ബറാഅത്ത് രാവ് ഏപ്രില്‍ 30 തിങ്കളാഴ്ച്ച

കോഴിക്കോട്: ശഅ്ബാന്‍ മാസപ്പിറവി ദര്‍ശനവുമായി ബന്ധപ്പെട്ട് ഖാസിമാരായ ഞങ്ങളുടെ അന്വേഷണത്തില്‍ യാതൊരുവിവരവും ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ശഅ്ബാന്‍ ഒന്ന് ഏപ്രില്‍ 18 ബുധനാഴ്ച്ചയാണെന്ന് നേരെത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഏപ്രില്‍ 16ന് തിങ്കളാഴ്ച്ച പൊന്നാനിയില്‍ മാസപ്പിറവി കണ്ടിരുന്നുവെന്ന വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശഅ്ബാന്‍ ഒന്ന് ഏപ്രില്‍ 17 ചൊവ്വാഴ്ച്ചയും ബറാഅത്ത് രാവ് ഏപ്രില്‍ 30 തിങ്കളാഴ്ച്ച രാത്രിയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. 
- QUAZI OF CALICUT