പട്ടിക്കാട്: സമസ്ത ആദര്‍ശ കാമ്പയിന്റെ ഭാഗമായി നടക്കുന്ന മധ്യമേഖലാ പ്രവര്‍ത്തക സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂവായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി നാളെ (വ്യാഴം) രാവിലെ 8.30 ആരംഭിക്കും. പ്രാദേശിക സംഘാടക സമിതി യോഗം കാര്യങ്ങള്‍ വിലയിരുത്തി. അബ്ദുല്ല ഫൈസി വെട്ടത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ടി. ഹംസ മുസ്്‌ലിയാര്‍, കെ.വി ഹമീദ്, മുത്തുക്കോയ തങ്ങള്‍ പട്ടിക്കാട്, ശംസുദ്ധീന്‍ ഫൈസി, റശീദ് ഫൈസി നാട്ടുകല്‍, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് പ്രസംഗിച്ചു. പി.എ അസീസ് പട്ടിക്കാട് സ്വാഗതവും പി. ഹനീഫ് നന്ദിയും പറഞ്ഞു.
- JAMIA NOORIYA PATTIKKAD