ഇന്ത്യയെ ഇനിയും വിഭജിക്കരുത്; SKSSF രാജ്യ രക്ഷാ സദസ്സുകൾ 10 കേന്ദ്രങ്ങളിൽ

തിരൂർ: സംഘ് പരിവാർ ഭീകരക്കെതിരെ "ഇന്ത്യയെ ഇനിയും വിഭജിക്കരുത് " എന്ന പ്രമേയത്തിൽ മെയ് 2 മുതൽ 11 വരെ ജില്ലയിലെ 10 കേന്ദ്രങ്ങളിൽ എസ്. കെ. എസ്. എസ്. എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി രാജ്യ രക്ഷാ സദസ്സുകൾ സംഘടിപ്പിക്കും. രാഷ്ട്രീയ- സാമൂഹിക മേഖലയിലെ പ്രമുഖർ ഓരോ കേന്ദ്രങ്ങളിലും പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഓരോ സദസ്സുകളിലും സംവദിക്കും. തീവ്ര നിലപാടുകളിലൂടെ സംസ്ഥാനത്ത് വർഗീയ കലാപങ്ങൾ സൃഷ്ടിക്കാനുള്ള സംഘ് പരിവാർ അജണ്ടകൾ പൊതു സമൂഹത്തിൽ തുറന്ന് കാണിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി എസ് കെ എസ് എസ് എഫ് നടത്തുന്ന ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് രാജ്യ രക്ഷാ സദസ്സുകൾ സംഘടിപ്പിക്കുന്നത്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് റഷീദ് അലി തങ്ങൾ പാണ്ടിമുറ്റം, സയ്യിദ് ശാക്കിർ തങ്ങൾ വെട്ടിച്ചിറ ശാഫി മാസ്റ്റർ ആട്ടീരി, മുഹമ്മദലി പുളിക്കൽ, ശംസുദ്ദീൻ ഫൈസി കുണ്ടൂർ ശാക്കിർ ഫൈസി കാളാട്, മൊയ്തീൻ കുട്ടി മൗലവി കരേക്കാട്, ജലീൽ വേങ്ങര, മുഹമ്മദ് കുട്ടി കുന്നുംപുറം പ്രസംഗിച്ചു. 
- CK Rafeeq