ദാറുല്‍ഹുദാ മിഅ്‌റാജ് പ്രാര്‍ത്ഥനാ സമ്മേളനം 13 ന്

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ കാമ്പസില്‍ മിഅ്‌റാജ് രാവിനോടനുബന്ധിച്ച് നടത്താറുള്ള പ്രാര്‍ത്ഥനാ സമ്മേളനം 13 ന് വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം നടക്കുന്ന ഖുര്‍ആന്‍ പാരായണത്തിനും സ്വലാത്ത് ദുആക്കും കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ്‌ക്കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹഭാഷണം നടത്തും. മുഹമ്മദ് മുനീര്‍ ഹുദവി പാതിരമണ്ണ മിഅ്‌റാജ് സന്ദേശപ്രഭാഷണം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സിന് സമസ്ത കേന്ദ്ര മുശാവറാംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 
- Darul Huda Islamic University