ചേളാരി: കാശ്മീരില്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട പിഞ്ചുബാലികയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും കുരുന്നുകള്‍ക്ക് നേരെ ഫാസിസ്റ്റുകള്‍ നടത്തുന്ന നിഷ്ഠൂര അക്രമത്തിനെതിരെയും എസ്.കെ.എസ്.ബി.വി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അക്രമ വിരുദ്ധ പ്രതിഷേധക്കൂട്ടം ഇന്ന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം നടക്കും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്യും. റശീദ് ഫൈസി വെള്ളായിക്കോട്, കെ.കെ.ഇബ്റാഹീം മുസ്ലിയാര്, അസൈനാര്‍ ഫൈസി, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ ജമലുല്ലൈലി, അഫ്സല് രാമന്തളി, ഫുആദ് വെള്ളിമാട്കുന്ന്, മുഹ്സിന് ഓമശ്ശേരി, എ.ടി.മുഹമ്മദ് മാസ്റ്റര്‍, സ്വാലിഹ് അസ്ഹരി, മുനീബ് പേരാമ്പ്ര, ഫര്ഹാന് മില്ലത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen