ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയിലെയും ഇതര യു.ജി കോളേജുകളിലേയും സെക്കന്ററി ഒന്നാം വര്‍ഷത്തിലേക്ക് മെയ് 5 മുതല്‍ അപേക്ഷിക്കാം.
സമസ്തയുടെ അഞ്ചാം ക്ലാസ് പൊതുപരീക്ഷ പാസ്സായവരോ ഈ വര്‍ഷത്തെ പൊതുപരീക്ഷയില്‍ വിജയം പ്രതീക്ഷിക്കുന്നവരോ ആയ, ജൂണ്‍ 5 ന് പതിനൊന്നര വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്കാണ് സെക്കന്ററിയിലേക്ക് അപേക്ഷിക്കാന്‍ അവസരം.
സമസ്തയുടെ ഏഴാം ക്ലാസ് പാസായവരും ജൂണ്‍ 5 ന് പതിമൂന്നര വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായുടെ ഫാഥിമാ സഹ്റാ ഇസ്ലാമിക് വനിതാ കോളേജിലേക്കും മദ്റസാ മൂന്നാം ക്ലാസ് പാസായ ജൂണ്‍ 5 ന് ഒമ്പത് വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് വാഴ്സിറ്റിക്കു കീഴിലുള്ള മമ്പുറം സയ്യിദ് അലവി മൌലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും അപേക്ഷിക്കാം.
മൊറോക്കോ ആസ്ഥാനമായുള്ള ഫെഡറേഷന് ഓഫ് ദ യൂനിവേഴ്സിറ്റീസ് ഓഫ് ദ ഇസ് ലാമിക് വേള്‍ഡിലും ഈജിപ്ത് ആസ്ഥാനമായ ലീഗ് ഓഫ് ദ ഇസ് ലാമിക് യൂനിവേഴ്സിറ്റീസിലും അംഗത്വമുള്ള ദാറുല്‍ഹുദാക്ക് കേരളത്തില്‍ 22 യു.ജി കോളേജുകളും കേരളത്തിനു പുറത്ത് കര്‍ണാടക, സീമാന്ധ്ര, ആസാം, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഓഫ് കാമ്പസുകളും കര്‍ണാടകയിലെ മാടന്നൂര്‍, കാശിപട്ണ, മഹാരാഷ്ട്രയിലെ ഭീവണ്ടി എന്നിവിടങ്ങളില്‍ യു.ജി കോളേജുകളുമുണ്ട്.
മുഴുവന്‍ അപേക്ഷകളും വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റി (www.dhiu.in)ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് 04942463155, 2464502, 460575 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
- Darul Huda Islamic University