റിയാദ്: പിഞ്ചുബാലികയെ പിച്ചിചീന്തികൊലപ്പെടുത്തിയത് പോലും ന്യായീ കരിക്കുകയും റോഡുവികസനം സ്ത്രീപീഡനം തുടങ്ങി ഏതിലും വര്‍ഗീയ തയും തിവ്രവാദവും കണ്ടെത്തുകയും ചെയ്യുന്ന പ്രവണത അപലനീയമാണെന്ന് എസ് കെ ഐസി ഖുര്‍ആന്‍ കാമ്പയിന് സമാപനസംഗമം ഉണര്‍ത്തി. ചെയ്തത് എന്താണെന്ന് നോക്കാതെ ഇരകളുടെ ജാതിയും മതവും നോക്കി നീതിയും അനീതിയും വിധിക്കുന്ന നിലപാടുകക്കെതിരെ ഖുര്‍ആന്‍ സ്വീകരിച്ച നീതിയുടെ നിലപാടുകള്‍ തുടങ്ങിയവ വര്‍ത്തമാനത്തോട് പങ്കുവെക്കലാണ് ഖുര്‍ആന്‍ കാമ്പയിന്റെ ലക്ഷ്യമെന്നും സംഗമം അഭിപ്രായപ്പെട്ടു.
'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി' യെന്ന പ്രമേയത്തില്‍ എസ് കെ ഐസി സൗദി നാഷണല്‍ തലത്തില്‍ നടത്തുന്ന ഖുര്‍ആന്‍ കാമ്പയിന്റെ റിയാദ് തല സമാപന സംഗമം അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉല്‍ഘാടനം ചെയ്തു. ശാഫി ദാരിമി അധ്യക്ഷത വഹിച്ചു. മുനീര്‍ ഫൈസി മമ്പാട് മഖ്യപ്രഭാഷണം നിര്‍വഹിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍, അശറഫ് തങ്ങള്‍ ചെട്ടിപ്പടി, സുലൈമാന്‍ ഹുദവി ഊരകം, സി പി മുസ്തഫ, പി വി അബ്ദുറഹ്മാന്, മുഹമ്മദ് കോയ തങ്ങള്‍, അബൂബക്കര്‍ ദാരിമി പുല്ലാര, അബ്ദുറഹ്മാന് ഫറോഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യഹ്യ സഫ മക്ക, അബ്ദു റഹമാന് മയ്യില്‍, ശംസുദ്ദീന്‍ ജീപാസ്, എന്‍ സി മുഹമ്മദ് ഹാജി കണ്ണൂര്‍, റസാഖ് വളകൈ, ബഷീര്‍ ചേലമ്പ്ര, റഷീദ് അബൂസക്കി, മുഹമ്മദലി ഹാജി, എം ടി പി മുനീര്‍ അസ്അദി, സമദ് പെരുമുഖം, അബ്ദുളള ഫൈസി, മുഹമ്മദ് വടകര, അക്ബര്‍ വേങ്ങാട്ട്, ഷമീര്‍ പൂത്തൂര്‍, ഇഖ്ബാല്‍ കാവനൂര്‍, മന്‍സൂര്‍ വാഴക്കാട്, ജുനൈദ് മാവൂര്‍ ഷിഫ്നാസ് കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ ഖുര്‍ആന്‍ ബുക്ക് ടെസ്ററ് വിജയികള്‍ക്കുളള സര്ട്ടിഫിക്കററുകളും ഷീല്‍ഡും സമമ്മാനങ്ങളും നല്കി. ഖുര്‍ആന്‍ ഹാഫിളുകളായ അജ്മല്‍ റഷീദ്, ഫാത്വിമ റഷീദ്, സിയ ഷുക്കുര്‍, ഫാത്വിമ അശറഫ് തുടങ്ങിയവരെ ആദരിച്ചു. ഖുര്‍ആന്‍ ബുക്ക് ടെസ്ററ് റിയാദ് സോണില്‍ ഷിഫ അശറഫ്, സുമയ്യ മുസ്തഫ, സുഹൈമ മുനീര്‍, തുടങ്ങിവരും റിയാദ് പ്രോവിന്സില് സല്‍മ മുഹമ്മദ്, അഫീഫ അലി, തസ്ലീന ശരീഫ്, സുമയ്യ അബ്ദുല്‍ കരീം, ഉമ്മുല്‍ കുല്‍സൂം ഹബീബുളള, ആയിശ സാജിത, റഹ്മത്ത് അശറഫ്, റസീന, സുമയ്യ തുടങ്ങിയവരും റാങ്ക് ജേതാക്കളായി. ഇശല്‍ സംഗമത്തിന് അബ്ദുറഹ്മാന് ഹുദവി സി പി നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി, ഹബീബ് പട്ടാമ്പി സ്വാഗവും മഷ്ഹൂദ് കൊയ്യോട് നന്ദിയും പറഞ്ഞു.
ഫോട്ടൊ: ഉല്‍ഘാടനം അബൂബക്കര്‍ ഫൈസി ചെങ്ങമനാട്
- Aboobacker Faizy