാദ് ബെദിര, പി.എച്ച് അസ്ഹരി ആദൂര്‍, മൊയ്തു ചെര്‍ക്കള, അബ്ദുല്‍ റഹ് മാന്‍ മാസ്റ്റര്‍, ലത്തീഫ് കൊല്ലമ്പാടി, മൂസഹാജി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സി.ഐ അബ്ദുല്‍ ഹമീദ്, എം.എ ഖലീല്‍, പാണലം അബ്ദുല്ല മൗലവി, സഅദ് ഹാജി, ഹംസ പള്ളിപ്പുഴ, റഊഫ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Ahmedharis Rahmani

സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ പിടികൂടുന്നത് വരെ സമരം

കാസര്‍കോട്: സമസ്തയുടെ വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നത് വരെ എസ്.കെ.എസ്.എസ്.എഫ് സമരരംഗത്തുണ്ടായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന പറഞ്ഞു. മദീനാ പാഷന്‍ സമ്മേളനത്തിന്റെ ആധ്യക്ഷം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആദ്യ പടിയായി പ്രധാന മന്ത്രിക്ക് ഒരു ലക്ഷം ഇമെയിലുകളും പോസ്റ്റുകാര്‍ഡുകളും എസ്.കെ.എസ്.എസ്.എഫ് അയച്ചിരുന്നു. സി.ബി.ഐയുടെ പുനരന്വേഷണവും വിഫലമായ നിലക്ക് അടുത്ത ദിവസം മുതല്‍ എസ്.കെ.എസ്.എസ്.എഫ് സമരമുഖത്തിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഏതറ്റം വരെ സഞ്ചരിക്കാനും എസ്.കെ.എസ്.എസ്.എഫ് തയ്യാറാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
- Ahmedharis Rahmani

ഫത്ഹുല്‍ മുഈന്‍ സെമിനാര്‍ സമാപിച്ചു

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസ്വൂലുല്‍ ഫിഖ്ഹ് സംഘടിപ്പിച്ച ഫത്ഹുല്‍ മുഈന്‍ സെമിനാര്‍ സമാപിച്ചു. ഞായറാഴ്ച രാവിലെ ആരംഭിച്ച സെമിനാര്‍ കോഴിക്കോട് ഖാസി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദാ വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു.
അഞ്ച് സെഷനുകളിലായി ഫത്ഹുല്‍ മുഈനിന്റെ പ്രാധാന്യവും സ്ഥാനവും അനുബന്ധ രചനകളും വിശകലനത്തിന് വിധേയമാക്കിയ സെമിനാറില്‍ ഡോ. മഹ്മൂദ് ഹുദവി കൂരിയ, ഡോ. അബ്ദുല്‍ ബര്‍റ് വാഫി, ഡോ. അഫ്‌സല്‍ ഹുദവി ചങ്ങരംകുളം, സലീം ഹുദവി മറ്റത്തൂര്‍, അമീര്‍ ഹുസൈന്‍ ഹുദവി ചെമ്മാട്, അമീന്‍ ഹിദായത്തുല്ല ഹുദവി, ശുഐബ് പുത്തൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
സെമിനാറിനോടനുബന്ധിച്ച് കേരളീയ കര്‍മശാസ്ത്രം: ചരിത്രവും അടയാളങ്ങളും, മജ്മൂഅത്തു റസാഇല്‍ പരിഷ്‌കരിച്ച പതിപ്പ് എന്നിവയുടെ പ്രകാശനം അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
ഫോട്ടോ: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ ഫിഖ്ഹ് ഡിപ്പാര്ട്ട്മെന്‍റ് സംഘടിപ്പിച്ച ഫത്ഹുല്‍മുഈന്‍ സെമിനാര്‍ കോഴിക്കോട് ഖാസി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
- Darul Huda Islamic University

നൗഷാദ് ബാഖവിയോട് വിശദീകരണം തേടി

കോഴിക്കോട്: 2017 ഏപ്രില്‍ 9 ന് മലപ്പുറം ജില്ലയിലെ വടക്കാങ്ങരയില്‍ വെച്ച് എ എം നൗഷാദ് ബാഖവി നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളെ കുറിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ദേഹത്തോട് വിശദീകരണം തേടി.
- pro samastha

ഹാദിയ റമളാന്‍ പ്രഭാഷണം മെയ് 30, 31, ജൂണ്‍ 1, 3, 4 തിയ്യതികളില്‍

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റമളാന്‍ പ്രഭാഷണ പരമ്പര മെയ് 30, 31, ജൂണ്‍ 1, 3, 4 എന്നീ തിയ്യതികളില്‍ ദാറുല്‍ ഹുദാ കാമ്പസില്‍ നടത്താന്‍ ഹാദിയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് ഫൈസ്ല്‍ ഹുദവി അധ്യക്ഷത വഹിച്ചു.
മുസ്ഥഫാ ഹുദവി ആക്കോട്, സിംസാറുല്‍ഹഖ് ഹുദവി എന്നിവര്‍ പ്രഭാഷണം നടത്തും.
- Darul Huda Islamic University

അക്കാദമിക മികവിന് എസ്.കെ.എസ്.എസ്.എഫ് സ്മാര്‍ട്ട് പദ്ധതി

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ സാമൂഹിക ധാര്‍മിക അവബോധമുള്ള വിദ്യാര്‍ത്ഥി തലമുറയെ യോഗ്യരാക്കുന്നതിനുള്ള പരിശീലന പദ്ധതി സ്മാര്‍ട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്നു.
രാജ്യന്തര ഉന്നത സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങി കേന്ദ്രങ്ങളില്‍ പഠിക്കുന്നതിനും സിവില്‍ സര്‍വ്വീസ് അനുബന്ധ മേഖലകളില്‍ തൊഴില്‍ നേടുന്നതിനും വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ യോഗ്യരാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്.
മണ്ണാര്‍ക്കാട് കേന്ദ്രമായി റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ ട്രെന്റ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന ഈ പദ്ധതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം പ്രവേശനം നല്‍കുന്നു. എട്ട് മുതല്‍ പ്ലസ്ട്ുവരെയുള്ള അഞ്ച് വര്‍ഷത്തെ ഔദ്യോഗിക വിദ്യാഭ്യാസത്തോടൊപ്പമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂള്‍ ഏഴാം തരം അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില് എ ഗ്രേഡും മറ്റു വിഷയങ്ങളില്‍ ബി ഗ്രേഡും നേടിയവരും സമസ്തയുടെ മദ്‌റസ ആറാം തരം പഠിച്ചുകൊണ്ടിരിക്കുന്നവരുമാണ് അപേക്ഷിക്കേണ്ടത്.എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാണ് പ്രാപ്തരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്. പരീക്ഷാ ഷെഡ്യൂള്‍ താഴെ കൊടുക്കുന്നു.

പരീക്ഷ തിയ്യതി: ഏപ്രില്‍ 23, ഞായര്‍.
പരീക്ഷ സെന്റര്‍: സുന്നിമഹല്‍, മലപ്പുറം.
അപേക്ഷ അവസാന തിയ്യതി: ഏപ്രില്‍ 21, വെള്ളി.
അഭിമുഖം: ഏപ്രില്‍ 30, മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍.

അപേക്ഷ ഫോറം www.skssf.in വെബ്‌സൈറ്റില്‍ നിന്നും കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍, മലപ്പുറം സുന്നിമഹല്‍, മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ 9895757751നമ്പറില്‍ വാട്‌സപ്പ്‌ചെയ്യുകയും പരീക്ഷാദിനം രാവിലെ പരീക്ഷാ കേന്ദ്രത്തില്‍ ഏല്‍പ്പിക്കേണ്ടതുമാണ്.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ പഠന ചെലവ് പൂര്‍ണമായും സ്വയം വഹിക്കേണ്ടതാണ്.
- https://www.facebook.com/SKSSFStateCommittee/posts/1872684412989883

എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍ ജില്ലാ സമ്മേളനത്തിന് മാലിക് ദീനാര്‍ പരിസരത്ത് കൊടിയുയര്‍ന്നു. മാലിക്ദീനാര്‍ മഖാം സിയാറത്തിന് കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ ഖാസി ത്വാഖ അഹ്മദ് മൗലവി പതാക ഉയര്‍ത്തി. തളങ്കര ഹുദൈബിയ്യയില്‍ നടന്ന മദീനാ പാഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷനായി. കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി  എം.എ ഖാസിം മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ജന. കണ്‍വീനര്‍ താജുദ്ധീന്‍ ദാരിമി പടന്ന സ്വാഗതം പറഞ്ഞു. മജീദ് ബാഖവി കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി. എം.സി ഖമറുദ്ധീന്‍, മെട്രോ മുഹമ്മദ് ഹാജി, എ.ജി.സി ബഷീര്‍, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, ഇ.പി ഹംസത്തു സഅദി, പി.എസ് ഇബ്രാഹിം ഫൈസി, അബ്ദുല്ല ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട് സംസാരിച്ചു.അബ്ബാസ് ഫൈസി ചേരൂര്‍, ഫള്‌ലു റഹ്മാന്‍ ദാരിമി കുമ്പടാജെ, സിദ്ധീഖ് നദ്‌വി ചേരൂര്‍, ഹംസ ഹാജി പള്ളിപ്പുഴ, എസ്.പി സലാഹുദ്ധീന്‍, എം.എ ഖലീല്‍, എ സിറാജുദ്ദീന്‍, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, സി.എ അബ്ദുല്ല കുഞ്ഞി ചാല, സത്താര്‍ ഹാജി അണങ്കൂര്‍, റൗഫ് ഉദുമ, റഷീദ് ഫൈസി ആറങ്ങാടി, മാഹിന്‍ കേളോട്ട്, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, യൂനുസ് ഫൈസി കാക്കടവ്, നാഫിഅ് അസ്അദി, ഇസ്മാഈല്‍ മച്ചംപാടി, മുഹമ്മദ് ഫൈസി കജ, ശറഫുദ്ധീന്‍ കുണിയ,  ശരീഫ് നിസാമി മുഗു, സിദ്ധീഖ് ബെളിഞ്ചം, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, യൂനുസ് ഹസനി, മുഹമ്മദലി കോട്ടപ്പുറം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം മൗവ്വല്‍, പി.എച്ച് അസ്ഹരി ആദൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര, ശിഹാബ് അണങ്കൂര്‍, ജഅ്ഫര്‍ ബുസ്താനി പടഌതുടങ്ങിയവര്‍ സംസാരിച്ചു.


ആത്മനിര്‍വൃതി നല്‍കി മജ്‌ലിസുന്നൂര്‍ സംഗമം
കാസര്‍കോട്: മദീനാ പാഷന്‍ സമ്മേളനത്തിനെത്തിയ ആയിരങ്ങള്‍ക്ക് ആത്മ നിര്‍വൃതി നല്‍കി മാലിക് ദീനാറിന്റെ മുറ്റത്ത് മജ്‌ലിസുന്നൂര്‍ സംഗമം. സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുസലാം ദാരിമി മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു, ചുഴലി മുഹ്‌യുദ്ദീന്‍ മൗലവി ഉദ്‌ബോധന പ്രസംഗം നടത്തി. ബദ്‌റുദ്ധീന്‍ ചെങ്കള അധ്യക്ഷനായി. സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍, അലിയാര്‍ തങ്ങള്‍, സിറാജുദ്ധീന്‍ തങ്ങള്‍, സയ്യിദ് എന്‍.പി.എം ജലാലുദ്ധീന്‍ തങ്ങള്‍, സൈഫുദ്ധീന്‍ തങ്ങള്‍, സയ്യിദ് അബൂബക്കര്‍ തങ്ങള്‍ ഹൈദ്രോസി, എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
മാനവിക ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഗ്രാന്റ് അസംബ്ലി
കാസര്‍കോട്: ഭീകരതക്കും തീവ്രവാദത്തിനുമെതിരെ മാനവിക സൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് ഗ്രാന്റ് അസംബ്ലി ശ്രദ്ധേയമായി. മദീനാ പാഷന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് ഇന്നലെ രാവിലെ കാസര്‍കോട് ടൗണ്‍ഹാളില്‍ വെച്ച് രാജ്യത്തിന്റെയും സമുദായത്തിന്റെയും പുരോഗതി ജീവിതദൗത്യമായി ഏറ്റെടുത്ത് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഗ്രാന്റ് അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലിയത്.
    ഇന്നലെ രാവിലെ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. സലാം ഫൈസി പേരാല്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചെങ്കള അബ്ദുല്ല ഫൈസി, ഖാലിദ് മുസ് ലിയാര്‍ ചേരൂര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ബശീര്‍ വെള്ളിക്കോത്ത്, ഇല്ല്യാസ് കട്ടക്കാല്‍, ഖയ്യൂം മാന്യ, സി.എച്ച് അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉസ്‌വതുല്‍ ഹസന രണ്ടാം സെഷനില്‍ അബൂബക്കര്‍ സലൂദ് നിസാമി അധ്യക്ഷനായി. അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാനടം ചെയ്തു. ആസിഫ് ദാരിമി പുളിക്കല്‍, ഖാലിദ് ഫൈസി ചേരൂര്‍, യു സഅദ് ഹാജി, ലത്വീഫ് ചെര്‍ക്കള, ഹാശിം ദാരിമി ദേലംപാടി, യു. ബശീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ന്യൂ ജനറേഷനൊപ്പം എസ്.കെ.എസ്.എസ്.എഫ് സംഗമത്തില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി ക്ലാസെടുത്തു. ആദര്‍ശ ഭദ്രത സംഗമത്തില്‍ കെ.സി മുഹമ്മദ് കുട്ടി ഫൈസി ഓമശ്ശേരി പ്രഭാഷണം നടത്തി.
പ്രകടനവും പൊതുസമ്മേളനവും ഇന്ന് (16-04-17)
എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍ പൊതു സമ്മേളനവും പ്രകടനവും ഇന്ന് കാസര്‍കോട്ട് നടക്കും. വൈകുന്നേരം മൂന്നിന് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രകടനം തളങ്കര ഹുദൈബിയ്യ നഗറില്‍ സമാപിക്കും.
    പൊതുസമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷനാവും. റഹ്മത്തുല്ല ഖാസിമി മുത്തേടം, സത്താര്‍ പന്തല്ലൂര്‍, ഖാസിമാരായ ത്വാഖാ അഹ്മദ് മൗലവി,  എം.എ ഖാസിം മുസ് ലിയാര്‍, ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, പി.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍,  യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ചെര്‍ക്കളം അബ്ദുല്ല, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, സി.ടി അഹ് മദലി, യഹ് യ തളങ്കര, ടി.പി അലിഫൈസി മൊയ്തീന്‍ കുട്ടി ഹാജി, സി.കെ.കെ മാണിയൂര്‍, പൂത്തൂര്‍ അഹ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്
മദീനാ പാഷന്‍ പൊതുസമ്മേളത്തിന് വാഹനങ്ങളിലെത്തുന്നവര്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തകരെ ഇറക്കി തളങ്കരയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
- Ahmedharis Rahmani

മദീനയുടെ സന്ദേശമാണ് മാനവികതക്കാവശ്യം: കെ.എസ് അലി തങ്ങള്‍

മദീനയുടെ സന്ദേശമാണ് മാനവിക സമൂഹത്തിനാവശ്യമെന്നും നന്മയുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ സമൂഹം സജ്ജരായിരിക്കണമെന്നും കുമ്പോല്‍ കെ.എസ് അലി തങ്ങള്‍. മദീനാ പാഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രാരംഭ സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ യശസ്സുയര്‍ത്തിപ്പിടിക്കാന്‍ ഇക്കാലമത്രയും രാജ്യത്തിന് സാധിച്ചത് സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദവും പരസ്പര വിശ്വാസവും നിലനിര്‍ത്താന്‍ സാധിച്ചതിലൂടെയാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വിശ്വാസ്വ സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടന ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ച മഹത്തായ സൗഭാഗ്യവുമാണ്. രാജ്യത്തിന്റെ പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം മതവിദ്വേശം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-  Ahmedharis Rahmani

മുഹഖിഖുല്‍ ഉലമ സ്മരണിക പുറത്തിറങ്ങി

സമസ്ത പ്രസിഡന്റും ജാമിഅ നൂരിയ്യ അറബിക് കോളേജ് വൈസ് പ്രിന്‍സിപ്പലുമായിരുന്ന മുഹഖിഖുല്‍ ഉലമ കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ സ്മരണിക പുറത്തിറങ്ങി. ജാമിഅ നൂരിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമയാണ് പ്രസാധകര്‍. ഉസ്താദുമായി ബന്ധപ്പെട്ട് മതസാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുന്നതാണ് സ്മരണിക. പ്രമുഖ ബുക്സ്റ്റാളുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7034321234.
- Secretary Jamia Nooriya

ഫത്ഹുല്‍ മുഈന്‍ സെമിനാര്‍ ഇന്ന്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസ്വൂലുല്‍ ഫിഖ്ഹ് സംഘടിപ്പിക്കുന്ന ഫത്ഹുല്‍ മുഈന്‍ സെമിനാര്‍ ഇന്ന് ദാറുല്‍ ഹുദാ കാമ്പസില്‍ നടക്കും.
രാവിലെ 9 മണിക്ക് കോഴിക്കോട് വലിയ ഖാസി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ  വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. ഇസ്‌ലാമിക കര്‍മശാസ്ത്രരചനകളില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന ഫത്ഹുല്‍ മുഈനിന്റെ പ്രാധാന്യവും സ്വാധീനവും വിശകലനം ചെയ്യുന്ന സെമിനാറില്‍ കേരളത്തിനകത്തും പുറത്തുമുള്ള ഗവേഷകന്മാരും പണ്ഡിതന്മാരും വിഷയാവതരണം നടത്തും.
ലീഡന്‍ യൂനിവേഴ്‌സിറ്റി പി. എച്ച്. ഡി ഗവേഷകന്‍ ഡോ. മഹ്മൂദ് ഹുദവി കൂരിയ,  മുനീര്‍ ഹുദവി പാലക്കല്‍, ഡോ. അബ്ദുല്‍ ബര്‍റ് വാഫി, സ്വാദിഖ് ഫൈസി താനൂര്‍, ഡോ. അഫ്‌സല്‍ ഹുദവി ചങ്ങരംകുളം, അമീന്‍ ഹിദായത്തുല്ല ഹുദവി, അമീര്‍ ഹുസൈന്‍ ഹുദവി ചെമ്മാട്, സലീം ഹുദവി മറ്റത്തൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിക്കും.
സെമിനാറിനോടനുബന്ധിച്ച് ഫത്ഹുല്‍ മുഈനിന്റെ പത്തിലധികം കൈയെഴുത്ത് പ്രതികളും ഇരുപതില്‍ പരം അനുബന്ധങ്ങളും കാവ്യരചനകളും കന്നട, മലായ്, മലയാളം വിവര്‍ത്തനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഫത്ഹുല്‍ മുഈന്‍ എക്‌സ്‌പോ പ്രദര്‍ശനം ഇന്നലെ വാഴ്‌സിറ്റിയില്‍ ആരംഭിച്ചു.
കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ മജ്മൂഅത്തു റസാഇല്‍ പരിഷ്‌കരിച്ച പതിപ്പ്,   കേരളത്തിലെ കര്‍മശാസ്ത്രരംഗത്തെ ചലനങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വിശദീകരിക്കുന്ന കേരളീയ കര്‍മശാസ്ത്രം; ചരിത്രവും അടയാളങ്ങളും എന്നീ കൃതികള്‍ സെമിനാറില്‍ പ്രകാശനം ചെയ്യും.
- Darul Huda Islamic University

ഫ്രൈഡേ മെസേജ്‌

https://www.facebook.com/SKSSFStateCommittee/

കുവൈത്ത് ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: മത്സരാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി

കുവൈത്ത് സിറ്റി: ഔഖാഫ് മന്ത്രാലയം നേരിട്ടുനടത്തുന്ന രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് വിമാനത്താവളത്തില്‍ ഔഖാഫ് പ്രതനിധിയും ദാറുല്‍ഹുദാ കുവൈത്ത് കമ്മിറ്റി ഭാരവാഹികളും ഇസ്‌ലാമിക് കൗണ്‍സില്‍ നേതാക്കളും ചേര്‍ന്നു സ്വീകരിച്ചു.
ഇത്തവണത്തെ ഹോളി അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ദാറുല്‍ഹുദായിലെ പിജി ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥികളായ ഹാഫിള് മുനീര്‍ വെള്ളില, ഹാഫിള് മുഹമ്മദ് ഹഫിയ്യ് മുഴപ്പിലങ്ങാട് എന്നിവരാണ് മത്സരിക്കുന്നത്.
കുഞ്ഞിമുഹമ്മദ് കുട്ടി ഫൈസി പുതുപ്പറമ്പ്, ഇസ്മാഈല്‍ ഹുദവി ചുഴലി, ഗഫൂര്‍ ഫൈസി പൊന്മള, ഹംസ ഹാജി കരിങ്കപ്പാറ, ഫൈസല്‍ ഹാജി എടപ്പള്ളി, ശംസുദ്ധീന്‍ മൗലവി കടവല്ലൂര്‍, നാസര്‍ കോഡൂര്‍, അബ്ദല്‍ ഹക്കീം വാണിയന്നൂര്‍, ഇ.എസ് അബ്ദുര്‍റഹ്മാന്‍ ഹാജി ഒഴുര്‍, മുസ്ഥഫ പരപ്പനങ്ങാടി, മനാഫ് മൗലവി കൊടുവള്ളി, അബൂസബീല്‍ പുളിങ്ങോം തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: എട്ടാമത് രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനായി കുവൈത്തിലെത്തിയ ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍ക്ക് വിമാനത്താവളത്തില്‍ ദാറുല്‍ഹുദവാ കുവൈത്ത് കമ്മിറ്റി ഭാരവാഹികളും ഇസ്ലാമിക് കൌണ്‍സില്‍ നേതാക്കളും ചേര്‍ന്നു സ്വീകരിക്കുന്നു
- kuwait kerala islamic council kic

ജാമിഅ നൂരിയ്യ നാഷണല്‍ മിഷന്‍ മേഖലാ സംഗമങ്ങള്‍ നടത്തി

പട്ടിക്കാട് ജാമിഅ നൂരിയ്യ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ നടപ്പാക്കുന്ന ദേശീയ ദൗത്യ പദ്ധതിയുടെ ഭാഗമായി മേഖലാ സംഗമങ്ങള്‍ നടത്തി. വടക്കന്‍ കര്‍ണ്ണാടകയും മഹാരാഷ്ട്രയുടെ അതിര്‍ത്തി പ്രദേശങ്ങളുംകേന്ദ്രീകരിച്ച് നടപ്പാക്കുന്ന ബീജാപ്പൂര്‍ പ്രൊജക്ടിന്റെ പ്രചരണാര്‍ഥമാണ് പരിപാടി സംഘടിപ്പിച്ചത്.
ഈ പ്രദേശങ്ങളില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന മുസ്്‌ലിം ജനവിഭാഗങ്ങളുടെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിയും ധാര്‍മ്മിക സംസ്‌കാരവും ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രാഥമിക മദ്രസ്സകള്‍ , പ്രബോധക പരിശീലന പരിപാടികള്‍, മുഅല്ലിം ട്രൈനേഴ്‌സ് സെന്റര്‍, ഹാഫിളുമാര്‍ക്കുള്ള പഠന കേന്ദ്രം തുടങ്ങിയവയാണ് ബീജാപ്പൂര്‍ പ്രൊജക്ടിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ നടപ്പാക്കുക.
പദ്ധതിയുടെ പ്രചരണാര്‍ഥം ദക്ഷിണ കന്നട ജില്ലയിലെ തോഡാറില്‍ നടന്ന ദഅ്‌വാ കോണ്‍ഫറന്‍സ് സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ഫൈസി തോഡാര്‍ അദ്ധ്യക്ഷനായി. അബദുല്‍ മജീദ് ദാരിമി കുമ്പ്ര, റിയാസ് ഫൈസി കക്കിഞ്ച, അബ്ദുല്‍ കരീം ദാരിമി, അശ്ഫഖ് ഫൈസി നന്താവര, സ്വദഖതുല്ല ദാരിമി, അബ്ദുല്‍ സമദ് ഹനീഫി പ്രസംഗിച്ചു.

ഹുബ്ലിയില്‍ നടന്ന പ്രചരണ കണ്‍വെന്‍ഷന്‍ റമളാനില്‍ നടത്തേണ്ട ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപ രേഖ തയ്യാറാക്കി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി പുത്തനഴി മൊയ്തീന്‍ഫൈസി ഉദ്ഘാടനം ചെയ്തു. കമാലി അന്‍വര്‍ ഫൈസി , ഇസ്ഹാഖ് ഹാജി തോഡാര്‍,മൗലാനാ അബ്ദുറഹ്മാന്‍ അദ്ദാഇ, അനീസ് കൗസരി, റഫീഖ് ഹുദവി കോലാര്‍, ഉവൈസ് മന്‍സരി ഹുബ്ലി, അശ്‌റഫലി പടന്ന, മുഹമ്മദ് ശാഫി , ലത്തീഫ് മലബാര്‍, ഇല്ല്യാസ് തോഡാര്‍, അശ്‌റഫ് തോഡാര്‍, നൗശാദ്, റസാഖ് പേരാല്‍, ഹനീഫ കെ.ബി, ബിലാല്‍ കെബി, നവാസ് അജ്മീരിയ്യ, സഈദ് ഹുദവി (ഗുജറാത്ത്), ശാഫി എം എസ്.ടി പ്രസംഗിച്ചു.
കുന്താപുരയില്‍ നടന്ന പരിപാടി ഇസ്ഹാഖ് ഹാജി തോഡാര്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് ഹാജി കുന്താപുര,ശുക്കൂര്‍ ഹാജി ഉപ്പിനങ്ങാടി, അബുസ്വാലിഹ് കണ്ണങ്കാര്‍ പ്രസംഗിച്ചു.
ഫോട്ടോ ; ഹുബ്ലിയില്‍നടന്ന ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്‍ പ്രചാരണ കണ്‍വെന്‍ഷന്‍ സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ പുത്തനഴി മൊയതീന്‍ ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
- Secretary Jamia Nooriya

ഹാദിയ കരിയര്‍ ജാലകം ഇന്ന്‌ (13/01/2017)

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന ചതുര്‍ദിന സഹവാസ ക്യാമ്പ്‌ കരിയര്‍ ജാലകം 2017 ഇന്ന്‌ രാവിലെ 10ന്‌ ആരംഭിക്കും. വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ഉദ്‌ഘാടനം ചെയ്യും. യു. ശാഫി ഹാജി, കെ.എം സൈതലവി ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌ത SSLC, +1, +2 വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ രാവിലെ 9.30ന്‌ തന്നെ ക്യാമ്പസില്‍ എത്തിച്ചേരേണ്ടതാണ്‌. 7, 8, 9 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ത്രിദിന സഹവാസ ക്യാമ്പ്‌ ജൂനിയര്‍ സ്‌മാര്‍ട്ട്‌ ഏപ്രില്‍ 18ന്‌ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9947600046 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University

മജ്‌മൂഅത്തുര്‍റസാഇല്‍ പരിഷ്‌കരിച്ച പതിപ്പ്‌ പുറത്തിറങ്ങുന്നു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഫിഖ്‌ഹ്‌ ആന്റ്‌ ഉസ്വൂലുല്‍ ഫിഖ്‌ഹ്‌ കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ മജ്‌മൂഅത്തുര്‍റസാഇല്‍ എന്ന ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്‌ പുറത്തിറക്കുന്നു. ഏപ്രില്‍ 16 ന്‌ ദാറുല്‍ ഹുദായില്‍ വെച്ച്‌ നടക്കുന്ന ഫത്‌ഹുല്‍ മുഈന്‍ സെമിനാറില്‍ വെച്ച്‌ ഗ്രന്ഥം പ്രകാശിതമാകും. ശാഫിഈ കര്‍മശാസ്‌ത്രസരണി, ഖിബ്‌ല നിര്‍ണയ ശാസ്‌ത്രം തുടങ്ങി വിവിധ വിഷയങ്ങളടങ്ങിയ അദ്ദേഹത്തിന്റെ അഞ്ച്‌ രചനകള്‍ ഉള്‍കൊള്ളുന്നതാണ്‌ പ്രസ്‌തുത ഗ്രന്ഥം.
- Darul Huda Islamic University

അമൂല്യ ഗ്രന്ഥശേഖരങ്ങളുമായി ഫത്‌ഹുല്‍ മുഈന്‍ എക്‌സ്‌പോ ഏപ്രില്‍ 15 ന്‌

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഫിഖ്‌ഹ്‌ ആന്റ്‌ ഉസ്വൂലുല്‍ ഫിഖ്‌ഹ്‌ സംഘടിപ്പിക്കുന്ന ഫത്‌ഹുല്‍ മുഈന്‍ സെമിനാറിനോടനുബന്ധിച്ച്‌ നടത്തുന്ന ഫത്‌ഹുല്‍ മുഈന്‍ എക്‌സ്‌പോ ഏപ്രില്‍ 15 ന്‌ ആരംഭിക്കും. ഫത്‌ഹുല്‍ മുഈനിന്റെ അമൂല്യമായ കൈയെഴുത്ത്‌ പ്രതികളും വിരളമായ അനുബന്ധരചനകളുമാണ്‌ എക്‌സ്‌പോ പ്രദര്‍ശിപ്പിക്കുന്നത്‌. പത്തിലധികം ഫത്‌ഹുല്‍ മുഈന്‍ കൈയെഴുത്ത്‌ പ്രതികളും ഇരുപതിലധികം തഅ്‌ലീഖാത്തുകളും നിരവധി കാവ്യരചനകളും വിവര്‍ത്തനങ്ങളും എക്‌സ്‌പോ ഉള്‍കൊള്ളുന്നു.
താഴേക്കോട്‌ കുഞ്ഞലവി മുസ്‌ലിയാര്‍, ഒ. കെ സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സൈതാലി മുസ്‌ലിയാര്‍, കൈപ്പുറം കോയണ്ണി മുസ്‌ലിയാര്‍, കുഞ്ഞാമു ഫൈസി, കരിങ്കപ്പാറ മുഹമ്മദ്‌ മുസ്‌ലിയാര്‍, നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, കെ. വി മുഹമ്മദ്‌ മുസ്‌ലിയാര്‍ കൂറ്റനാട്‌, മറ്റത്ത്‌ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങി അനേകം പണ്ഡിതരുടെ തഅ്‌ലീഖാത്തുകള്‍ എക്‌സ്‌പോ പ്രദര്‍ശിപ്പിക്കുന്നു.
ഒ. കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ തഅ്‌ലീഖ്‌ ഉള്‍കൊണ്ട ഇആനതു ത്ത്വാലിബീന്‍, തര്‍ശീഹുല്‍ മുസ്‌തഫീദീന്‍, പ്രഥമ വ്യാഖ്യാന ഗ്രന്ഥമായ ഇആനത്തുല്‍ മുസ്‌തഈന്‍, അലിയ്യു ബ്‌നു അബ്ദിര്‍റഹ്‌മാന്‍ അന്നഖ്‌ശബന്ദിയുടെ തന്‍ശീത്വുല്‍ മുത്വാലിഈന്‍, അഹ്‌മദ്‌ ശീറാസിയുടെ ഹാശിയത്തുശ്ശീറാസീ, കെ. കെ അബൂബക്‌ര്‍ ഹസ്‌റത്തും നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാരും ചേര്‍ന്ന്‌ രചന നിര്‍വഹിച്ച ഫത്‌ഹുല്‍ മുല്‍ഹിം, കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ ഹാശിയ, ഇന്തോനേഷ്യ ജാവയിലെ മുഹമ്മദ്‌ നവവി രചിച്ച നിഹായത്തുസ്സൈന്‍ എന്നിവ എക്‌സ്‌പോയിലെ ആകര്‍ഷകമായ ഗ്രന്ഥശേഖരങ്ങളാണ്‌.
കൂടാതെ അഞ്ച്‌ മലയാള വിവര്‍ത്തനങ്ങള്‍, ഹനീഫ ദാരിമിയുടെ കന്നട പരിഭാഷ, ചാലിലകത്ത്‌ അബ്ദുല്ല ഹാജിയുടെ ഇആനത്തുത്ത്വാലിബീനിന്റെ അറബി മലയാള പരിഭാഷ എന്നിവയും കാവ്യരചനകളായ ഇബ്‌നു ഹുസൈന്‍ മുഹമ്മദ്‌ അന്നുഖത്വിയുടെ ഫര്‍ളുല്‍ ബശര്‍ ഫീ തസ്‌ഹീലി ഹിഫ്‌ളിസ്സ്വദ്‌ര്‍, വാടാനപ്പള്ളി മുഹമ്മദ്‌ ബ്‌നു ഹസന്‍ ഹാജിയുടെ മന്‍ളൂമത്തു ലുബാബി ഫത്‌ഹില്‍ മുഈന്‍, അതിന്റെ വ്യാഖ്യാനമായ ഫത്‌ഹുര്‍റശീദ്‌ ഫീ ഫറാഇളില്‍ അബീദ്‌ തുടങ്ങി അനേകം അമുല്യമായ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനമാണ്‌ ഫത്‌ഹുല്‍ മുഈന്‍ എക്‌സ്‌പോ.
എക്‌സ്‌പോ ഉദ്‌ഘാടനം ശനി രാവിലെ കോഴിക്കോട്‌ ഖാളി മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വ്വഹിക്കും.
- Darul Huda Islamic University

മദീനാ പാഷന്‍ SKSSF ജില്ലാ സമ്മേളനം ഏപ്രില്‍ 14 15 16 തിയ്യതികളില്‍

പതാക വരക്കലില്‍ നിന്നും കൊടി മരം ഉള്ളാളില്‍ നിന്നും
തളങ്കര ഹുദൈബിയ്യയില്‍ ഉയര്‍ത്തുന്നതിനുള്ള പതാക വരക്കല്‍ മഖാമില്‍ നിന്നും സലാം ഫൈസി പേരാലിന്റെ നേതൃത്വത്തിലും കൊടി മരം സിദ്ധീഖ് അസ്ഹരി പാത്തൂറിന്റെ നേതൃത്വത്തിലും കൊടി മരം ഉള്ളാളില്‍ നിന്നും കൊണ്ട് വരും.

പതാക ദിനം ഇന്ന്
സമ്മേളന പ്രചരണാര്‍ത്ഥം എല്ലാ ശാഖകളിലും ഇന്ന് പതാക ദിനമായി ആജരിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അഭ്യര്‍ത്ഥിച്ചു.

മദീനാ പാഷന്‍ വിജയിപ്പിക്കണം സമസ്ത
ഏപ്രില്‍ 14 15 16 തിയ്യതികളില്‍ തളങ്കര ഹുദൈബിയ്യയില്‍ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സമ്മേളനത്തിന്റെ സന്ദേശം നാളെ വെള്ളി ജുമുഅയ്ക്ക് പള്ളികളില്‍ ഉദ്‌ബോധനം നടത്താനും എല്ലാ മഹല്ല് ബാരവാഹികളോടും ഖത്തീബന്മാരോടും സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖാ അഹമ്മദ് മൗലലി ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ അഭ്യര്‍ത്ഥിച്ചു.

കാഞ്ഞങ്ങാടും മഞ്ചേശ്വരത്തും പ്രചരണ ജാഥയും  കാസര്‍കോഡ് വിളമ്പരവും   ഇന്ന്
എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഇതിനകം ജില്ലാ യുവാരവം പ്രചരണ സന്ദേശ യാത്ര മേഖലാ തലങ്ങളില്‍ സമ്മേളനങ്ങള്‍ ത്വലബാ വിങ്ങ് സമ്മേളനം ക്ലസ്റ്ററുകളില്‍ കുടിവെള്ള വിതരണം സൈക്കിള്‍ റാലി ശാഖകളില്‍ പ്രാക്ടിക്കല്‍ ക്ലസുകള്‍ പദയാത്രകള്‍ വിളമ്പര റാലികള്‍ നടന്നു.
ചെര്‍ക്കള കാസര്‍കോഡ് തളങ്കര മര്‍ഹൂം സി.എം.ഉസ്താദ് ടി.കം.എം.ബാവ മുസ്ലിയാര്‍ കോട്ട അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ സ്മാരക കമാനങ്ങളും സ്ഥാപ്ച്ചു.
കാഞ്ഞങ്ങാടും മഞ്ചേശ്വരം മേഖലകളിലും പ്രജരണ ജാഥയും കാസര്‍കോഡ് മേഖലയില്‍ വിളമ്പരവും ഇന്ന് നടക്കും.
- Secretary, SKSSF Kasaragod Distict Committee

SKSSF തൃശൂർ ജില്ല ട്രന്റ്‌ ശിൽപശാല സംഘടിപ്പിച്ചു

തൃശൂർ: എസ്‌. കെ. എസ്‌. എസ്‌. എഫ്‌ ട്രന്റ്‌ തൃശൂർ ജില്ലാ സമിതി ട്രെയിനേഴ്സ്‌ ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ ജന. സെക്രട്ടറി ശഹീർ ദേശമംഗലം ഉദ്ഘാടനം ചെയ്തു. ഷാഹുൽ കെ പഴുന്നാന വിഷയാവതരണം നടത്തി. യൂണിറ്റ് തലത്തിൽ കരിയർ ജാലകം, കുരുന്നു കൂട്ടം, മേഖലാ തലങ്ങളിൽ എക്സലൻഷ്യ ക്യാംപുകളും ജില്ലാ സമിതിക്ക് കീഴിൽ റസിഡൻഷ്യൽ ക്യാംപുകളും നടത്താൻ തീരുമാനിച്ചു.
അഡ്വക്കറ്റ് ഹാഫിള് അബൂബക്കർ, ഷിഹാബ്‌ മാസ്റ്റർ, മുനീർ അമ്പാല, ശിറാസ് നാട്ടിക, ഫൈസൽ മുസ് ലിയാർ, സുഹൈൽ കരിക്കാട്‌, റഷാദ്‌ എടക്കഴിയൂർ തുടങ്ങിയവർ സംസാരിച്ചു.
-  Shahul Hameed

ഖത്തര്‍ ഡിബേറ്റ്; ദാറുല്‍ഹുദാക്ക് മികച്ച വിജയം

ദോഹ: ഖത്തര്‍ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച നാലാമത് രാജ്യാന്തര അറബിക് ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ സര്‍വകലാശാലക്ക് മികച്ച വിജയം. പാകിസ്ഥാനിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി, മാലിദ്വീപ് ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി, ബല്‍ഗേറിയ യൂനിവേഴ്‌സിറ്റി, ഇന്തോനേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളെ പരാജയപ്പെടുത്തിയാണ് അറബേതര സര്‍വകലാശാലകളുടെ കൂട്ടത്തില്‍ ദാറുല്‍ഹുദാ കഴിവുതെളിയിച്ചത്.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, അമേരിക്ക ഭൂഖണ്ഡങ്ങളില്‍ നിന്നായി നാല്‍പത്താറ് രാജ്യങ്ങളിലെ സര്‍വകലാശാലകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്. മത്സരിച്ച അഞ്ചു റൌണ്ടുകളില്‍ നാലിലും വിജയിച്ച് ഇന്ത്യന്‍ സര്‍വകലാശാലകളുടെ ഗണത്തിലും ദാറുല്‍ഹുദാ ഒന്നാമതെത്തി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രണ്ടാം സ്ഥാനവും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി മൂന്നാം സ്ഥാനവും നേടി.
ഡിഗ്രി വിദ്യാര്‍ത്ഥികളായ ഖമറുല്‍ ഫാരിസ് പൂക്കിപ്പറമ്പ്, ആശിഖുര്‍റഹ്!മാന്‍ കാളികാവ്, മുസ്ഥഫ പൂനൂര്‍, മുഹമ്മദ് കെ ചേലക്കാട് എന്നിവരാണ് ദാറുല്‍ഹുദാ ടീമിലുണ്ടായിരുന്നത്. വിദൂരപഠനവിഭാഗം പഠിതാക്കളായ രണ്ടു ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികളാണ് കാലിക്കറ്റ് സര്‍വകലാശാലയെയും പ്രതിനിധീകരിച്ചിരുന്നത്.
രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളെ ദാറുല്‍ഹുദാ സ്റ്റാഫ് കൗണ്‍സില്‍ അഭിനന്ദിച്ചു.
ഫോട്ടോ: അന്താരാഷ്ട്ര അറബിക് ഡിബേറ്റ് ചാമ്പ്യന്ഷിപ്പില്‍ പങ്കെടുത്ത വിവിധ സര്‍വകലാശാല ടീം അംഗങ്ങള്‍ സംഘാടകരോടൊപ്പം
- Darul Huda Islamic University

പൂർവ്വികരുടെ പാത പിന്തുടർന്ന് ജീവിക്കുക: ജിഫ്രി മുത്തുക്കോയ തങ്ങൾ

വെണ്ണക്കോട്: സച്ചരിതരായ പൂർവികരുടെ പാത പിൻതുടർന്ന് ജീവിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ. വെണ്ണക്കോട് ടൗൺ എസ്. വൈ. എസ് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. പരിശുദ്ധ ഇസ്ലാമിന്റെ സംരക്ഷണമാണ് സമസ്ത ഏറ്റെടുത്തതെന്നും അതിനാൽ ജീവകാരുണ്യ പ്രവർത്തനമുൾപ്പെടെ സമസ്തയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി കർമ്മരംഗം സജീവമാക്കണമെന്നും തങ്ങൾ ആവശ്യ പ്പെട്ടു. വെണ്ണ ക്കോട് ടൗൺ എസ്. വൈ- എ സി നെറ ആംബുലൻസ് എ കെ. ഇബ്രാഹിം ഹാജിക്ക് താക്കോ ൽ നൽകി നൽകി തങ്ങൾ നാടിന് സമർപ്പിച്ചു. എ. കെ അബ്ദുല്ല തങ്ങളെ ഷാൾ അണിയിച്ചു ആദരിച്ചു. ഖത്തീബ് ഇ. അഹമ്മദ് കുട്ടി ഫൈസി അധ്യക്ഷനായി. അബൂബക്കർ ഫൈസി മലയമ്മ മുഖ്യ പ്രഭാഷണം നടത്തി. നാസർ ഫൈസി കൂടത്തായി, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, എൻ. അബ്ദുല്ല ഫൈസി, അബ്ദുൽ ബാരി ബാഖവി സംസാരിച്ചു. സലാം ഫൈസി മുക്കം, ഹുസൈൻ ബാഖവി അമ്പലക്കണ്ടി, ഉമർ ഫൈസി, അബു മൗലവി അമ്പലക്കണ്ടി, പി. സി യൂസുഫ് സൈസി, നവാസ് ദാരിമി ഓമശ്ശേരി, പി. സി. അഹമ്മദ് ഫൈസി, വി. പി അബ്ദുല്ല മുസ്ലിയാർ, അബൂബക്കർക്കുട്ടി മുസ്ലിയാർ, വി. പി. അബൂബക്കർ ഹാജി, ജവാഹിർ ഹുസൈൻ ഹാജി, പി. പി മൊയ്തീൻ കുട്ടി മാസ്റ്റർ, എം. അബൂബക്കർ സംസാരിച്ചു. എം. പി അബൂബക്കർ സ്വാഗതവും ഇ. അബ്ദുല്ലക്കുട്ടി അശ്അരി നന്ദിയുംപറഞ്ഞു.
ഫോട്ടോ: വെണ്ണക്കോട് ടൗൺ എസ്. വൈ. എ സി ന്റെ ആംബുലൻസ് എ. കെ ഇബ്രാഹിം ഹാജിക്ക് താക്കോൽ നൽകി സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നാടിന് സമർപ്പിക്കുന്നു.
- Abdulla kutty

മാനവ സൗഹൃദ പുരസ്‌കാരം വി കെ ഹംസ സാഹിബിന്

തൃശൂര്‍: ജീവകാരുണ്യ സാമൂഹിക രംഗത്ത് നിശ്ശബ്ദമായി സേവനം കാഴ്ച വക്കുന്ന ലൗഷോര്‍ വി കെ ഹംസ സാഹിബിന് മാനവ സൗഹൃദ പുരസ്‌കാരം നല്‍കി ആദരിച്ചു. അനാഥ അഗതികളെ സംരക്ഷിക്കുന്നതിനും നിരാലംബരായ രേഗികള്‍ക്ക് സഹായം എത്തിക്കലും തുടങ്ങി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ വ്യവസായിയും കെട്ടിട നിര്‍മ്മാണ രംഗത്ത് പ്രശസ്തരായ ലൗഷോര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ വി കെ ഹംസ സാഹിബിന്എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ മദീനാ പാഷനില്‍ വച്ച് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് പുരസ്‌കാരം നല്‍കിയത്. ലളിതമായ. ജീവിതം നയിക്കുകയും സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അര്‍ഹരായവരെ കണ്ടെത്തി നേരിട്ട് സഹായങ്ങള്‍ ചെയ്യുന്ന അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് വി കെ ഹംസ സാഹിബ്. അദ്ദേഹത്തിന്റെ ജീവകാരുണ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹികമായ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമുളള അംഗീകാരമായാണ് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി മാനവ സൗഹൃദ പുരസ്‌കാരം നല്‍കി വി കെ ഹംസ സാഹിബിനെ ആദരിച്ചത്. തൃശൂര്‍ ശക്തന്‍ ബസ്സ് സ്റ്റാന്റിന്റെ പരിസരത്ത് ഹുദൈബിയ്യ നഗറില്‍ നടന്ന പുരസ്‌കാര സമര്‍പ്പണത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായ എം എം മുഹിയുദ്ദീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഓണമ്പിളളി മുഹമ്മദ് ഫൈസി, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, സുപ്രഭാതം ഡയറക്ടര്‍ എ വി അബൂബക്കര്‍ ഖാസിമി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ്, സെക്രട്ടറി ഇ പി ഖമറുദ്ദീന്‍, തൃശൂര്‍ ഡി സി സി വൈസ് പ്രസിഡന്റ് ജോസ് വളളൂര്‍, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ് വാഫി, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, ഇബ്രാഹിം അന്‍വരി പഴയന്നൂര്‍, സമര്‍ഖന്ദ് കള്‍ച്ചറല്‍ സെന്റര്‍ ട്രഷറര്‍ സി എ റഷീദ് നാട്ടിക, സിദ്ധീഖ് മുസ്‌ലിയാര്‍ പട്ടിക്കര, ടി എസ് മമ്മി സാഹിബ്, മുഹിയുദ്ദീന്‍ ആറ്റൂര്‍, ഇബ്രാഹിം ഫൈസി പഴുന്നാന, ഷാഹിദ് കോയ തങ്ങള്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ പന്തല്ലൂര്‍, ഹാഫിസ് മുഈനുദ്ദീന്‍, കെ എം മുഹമ്മദ് ആറ്റൂര്‍, ഷെഫീഖ് ഫൈസി കൊടുങ്ങല്ലൂര്‍, സിദ്ധീഖ് ഫൈസി മങ്കര, ഷാഹുല്‍ കെ പഴുന്നാന, നാസര്‍ ഫൈസി കരൂപടന്ന, അമീന്‍ കൊരട്ടിക്കര, സുലൈമാന്‍ ദാരിമി, എം എച്ച് നൗഷാദ്, സൈഫു പാലപ്പിളളി, സലാം എം എം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ജല്‍സഃ സീറത്ത് ഇമാം ശാഫി (റ), മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമവും ഏപ്രില്‍ 21 മുതല്‍

കുമ്പള: വിശ്വ പണ്ഡിതനും മദ്ഹബിന്റെ ഇമാമുമായ ഇമാം ശാഫി (റ) യുടെ നാമധേയത്തില്‍ ആരംഭിച്ച ഇമാം ശാഫി ഇസ്‌ലാമിക്ക് അക്കാദമിയില്‍ വര്‍ഷന്തോറും നടത്തിവരാറുള്ള ജല്‍സഃ സീറത്ത് ഇമാം ശാഫി (റ) യും മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമവും ഈ വരുന്ന ഏപ്രീല്‍ 21,22,23 തിയ്യതികളിലായി നടത്തപ്പെടുന്നു. പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് അക്കാദമി കാമ്പസില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ബി.കെ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ശൈഖുനാ എം.എ ഖാസിം മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹാജി കെ. മുഹമ്മദ് അറബി കുമ്പള, എം.എം ഇസ്സുദ്ദീന്‍ കുമ്പള, മൊയ്‌ലാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി, എം.പി മുഹമ്മദ് സഅദി, ഉമറുല്‍ ഖാസിമി, മൂസ ഹാജി കോഹിനൂര്‍, മൂസ ഹാജി ബന്തിയോട്, മൂസ ഹാജി, താജ് അബ്ദുല്ല ഹാജി, സി.എ ഫാറൂഖ്, ഉമര്‍ അപ്പോളോ, മൂസ നിസാമി, സാലൂദ് നിസാമി, ശമീര്‍ വാഫി, സുബൈര്‍ നിസാമി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ ഹൈത്തമി നന്ദിയും പറഞ്ഞു.
- Imam Shafi Academy

ഫുനൂന്‍ ഫിയസ്റ്റ: ജാമിഅ ഫെസ്റ്റിന് ഉജ്ജ്വല സമാപനം

ഫൈസാബാദ്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ വിദ്യാര്‍ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഫുനൂന്‍ ഫിയസ്റ്റ ജാമിഅ ആര്‍ട്ട്‌സ് ഫെസ്റ്റിന് ഉജ്ജ്വല സമാപനം. അറബി, ഇംഗ്ലീഷ്, ഉറുദു, കന്നട എന്നീ വ്യത്യസ്ത ഭാഷകളിലായി ആറു ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് നൂറോളം ഇനങ്ങളില്‍ നാനൂറിലധികം പ്രതിഭകള്‍ മാറ്റുരച്ചു. ഫെസ്റ്റില്‍ വാദി സലാമ ഗ്രൂപ്പ് ഒന്നാം സ്ഥാനവും വാദി തൈ്വബ, വാദി ഹുദ ഗ്രൂപ്പുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. ശബീറലി പയ്യനാട് കലാപ്രതിഭയായി തെരെഞ്ഞെടുക്കപ്പെട്ടു. രണ്ടുദിവസം നീണ്ടുനിന്ന കലാമത്സരങ്ങളില്‍ വിവിധ സെഷനുകളിലായി എസ്.വൈ.എസ് സംസ്ഥാന ട്രഷര്‍ ഹാജി.കെ മമ്മദ് ഫൈസി, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, പ്രശസ്ത ഗായകന്‍ ശിഹാബ് അരീക്കോട് എന്നിവര്‍ സംബന്ധിച്ചു. സമാപന സംഗമം പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹംസ ഫൈസി അല്‍ ഹൈതമി അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് യാമിന്‍ അലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റസാന്‍ അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അവാര്‍ഡ് ദാനം നടത്തി. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ ഫെസ്റ്റ് സന്ദേശം നല്‍കി. ജാമിഅ ഇമാം നാസര്‍ ഫൈസി തിരുവിഴാം കുന്ന്, നാസര്‍ ഫൈസി വയനാട്, സയ്യിദ് ഹുസൈന്‍ ബുഖാരി തങ്ങള്‍ മുതുതല, സയ്യിദ് നൗഫല്‍ ശിഹാബ് തങ്ങള്‍, സിദ്ദീഖ് മേല്‍മുറി, സഅദ് വെളിയങ്കോട്, റഷീദ് കമാലി മോളൂര്‍, ഹാരിസ് ചിയറന്‍കാട്, സിറാജുദ്ദീന്‍ ചെമ്പ്രശ്ശേരി, ഉവൈസ് പതിയാങ്കര, റഹീം പകര സംബന്ധിച്ചു. നജീബുള്ള പള്ളിപ്പുറം സ്വാഗതവും ഇല്യാസ് കുഴന്‍മന്ദം നന്ദിയും പറഞ്ഞു.
ഫോട്ടോ: ഫുനൂന്‍ ഫിയസ്റ്റ ജാമിഅ ആര്‍ട്‌സ് ഫെസ്റ്റ് സമാപനം പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- Secretary Jamia Nooriya

സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ മോറല്‍ സ്‌റ്റഡീസ്‌; സെന്റര്‍ അപേക്ഷ ക്ഷണിക്കുന്നു

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സെന്റര്‍ ഫോര്‍ പബ്ലിക്‌ എജുക്കേഷന്‍ ആന്റ്‌ ട്രൈനിംഗി (സിപെറ്റ്‌) നു കീഴില്‍ ആരംഭിച്ച സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ മോറല്‍ സ്‌റ്റഡീസ്‌ (ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥിനികള്‍ക്ക്‌ ഭൗതിക പഠനത്തോടൊപ്പം മതപഠനം കൂടി ലഭ്യമാക്കുന്ന ദ്വിവത്സര കോഴ്‌സ്‌) സ്‌റ്റഡി സെന്ററുകളുടെ അപേക്ഷ ക്ഷണിക്കുന്നു. നിലവില്‍ അല്‍ വര്‍ദ വേങ്ങര, ഖിദ്‌മത്ത്‌ എടക്കുളം, എന്‍ലൈറ്റന്‍ ചെങ്ങാനി, ഗാലന്റ്‌ ചീക്കോട്‌, സൈനിയ്യ കോളേജ്‌ പെരുമ്പട്ട കാസര്‍ഗോഡ്‌, സുവാസ്‌ക്‌ പുല്ലിപ്പറമ്പ്‌, ഐ.ഡി.എന്‍ ചിറമംഗലം എന്നിവിടങ്ങളില്‍ കോഴ്‌സ്‌ നടന്നു കൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 8089158520 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University

കേരളീയ കര്‍മശാസ്‌ത്രം ചരിത്രവും അടയാളങ്ങളും ഏപ്രില്‍ 16ന്‌ പുറത്തിറങ്ങും

തിരൂരങ്ങാടി: ഇസ്‌ലാമിക കര്‍മശാസ്‌ത്രരംഗത്ത്‌ കേരളം നടത്തിയ ചലനങ്ങളും സമര്‍പ്പിച്ച സംഭാവനകളും വിശദമായി പ്രതിപാദിക്കുന്ന കേരളീയ കര്‍മശാസ്‌ത്രം ചരിത്രവും അടയാളങ്ങളും പുറത്തിറങ്ങുന്നു. ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഫിഖ്‌ഹ്‌ ആന്റ്‌ ഉസ്വൂലുല്‍ ഫിഖ്‌ഹാണ്‌ പുസ്‌തകത്തിന്റെ പ്രസാധകര്‍.
ഇസ്‌ലാമിന്റെ ആരംഭം മുതല്‍ കേരളത്തില്‍ ഏറെ മതകീയ നവോത്ഥാനപ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രക്രിയകളും നടന്നിട്ടുണ്ടെങ്കിലും പ്രസിദ്ധ പണ്ഡിത കുടുംബമായ മഖ്‌ദൂം കുടുംബം മുതലുള്ള ചരിത്രം മാത്രമാണ്‌ രേഖകളിലുള്ളത്‌. കേരളീയ കര്‍മശാസ്‌ത്രരംഗത്ത്‌ ആദികാലം മുതലുള്ള സംഭാവനകളും മുന്നേറ്റങ്ങളും പണ്ഡിത പ്രമുഖര്‍ കാത്തുസംരക്ഷിച്ച പാരമ്പര്യവും ചര്‍ച്ചക്ക്‌ വിധേയമാക്കുകയാണ്‌ ഗ്രന്ഥം. കേരളത്തിലെ പ്രശസ്‌ത കര്‍മശാസ്‌ത്ര ധാരകള്‍, അവയുടെ ആഗമനപശ്ചാത്തലങ്ങള്‍, കര്‍മശാസ്‌ത്രരംഗത്ത്‌ മുദ്ര പതിപ്പിച്ച പ്രസിദ്ധ കുടുംബങ്ങള്‍, ഏറെ പണ്ഡിതരെ വാര്‍ത്തെടുത്ത വിവിധ കേന്ദ്രങ്ങള്‍, ഗ്രന്ഥരചനകളിലൂടെ പ്രതിഷ്‌ഠ നേടിയ പണ്ഡിതപ്രമുഖര്‍, ഫത്‌ഹുല്‍ മുഈന്‍ അടക്കമുള്ള വിവിധ കര്‍മശാസ്‌ത്രഗ്രന്ഥങ്ങള്‍, കേരളീയ സമൂഹത്തില്‍ വിവിധ കാലങ്ങളിലായി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിമരുന്നിട്ട വിഷയങ്ങള്‍ എന്നിവയാണ്‌ ഗ്രന്ഥം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്‌. പുസ്‌തകം ഏപ്രില്‍ 16ന്‌ ദാറുല്‍ഹുദായില്‍ നടക്കുന്ന ഫത്‌ഹുല്‍ മുഈന്‍ സെമിനാറില്‍ പ്രകാശിതമാകും.
- Darul Huda Islamic University

SMF സംസ്ഥാന ഖുത്ബാ കൗണ്‍സില്‍ 13 ന്

കോഴിക്കോട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ കീഴില്‍ ഖത്തീബുമാരെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലകള്‍തോറും ഖുത്ബാ മീറ്റ് സംഘടിപ്പിച്ച് ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചു. തുടര്‍ന്ന് മേഖലാ തലത്തിലുള്ള സംഘാടനം നടന്നുകൊണ്ടിരിക്കുകയാണ്.
ഏപ്രില്‍ 13-ന് രാവിലെ 10 മണിക്ക് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന സംഗമത്തില്‍ വെച്ച് ഖതീബുമാരുടെ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും. തിരുവനന്തപുരം ജില്ലാ കമ്മിറ്റി നസീര്‍ ഖാന്‍ ഫൈസി (പ്രസിഡണ്ട്), കെ.എം അബ്ദുസ്സലാം കാശിഫി (ജന.സെക്രട്ടറി), വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍ (ട്രഷറര്‍). ഇടുക്കി ജില്ലാ കമ്മിറ്റി സ്വാലിഹ് അന്‍വരി (പ്രസിഡണ്ട്), ഹനീഫ കാശിഫി (ജന.സെക്രട്ടറി), ത്വല്‍ഹത്ത് അമാനി (ട്രഷറര്‍). ആലപ്പുഴ ജില്ലാ കമ്മിറ്റി ഹിദായത്തുല്ല തങ്ങള്‍ (പ്രസിഡണ്ട്), കായംകുളം ശാഫി മൗലവി (ജന.സെക്രട്ടറി), ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ (ട്രഷറര്‍). എറണാകുളം ജില്ലാ കമ്മിറ്റി എം.എം ശംസുദ്ദീന്‍ ഫൈസി (പ്രസിഡണ്ട്), പി.എ മുഹമ്മദ് അനസ് ബാഖവി (ജന.സെക്രട്ടറി), അശ്‌റഫ് ഹുദവി (ട്രഷറര്‍). നീലഗിരി ജില്ലാ കമ്മിറ്റി വി.പി ഹനീഫ് ദാരിമി (പ്രസിഡണ്ട്), സൈതലവി റഹ്മാനി (ജന.സെക്രട്ടറി), ഹനീഫ ഫൈസി (ട്രഷറര്‍). മലപ്പുറം ജില്ലാ കമ്മിറ്റി ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ (പ്രസിഡണ്ട്), ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് (ജന.സെക്രട്ടറി), കെ.സി മുഹമ്മദ് ബാഖവി (ട്രഷറര്‍). കോഴിക്കോട് ജില്ലാ കമ്മിറ്റി പി.വി.സി അബ്ദുസ്സമദ് ഫൈസി (പ്രസിഡണ്ട്), അബ്ദുല്‍ അസീസ് ദാരിമി (ജന.സെക്രട്ടറി), പി.പി അസ്‌ലം ബാഖവി (ട്രഷറര്‍). വയനാട് ജില്ലാ കമ്മിറ്റി വി മൂസ കോയ മുസ്‌ലിയാര്‍ (പ്രസിഡണ്ട്), പി. മുജീബ് ഫൈസി (ജന.സെക്രട്ടറി), ജഅ്ഫര്‍ ഹൈത്തമി (ട്രഷറര്‍). കണ്ണൂര്‍ ജില്ലാ കമ്മിറ്റി പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ (പ്രസിഡണ്ട്), സിറാജുദ്ദീന്‍ ദാരിമി കക്കാട് (ജന.സെക്രട്ടറി), അബൂബക്കര്‍ ബാഖവി കംമ്പില്‍ (ട്രഷറര്‍).  കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ (പ്രസിഡണ്ട്), ചുഴലി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ (ജന.സെക്രട്ടറി), ഇ.പി ഹംസ സഅദി (ട്രഷറര്‍) എന്നിവരാണ് ജില്ലാ കമ്മിറ്റികള്‍.
- SUNNI MAHALLU FEDERATION

സമസ്ത പ്രസിഡന്റി ന് സ്വീകരണവും ആംബുലൻസ് സമർപ്പണവും വെണ്ണക്കോട്

വെണ്ണക്കോട്: വെണ്ണക്കോട് ടൗൺ എസ് വൈ എസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് സ്വീകരണവും ആം ബുലൻസ് സമർപ്പണവും ഇന്ന് (10-04-2017) വൈകുന്നേരം അഞ്ച് മണിക്ക് വെണ്ണക്കോട്ട് നടക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആംബുലൻസ് നാടിന് സമർപ്പിക്കും. ഉമർ ഫൈസി മുക്കം, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, നാസിർ ഫൈസി കൂടത്തായി, സലാം ഫൈസി മുക്കം, എൻ അബ്ദുല്ല മുസ്ലിയാർ, അബ്ദുൽ ബാരി ബാഖവി, കെ.സി മുഹമ്മദ് ഫൈസി, കെ. എൻ. എസ് മൗലവി തുടങ്ങിയവർ സംബന്ധിക്കും. ഇസ്ലാമിക് സെൻറർ വാർഷികവും കഥാപ്രസംഗവും നാളെ വൈകുന്നേരം ഏഴ് മണിക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബ ശിർ ജമലുല്ലൈ ലി തങ്ങൾ ഉദ്ഘാടനം ചെയ്യും സി.എ ദാരിമി മാപ്പാട്ടുകര കഥാപ്രസംഗം അവതരിപ്പിക്കും.
- Abdulla kutty

കുവൈത്ത് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍

ഹിദായ നഗര്‍: കുവൈത്തിലെ ഔഖാഫ് മന്ത്രാലയം നേരിട്ടുനടത്തുന്ന രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തിന് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും.
ഏപ്രില്‍ 12-19 വരെ തലസ്ഥാന നഗരിയായ കുവൈത്ത് സിറ്റിയിലാണ് രാജ്യാന്തര മത്സരം നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരക്കണിക്കിനു മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.
ദാറുല്‍ഹുദായിലെ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ ഹാഫിള് മുനീര്‍ വെള്ളില, ഹാഫിള് മുഹമ്മദ് ഹഫിയ്യ് മുഴിപ്പിലങ്ങാട് എന്നീ വിദ്യാര്‍ത്ഥികളാണ് രാജ്യാന്തര ഖുര്‍ആന്‍ ഹോളി അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്.
ഖുര്‍ആന്‍ പരായണം, മനഃപാഠം എന്നീ ഇനങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ദാറുല്‍ഹുദാക്കു ഇത് രണ്ടാം തവണയാണ് രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ് മത്സത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. 2013 ലെ ദുബൈ ഇന്റര്‍ നാഷണല്‍ ഖുര്‍ആന്‍ പാരായണ മത്സരത്തിലും സര്‍വകലാശാലക്കു അവസരം ലഭിച്ചിരുന്നു.
ദാറുല്‍ഹുദാക്ക് കീഴിലുള്ള ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നാണ് ഇരുവരും ഖുര്‍ആന്‍ മനപാഠമാക്കിയത്. മലപ്പുറം വെള്ളില സ്വദേശി കുട്ടേരി അബ്ദുല്‍ഖാദിര്‍-റാബിയ ദമ്പതികളുടെ മകനായ ഹാഫിള് മുനീര്‍ ഖുര്‍ആന്‍ പരായണ മത്സരത്തിലും തലശ്ശേരി മുഴിപ്പിലങ്ങാട് മുല്ലപ്പുറം പുതിയപുരയില്‍ പരേതനായ ബശീര്‍ ഹാജി-സീനത്ത് ദമ്പതികളുമായ മകനായ ഹാഫിള് മുഹമ്മദ് ഹഫിയ്യ് ഖുര്‍ആന്‍ മനഃപാഠ വിഭാഗത്തിലും മത്സരിക്കും.
ഒരാഴ്ചത്തെ രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇരുവരും 12 ന് കുവൈത്തിലേക്ക് തിരിക്കും
ഫോട്ടോ: കുവൈത്തിലെ രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികളായ ഹാഫിള് മുഹമ്മദ് മുനീര്‍ വെള്ളില, ഹാഫിള് മുഹമ്മദ് ഹഫിയ്യ് മുഴിപ്പിലങ്ങാട്
- Darul Huda Islamic University

സമ്മതിദാനാവകാശം രാജ്യ നന്മക്കായി വിനിയോഗിക്കുക: സമസ്ത നേതാക്കള്‍

കോഴിക്കോട്: ഏപ്രില്‍ 12ന് നടക്കുന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രാജ്യനന്മക്കായി വിനിയോഗിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളും ജനറല്‍സെക്രട്ടറി പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാരും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. ഫാസിസം എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. ശരീഅത്ത് നിയമ പ്രകാരം ജീവിക്കാനുള്ള പൗരന്റെ അവകാശം ഹനിക്കാന്‍ ലക്ഷ്യമാക്കി ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള ഫാസിസ്റ്റ് നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും, പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തിനും ശരീഅത്ത് സംരക്ഷണത്തിനും പൊരുതാന്‍ കെല്‍പുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari

രാഷ്ട്രീയ നേതാക്കള്‍ പരസ്പരം ബഹുമാനം കാത്തുസൂക്ഷിക്കണം: SKSBV

ചേളാരി: രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട രാഷ്ട്രീയ നേതാക്കള്‍ അപകടകരമാംവിധം മതനേതാക്കളെയും രാഷ്ട്രീയ എതിരാളികളെയും പരസ്യമായി അവഹേളിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പരസ്പരം ബഹുമാനം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകാന്‍ നേതാക്കള്‍ ശ്രമിക്കണമെന്നും എസ്.കെ.എസ്.ബി.വി. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാണക്കാട് കുടുംബത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പാണക്കാട് തങ്ങന്മാരെ യോഗി ആദിത്യനാദിനോടുപമിച്ചത് പ്രതിഷേധാര്‍ഹമാണെന്നും എസ്.കെ.എസ്.ബി.വി. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, വര്‍ക്കിംഗ്‌ പ്രസിഡണ്ട് ശഫീഖ് മണ്ണഞ്ചേരി, ട്രഷറര്‍ മനാഫ് കോട്ടോപാടം, അംജിദ് തിരൂര്‍ക്കാട്, ഫുആദ് വെള്ളിമാട്കുന്ന്, യാസര്‍ അറഫാത്ത് ചെര്‍ക്കള, അനസ് അലി ആമ്പല്ലൂര്‍, റിസാല്‍ദര്‍ അലി ആലുവ, റബീഉദ്ദീന്‍ വെന്നിയൂര്‍, സജീര്‍ കാടാച്ചിറ എന്നിവര്‍ അഭിപ്രായപ്പെട്ടു.
- Samastha Kerala Jam-iyyathul Muallimeen

നൊന്തുപെറ്റ മാതാവിനെ വലിച്ചിഴച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനം: SKSBV

ചേളാരി: മകന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താനാവശ്യപ്പെട്ട് സമരരംഗത്ത് വന്ന മാതാവിനെ തെരുവോരങ്ങളില്‍ വലിച്ചിഴച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്.കെ.എസ്.ബി.വി. സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമര്‍പിച്ച് ജനാധിപത്യ സംവിധാനത്തെ പരിഗണിച്ച് മുന്നോട്ടുപോകുന്ന ജനതക്ക് നേരെയുള്ള അതിക്രമമാണിതെന്നും ഇത്തരം സംഭവങ്ങളിലെ ഭരണകൂടത്തിന്റെ നിലപാട് അപലപനീയമാണെന്ന് എസ്.കെ.എസ്.ബി.വി. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ട്രഷറര്‍ മനാഫ് കോട്ടോപാടം പ്രസ്താവിച്ചു.
- Samastha Kerala Jam-iyyathul Muallimeen

ഫത്‌ഹുല്‍ മുഈന്‍ സെമിനാര്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 10 വരെ

ചെമ്മാട്‌: ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഫിഖ്‌ഹ്‌ ആന്റ്‌ ഉസ്വൂലുല്‍ ഫിഖ്‌ഹ്‌ സംഘടിപ്പിക്കുന്ന ഫത്‌ഹുല്‍ മുഈന്‍ സെമിനാറിന്‌ ഏപ്രില്‍ 10 വരെ രജിസ്‌റ്റര്‍ ചെയ്യാം. ഫത്‌ഹുല്‍ മുഈനിന്റെ സ്വാധീനവും ചരിത്രവും പ്രാധാന്യവും അടിസ്ഥാനമാക്കുന്ന സെമിനാര്‍ ഏപ്രില്‍ 16 ന്‌ ദാറുല്‍ ഹുദാ കാമ്പസില്‍ വെച്ച്‌ നടത്തപ്പെടും. ഓണ്‍ലൈന്‍ വഴിയായും വാട്‌സ്‌ആപ്പിലൂടെയും രജിസ്‌റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‌ ബന്ധപ്പെടുക www.dhiu.in, +91 8943756196.
- Darul Huda Islamic University

അല്‍ ഫഖീഹ് അഖില കേരള ഫത്ഹുല്‍ മുഈന്‍ ക്വിസ് മത്സരം സമാപിച്ചു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസ്വൂലുല്‍ ഫിഖ്ഹ് നടത്തുന്ന ഫത്ഹുല്‍ മുഈന്‍ സെമിനാറിനോടനുബന്ധിച്ച് സംഘടിപ്പിച്ച അല്‍ ഫഖീഹ് അഖില കേരള ഫത്ഹുല്‍ മുഈന്‍ ക്വിസ് മത്സരം സമാപിച്ചു. മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ സംസ്ഥാനത്തെ ദര്‍സ് അറബിക് കോളേജ് സ്ഥാപനങ്ങളില്‍ നിന്നുള്ള 121 ടീമുകള്‍ പങ്കെടുത്തു. ദാറുല്‍ഹുദാ ഡിഗ്രി കോളേജ് വിദ്യാര്‍ത്ഥികളായ സ്വഫ്‌വാന്‍, മുഹമ്മദലി ശിഹാബ് എന്നിവര്‍ ജേതാക്കളായി. പറപ്പൂര്‍ സബീലുല്‍ ഹിദായ അറബിക് കോളേജിലെ സുഫൈല്‍, മുസ്തഫ, തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ ബാസിത്ത്, സിയാദ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ്‌പ്രൈസും ഏപ്രില്‍ 16 ന് നടക്കുന്ന ഫത്ഹുല്‍ മുഈന്‍ സെമിനാറില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്. സെമിനാറിനുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 10 ന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.www.dhiu.in, +91 8943756196.
- Darul Huda Islamic University

ദാറുല്‍ഹുദാ മിഅ്‌റാജ് സമ്മേളനം ഏപ്രില്‍ 23 ന്

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ വര്‍ഷംതോറും നടത്താറുള്ള മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം ഏപ്രില്‍ 23 ന് ഞായറാഴ്ച വൈകീട്ട് കാമ്പസില്‍ വെച്ച് നടത്താന്‍ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
യോഗം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി.സി ഡോ. ബാഹഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെല്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി, ഡോ. യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ സന്ദര്‍ശിക്കുക

ഏറ്റവും പുതിയ സംഘടനാ വാര്‍ത്തകളും പൊതു വാര്‍ത്തകളും അറിയാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക