കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല സാരഥി സംഗമം സംഘടിപ്പിച്ചു

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല കമ്മറ്റിക്ക് കീഴിൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. യൂണിറ്റ് - മേഖലാ ഭാരവാഹികൾ പങ്കെടുത്ത സാരഥി സംഗമം ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. ആദർശ ക്‌ളാസിൽ "സംഘടന സംഘാടനം" എന്ന വിഷയത്തിൽ ഗഫൂർ ഫൈസി പൊന്മളയും മോട്ടിവേഷൻ ക്ലാസ്സിൽ "Attitude and Leadership" എന്ന വിഷയത്തിൽ ശിഹാബ് മാസ്റ്റർ നീലഗിരിയും അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് സലാം പെരുവള്ളൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ കേന്ദ്ര നേതാക്കളായ മുഹമ്മദലി ഫൈസി, ഇസ്മായിൽ ഹുദവി, നാസർ കോഡൂർ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ഫൈസൽ ചാനെത്ത് സ്വാഗതവും റഷീദ് മസ്താൻ നന്ദിയും പറഞ്ഞു. 
Photo: ഇസ്‌ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല സംഘടിപ്പിച്ച സാരഥി സംഗമം കേന്ദ്ര പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു. 
- Media Wing - KIC Kuwait