വിദ്യാഭ്യാസം മാനവിക നന്മക്ക് : ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി


ദോഹ : മാനവിക നന്മയും മനുഷ്യ സമൂഹത്തിന്‍റെ ക്രിയാത്മക വളര്‍ച്ചയുമായിരിക്കണം വിദ്യാഭ്യാസത്തിന്‍റെ പരമമായ ലക്ഷ്യമെന്ന് ദാറുല്‍ ഹുദ ഇസ്‍ലാമിക് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട് അഭിപ്രായപ്പെട്ടു. മെയ് 6, 7, 8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദ രജത ജൂബിലി പ്രചരണാര്‍ത്ഥം ഹാദിയ (ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‍ലാമിക് ആക്ടിവിറ്റീസ്) ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂന്നിയ പാഠ്യപദ്ധതി വിജയകരമായി നടപ്പാക്കിയതിലൂടെ കേരളീയ ഇസ്‍ലാമിക വിദ്യാഭ്യാസ രംഗത്ത് കാലങ്ങളായി നിലനിന്നിരുന്ന വലിയൊരു വിടവാണ് ദാറുല്‍ഹുദക്ക് നികത്താനായത്. ലക്ഷ്യോധത്തിലൂന്നിയ പഠന പ്രക്രിയയും പ്രവേശന രീതിയിലും സാന്പത്തിക ഇടപാടുകളിലുമുള്ള സുതാര്യതയുമാണ് ദാറുല്‍ഹുദയെ വളരെ ചുരുങ്ങിയ കാലയളവിനകം തന്നെ ഇതര സ്ഥാപനങ്ങളില്‍ നിന്ന് വ്യതിരിക്തമാക്കിയത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യനിലെ ഉല്‍ക്കൃഷ്ട ഗുണങ്ങളെ ആവിഷ്കരിക്കുകയും ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന്, വിദ്യാഭ്യാസം ലക്ഷ്യമാവേണ്ടത് എന്ന വിഷയം അവതരിപ്പിച്ച വക്റ ഭവന്‍സ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. മനുലാല്‍ ഊന്നിപ്പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കുകളാണ് ഉള്ളതെന്ന് സിജി വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഫൈറോസ് ഉദ്ബോധിപ്പിച്ചു. ലിവിംഗ് ആന്‍റ് ലേണിംഗ് എന്ന ആധുനിക വിദ്യാഭ്യാസ രീതിയാണ് ദാറുല്‍ ഹുദ കാല്‍നൂറ്റാണ്ട് മുന്പേ വിജയകരമായി പ്രാവര്‍ത്തികമാക്കിയതെന്ന് ദാറുല്‍ ഹുദ ചൊലുത്തിയ സാമൂഹ്യ സ്വാധീനം എന്ന വിഷയം അവതരിപ്പിച്ച റഈസ് അഹമ്മദ് അഭിപ്രായപ്പെട്ടു.

കേരള ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഫൈസല്‍ ഹുദവി പാട്ടാന്പി അധ്യക്ഷത വഹിച്ചു. ഹാദിയ ഖത്തര്‍ സംഘടിപ്പിച്ച ക്വിസില്ലാ 2011 മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മുഹമ്മദ് ജാസിഫ് (എഡ്മാക്), ഉമര്‍ അബ്ദുല്‍ ഖാദര്‍ (മാപ് ഖത്തര്‍) എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ഡോ. ബഹാഉദ്ദീന്‍ നദ്‍വി, .വി. അബൂബക്കര്‍ ഖാസിമി എന്നിവര്‍ വിതരണം ചെയ്തു. മജീദ് ഹുദവി സ്വാഗതവും ഇസ്‍മാഈല്‍ ഹുദവി നന്ദിയും പറഞ്ഞു.
- ഫൈസല്‍ നിയാസ് ഹുദവി -

അസ്അദിയ്യഃ സ്വലാത്ത് വാര്‍ഷികവും ദുആ സമ്മേളനവും



- ജുന്തു, വായാട് -

ജാമിഅ ആസ്-അദിയ്യയില്‍ സ്വലാത്ത്‌ വാര്‍ഷികവും ദുആ സമ്മേളനവും വ്യാഴാഴ്ച്ച രാത്രി

Live Available on 'Kerala-Islamic-Class-Room'

SKSSF State 'IBAD' Traning Camp






എന്‍ഡോസള്‍ഫാന്‍ മുക്ത ഇന്ത്യ SKSSFന്‍റെ ലക്‌ഷ്യം!


ശഫീഖ്‌ ഹുസൈന്‍ ഹുദവിക്ക്‌ മലേഷ്യയില്‍ നിന്ന്‌ ഡോക്‌ടറേറ്റ്‌

ക്വലാലംപൂര്‍: ദാറുല്‍ ഹുദാ ആദ്യ ബാച്ചിലെ പൂര്‍വവിദ്യാര്‍ത്ഥിയും പെരിന്തല്‍മണ്ണ താഴെക്കോട്‌ സ്വദേശിയുമായ ശഫീഖ്‌ ഹുസൈന്‍ ഹുദവിക്ക്‌ ഡോക്‌ടറേറ്റ്‌. മലേഷ്യയിലെ വിശ്വപ്രസിദ്ധ ഇസ്‌ലാമിക സര്‍വകലാശാലയായ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചത്‌.

    ഏ പ്രപോസ്‌ഡ്‌ ഫ്രേംവര്‍ക്ക്‌ ഫോര്‍ ദ കരിക്കുല ഓഫ്‌ ഇസ്‌ലാമിക്‌ എജുക്കേഷന്‍: ഇംപ്ലിക്കേഷന്‍ ഫോര്‍ ദ കരിക്കുല ഓഫ്‌ ഇസ്‌ലാമിക്‌ റിലീജിയസ്‌ ഹയര്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്‌ ഇന്‍ കേരള, ഇന്ത്യ (A proposed Framework for the Curricula of Islamic education: Implication for the Curricula of Islamic Religious Higher Education Institutions in Kerala, India) എന്ന വിഷയത്തിലായിരുന്നു ഗവേഷണ പ്രബന്ധം.

    വിഖ്യാത എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ ഡോ. റൊസ്‌നാനി ഹാശിമിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണ പ്രബന്ധം, ജോര്‍ദാനിലെ യര്‍മൂക്‌ യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. മുഹമ്മദ്‌ തൗഫീഖ്‌ ആരിഫ്‌ അല്‍ അത്താരി, ഐ.ഐ.യു.എം അസോസിയേറ്റ്‌ പ്രഫസര്‍ ഡോ. അദ്‌നാന്‍ അബ്‌ദുര്‍റശീദ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയാണ്‌ മൂല്യനിര്‍ണയം നടത്തിയത്‌. മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ പി.എച്ച്‌.ഡി നേടുന്ന ആദ്യ മലയാളിയാണ്‌ ശഫീഖ്‌ ഹുദവി.

പാലക്കാട് സമ്മേളനം, പ്രചാരണ പ്രോഗ്രാം സംഘടിപ്പിച്ചു


പാലക്കാട് : പാലക്കാട് സമസ്ത സമ്മേളന ഭാഗമായി പാലക്കാട് മേപറന്പ് SKSSF യൂണിറ്റ് നടത്തിയ പ്രചാരണ പരിപാടി മേപറന്പ് മഹല്ല് ഖത്തീബ് അബ്ദുല്‍ ഖാദര്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എസ്.വൈ.എസ്. പ്രസിഡന്‍റ് റഹീം ഫൈസിയുടെ അധ്യക്ഷതയില്‍ നടന്ന പ്രോഗ്രാമില്‍ SKSSF വര്‍ക്കിംഗ് സെക്രട്ടറി കബീര്‍ അന്‍വരി നാട്ടുകല്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ഫഹദ് മേല്‍പറന്പ് സ്വാഗതവും ഹുസൈന്‍ ഉലൂമി നന്ദിയും പറഞ്ഞു.
- ഫഹദ് മേല്‍പറന്പ് -

ജാമിഅ ആസ്-അദിയ്യയില്‍ സ്വലാത്ത്‌ വാര്‍ഷികവും ദുആ സമ്മേളനവും




ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ക്കെതിരില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതം: സമസ്ത

Shaikhuna Cherusheri Zainudeen Musliyar
(General Secretary, Samastha Kerala Jam-iyathul Ulama, Central Mushawara)



  സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രടറി സ്ഥാനത്ത്  ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ തുടരുന്നതിനെതിരെ ഇന്നേവരെ ഒരു കോടതിയിലും വിലക്ക് നിലനില്‍കുന്നില്ലെന്നിരിക്കെ  കഴിഞ്ഞ ദിവസങ്ങളില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും സമസ്ത വിരോധികളുടെ സ്യഷ്ടിയുമാണ്.
  ടി.സി.മുഹമ്മദ് മുസ്ലിയാര്‍ എന്നൊരാള്‍ 1988-ല്‍ സമസ്തക്കും ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്ലിയാര്‍ക്കും എതിരെ ബഹു: കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ OS-697/88 നമ്പറായി കൊടുത്ത കേസ് പ്രസ്തുത കോടതി തള്ളുകയും അതിന്നു ശേഷം ബഹു:ജില്ലാ കോടതിയിലും, കേരള ഹൈകോടതിയിലും അദ്ദേഹം കൊടുത്തിരുന്ന അപ്പീലുകളും തള്ളിക്കൊണ്‍ട് സമസ്തക്ക് അനുകൂലമായി വിധി പറയുകയാണുണ്‍ടായത്.
  ടി.സി.മുഹമ്മദ് മുസ്ലിയാരുടെ മേല്‍ നമ്പ്ര് കേസ് മുന്‍സിഫ് കോടതി 6-11-1993-ന് തള്ളി ഉത്തരവിട്ട തൊട്ടടുത്ത ദിവസമായ 10-11-1993-ന് ടി.സി.മുഹമ്മദ് മുസ്ലിയാരുടെ കേസിലെ അതേ വാദഗതികളും ആവശ്യങ്ങളും ഉന്നയിച്ചു എ.ത്വാഹാ മൗലവിയും, ബാപ്പുട്ടി ദാരിമി എന്നൊരാളും ബഹു: കോഴിക്കോട് സബ് കോടതിയില്‍ OS-773/93-നമ്പറായി കേസ് കൊടുക്കുകയുണ്‍ടായി. മേല്‍ കേസ് വിചാരണക്കുവരുന്നതിനു മുമ്പ് ടി.സിയുടെ കേസില്‍ ഹാജരാക്കിയ രേഖകള്‍ക്ക് പുറമെ അന്നേ തിയതിവരെ ഉപയോഗിച്ച മുശാവറയുടെയും, ജനറല്‍ കൗണ്‍സിലിന്‍റെയും മുഴുവന്‍ രേഖകളും സമസ്ത ഹാജരാക്കിയ കൂട്ടത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത മുശാവറ മിനുട്സ്  Ext B 7 ആയും, ജനറല്‍ കൗണ്‍സില്‍ മിനുട്സ്  Ext B 25 ആയും കോടതി പരിഗണിച്ചിട്ടുള്ളതാണ്.
  സമസ്തയുടെ കീഴ്വഴക്ക പ്രകാരവും, 1934ല്‍ രജിസ്റ്റര്‍ ചെയ്ത നിയമാവലിയിലെ 6-J വകുപ്പിന്‍റെ അടിസ്ഥാനത്തിലും 29-8-1996 ന് ചേര്‍ന്ന മുശാവറ യോഗവും 15-09-1996 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലും അഐക്യകണ്ഠേന ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തതും മറ്റും നിയമാനുസ്യതമാണെന്ന് കണ്‍ട് സബ് കോടതി മേല്‍ അന്യായം തള്ളിയതുമാണ്.             പ്രസ്തുത വിധിക്കെതിരെ അന്യായക്കാര്‍ ബഹു: കോഴിക്കോട് ജില്ലാ കോടതിയില്‍ കൊടുത്തിരുന്ന അപ്പീല്‍ ഈയിടെ ബഹു: കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ കോടതി മുമ്പാകെ പരിഗണനക്ക് വരികയും ഒരു വിധി പറയുകയും ഉണ്‍ടായി. പ്രസ്തുത വിധിയില്‍ ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത് നിയമാനുസ്യതമല്ലെന്ന് പറഞ്ഞ കോടതി ഇരു ഭാഗക്കാരുടെയും വാദം കേട്ട ശേഷം അന്നുതന്നെ ആ പരാമര്‍ശം സ്റ്റേ ചെയ്യുകയാണുണ്‍ടായത്. ഈ സാഹചര്യത്തിലാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ക്കെതിരെ തെറ്റായ വാര്‍ത്ത ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും പ്രസ്തുത വാര്‍ത്തയില്‍ ആരും വഞ്ചിതരാവരുതെന്നും ഇതിനാല്‍ അറിയിക്കുന്നു.

കോഴിക്കോട് , 21-04-2011                                       എന്ന്,
സമസ്ത കേരള ജംഇയ്യതുല്‍ ഉലമാക്ക് വേണ്ടി
  1. കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, പ്രസിഡന്‍റ് (Sd/-)
  2. സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, വൈസ്  പ്രസിഡന്‍റ്  (Sd/-)
  3. സി.കോയക്കുട്ടി മുസ്ലിയാര്‍, വൈസ്  പ്രസിഡന്‍റ്  (Sd/-)
  4. എം.ടി.അബ്ദുള്ള മുസ്ലിയാര്‍, വൈസ്  പ്രസിഡന്‍റ് (Sd/-)
  5. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി  (Sd/-)
  6. കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, സെക്രട്ടറി (Sd/-)
  7. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സെക്രട്ടറി (Sd/-)
  8. പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്ലിയാര്‍, ട്രഷറര്‍ (Sd/-)     

എന്‍ഡോസള്‍ഫാന്‍ ഒപ്പുമരചോട്ടില്‍ എസ്.കെ.എസ്.എസ്.എഫ് ക്യാംമ്പസ് വിങ്ങും


കോഴിക്കോട് : മന്‍ഷ്യനും സഹജീവികള്‍ക്കും മേല്‍ വൈകല്യങ്ങളൂടെ വിത്ത് പാകുന്ന എന്‍ഡൊസല്‍ഫാന്‍ നീരോധിക്കമെന്ന് ആവശ്യപെട്ട് രാജ്യം മുഴുവന്‍ അണിചേരുന്ന 'ഒപ്പുമരം' എന്ന പദ്ധതിക്കു എസ്.കെ.എസ്.എസ്.എഫ്. ക്യാംമ്പസ് വിംഗിന്റെ ഐക്യദാര്‍ഡ്യം. മഞ്ചേരി കാവനൂര്‍ മജ്മ‌അ: സമ്മേളന നഗരിയില്‍ ഒരുക്കിയ ഒപ്പുമരത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഒപ്പു വെച്ച് കൊണ്ട് ഇനിയൊരു ജനതയുടെ നാശത്തിനു ഞങ്ങള്‍ കൂട്ട് നില്‍ക്കില്ലെന്ന് പ്രഖാപിച്ചു. വിവിധ ക്യാംമ്പസ് യൂണിറ്റുകളിലും എസ്.കെ.എസ്.എസ്.എഫ് ക്യാംമ്പസ് വിംഗിന്റെ നേതൃത്വത്തില്‍ ഒപ്പുമരം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്നു ശേഖരിച്ച ഒപ്പുകളോട് കൂടി പ്രധാനമന്ത്രിക്കു എന്‍ഡൊസല്‍ഫാന്‍ നിരോധിക്കണമെന്നുള്ള നിവേദനം നല്‍കും.

ദാറുല്‍ ഹുദ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ഫീഡര്‍ കോണ്‍ഫറന്‍സ് 22ന്


പ്രവാചക കേശം സമസ്തയുടെ നിലപാട്‌ : പ്രമുഖ പണ്ഡിതര്‍ രേഖകളുടെയും വസ്തുതകളുടെയും സഹായത്തോടെ വിശദീകരിക്കുന്നു

കേരളാ മുസ്ലിംകളുടെ ഇടയില്‍ സജീവ ചര്‍ച്ചാ വിഷയമായ 'പ്രവാചക കേശം' സംബന്ധിച്ച് പ്രമുഖ മത പണ്ഡിത സംഘടനയായ 'സമസ്ത' അതിന്‍റെ നിലപാട്‌  കോഴിക്കോട്‌ വെച്ച് നടന്ന എസ്.കെ.എസ്.എസ്.എഫിന്‍റെ 'പ്രവാചക കേശം വിവാദത്തിലെ വസ്തുതകള്‍'  എന്ന വിശദീകരണ സമ്മേളനത്തില്‍ വെച്ച് പ്രമുഖ സുന്നീ പണ്ഡിതര്‍ വിശദീകരിക്കുന്നു..
 പരിപാടിയുടെ മുഴുവന്‍ റെക്കോര്‍ഡും ശ്രവിക്കാന്‍  താഴെയുള്ള ഓരോ യുടൂബ്‌ വീഡിയോയില്‍ ക്ലിക്ക് ചെയ്‌താല്‍ മതി.


Part 01

Part 02


Part 03

 Part 04

Part 05  

Part 06

Part 07

Part 08

Part 09

Part 10

Part 11

Part 12

Part 13

Part 14

സമസ്ത ജെനെറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്‌ തന്നെ, പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാവരുത് - SYS

 
കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ജനറല്‍ സെക്രടറി സ്ഥാനത്തു നിന്ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരെ നീക്കിയതായ വാര്‍ത്തകള്‍ വസ്തുതാപരമല്ലെന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രടറിമാരായ പിണങ്ങോട് അബൂബക്കര്‍, ഉമര്‍ ഫൈസി മുക്കം, കെ.മമ്മദ് ഫൈസി, പി.പി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂകോട്ടൂര്‍, കെ.എ.റഹ്മാന്‍ ഫൈസി എന്നിവര്‍ അറിയിച്ചു.
ഒരു വിഭാഗം പലപ്പോഴായി നിരവധി വ്യവഹാരങ്ങള്‍ കൊടുത്തിട്ടുള്ളതും കോടതികള്‍ പല കേസ്സുകളിലും സമസ്തക്ക് അനുകൂലമായ വിധം തീര്‍പ്പാക്കിയിട്ടുള്ളതുമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സമസ്തയുടെ ലിസ്റ്റും നിയമസാധുതയും അംഗീകരിച്ചിട്ടുള്ളതുമാണ്.
എന്നാല്‍ 1989-ല്‍ കായംകുളം താഹാ മൗലവിയും മറ്റും ചേര്‍ന്ന് സമസ്തക്കെതിരെ കൊടുത്ത അപ്പീല്‍ അനുവദിച്ച് കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ 'ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ജനറല്‍ ബോഡിയാല്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെന്ന കാരണം പറഞ്ഞു സെക്രടറി സ്ഥാനം നിലനില്‍കുന്നതല്ലെന്ന പരാമര്‍ശം' പ്രസ്തുത കോടതി അന്നേ ദിവസം തന്നെ സ്റ്റേ ചെയ്തതും , അതു കൊണ്ട് വിധിപരാമര്‍ശം നിലനില്‍കാത്തതുമാണ്.
സമസ്തക്കെതിരില്‍ തല്‍പരകക്ഷികള്‍ നടത്തുന്ന എല്ലാ വ്യവഹാരങ്ങളും സമസ്ത വ്യവസ്ഥാപിതമായും ഭരണഘടനക്കും നീതിന്യായ വ്യവസ്ഥകള്‍ക്കും പൂര്‍ണ്ണമായി വിധേയമായി നേരിടുന്നതാണെന്നും സമസ്തക്കെതിരില്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും നേതാക്കള്‍ അറിയിച്ചു.

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; എടപ്പാള്‍ മഹല്ല്‌ ലീഡേഴ്‌സ്‌ മീറ്റിന്‌ ഉജ്ജ്വല സമാപ്‌തി


തിരൂരങ്ങാടി : മെയ്‌ 6,7,8 തിയ്യതികളില്‍ ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി മഹാ സമ്മേളനപ്രചരണാര്‍ത്ഥം ഹാദിയ എടപ്പാള്‍ ചാപ്‌റ്റര്‍ സംഘടിപ്പിച്ച മഹല്ല്‌ ലീഡേഴ്‌സ്‌ മീറ്റ്‌ ശ്രദ്ധേയമായി. എടപ്പാള്‍ ദാറുല്‍ ഹിദായയില്‍ നടന്ന മീറ്റില്‍ എണ്‍പത്തെഞ്ചോളം പേര്‍ പങ്കെടുത്തു. മീറ്റിംഗിന്റെ ഉദ്‌ഘാടനം ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌ നിര്‍വഹിച്ചു. മഹല്ല്‌ കൂട്ടായ്‌മ സമുദായത്തിന്റെ കെട്ടുറപ്പിന്‌ അനിവാര്യമാണെന്നും ശിഥിലമായ സമുദായത്തെ നന്മയുടെ പാതയിലേക്ക്‌ വഴി നടത്തേണ്ട ബാധ്യത മഹല്ല്‌ ലീഡേഴ്‌സിനുണ്ടെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാര്‍ ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍, ഹാരിസ്‌ ഹുദവി, ഷാജുഷമീര്‍ അസ്‌ഹരി എന്നിവര്‍ വിഷയാവതരണം നടത്തി.

മഹല്ലിന്റെ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും മഹല്ല്‌ നേതാക്കള്‍ ബദ്ധശ്രദ്ധരാവണമെന്നും മത-ഭൗതിക വിദ്യാഭ്യാസമുള്ള ഒരു തലമുറയെ സൃഷ്‌ടിച്ചെടുക്കുന്നതിന്‌ നേതൃത്വം മുന്നോട്ടു വരണമെന്നും യോഗം അഭിപ്രായപ്പെട്ടു. എ.കെ.ആലിപ്പറമ്പ്‌, മൂസ മുസ്‌ലിയാര്‍ വളയംകുളം, ബഷീര്‍ ഫൈസി ആനക്കരം എന്നിവര്‍ സംബന്ധിച്ചു.

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; കാസര്‍ഗോഡ്‌ മഹല്ല്‌ ലീഡേഴ്‌സ്‌ മീറ്റ്‌ സമാപിച്ചു


കാസര്‍ഗോഡ്‌ : മെയ്‌ 6,7,8 തിയ്യതികളില്‍ ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി മഹാ സമ്മേളനപ്രചരണാര്‍ത്ഥം ഹാദിയ കാസര്‍ഗോഡ്‌ ചാപ്‌റ്റര്‍ സംഘടിപ്പിച്ച മഹല്ല്‌ ലീഡേഴ്‌സ്‌ മീറ്റ്‌ കാസര്‍ഗോഡ്‌ ചെര്‍ക്കളം മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ നഗറില്‍ സമാപിച്ചു.  മംഗലാപുരം കീഴൂര്‍ സംയുക്ത ജമാഅത്ത്‌ ഖാസി ത്വാഖാ അഹ്മദ്‌ മൗലവി അധ്യക്ഷത വഹിച്ചു. സുന്നി മഹല്ല്‌ ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്‌ ചെര്‍ക്കളം അബ്‌ദുള്ള ഉദ്‌ഘാടനം ചെയ്‌തു. അന്‍വര്‍ ഹുദവി മാവൂര്‍ സ്വാഗതം പറഞ്ഞു. 

സമസ്‌ത കാസര്‍ഗോഡ്‌ ജില്ലാ ജന.സെക്രട്ടറി യു.എം അബ്‌ദുല്‍ റഹ്മാന്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. പ്രശസ്‌ത സൈക്കോളജിസ്റ്റ്‌ വി.സി.മുഹമ്മദ്‌ തൃശൂര്‍, ഇക്‌മ ഗ്രൂപ്പ്‌ കണ്‍വീനര്‍ ഷാജിഹുസമീര്‍ അല്‍ അസ്‌ഹരി, സി.ടി.അബ്‌ദുല്‍ ഖാദിര്‍, ഉമര്‍ ഹുദവി പൂളപ്പാടം തുടങ്ങിയവര്‍ ക്ലാസെടുത്തു.  ചടങ്ങില്‍ എസ്‌.കെ.എസ്‌.എഫ്‌ ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെസിയാര്‍, സെക്രട്ടറി റഷീദ്‌ ബെളിഞ്ച, മുഹമ്മദ്‌ അബ്‌ദുല്‍ ഖാദിര്‍ ചെമ്പരിക്ക, അബ്‌ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്‌, ഖാലിദ്‌ ഫൈസി ചേരൂര്‍, അബൂഹന്നത്ത്‌ മൗലവി ഷൊര്‍ണൂര്‍, അഹ്മദ്‌ മുസ്‌ലിയാര്‍ ചെര്‍ക്കളം, എം.പി.മുഹമ്മദ്‌ ഫൈസി ചേരൂര്‍, ജലീല്‍ ഹുദവി മുണ്ടക്കല്‍, നൗഫല്‍ ഹുദവി കൊടുവള്ളി, ഹുസൈന്‍ തങ്ങള്‍, മൊയ്‌തു മൗലവി ചെര്‍ക്കളം, ശറഫുദ്ധീന്‍ കുണിയ, ഹാരിസ്‌ ദാരിമി, ഹനീഫ്‌ ഹുദവി ദേലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ഫിഖ്‌ഹ്‌ കോണ്‍ഫറന്‍സ്‌ 24ന്‌ കണ്ണൂരില്‍

കണ്ണൂര്‍ : മെയ്‌ 6,7,8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരില്‍ 24ന്‌ ഫിഖ്‌ഹ്‌ കോണ്‍ഫറന്‍സ്‌ നടക്കും. രാവിലെ പത്തുമണിക്ക്‌ സമസ്‌ത ജന.സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രൊ.ചാന്‍സലറുമായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ ഹാശിം കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിക്കും. ഷെയര്‍ മാര്‍ക്കറ്റിങ്‌, നെറ്റ്‌ മാര്‍ക്കറ്റിങ്‌, അവയവ- രക്‌ത ദാനം, ഹെയര്‍ ഫിക്‌സിംഗ്‌, ഹെയര്‍ കളറിംഗ്‌ എന്നീ വിഷയങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മുഖ്യപ്രഭാഷണം നടത്തും. പി.കെ.പി അബ്‌ദുസ്സലാം മുസ്‌ലിയാര്‍, വി. ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, കെ.പി. ജഅ്‌ഫര്‍ ഹുദവി കുളത്തൂര്‍, മാണിയൂര്‍ അഹ്‌മദ്‌ മുസ്‌ലിയാര്‍, എ.പി.മുസ്ഥഫ ഹുദവി അരൂര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍ എന്നിവര്‍ വിഷയമവതരിപ്പിക്കും.

കുപ്രചരണങ്ങളോട് പാണക്കാട് സയ്യിദ്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ പ്രതികരിക്കുന്നു

പ്രവാചക തിരുമേനിയുടെതെന്നു അവകാശപ്പെടുന്ന എന്നാല്‍ അത് തെളിയിക്കുന്ന സനദ്‌-പരമ്പര രേഖകളില്ലാത്ത 'പ്രവാചക തിരുകേശം' ( ഇത് വ്യാജ മുടിയെന്നു പ്രമുഖ സുന്നീ പണ്ഡിതര്‍ ആധികാരികമായി പ്രസ്താവിച്ചിട്ടുണ്ട്) സൂക്ഷിക്കാന്‍ കോഴിക്കോട്‌ ജില്ലയില്‍ ഒരു ഉള്‍പ്രദേശത്ത് പള്ളിയുള്‍പ്പെടുന്ന  വമ്പിച്ച ആഡംബര മ്യൂസിയം പണിയുവാന്‍ ഒരു വിഭാഗം ആള്‍ക്കാര്‍ കോടിക്കണക്കിന് രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി   'മുടിമുക്കിയ വെള്ളം' വിതരണം നടത്തിയും ക്യാഷ്‌ കൂപ്പണുകളിലൂടെയും വീടു-സ്ഥാപാനന്തരം കയറി ഇറങ്ങുകയും പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ വരികയും സംഭാവന ആവശ്യപ്പെടുകയും ഉണ്ടായീ. ബഹുമാനപ്പെട്ട ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ പാണക്കാട് തറവാടിന്‍റെ എക്കാലത്തെയും ആ മഹത്തായ  ആദിത്യ മര്യാതയോടെ സ്വീകരിച്ച് സംഭാവന കൊടുത്തുവിടുകയുമുണ്ടായി. പക്ഷെ അതവിടെ തീര്‍ന്നില്ല! തങ്ങള്‍ സംഭാവന തരുന്നതിന്റെ ഫോട്ടോ ഈ പിരിവുകാര്‍ മൊബൈലില്‍ എടുക്കുകയും അത് പ്രിന്‍റ് ചെയ്തും ഇമെയില്‍ ഫോര്‍വേര്‍, ഫ്ലെക്സ്‌ ബോര്‍ഡ്‌ വഴിയും പലരെയും കാട്ടി  തെറ്റിദ്ധരിപ്പിച്ച് പണസമാഹരണം ഗംഭീരമാക്കുകയും  വ്യാജ മുടിയെന്നു പ്രസ്താവിച്ച പ്രമുഖ സുന്നീ പണ്ഡിതരെ പരിഹസിക്കുവാനും തുടങ്ങിയന്നറിഞ്ഞ തങ്ങളവറുകള്‍ പുറത്തുവിട്ട പ്രസ്താവന താഴെ വായിക്കാം...തങ്ങള്‍ ഡയരക്ടറായ ചന്ദ്രിക പത്രം പ്രസിദ്ധീകരിച്ചത്‌.

ചന്ദ്രിക - 15/4/2011
ദിവസങ്ങളായി ഓണ്‍ലൈന്‍ വഴി ജനങ്ങളെ വിഡ്‌ഢികളാക്കിക്കൊണ്ടിരിക്കുന്ന വിഘടിത തന്ത്രങ്ങള്‍ പൊളിച്ചെഴുതുന്നു. ഹൈദരലി തങ്ങള്‍, കാളമ്പാടി ഉസ്‌താദ്‌, ചെറുശ്ശേരി ഉസ്‌താദ്‌ എന്നിവരെ വിഘടിത കുതന്ത്രക്കാര്‍ ഫോണില്‍ വിളിച്ച്‌ കബളിപ്പിച്ചത്‌.... ഹൈദരലി തങ്ങളുടെ ഫോട്ടോ വെച്ച്‌ പണപ്പിരിവ്‌ നടത്തുന്നത്‌....., തങ്ങളും ഉസ്‌താദുമാരും കെ.ഐ.സി പ്രതിനിധികളായ റിയാസ്‌ ടി. അലി, ഉമര്‍ കൊളത്തൂര്‍, അമീന്‍ കൊരട്ടിക്കര, അലിമോന്‍ എന്നിവര്‍ക്കനുവദിച്ച പ്രത്യേക കൂടിക്കാഴ്‌ചയുടെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 10. 30 ന്‌ കേരള ഇസ്‌ ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി; ഫീഡര്‍ കോണ്‍ഫറന്‍സ്‌ ഏപ്രില്‍ 22 ന്‌ ദുബൈയില്‍



ദുബൈ : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ രാജ്യാന്തര തലത്തില്‍ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി ദുബൈ ഫീഡര്‍ കോണ്‍ഫറന്‍സ്‌ ഏപ്രില്‍ 22ന്‌ ദുബൈയിലെ ജംഇയ്യത്തുല്‍ ഇസ്‌ലാഹ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. 

ഏപ്രില്‍ 22 ന്‌ രാവിലെ ഒമ്പത്‌ മണിക്ക്‌ ഉദ്‌ഘാടന സെഷന്‍ ആരംഭിക്കും. തുടര്‍ന്ന്‌ അലവിക്കുട്ടി ഹുദവി മുണ്ടം പറമ്പ്‌, സിംസാറുല്‍ ഹഖ്‌ ഹുദവി മമ്പാട്‌ എന്നിവര്‍ നയിക്കുന്ന തബ്‌സിറ സെഷനില്‍ സമകാലിക സംഭവ വികാസങ്ങളെ ഖുര്‍ആനിക വെളിച്ചത്തില്‍ വിശകലനം നടത്തും. ജുമുഅ നമസ്‌കാരാനന്തരം നടക്കുന്ന തര്‍ബിയ സെഷന്‌ സ്ലൈഡ്‌ ഷോകളുടെയും ചിത്രീകരണങ്ങളുടെയും സഹായത്തോടെ ക്രിയാത്മകവും ഫലപ്രദവുമായ പാരന്റിങിന്റെ സാധുതയെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടക്കും. 

അബ്‌ദുല്‍ ബാരി ഹുദവി കൂടല്ലൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ നടക്കുന്ന തൗഇയ സെഷനില്‍ പ്രവാസികള്‍ക്കുണ്ടായിരിക്കേണ്ട സാമൂഹികാവബോധത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യും.ആരോഗ്യ പരിപാലനം, ധനവിനിയോഗം തുടങ്ങിയ സുപ്രധാന മേഖലകളില്‍ പ്രവാസികള്‍ക്കിടയില്‍ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന ഗുരുതരമായ വീഴ്‌ചകളെയും അവയുടെ പരിഹാരമാര്‍ഗങ്ങളെയും പരാമര്‍ശിക്കും. 

വൈകീട്ട്‌ ഏഴു മണിക്കാരംഭിക്കുന്ന പൊതു പരിപാടി സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കമാകും. പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്‌ മുഖ്യപ്രഭാഷണം നടത്തും. അബ്‌ദുസ്സലാം ബാഖവി, അബ്‌ദുല്‍ ജലീല്‍ ദാരിമി, അലി ബാവ ഫൈസി എന്നിവര്‍ സംബന്ധിക്കും.

SKSSF ഇരിക്കൂര്‍ മേഖലാ സര്‍ഗലയം മെയ് 1 ന്

ഇരിക്കൂര്‍ : എസ്.കെ.എസ്.എസ്.എഫ്. ഇരിക്കൂര്‍ മേഖല സര്‍ഗലയം മെയ് 1 ന് പെരുവളത്തുപറന്പ റഹ്‍മാനിയ്യ ഓര്‍ഫനേജ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിക്കാന്‍ ഇരിക്കൂര്‍ മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സര്‍ഗലയ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. കെ.വി. അബ്ദുല്‍ ഖാദര്‍ (ചെയര്‍മാന്‍), മുസ്‍തഫല്‍അമാനി (വര്‍ക്കിംഗ് ചെയര്‍മാന്‍), ശബീര്‍ ബദ്‍രി (വൈ.ചെയര്‍മാന്‍), ഇര്‍ശാദ് മഞ്ഞങ്കേരി (ജന. കണ്‍വീനര്‍), നൌഷാദ് നിലാമുറ്റം (വര്‍ക്കിംഗ് കണ്‍വീനര്‍), പി. അബ്ദുസ്സലാം മൗലവി, കെ.കെ. കുഞ്ഞുമോന്‍ മാസ്റ്റര്‍, കെ. മന്‍സൂര്‍ മാസ്റ്റര്‍ (ജോ. കണ്‍വീനര്‍മാര്‍), ടി.വി. ഉമര്‍ ഹാജി (ട്രഷറര്‍) എന്നിവരെ സ്വാഗതസംഘം ഭാരവാഹികളായി തെരഞ്ഞെടുത്തു. യോഗത്തില്‍ മുസ്തഫ അമാനി അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. കുഞ്ഞുമായന്‍ മാസ്റ്റര്‍, ഹാരിസ് വയക്കര പ്രസംഗിച്ചു. ഇര്‍ശാദ് മഞ്ഞാങ്കേരി സ്വാഗതവും നൌഷാദ് നിലാമുറ്റം നന്ദിയും പറഞ്ഞു.
- മുഖ്‍താര്‍ ഉമര്‍ -

മഹല്ലുകള്‍ ശാസ്ത്രീയമായി സജ്ജീകരിക്കുക : ചെര്‍ക്കളം അബ്ദുല്ല


ചെര്‍ക്കള : മഹല്ലുകള്‍ ശാസ്ത്രീയമായി സംവിധാനിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. മഹല്ല് ശാക്തീകരണം വഴി സമുദായ ശാക്തീകരണം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മെയ് 6, 7, 8 തീയ്യതികളില്‍ മലപ്പുറം ചെമ്മാട് ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി മഹാസമ്മേളന പ്രചരണാര്‍ത്ഥം ചെര്‍ക്കള മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച മഹല്ല് ലീഡേര്‍സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സാമൂഹിക ഭദ്രതയ്ക്കും, സുരക്ഷിതത്വത്തിനും മഹല്ല് സംവിധാനങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ട്. അതില്‍ കാലോചിതമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും ചെര്‍ക്കളം പറഞ്ഞു.

ചടങ്ങില്‍ ശൈഖുന ത്വാഖ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി ശൈഖുന യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ഇബ്രാഹിം ഫൈസി ജെഡിയാല്‍, അബ്ദുല്‍ ഖാദര്‍ നദ് വി മാണിമൂല, റഷീദ് ബെളിഞ്ച, അബ്ദുല്‍ ഖാദര്‍ മദനി പള്ളംകോട്, അബു ഹന്നത്ത് മൗലവി, ഖാലിദ് ഫൈസി ചേരൂര്‍, എം പി മുഹമ്മദ് ഫൈസി ചേരൂര്‍, അന്‍വര്‍ ഹുദവി, ജലീല്‍ ഹുദവി, നൗഫല്‍ ഹുദവി, അഹമ്മദ് മുസ്ല്യാര്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു. റഹ്മാനിയ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഉമര്‍ അല്‍ ഹുദവി പൂളപ്പാടം ക്ലാസ് എടുത്തു.

- മന്‍സൂര്‍ കളനാട് -

സന്താനങ്ങളിലെ നന്മ കണ്ടെത്തുക - റിയാദ് ഇസ്‍ലാമിക് സെന്‍റര്‍

റിയാദ്‌ : സന്താനങ്ങളിലെ നന്മ കണ്ടെത്തി പ്രോത്സാഹിപ്പിക്കുയും തെററുകളെ സംയമനത്തോടെ ബോധ്യപ്പെടുത്തുകയുമാണ്‌ വേണ്ടതെന്ന്‌ റിയാദ്‌ മേഡേണ്‍ സ്‌ക്കൂള്‍ പ്രിസിപ്പല്‍ മുഹമ്മദ്‌ ഹനീഫ പറഞ്ഞു. സന്താനങ്ങളുടെ പ്രഥമ വിദ്യലയം വീടാണ്‌ അവരില്‍ വലിയ സ്വാധീനം ചെലുത്തുക ഗ്രഹാനുഭവങ്ങളാണ്‌.തനിക്ക്‌ നഷ്‌ടപ്പെട്ടത്‌ സന്താനങ്ങളിലൂടെ നേടാനല്ല അവര്‍ക്ക്‌ ഇഷ്‌ടപ്പെട്ടത്‌ നേടികൊടുക്കാനാണ്‌ രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്‌. വിദ്യലയന്തരീക്ഷത്തെ കുറിച്ചും മററും അവരുമായി തുറന്ന്‌ സംസാരിക്കണം അതിലൂടെ അവരുമായി സൗഹാര്‍ദവും അവരില്‍ സുരക്ഷിതത്വബോധവും സൃഷ്‌ടിക്കാന്‍ നമുക്ക്‌ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച ഫാമിലി ക്ലസ്‌റററില്‍ വിദ്യാഭ്യാസം രക്ഷിതാക്കളുടെ പങ്ക്‌ എന്ന വിഷയമവതരിപ്പിച്ച്‌ പ്രസംഗിക്കുയായിരുന്നു അദ്ദേഹം. മതാപിതാക്കള്‍ വൃദ്ധസദനങ്ങളിലേക്ക്‌ ? എന്ന വിഷയം ജലാലുദ്ദീന്‍ അന്‍വരി അവതരിപ്പിച്ചു. ഫിഖ്‌ഹ്‌ ചാററ്‌ ഫോറത്തില്‍'വുദൂഅ്‌ നാം അിറഞ്ഞിരിക്കേണ്ട കാര്യങ്ങള്‍'എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചക്ക്‌ അബൂബക്കര്‍ ഫൈസി ചെങ്ങമനാടും, ബഷീര്‍ താമരശ്ശേരിയും ക്വിസ്സ്‌ മത്സരത്തിന്‌ ഹമീദ്‌ മാസ്‌ററര്‍ ആദൃശ്ലേരിയും നേതൃത്വം നല്‍കി. എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു കുഞ്ഞുമുഹമ്മദ്‌ മുസ്‌ലിയാര്‍ കാട്ടുമുണ്ട ഉല്‍ഘാടനം ചെയ്‌തു അലവിക്കുട്ടി ഒളവട്ടൂര്‍ ഹബീബുളള പട്ടാമ്പി, തുടങ്ങിയവര്‍ പങ്കെടുത്തു. റസാഖ്‌ വളകൈ പട്ടാമ്പി സ്വാഗതവും കുഞ്ഞു മുഹമ്മദ്‌ ചുങ്കത്തറ നന്ദിയും പറഞ്ഞു.
അബൂബക്കര്‍ ഫൈസി -

ജീലാനി, ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു


കുവൈത്ത് : കുവൈത്ത് കേരള സുന്നു മുസ്‍ലിം കൌണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ശൈഖ് ജീലാനി, ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കുഞ്ഞഹമ്മദ് കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദു ഫൈസി ജീലാനി അനുസ്മരണവും സിറാജുദ്ദീന്‍ ഫൈസി കണ്ണിയത്ത് ഉസ്താദ് അനുസ്മരണവും അബ്ദുസ്സലാം മൗലവി ശംസുല്‍ ഉലമ അനുസ്മരണവും നടത്തി. നാസര്‍ ഖാന്‍, ഇസ്മാഈല്‍ ഹുദവി, ശംസുദ്ദീന്‍ മൗലവി സംബന്ധിച്ചു.  

SKSBV ജ്ഞാനതീരം വേനല്‍ കൂട്ട് ക്യാന്പ് - പ്രോഗ്രാം നോട്ടീസ്


- ശംസീര്‍ പി.പി. -

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി ആദര്‍ശ സമ്മേളനം 21ന്‌ മഞ്ചേരിയില്‍

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 21 ന്‌ വൈകീട്ട്‌ നാലുമണിക്ക്‌ മഞ്ചേരിയില്‍ ആദര്‍ശ സമ്മേളനം നടക്കും പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിക്കും. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജന.സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി, മുഹ്‌യുദ്ദീന്‍ കുട്ടി ഫൈസി തുവ്വൂര്‍, പി.ഇസ്‌ഹാഖ്‌ ബാഖവി, ആബിദ്‌ ഹുദവി തച്ചണ്ണ, മഅ്‌മൂന്‍ ഹുദവി വണ്ടൂര്‍, അന്‍വര്‍ ഹുദവി പുല്ലൂര്‍ എന്നിവര്‍ സംബന്ധിക്കും.  

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; എസ്‌.എം.എഫ്‌ പ്രചരണകണ്‍വെന്‍ഷനുകള്‍ക്ക്‌ 14ന്‌ തുടക്കമായി

തിരൂരങ്ങാടി : മെയ്‌ 6,7,8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള സുന്നി മഹല്ല്‌ ഫെഡറേഷന്റെ ജില്ലയിലെ വിവിധ കണ്‍വെന്‍ഷനുകള്‍ക്ക്‌ 14ന്‌ തുടക്കമായി. 18 പെരിന്തല്‍മണ്ണ സുന്നി മഹല്‍, സമസ്‌താലയം ചേളാരി, 19 പുത്തനത്താണി സുന്നി സെന്റര്‍, കാളികാവ്‌ യഅ്‌ഖൂബി മസ്‌ജിദ്‌, 20ന്‌ തിരൂര്‍ കൈതവളപ്പ്‌ മദ്‌റസ, എടക്കര ഖുവ്വത്തിക്കല്‍ മദ്‌റസ, 23ന്‌ അരീക്കോട്‌ സ്റ്റാര്‍ പ്ലസ്‌, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക്‌ കോളേജ്‌, 24ന്‌ മലപ്പുറം സുന്നി മഹല്‍, 25ന്‌ കോട്ടക്കല്‍ സമസ്‌ത കാര്യാലയം, കൊണ്ടോട്ടി ഖാസിയാരകം മദ്‌റസ, 26ന്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി, മേലാക്കം മസ്‌ജിദ്‌ എന്നിവിടങ്ങളിലാണ്‌ കണ്‍വെന്‍ഷനുകള്‍ നടക്കുക. എല്ലാ മേഖലകളിലും വൈകീട്ട്‌ 3 മണിക്ക്‌ കണ്‍വെന്‍ഷനുകള്‍ നടക്കുമെന്ന്‌ എസ്‌.എം.എഫ്‌ ജില്ലാ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അറിയിച്ചു. 

ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു

കണ്ണൂര്‍ : എസ്.കെ.എസ്.എസ്.എഫ്. പെരുവലത്തു പറന്പ് യൂണിറ്റ് സംസുല്‍ ഉലമ കണ്ണിയത്ത് ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു. സലീം പി.പി. യുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി അബ്ബാസ് ഫൈസി ഉദ്ഘാടനം ചെയ്തു. ശക്കീര്‍ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. നൌഷാദ് സി.പി, ഹാരിസ് റഹീമി ആശംസകളര്‍പ്പിച്ചു. അഫ്സല്‍ കെ.ആര്‍ സ്വാഗതവും മുഖ്താര്‍ ഉമര്‍ നന്ദിയും പറഞ്ഞു.
- മുഖ്താര്‍ ഉമര്‍ -

കൊമ്പംകല്ല് ശാഖാ SKSSF ചതുര്‍ദിന വാര്‍ഷിക സമ്മേളനം വെള്ളിയാഴ്ച മുതല്‍

മേലാറ്റൂര്‍: എസ്.കെ.എസ്.എസ്.എഫ് കൊമ്പങ്കല്ല് ശാഖയുടെ 21-ാം വാര്‍ഷിക സമ്മേളനം വെള്ളിയാഴ്ച തുടങ്ങുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം വൈകീട്ട് 4.30ന് ഖബര്‍ സിയാറത്തോടെയാണ് ആരംഭിക്കുക. സിയാറത്തിന് പി. ബാപ്പു മുസ്‌ലിയാര്‍ നേതൃത്വംനല്‍കും. കെ.കെ. കുഞ്ഞാണി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് ഏഴിന് നടക്കുന്ന മതപ്രഭാഷണങ്ങള്‍ യഥാക്രമം ഒ.എം.എസ്. മുഹമ്മദലി ശിഹാബ് തങ്ങള്‍, സി.എച്ച്. നാസര്‍ ഫൈസി, പി. കുഞ്ഞാണി മുസ്‌ലിയാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാത്രി ഒമ്പതിന് നടക്കുന്ന ദിഖ്ര്‍ ദുആ സമ്മേളനത്തിന് ഏലക്കുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. തിങ്കളാഴ്ച രാത്രി ഏഴിന് നടക്കുന്ന സമാപന പൊതുസമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും.
- ഉബൈദുല്ല റഹ് മാനി -

ആത്‌മീയ ചൂഷണങ്ങള്‍ തിരിച്ചറിയുക - കെ ആലിക്കുട്ടി മുസ്‌ലിയാര്‍

റിയാദ്‌ : അനുകരണീയ മാതൃക കൊണ്ട്‌ ജീവിതം ധന്യമാക്കിയ മുഹമ്മദ്‌ നബി(സ)യെ അനുഗമിക്കല്‍ വിശ്വസിയുടെ ബാധ്യതയാണന്ന്‌ റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ നടത്തുന്ന 'പ്രവാചകനെ അനുഗമിക്കുക അഭിമാനിയവുക' എന്ന ത്രൈമാസ കാമ്പയിന്‍െറ ഭാഗമായ ക്യാമ്പ്‌ ഉദ്‌ഘാടനത്തില്‍ എസ്‌ വൈ എസ്‌ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. രാഷ്‌ട്രങ്ങള്‍ തമ്മിലും രാഷ്‌ട്രങ്ങള്‍ക്കകത്തും ഛിദ്രത വര്‍ധിക്കുന്ന വര്‍ത്തമാനത്തില്‍ സ്വപൗരന്മാരോടും ഇതര രാഷ്‌ട്രങ്ങളോടുമുളള പ്രവാചക സമീപനം അറിയുക എന്നതിലുപരി അനുഗമിക്കാന്‍ ലോകം തയ്യാറാകണം. രാഷ്‌ട്രങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ പോലും ഛിദ്രത വര്‍ധിക്കുകയാണ്‌. അല്ലാഹുവിനാരാധിക്കാനുളള പളളികളുടെയും പ്രവാചകന്‍െറ തിരുശേഷിപ്പുകളുടെയും പേരില്‍ ഉടലെടുക്കുന്ന വിവാദങ്ങള്‍ അഭികാമ്യമല്ല. വിവാദങ്ങളിലേക്ക്‌ സമൂഹത്തെ നയിക്കുന്ന സാഹചര്യങ്ങളില്‍ നിന്ന്‌ മാറി നില്‍ക്കാനുളള വിവേകം ബന്ധപ്പെട്ടവര്‍ പ്രകടിപ്പിക്കണം. എല്ലാം കച്ചവട കണ്ണോടെ നോക്കികാണുന്ന ലോകത്ത്‌ വിശ്വാസി കൂടുതല്‍ ജാഗ്രത പാലിക്കുകയും ആത്‌മീയ ചൂഷണങ്ങെളെ തിരിച്ചറിയാനുളള പക്വത പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു സെഷനായി നടന്ന ക്യാമ്പില്‍ പ്രവാചകന്‍ നാം അറിയേണ്ടത്‌ എന്ന വിഷയം ഹൈദരലി വാഫി ഇരിങ്ങാട്ടിരിയും പ്രവാചകചര്യ നിത്യ ജീവിതത്തില്‍ എന്ന വിഷയം മുസ്‌തഫ ബാഖവി പെരുമുഖവും പൊതുപ്രവര്‍ത്തനം പ്രവാചകചര്യ എന്ന വിഷയം സലീം വാഫി മൂത്തേടവും അവതരിപ്പിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌, ജലാലുദ്ദീന്‍ അന്‍വരി അഞ്ചല്‍, ഹംസ മുസ്‌ലിയാര്‍, എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍, അലവക്കുട്ടി ഒളവട്ടൂര്‍, ഹബീബുളള പട്ടാമ്പി, അബ്‌ദുറഹ്‌മാന്‍ കൊയ്യോട്‌, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, അസീസ്‌ പുളളാവൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഹംസ മൂപ്പന്‍ സ്വഗതവും ഉമര്‍ കോയ യൂണിവേഴ്‌സിററി നന്ദിയും പറഞ്ഞു.
- അലവിക്കുട്ടി, ഒളവട്ടൂര്‍ -

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; മംഗലാപുരം സമ്മേളനത്തിന്‌ ഉജ്ജ്വല സമാപ്‌തി

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി നടന്ന മംഗലാപുരം സമ്മേളനത്തിന്‌ ഉജ്ജ്വല സമാപ്‌തി. സീനത്ത്‌ ബഖ്‌ശ്‌ ഹാളില്‍ നടന്ന സമ്മേളനം പാണക്കാട്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.

സമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്കും സാമൂഹിക സുസ്ഥിതിക്കും മത വിദ്യാഭ്യാസത്തിലധിഷ്‌ടിതമായ ഭൗതിക വിദ്യയും ആനിവാര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. മത ഭൗതിക വിദ്യാഭ്യാസ രംഗത്ത്‌ പുതിയ മാറ്റങ്ങള്‍ തീര്‍ക്കാന്‍ കേരളേതര സംസ്ഥാനങ്ങളിലും ദാറുല്‍ ഹുദാ മോഡല്‍ എന്ന പുതിയ സങ്കല്‍പം നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ഇസ്‌ലാമിക്‌ ആക്‌ടിവിറ്റീസ്‌ (ഹാദിയ) മംഗലാപുരം ചാപ്‌റ്ററിന്റെ ഉദ്‌ഘാടനം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ.ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ദക്ഷിണ കന്നട ഖാസി ത്വാഖ അഹ്‌മദ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. 

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്‌. മുഹമ്മദ്‌ മസ്‌ഊദ്‌, യു.ടി ഖാദര്‍ എം.എല്‍.എ, മൊയ്‌ദീന്‍ അബ്ബ ഹാജി, മുന്‍ മേയര്‍ കെ.അശ്‌റഫ്‌, സോനാ ബസാര്‍ മമ്മുഞ്ഞി ഹാജി, പി.ഇസ്‌ഹാഖ്‌ ബാഖവി, യു.ശാഫി ഹാജി, സുബൈര്‍ ഹുദവി ചേകനൂര്‍, എന്നിവര്‍ സംസാരിച്ചു.  രാവിലെ പത്ത്‌ മണിക്ക്‌ ആരംഭിച്ച ലീഡേഴ്‌സ്‌ മീറ്റ്‌ സമസ്‌ത കേന്ദ്ര മുശാവറാംഗം ജബ്ബാര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. വാഹിദ്‌ ഫൈസി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്‌ നടന്ന വിവിധ സെഷനുകളിലായി സി.ടി അബ്‌ദുല്‍ ഖാദിര്‍, വി.സി മുഹമ്മദ്‌, ഷാജി സമീര്‍ അല്‍ അസ്‌ഹരി എന്നിവര്‍ വിഷയമവതരിപ്പിച്ചു. മുഹ്‌യുദ്ദീന്‍ സിറാജ്‌ ഹുദവി സ്വാഗതവും ഹനീഫ്‌ ഹാജി നന്ദിയും പറഞ്ഞു.

ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ് അനുസ്മരണം നടത്തി


ജിദ്ദ : മുസ്‍ലിം സമുദായത്തിന്‍റെ സര്‍വതോന്മുഖമായ പുരോഗതി മുന്നില്‍ കണ്ടുകൊണ്ട് വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി സമസ്തയുടെ സാരഥികളായ മര്‍ഹൂം കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമയും സ്വീകരിച്ച ദീര്‍ഘ വീക്ഷണപരമായ നയങ്ങള്‍ യുക്തിഭദ്രമായിരുന്നുവെന്ന് പ്രതിയോഗികള്‍ പോലും ഇന്ന് അംഗീകരിക്കേണ്ടി വന്നിരിക്കയാണെന്ന് ജിദ്ദ എസ്.വൈ.എസ്. കണ്ണിയത്ത്, ശംസുല്‍ ഉലമ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ സത്യവിശ്വാസി അവന്‍ ജീവിക്കുന്ന രാജ്യത്തിനും സമൂഹത്തിനും ലോകത്തിന് തന്നെയും സ്നേഹവും സമാധാനവും നല്‍കുന്നവനായിരിക്കുമെന്നും സങ്കുചിത താല്‍പര്യങ്ങളില്‍ നിന്നോ മതകീയ അജ്ഞതയില്‍ നിന്നോ ആണ് തീവ്രതയും വിനാശകരവുമായ ചിന്തകള്‍ ഉടലെടുക്കുന്നതെന്നും നിലന്പൂര്‍ മര്‍ക്കസുല്‍ ഉലൂം വൈസ് പ്രിന്‍സിപ്പാള്‍ കുഞ്ഞഹമ്മദ് മുസ്‍ലിയാര്‍ പറഞ്ഞു. സമസ്തയുടെ മേഖലയിലെ ആസ്താനമായി പ്രവര്‍ത്തിക്കാനൊരുങ്ങുന്ന മര്‍ക്കസുല്‍ ഉലൂമിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവസികളുടെ പിന്തുണ ഉണ്ടാകണമെന്ന് ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ കുഞ്ഞഹമ്മദ് മുസ്‍ലിയാരും മമമോയിക്കള്‍ ഇണ്ണി ഹാജിയും എസ്.വൈ.എസ്. യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് അബ്ദുല്ല ഫൈസി കൊളപ്പറന്പിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് സീതി കോയ തങ്ങള്‍, കുഞ്ഞമ്മു ഹാജി അമ്മിനിക്കാട് തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. അബൂബക്കര്‍ ദാരിമി ആലംപാടി സ്വാഗതവും അശ്റഫ് തറയിട്ടാല്‍ നന്ദിയും പറഞ്ഞു.
ഉസ്‍മാന്‍ എടത്തില്‍ -

മര്‍ക്കസ് ഉലൂമില്‍ ഇസ്‍ലാമിയ്യ - വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

നിലന്പൂര്‍ : മലബാറിലെ പിന്നോക്ക മേഖലയില്‍ മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങളുമായി ജൈത്രയാത്ര തുടരുന്ന നിലന്പൂരിലെ മര്‍ക്കസ് ഉലൂമില്‍ ഇസ്‍ലാമിയ്യ ഹോസ്റ്റല്‍ സംവിധാനത്തോടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. മര്‍ഹൂം കെ.ടി. മാനു മുസ്‍ലിയാരുടെ ശ്രമഫലമായി നിലന്പൂര്‍ ചന്തക്കുന്നിലെ ബീരാന്‍ ഔലിയ നഗറില്‍ 2009 ല്‍ പ്രവര്‍ത്തനം തുടങ്ങിയ മര്‍ക്കസുല്‍ ഉലൂമില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് കാളന്പാടി മുഹമ്മദ് മുസ്‍ലിയാര്‍ തുടക്കം കുറിച്ച ശരീഅത്ത് കോളേജ് പട്ടിക്കാട് ജാമിഅ നൂരിയയില്‍ ബിരുദാനന്തര കോഴ്സിലേക്ക് യോഗ്രത നല്‍കുന്ന സിലബസുമായി വൈജ്ഞാനിക രംഗത്തും ഒപ്പം അക്കാദമിക് രംഗത്തും ഒരേ സമയം പുതിയ തലമുറക്ക് സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റും മൊയ്തീന്‍ ഫൈസി പുത്തനഴി സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിലന്പൂരില്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കുക കൂടിയാണ് മര്‍ക്കസുല്‍ ഉലൂം ലക്ഷ്യമിടുന്നത് എന്ന് സ്ഥാപനത്തിന്‍റെ പ്രചരണാര്‍ത്ഥം സൗദിയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ വൈസ് പ്രസിഡന്‍റ് ഇ.കെ. കുഞ്ഞഹമ്മദ് മുസ്‍ലിയാര്‍, സെക്രട്ടറി മോയിന്‍കള്‍ ഏനി ഹാജി എന്നിവര്‍ വിശദീകരിച്ചു.
ഉസ്മാന്‍ എടത്തില്‍ -

സ്ഥാനാര്‍ഥി നിര്‍ണയം: കോണ്‍ഗ്രസ് മുസ്‌ലിംകളെ അവഗണിച്ചു- SKSSF

കരുനാഗപ്പള്ളി: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതേതര പാര്‍ട്ടികള്‍ മുസ്‌ലിംകളോട് കടുത്ത അവഗണന കാണിച്ചതായി എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ മേഖലാ ക്യാംപ് വിലയിരുത്തി. സംസ്ഥാനത്ത് 24 ശതമാനം ജനസംഖ്യാ പ്രാതിനിധ്യമുള്ള മുസ്‌ലിംകള്‍ക്ക് കോണ്‍ഗ്രസ് ആനുപാതിക പ്രാതിനിധ്യത്തിന്റെ പകുതി പോലും നല്‍കിയില്ല. മുസ്്‌ലിം രാഷ്ട്രീയ പാര്‍ട്ടിയായി അറിയപ്പെടുന്ന മുസ്‌ലിംലീഗ് പോലും ജനറല്‍ സീറ്റില്‍ ഒരു ദലിതനെ മല്‍സരിപ്പിക്കാന്‍ തയ്യാറായത് മറ്റു കക്ഷികള്‍ക്ക് മാതൃകയാണ്. ഒരു നിര്‍ണായക ഘട്ടത്തില്‍ മുസ്്‌ലിം ഭൂരിപക്ഷപ്രദേശത്ത് നിന്ന് എ കെ ആന്റണിയെ മല്‍സരിപ്പിച്ചു ജയിപ്പിച്ച മാതൃക കോണ്‍ഗ്രസ് നേതൃത്വം വിസ്മരിച്ചുവെന്ന് യോഗം ചൂണ്ടിക്കാട്ടി. കരുനാഗപ്പള്ളി തഴവ ഉസ്താദ്‌ മെമ്മോറിയല്‍ വാഫി കോളജില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ദ്വിദിന പഠനക്യാംപ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ഹിദായത്തുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി മൌലാനാ തൊടിയൂര്‍മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യാതിഥിയായിരുന്നു.
അബൂബക്കര്‍ ഫൈസി കണിയാപുരം, തഴവ അഹ്മദ്‌കോയ മുസ്്ല്യാര്‍, ടി എ ഷാജഹാന്‍ ഫൈസി, ഇല്യാസ് വാഫി, എസ് അഹ്്മദ് ഉഖൈല്‍, അബ്്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, മുഹമ്മദ് സലിം മന്നാനി, അബൂബക്കര്‍ ഫൈസി മലയമ്മ, സത്താര്‍ പന്തലൂര്‍, അയ്യൂബ് കൂളിമാട്, നവാസ് പാനൂര്‍, ഖയ്യൂം കടമ്പോട് സംസാരിച്ചു.

എസ്.വൈ.എസ് ഭാരവാഹികളെ തെരഞ്ഞെടുത്തു

കാസര്‍കോട്: ചെമ്പരിക്ക ശാഖ എസ്.വൈ.എസ് ജനറല്‍ ബോഡി യോഗം ഏപ്രില്‍ രണ്ടിന് സുന്നി മഹലില്‍ ചേര്‍ന്നു. പ്രസിഡന്റ് ഉബൈദ് മൌലവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി താജുദ്ദീന്‍ ചെമ്പരിക്ക സ്വാഗതം പറഞ്ഞു. സി.എം ഉബൈദ് മൌലവി(പ്രസിഡന്റ്), സി. മുഹമ്മദ് ഷാഫി, നുറുദ്ധീന്‍ എസ്.എ(വൈസ് പ്രസിഡന്റമാര്‍്), താജുദ്ധീന്‍ ചെമ്പരിക്ക(ജനറല്‍ സെക്രട്ടറി) അബ്ദുല്ല മാസ്റര്‍, അബ്ദുല്ല കുഞ്ഞി ഹാജി സി.എം(ജോയിന്റ് സെക്രട്ടറിമാര്‍), അബ്ദുല്‍ റഹിമാന്‍ ഹാജി കെ.എ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പഞ്ചായത്ത് കൌണ്‍സിലര്‍മാരായി ഹമീദ് ഹാജി, അബ്ദുല്ല കുഞ്ഞി ഹാജി, അബ്ബാസ്, ബഷീര്‍ കുന്നില്‍, അബ്ദുല്‍ റഹ്മാന്‍ എ.ആര്‍, നാസര്‍ നാലപ്പാട്, ഉബൈദ് മുക്രി, താജുദ്ദീന്‍ ചെമ്പരിക്ക, അബ്ദുല്‍ റഹ്മാന്‍ ഹാജി കെ.എ എന്നിവരെ തെരഞ്ഞെടുത്തു.

ശഹീദേ മില്ലത്ത്‌ ഖാസി സി.എം അബ്ദുല്ല മൌലവി (ന:മ)

 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡന്‍റ് , സമസ്ത കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌, ചെമ്പരിക്ക-മംഗലാപുരം സംയുക്ത ഖാസി, മലബാര്‍ ഇസ്‌ലാമിക് കോംപ്ലെക്സ് , ജാമി-അ സ-അദിയ്യ അറബിയ്യ കോളേജുകളുടെ സ്ഥാപകന്‍ , മര്‍കസുദ്ധഅവത്തില്‍ ഇസ്ലാമിയ്യ നീലേശ്വരം പ്രസിഡന്റ്‌, ചെമ്പരിക്ക ജമാഅത്ത് പ്രസിഡന്റ്‌ തുടങ്ങീ ഒട്ടനവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പ്രമുഖ പണ്ഡിത ശ്രേഷ്ടനായ ശഹീദേ മില്ലത്ത്‌ ഖാസി സി.എം അബ്ദുല്ല മൌലവി (ന:മ) യെ കുറിച്ചുള്ള ലേഖന സമാഹാരങ്ങള്‍ അടങ്ങിയ ശ്രദ്ധേയമായ ഒരു ബ്ലോഗ്‌:



വായിക്കുക  മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക.

ഇത് പോലുള്ള ശ്രദ്ധേയമായ ബ്ലോഗുകളെ /വെബ്സൈറ്റുകളെ കുറിച്ച് ഞങ്ങളെ നിങ്ങള്‍ക്ക്‌ അറിയിക്കാം.....

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; ജില്ലാ റെയ്‌ഞ്ച്‌ സെക്രട്ടറിമാരുടെ യോഗം നടത്തി


തിരൂരങ്ങാടി : മെയ്‌ 6,7,8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ സമ്പൂര്‍ണ്ണ വിജയത്തിനായി ജില്ലയിലെ റെയ്‌ഞ്ച്‌ സെക്രട്ടറിമാരുടെ യോഗം നടത്തി. 11 മണിക്ക്‌ ദാറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനേജര്‍ എം. അബൂബക്കര്‍ ചേളാരി അധ്യക്ഷത വഹിച്ചു.ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി വിഷയാവതരണം നടത്തി

മലപ്പുറം വെസ്‌റ്റ്‌ ജില്ലാ പ്രസിഡന്റ്‌ പുറങ്ങ്‌ മൊയ്‌തീന്‍ മുസ്‌ലിയാര്‍, സെക്രട്ടറി അബ്‌ദുല്‍ ഖാസിമി, ഈസ്‌റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ഹസ്സന്‍ മുസ്‌ലിയാര്‍, സെക്രട്ടറി ഹുസ്സന്‍ കുട്ടി പുളിയാട്ടുകുളം, യു.ശാഫി ഹാജി എന്നിവര്‍ സംസാരിച്ചു.

റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ഫാമിലി ക്ലസ്റ്റര്‍ ഏപ്രില്‍ 8ന്


- അബൂബക്കര്‍ ഫൈസി -

സിംസാറുല്‍ ഹഖ് ഹുദവിയുടെ ഖുര്‍ആന്‍ പഠന ക്ലാസ് ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍

അബൂദാബി : കഴിഞ്ഞ വര്‍ഷം ബഹു. ഇന്ത്യന്‍ പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്ത അബൂദാബിയിലെ പ്രമുഖ ഇസ്‍ലാമിക ദഅ്‍വാ കേന്ദ്രമായ ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ എല്ലാ ശനിയാഴ്ചകളിലും പ്രമുഖ പ്രഭാഷകനും ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ബിരുദധാരിയുമായ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി ഖുര്‍ആന്‍ തഫ്സീര്‍ ക്ലാസ് എടുക്കുന്നു. ശനിയാഴ്ചകളില്‍ ഇശാ നിസ്കാരത്തിന് ശേഷം ക്ലാസ് ആരംഭിക്കും. പ്രോഗ്രാം ലൈവായി നമ്മുടെ കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ ഉണ്ടായിരിക്കും.

ഇസ്‍ലാമിക് സെന്‍റര്‍ ഉദ്ഘാടനവും ശംസുല്‍ ഉലമ അനുസ്മരണവും - ബെളിഞ്ചം യൂണിറ്റ് SKSSF

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; ജില്ലാ റെയ്‌ഞ്ച്‌ സെക്രട്ടറിമാരുടെ യോഗം ഇന്ന്‌

തിരൂരങ്ങാടി : മെയ്‌ 6,7,8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ സമ്പൂര്‍ണ്ണ വിജയത്തിനായി ജില്ലയിലെ റെയ്‌ഞ്ച്‌ സെക്രട്ടറിമാരുടെ യോഗം ഏപ്രില്‍ രണ്ടിന്‌ 11 മണിക്ക്‌ ദാറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനേജര്‍ എം. അബൂബക്കര്‍ ചേളാരി അധ്യക്ഷത വഹിക്കും.ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി വിഷയാവതരണം നടത്തും.

മലപ്പുറം വെസ്‌റ്റ്‌ ജില്ലാ പ്രസിഡന്റ്‌ പുറങ്ങ്‌ മൊയ്‌തീന്‍ മുസ്‌ലിയാര്‍, സെക്രട്ടറി അബ്‌ദുല്‍ ഖാസിമി, ഈസ്‌റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ഹസ്സന്‍ മുസ്‌ലിയാര്‍, സെക്രട്ടറി ഹുസ്സന്‍ കുട്ടി പുളിയാട്ടുകുളം എന്നിവര്‍ സംസാരിക്കും.