ഡോ. കഫീല്‍ ഖാന്‍; എസ് കെ എസ് എസ് എഫ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഖോരക്പൂരില്‍ ആതുരസേവന രംഗത്ത് ത്യാഗപൂര്‍ണമായ സേവനം കാഴ്ചവെച്ച ഡോ. കഫീല്‍ഖാനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുകയാണ് ഡോ. കഫീല്‍ ഖാന്‍. ബാബാ റാഘവ് ദാസ് ആശുപത്രിയില്‍ എഴുപത് കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിലാണ് കഫീല്‍ഖാനെ കുറ്റക്കാരനെന്ന് മുദ്രകുത്തി അധികൃതര്‍ ജയിലിലടച്ചത്. ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ പിടയുന്നത് കണ്ടപ്പോള്‍ പുറത്തുനിന്നും ഉടനടി ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ച ഡോക്ടര്‍ കഫീല്‍ ഖാന്‍ എട്ട് മാസമായി ഇപ്പോള്‍ ജയിലിലാണ്. ജീവന്‍ രക്ഷിച്ച് ഹീറോ ആകാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് യോഗി ആദിത്യനാഥും കൂട്ടരും ചേര്‍ന്ന് ജയിലിലടച്ച ഡോ. കഫീല്‍ ഖാന്റെ മോചനത്തിന് അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് തങ്ങള്‍ പരാതിയില്‍ പറഞ്ഞു. 
- SKSSF STATE COMMITTEE