ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഡയമണ്ട് ജൂബിലി; പ്രഖ്യാപന സമ്മേളനം കോഴിക്കോട്ട്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഉദ്ഘാടന സമ്മേളനവും 23 നു തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ച് നടക്കും. സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, പി. കെ. പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, എം. കെ. രാഘവന്‍ എം. പി, എം. കെ. മുനീര്‍ എം. എല്‍. എ. , എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍, ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംസാരിക്കും. സമസ്ത മുശാവറ അംഗങ്ങള്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്, സുന്നി യുവജനസംഘം, മഹല്ല് ഫെഡറേഷന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്. കെ. എസ്. എസ്. എഫ്, എസ്. ബി. വി. , ജംഇയ്യത്തുല്‍ മുദര്‍രിസീന്‍, ജംഇയ്യത്തുല്‍ മുഫത്തിശീന്‍, ജംഇയ്യത്തുല്‍ ഖുത്വബാഅ്, സുന്നി എംപ്ലോയീസ് അസോസിയേഷന്‍, അസ്മി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. 
- Samastha Kerala Jam-iyyathul Muallimeen