കാശ്മീര്‍ ബാലികയുടെ കൊലപാതകം, ഫാസിസത്തിന്റെ ക്രൂരമുഖം വെളിവാകുന്നു: നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: ജനാതിപത്യ ഇന്ത്യക്ക് തന്നെ അപമാനവും രാജ്യത്തിന്റെ മതേതര മുഖത്തിന് വെല്ലുവിളിയുമായ കാശ്മീരില്‍ കൊല ചെയ്യപെട്ട പിഞ്ചു ബാലികയുടെ കൊലപാതകത്തിലൂടെ ഇന്ത്യയിലെ ഫാസിസത്തിന്റെ ക്രൂര മുഖമാണ് വെളിവാകുന്നതെന്നും ഭരണകൂടം ഇത്തരം ക്രൂര കൃത്യങ്ങള്‍ക്ക് നേരെ മൗനം പാലിക്കുന്നത് ദു:ഖകരമാണന്നും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി അഭിപ്രായപെട്ടു. എസ്. കെ. എസ്. ബി. വി സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥന കൊണ്ട് ഇത്തരം ക്രൂര കൃത്യങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്. കെ. ജെ. എം. സി. സി സംസ്ഥാന വൈസ്. പ്രസിഡണ്ട് കെ. കെ ഇബ്രാഹിം മുസ്ലിയാര്‍ അദ്ധ്യക്ഷനായി. അസൈനാര്‍ ഫൈസി ഫറോഖ്, ഒ. പി അഷ്റഫ്, അഫ്‌സല്‍ രാമന്തളി, ഫുഹാദ് വെള്ളിമാട്കുന്ന്, സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, മുഹ്‌സിന്‍ ഓമശ്ശേരി, സ്വാലിഹ് അസ്ഹരി, എ. ടി മുഹമ്മദ് മാസ്റ്റര്‍, സലിം, ഫര്‍ഹാന്‍ മില്ലത്ത്, അജ്‌വദ്, സഹല്‍ നല്ലളം, മുനീബ് പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു. 
- Samastha Kerala Jam-iyyathul Muallimeen