ജാമിഅ ജലാലിയ്യ ഒന്നാം സനദ്ദാന 12-ാം വാര്‍ഷികാഘോഷ ഉദ്ഘാടന സമ്മേളനം ഏപ്രില്‍ 12 ന്

കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ ജലാലിയ്യ യുടെ ഒന്നാം സനദ് ദാനവും ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മപരിപാടികളോടു കൂടി ആഘോഷിക്കുന്ന കോംപ്ലക്‌സിന്റെ 12-ാം വാര്‍ഷകാഘേഷ ഉദ്ഘാനവും ഈമാസം 12 ന് ജലാലിയ്യ നഗറില്‍ വെച്ച് നടക്കും. അഫിലിയേറ്റഡ് കോളേജ് ഉദ്ഘാടനം, ബദര്‍ അനുസ്മരണം, സ്വാതന്ത്യ ദിനാഘോഷ പരിപാടികള്‍, മത സൗഹൃത സംഗമം, ഹിജ്‌റ സംഗമം, ഉറൂസുകള്‍, മെമ്പേഴ്‌സ് മീറ്റ്, ശംസുല്‍ ഉലമായുടെ ജ്ഞാന ലോകം ജില്ലാ തല സെമിനാറുകള്‍, വാര്‍ഷിക മത പ്രഭാഷണങ്ങള്‍, ഫാമിലി മീറ്റ്, മഹല്ല് തല സെമിനാറുകള്‍, തുടങ്ങി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന വിവിധയിനം കര്‍മ്മ പരിപാടികളും സമ്മേളനത്തില്‍ പ്രഖ്യാപിക്കും. സമ്മേളനത്തിനോട് അനുബന്ധിച്ച് നടക്കുന്ന മെഹ്ഫില്‍ ആര്‍ട്‌സ് ഫെസ്റ്റ് ഏപ്രില്‍ 9 ന് സയ്യിദ് മാനുതങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും അഫിലിയേറ്റഡ് ഹിഫ്‌ള് കോളേജ്കളുടെ മത്സരങ്ങള്‍ 9-ാം തിയ്യതിയും ജാമിഅ ജലാലിയ്യ വിദ്യാര്‍ത്ഥികളുടെ ഫെസ്റ്റ് 10, 11, 12 തിയ്യതികളിലും നടക്കും. സ്ഥാപനത്തിലേക്കുള്ള അഡ് മിഷന് വേണ്ടി 9496 446 093, 9847 232 786 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 
- SMIC MUNDAKKULAM