12 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9808 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 12 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9808 ആയി. 
അല്‍അമീന്‍ മദ്‌റസ - സാഗര, (ശിമോഖ), ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - പുരുഷാരകട്ടെ (ദക്ഷിണ കന്നഡ), നൂറുല്‍ ഹുദാ മദ്‌റസ - അണിയാരം (കണ്ണൂര്‍), മദ്‌റസത്തുല്‍ ഇഖ്‌റ - കുറുമ്പൊയില്‍ (കോഴിക്കോട്), ദാറുസ്സലാം ബ്രാഞ്ച് മദ്‌റസ - അത്താണിപീടിക, ദാറുസ്സലാം ബ്രാഞ്ച് മദ്‌റസ - പള്ളിത്താഴം (പാലക്കാട്), ഇര്‍ശാദുസ്വിബ്‌യാന്‍ മദ്‌റസ - എടക്കുളം സൗത്ത്, ഇഖ്‌റ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ - വളാഞ്ചേരി, മിസ്ബാഹുല്‍ ഹുദാ മദ്‌റസ - ജൂബിലി റോഡ് പെലക്കാട് (മലപ്പുറം), ഹിദായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍ മദ്‌റസ - കണ്ടന്തറ, മദ്‌റസത്തുല്‍ ഹുദാ - ചെത്തിക്കോട്, മദ്‌റസത്തുല്‍ അഫ്‌നാന്‍ - തങ്ങള്‍ നഗര്‍ (എറണാകുളം) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. പ്രസിഡന്റ് പി. കെ. പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, പി. പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എം. എ. ഖാസിം മുസ്‌ലിയാര്‍, കെ. ടി. ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എം. എം. മുഹ്‌യദ്ദീന്‍ മൗലവി, ഡോ. എന്‍. എ. എം. അബ്ദുല്‍ഖാദിര്‍, ടി. കെ. പരീക്കുട്ടി ഹാജി, എം. സി. മായിന്‍ ഹാജി, എം. പി. എം. ഹസ്സന്‍ ശരീഫ് കുരിക്കള്‍, കെ. എം. അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി. എ. ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു. 
- Samasthalayam Chelari