കോഴിക്കോട്: ജമ്മുവിലെ പെൺകുട്ടിക്കെതിരെ നടന്ന നിഷ്ഠൂരമായ കൊലപാതകത്തെ തുടർന്ന് രാജ്യത്ത് ഉയർന്ന് വരുന്ന പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംഘ് പരിവാർ അക്രമികൾക്ക് തെരുവിലിറങ്ങാൻ അവസരം നൽകുന്ന പ്രകോപന ശൈലിയിൽ നിന്ന് സമുദായത്തിന്റെ ലേബലിൽ വരുന്ന തീവ്ര സംഘടനകൾ പിൻമാറണം. സംഘ് പരിവാറിനെതിരെ ബഹുജനങ്ങൾ ഒരുമിക്കുമ്പോൾ അവർക്കിടയിൽ ശൈഥില്യമുണ്ടാക്കുവാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. സമൂഹ്യ മാധ്യമങ്ങളും മറ്റും മറയാക്കി സംഘ് പരിവാറിന് വേണ്ടി പ്രകോപിതരായ ആൾക്കൂട്ടത്തെ ഇവർ തെരുവിലിറക്കുകയാണ്. സമുദായ സൗഹാർദം തകർത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഇത്തരം സംഘങ്ങൾക്ക് സാമൂഹ്യ ബഹിഷ്കരണം ഏർപ്പെടുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു. 'ഇന്ത്യയെ ഇനിയും വിഭജിക്കരുത് ' എന്ന മുദ്രാവാക്യമുയർത്തി മെയ് ഒന്ന് മുതൽ പത്ത് വരെ ദശദിന ബോധവത്കരണം നടത്തും. സംസ്ഥാന വ്യാപകമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ രാജ്യരക്ഷാ സദസ്സുകൾ സംഘടിപ്പിക്കും.
- https://www.facebook.com/SKSSFStateCommittee/posts/2057906574467665