ജീവിത വിജയത്തിന്‌ പ്രവാചക മാതൃക പിന്തുടരുക: ഹംസ ഫൈസി റിപ്പണ്‍

കാപ്പാട്‌ : പ്രവാചകന്‍(സ)യെ അറിയേണ്ട രൂപത്തില്‍ അറിയാനും നബി(സ)യുടെ കാലികപ്രസക്തിയെ പഠിക്കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്ന്‌ ഹംസ ഫൈസി റിപ്പണ്‍ ആവശ്യപ്പെട്ടു. നബി(സ)യെ ജീവിതത്തിലുടനീളം ഉള്‍ക്കൊണ്ടല്‍ മാത്രമേ ജീവിതവിജയം സാധ്യമാവുകയുള്ളൂവെന്നും അതിന്റെ സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാപ്പാട്‌ കെ.കെ.എം.ഐ വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ്‌ കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ യൂസുഫ്‌ മുഹമ്മദ്‌ നദ്‌വി അദ്ധ്യക്ഷത വഹിച്ചു. തിരുദൂതര്‍ ഔട്ട്‌ലുക്ക്‌ പ്രകാശനം അബൂസ്വാലിഹിന്‌ നല്‍കി സയ്യിദ്‌ ശാക്കിര്‍ ഹുദവി പ്രകാശനം ചെയ്‌തു. ശാഹ്‌ വലിയ്യുല്ലാഹി ദഹ്‌ലവി ക്ലാസ്‌ ലൈബ്രറി ഉപഹാരം ഇസ്‌മാഈലിന്‌ നല്‍കി ഹംസ ഫൈസി ഉദ്‌ഘാടനം നിര്‍വഹിച്ചു. റഷീദ്‌ റഹ്‌മാനി, അഹ്‌മദ്‌ ബാഖവി, നജീബ്‌ യമാനി, സൈദലവി വാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. സദഖത്തുല്ല സ്വാഗതവും റഊഫ്‌ കെ.ടി നന്ദിയും പറഞ്ഞു.
- പി. അബൂബക്കര്‍ -

ഹബീബീ യാ റസൂലുല്ലാഹ്‌ മീലാദ്‌ കാമ്പയിന്‍ തുടക്കമായി

കാപ്പാട്‌ : കെ.കെ.എം.ഐ അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ ഹബീബീ യാ റസൂലുല്ലാഹ്‌ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മീലാദ്‌ കാമ്പയിന്‌ തുടക്കമായി.  പഠനക്ലാസുകള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, മത്സരപരിപാടികള്‍, സംവാദങ്ങള്‍ തുടങ്ങി വിവിധ പരിപാടികളോടെ ഫെബ്രുവരി 2 മുതല്‍ 27 വരെ കാമ്പയിന്‍ ആചരിക്കും.  23 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന മതപ്രഭാഷണവും 27ന്‌ പ്രവാചകപ്രകീര്‍ത്തന സമ്മേളനവും നടക്കും. വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍, സൈദ്‌ മുഹമ്മദ്‌ നിസാമി, അഹ്‌മദ്‌ കബീര്‍, പാണക്കാട്‌ തങ്ങള്‍, പി.കെ.കെ ബാവ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപനത്തോടനുബന്ധിച്ച്‌ നടക്കുന്ന ദുആ സമ്മേളനത്തിന്‌ വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃതൃം നല്‍കും.
- പി. അബൂബക്കര്‍ -

ദാറുല്‍ഹുദ സില്‍വര്‍ജൂബിലി : ദേശീയതല ഉദ്‌ഘാടനം ഇന്ന്‌ ഡല്‍ഹിയില്‍

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ ദേശീയതല ഉല്‍ഘാടനവും വിദ്യാഭ്യാസ സെമിനാറും ഇന്ന്‌ ഡല്‍ഹിയിലെ ഇന്ത്യ ഇസ്‌ലാമിക്‌ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. ഉച്ചക്കു രണ്ടുമണിക്കു നടക്കുന്ന ഉദ്‌ഘാടന സമ്മേളനം പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ്‌ നെയ്യാര്‍ ഉല്‍ഘാടനം ചെയ്യും. ഉല്‍ഘാടന പരിപാടിയോടനുബന്ധിച്ച്‌ ഇന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ പരിഷ്‌കരണ സംരംഭങ്ങളെയും സാധ്യതകളെയും കുറിച്ച്‌ സെമിനാര്‍ നടക്കും. മത സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭര്‍ പങ്കെടുക്കും. ഇന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത്‌ വിപ്ലവകരമായ പരിഷ്‌കരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെമ്മാട്‌ ദാറൂല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയുടെ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി, ഇന്ത്യയിലെ പ്രമുഖ സിറ്റികളില്‍ സംഘടിപ്പിക്കപ്പെടുന്ന അക്കാദമിക്‌ പരിപാടികള്‍ക്കു ഇതോടെ തുടക്കമാകും. 

പാണക്കാട്‌ സയ്യിദ്‌ സ്വദിഖലി ശിഹാബ്‌ തങ്ങളുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌ മുഖ്യ പ്രഭാഷണം നടത്തും. ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ആമുഖഭാഷണം നിര്‍വ്വഹിക്കും. ലിബിയന്‍ അംബാസിഡര്‍ ഡോ. ഉസ്‌മാന്‍ ഇബ്‌റാഹീം, ഐ.സി.സി.ആര്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. ശാഹിദ്‌ മഹ്‌ദി, കുവൈത്ത്‌ ഔഖാഫ്‌ മന്ത്രാലയത്തിലെ സീനിയര്‍ ഓഫീസര്‍ ഡോ. മന്‍സൂര്‍ ജബാറ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ദാറുല്‍ഹുദാ സെക്രട്ടറിമാരായ ഡോ. യു.വി.കെ. മുഹമ്മദ്‌, ഹാജി യു. മുഹമ്മദ്‌ ശാഫി, മര്‍ഗൂബുര്‍റഹ്മാന്‍ സുബ്‌ഹാനി, ഖുര്‍റം അനീസ്‌ തുടങ്ങിയവര്‍ സംബന്ധിക്കും. 

നാലുമണിക്കു നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ ജാമിയമില്ലിയ്യ സാക്കിര്‍ ഹുസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ഡയറക്‌ടര്‍ പ്രൊഫ. അക്തറുല്‍ വാസീ ആധ്യക്ഷ്യം വഹിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യ്‌ല്‍ സയന്‍സ്‌ (ബാംഗ്ലൂര്‍) അസിസ്റ്റന്റ്‌ പ്രൊഫ. യോഗീന്ദര്‍ സിക്കന്ദ്‌, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ അസോസിയേറ്റ്‌ പ്രൊഫസര്‍ ഡോ. അര്‍ഷദ്‌ ആലം, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസി. പ്രൊഫ: ഡോ. ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. നവാസ്‌ നിസാര്‍ (അസി. പ്രൊഫ: ഡല്‍ഹി യൂണിവേഴ്‌സിറ്റി) സെമിനാറിന്റെ ആവശ്യകതയും പശ്ചാത്തലവും വിശദീകരിക്കും. ഉത്തരേന്ത്യന്‍ മദ്‌റസകളും ദക്ഷിണേന്ത്യേന്‍ മദ്‌റസകളും: ഒരു താരതമ്യം, ഉത്തരേന്ത്യന്‍ മുസ്‌ലിം വിദ്യാഭ്യാസത്തിലെ അപാകതകള്‍, മുസ്‌ലിം മത വിദ്യാഭ്യാസത്തിന്റെ കേരളീയ മാതൃക തുടങ്ങിയ വിഷയങ്ങളിലാണ്‌ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. ഉത്തരേന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ അവലോകനവും ദാറുല്‍ഹുദാ മോഡല്‍ വിദ്യാഭ്യാസ രീതി പരിചയപ്പെടുത്തലും അവ പ്രചരിപ്പിക്കുന്നതിന്റെ സാധ്യതകള്‍ കണ്ടെത്തലുമാണ്‌ സെമിനാറിന്റെ ലക്ഷ്യം.

പരിപാടിയില്‍ മത സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കെടുക്കും. അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ദയൂബന്ദ്‌ ദാറുല്‍ ഉലൂം തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിവിധ വകുപ്പുമേധാവികളും പ്രൊഫസര്‍മാരും തെരഞ്ഞെടുത്ത വിദ്യാരര്‍ത്ഥികളും പ്രത്യേകം ക്ഷണിതാക്കളായിരിക്കും.

മഞ്ചേശ്വരം മണ്‌ഡലം S.Y.S സി.എം.അബ്‌ദുല്ല മൗലവി അനുസ്‌മരണം നടത്തി

കുമ്പള: മഞ്ചേശ്വരം മണ്‌ഡലം എസ്‌.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ സി.എം.അബ്‌ദുല്ല മൗലവി അനുസ്‌മരണ സമ്മേളനവും പ്രാര്‍ത്ഥനാ സംഗമവും നടത്തി. എം.എ. ഖാസിം മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. കണ്ണൂര്‍ അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. എം.അബ്‌ദുല്ല, ബി. മൂസ ഹാജി, സയ്യിദ്‌ഹാദി തങ്ങള്‍, മുഷ്‌താഖ്‌ ദാരിമി, അബൂബക്കര്‍ സാലൂദ്‌ നിസാമി, മുല്‍കി അബ്‌ദുല്ല മൗലവി, ഫൈസല്‍ ദാരിമി, ഉമ്മര്‍ രാജാവ്‌, ബി.പി. അബൂബക്കര്‍, ബദറുദ്ദീന്‍ ചെങ്കള, പി.എം.അലി, മൂസക്കുഞ്ഞി മുസ്‌ല്യാര്‍, പി.എം.എ. ആറ്റക്കോയതങ്ങള്‍, ഇബ്രാഹിം ഫൈസല്‍ ദാരിമി, ഇബ്രാഹിം ദാരിമി, കെ.വി.അബ്ബാസ്‌ ദാരിമി പ്രസംഗിച്ചു.

സലീം ഫൈസി ഇര്‍ഫാനി അല്‍ അസ്‌ഹരിക്ക്‌ സ്വീകരണം ഇന്ന്‌

അബ്‌ദുല്‍ റഹ്‌മാന്‍ മുസ്‌ല്യാര്‍ സ്‌മാരക സൗധം ഉദ്‌ഘാടനം തിങ്കളാഴ്‌ച

കാസര്‍കോട്‌: തളങ്കര കുന്നില്‍ പുതുതായി പണിത ഖാസി ഹാജി അബ്‌ദുല്‍ റഹ്‌മാന്‍മുസ്‌ല്യാര്‍ മെമ്മോറിയല്‍ ഇസ്‌ലാമിക്‌ എജ്യുക്കേഷനന്‍ ആന്റ്‌ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ സൗധം എന്ന ബഹുനില മത പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്‌ച 4.30 ന്‌ കാസര്‍കോട്‌ സംയുക്ത ജമാഅത്ത്‌ ഖാസിയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അധ്യക്ഷനുമായ ശൈഖുനാ ടി.കെ.എം.ബാവ മുസ്‌ല്യാര്‍ നിര്‍വഹിക്കും. മജിലിസുല്‍ ഫലാഹിന്റെ ഉദ്‌ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കും. പൊതു സമ്മേളനം ദക്ഷിണ കന്നഡ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്‌ഘാടനം ചെയ്യും. യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും.
സയ്യിദ്‌ കെ.എസ്‌.അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കും. ചെമ്പിരിക്ക- മംഗലാപുരം ഖാസി ശൈഖുനാ ത്വാഖ അഹമ്മദ്‌ മൗലവി അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. മൌലാനാ യു.എം. അബ്‌ദുല്‍ റഹ്‌മാന്‍ മുസ്‌ല്യാര്‍, സി.ടി.അഹമ്മദലി എം.എല്‍.എ, ചെര്‍ക്കളം അബ്‌ദുള്ള, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്‌ദുള്ള, എന്‍.എ. നെല്ലിക്കുന്ന്‌, കെ. മഹ്‌മൂദ്‌ഹാജി, ടി.എ. ഷാഫി, തളങ്കര അബ്‌ദുല്ല മുസ്‌ല്യാര്‍, ഹമീദലി ഷംനാട്‌, കെ.എസ്‌.സുലൈമാന്‍ഹാജി, കെ.എസ്‌. മുഹമ്മദ്‌ ഹബീബുല്ലാഹ്‌ ഹാജി, അബ്‌ദുല്ല ഫൈസി ചെങ്കള, അബ്ബാസ്‌ ഫൈസി ചേരൂര്‍, പി.ബി.അബ്‌ദുല്‍ റസാഖ്‌, മജീദ്‌ തളങ്കര, എന്‍.എ. സുലൈമാന്‍, പി.എ. അഷ്‌റഫലി, സുലൈമാന്‍ഹാജി ബാങ്കോട്‌ പ്രസംഗിക്കും.

മുനവ്വറലി ശിഹാബ്‌ തങ്ങളെ ഇന്ന്‌ ആദരിക്കും

തിരൂരങ്ങാടി : വേള്‍ഡ്‌ ഇസ്‌ലാമിക്‌ പീപ്‌ള്‍സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്‌ട്ര തസ്വവ്വുഫ്‌ സമ്മേളനത്തിന്റെ ഏഷ്യന്‍ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങളെ ഇന്ന്‌ ആദരിക്കും.  ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഹാദിയ വേങ്ങര ചാപ്‌റ്റര്‍ സംഘടിപ്പിക്കുന്ന എജുവേഷന്‍'2011 ഏകദിന ക്യാമ്പിലാണ്‌ തങ്ങളെ ആദരിക്കുന്നത്‌. ഉച്ചക്ക്‌ നടക്കുന്ന ലീഡേഴ്‌സ്‌ മീറ്റില്‍ കോഴിക്കോട്‌ ഖാളി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി ഉപഹാരം നല്‍കി ആദരിക്കും. മുസ്‌ലിം ലീഗ്‌ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. 

രാവിലെ നടക്കുന്ന മഹല്ല്‌ സംഗമം പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ദാറുല്‍ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി കൂരിയാട്‌, സി.ടി അബ്‌ദുല്‍ഖാദിര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.  മൂന്ന്‌ മണിക്ക്‌ കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ അവകാശികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി എം.എല്‍.എ, സ്വലാഹുദ്ദീന്‍ അയ്യൂബി, ഹമീദ്‌ ചേന്ദമംഗല്ലൂര്‍, അഡ്വ. കെ.കെ സമദ്‌, സുബൈര്‍ ഹുദവി ചേകനൂര്‍, ശിഹാബ്‌ പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഡോ. എന്‍.എ.എം അബ്‌ദുല്‍ ഖാദിര്‍ മോഡറേഷന്‍ നടത്തും.

മുഹമ്മദ് നബി (സ), ലോകം കണ്ട ഏറ്റവും വലിയ മനഃശാസ്ത്രജ്ഞന്‍ : അബ്ബാസലി തങ്ങള്‍

കണ്ണൂര്‍ : ലോകം കണ്ട ഏറ്റവും വലിയ മനശാസ്ത്രജ്ഞനായിരുന്നു മുഹമ്മദ് നബി (സ) എന്നും അജ്ഞതയിലും അധാര്‍മ്മികതയിലും മുഴുകിയ തലമുറയെ ചുരുങ്ങിയ കാലം കൊണ്ട് സംസ്കരിച്ചെടുക്കാന്‍ പ്രവാചകര്‍ക്ക് സാധിച്ചത് മനഃശാസ്ത്രപരമായ സമീപനങ്ങള്‍ കൊണ്ടായിരുന്നു എന്നും SKSSF സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ത്വലബാ വിംഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ത്വലബാ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. പ്രവാചകന്‍റെ മനഃശാസ്ത്ര ദര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ അബ്ദുല്‍ അസീസ് അശ്റഫി ക്ലാസ്സെടുത്തു. സംസ്ഥാന ത്വലബ വിംഗ് വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അഫ്സല്‍ കൊയ്യോടിന് അബ്ബാസലി തങ്ങള്‍ ഉപഹാരം നല്‍കി. അബ്ദുസ്സലാം ദാരിമി കിണവക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഇബ്റാഹീം എടവച്ചാല്‍, അബ്ദുല്ലത്തീഫ് പന്നിയൂര്‍, സത്താര്‍ കൂടാളി, ജലീല്‍ ഹസനി തുടങ്ങിയവര്‍ പ്രസംഗിച്ചു. മാഹിര്‍ ആയിപ്പുഴ സ്വാഗതവും ശഫീഖ് മാണിയൂര്‍ നന്ദിയും പറഞ്ഞു.
- അബ്ദുല്ലത്തീഫ് -

ഹുബ്ബുറസൂല്‍ സമ്മേളനം - പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഫെബ്രുവരി 11 വെള്ളിയാഴ്ച അബ്ബാസിയ്യ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടത്തപ്പെടുന്ന ഹുബ്ബുറസൂല്‍ മഹാ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ പങ്കെടുക്കും. 12 ശനിയാഴ്ച ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വെച്ച് നടത്തപ്പെടുന്ന പ്രാസ്ഥാനിക സമ്മേളനത്തില്‍ സമസ്ത ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ശൈഖുനാ സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ ക്ലാസ്സെടുക്കും. കൂടാതെ പ്രമുഖ സംഘടനാ സാരഥികളും അറബ് പ്രതിനിധികളും പങ്കെടുക്കും. കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- അബ്ദു, കുന്നുംപുറം -

ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ നടത്തിയ ഫാമിലി കൗണ്‍സിലിംഗ് ശ്രദ്ധേയമായി

ദോഹ : വക്‍റ ഭവന്‍സ് സ്കൂളില്‍ വെച്ച് കേരള ഇസ്‍ലാമിക് സെന്‍റര്‍ നടത്തിയ ഫാമിലി കൗണ്‍സിലിംഗ് ശ്രദ്ധേയമായി. SKSSF മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും മനഃശാസ്ത്ര കൗണ്‍സിലറും അധ്യാപക പരിശീലകനുമായ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ നേതൃത്വം നല്‍കിയ കൗണ്‍സിലിംഗ് ക്ലാസിന് നൂറുക്കണക്കിന് കുടുംബങ്ങള്‍ പങ്കെടുത്തു.
- സകരിയ്യ മാണിയൂര്‍, സെക്രട്ടറി, കെ.ഐ.സി. -

അന്‍ത നൂറുന്‍ ഫൌഖ നൂര്‍ - ബഹ്റൈന്‍ സമസ്ത മീലാദ് കാന്പയിന് തുടക്കമായി

ആത്മീയ വെളിച്ചം ജീവിത വിജയത്തിന്‍റെ കരുത്ത്
ബഹ്റൈന്‍ : പ്രവാചകന്‍ മുഹമ്മദ് നബി (സ) മനുഷ്യസമൂഹത്തിന് നല്‍കിയ ആത്മീയ വെളിച്ചമാണ് വെല്ലുവിളികളെ അതിജീവിക്കാനും ജീവിതത്തിന് കരുത്ത് നേടാനും ആധുനിക സമൂഹം അവലംബിക്കേണ്ടതെന്ന് സമസ്ത ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുറസാഖ് നദ്‍വി കണ്ണൂര്‍ അഭിപ്രായപ്പെട്ടു. മനാമ മദ്റസയില്‍ നടന്ന കാന്പയിന്‍ ഉദ്ഘാടന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്‍ത നൂറുന്‍ ഫൌഖ നൂര്‍ എന്ന പ്രമേയത്തില്‍ ഇബ്റാഹീം ഫൈസി പേരാല്‍ നടത്തിയ പ്രഭാഷണ സി.ഡി. യുടെ പ്രകാശന കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു.


ഖാലിദ് ഹാജി ഫറോക്ക് കോപ്പി ഏറ്റുവാങ്ങി. മീലാദ് കാന്പയിന്‍ ലഘുലേഖയുടെ പ്രകാശന കര്‍മ്മം യൂസുപ് കൊലിണ്ടിക്ക് കോപ്പി നല്‍കിക്കൊണ്ട് എസ്.എം. അബ്ദുല്‍ വാഹിദ് നിര്‍വ്വഹിച്ചു. മുസ്തഫ കളത്തില്‍, ശക്കീര്‍ കാട്ടാന്പള്ളി, വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, ബശീര്‍ ഓമശ്ശേരി, അബൂബക്കര്‍ മുസ്‍ലിയാര്‍ കാസര്‍ഗോഡ്, ഹൈദര്‍ മൗലവി, എം.സി. മുഹമ്മദ് മൗലവി, ഫാറൂഖ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.


- മുസ്തഫ കളത്തില്‍ -

മുഹബ്ബത്തെ റസൂല്‍ 2011 പ്രചാരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റ് : സംസ്കാരം, സദാചാരം - വീണ്ടെടുപ്പിന്‍റെ നബിദര്‍ശനം എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ നബിദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂല്‍ 2011 വന്‍ വിജയമാക്കുന്നതിന്‍റെ ഭാഗമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഫര്‍വാനിയ്യയില്‍ വിപുലമായി സംഘടിപ്പിച്ച പ്രചാരണ കണ്‍വെന്‍ഷന്‍ മന്‍സൂര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്‍മാന്‍ കോയ അദ്ധ്യക്ഷനായിരുന്നു. ഫൈസല്‍ ഫൈസി, ഇബ്റാഹീം കാസര്‍ഗോഡ്, ഹാരിസ് നന്തി, നാസര്‍ എലത്തൂര്‍ സംസാരിച്ചു. മുഹമ്മദ് ബാവ സ്വാഗതവും അലിക്ക ചാവക്കാട് നന്ദിയും പറഞ്ഞു. കുവൈത്ത് സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട പ്രചാരണ കണ്‍വെന്‍ഷന്‍ ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. അയ്യൂബ് പുതുപ്പറന്പ്, ഇഖ്ബാല്‍ മാവിലാടം, ഫൈസല്‍ ഹാജി, ശുക്കൂര്‍ എടയാറ്റൂര്‍, ഫൈസല്‍ ഫൈസി സംബന്ധിച്ചു. ഉണ്ണീന്‍ കുട്ടി ദാരിമി അദ്ധ്യക്ഷനായിരുന്നു. അശ്റഫ് ഫൈസി സ്വാഗതവും ഇഖ്ബാല്‍ ഫൈസി നന്ദിയും പറഞ്ഞു.

നീലാഞ്ചേരി കുഞ്ഞാപ്പ മുസ്‌ലിയാര്‍ അനുസ്മരണം എട്ടിന് തുടങ്ങും

കരുവാരകുണ്ട് : പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന നീലാഞ്ചേരി കുഞ്ഞാപ്പ മുസ്‌ലിയാരുടെ അനുസ്മരണവും ഒന്നാം ആണ്ട് നേര്‍ച്ചയും എട്ടിന് തുടങ്ങും. നാലുദിനങ്ങളിലായി നടക്കുന്ന പരിപാടികള്‍ക്ക് നീലാഞ്ചേരി ജുമാമസ്ജിദ് അങ്കണം വേദിയാകും. പരിപാടിയോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം, മതപ്രഭാഷണം, ദുആ സമ്മേളനം, പുസ്തകപ്രകാശനം, മൗലീദ് പാരായണം, ഖത്തം ദുആ, മഖാം സിയാറത്ത്, അന്നദാനം തുടങ്ങിയവ നടക്കും. എട്ട്, ഒമ്പത്, 10, 12 തീയതികളിലാണ് പരിപാടികള്‍. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹിയായ കെ.പി.യൂസഫ് അറിയിച്ചു.
- ഉബൈദുല്ല റഹ് മാനി -

ഖാസിയുടെ ദുരൂഹമരണം : ആത്മീയ ചികിത്സകനെ സിബിഐ വിളിച്ചുവരുത്തും

കാസര്‍കോട് : ചെമ്പരിക്ക ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൌലവിയുടെ ദുരൂഹമരണം അന്വേഷിക്കുന്ന സി.ബി.ഐ വിദേശത്തു കഴിയുന്ന കര്‍ണാടക സ്വദേശിയായ ആത്മീയ ചികത്സകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു മൊഴിയെടുക്കും. ഖാസി സി.എം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ട് ഫെബ്രുവരി 15ന് ഒരു വര്‍ഷം തികയാനിരിക്കെയാണ് സി.ബി.ഐ അന്വേഷണം ആത്മീയ ചികിത്സകനെ കേന്ദ്രീകരിച്ച് നീങ്ങുന്നത്. പോലിസും െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസ് സി.ബി.ഐ ഏറ്റെടുത്തിട്ട് അഞ്ചു മാസത്തോളമായി. കേസന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ദക്ഷിണ കര്‍ണാടക, ഉഡുപ്പി, കൂര്‍ഗ് ജില്ലാകളില്‍ നിന്നും നിരവധിപേരെ ചോദ്യം ചെയ്തിട്ടുണ്ട്. കേരളത്തിലെ കേസന്വേഷണ ചരിത്രത്തില്‍ വളരെയധികം സങ്കീര്‍ണ്ണങ്ങളുള്ള കേസായതിനാല്‍ എല്ലാ സാധ്യതകളും സി.ബി.ഐ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇതൊരു കൊലപാതകമെന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

സഹചാരി റിലീഫ് സെല്‍ - ' കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം '


മാരക രോഗങ്ങള്‍ വിവിധ പേരുകളില്‍ പെരുകിവരുന്നു. ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു. ഇതിനിടയില്‍ സാമ്പത്തിക പ്രയാസം കാരണം വിദഗ്ധ ചികിത്സ നഷ്ടപ്പെട്ട്  വേദന കടിച്ചമര്‍ത്തി മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. ഒരു പിടിവള്ളിക്കായി കാത്തിരിക്കുന്ന ഇവര്‍ക്ക് ആശ്വാസം നല്‍കുന്നത് നാം ജീവിതത്തില്‍ ചെയ്യുന്ന ഏറ്റവും  വലിയ  നന്മയായിരിക്കും.
സഹാജാരി റിലീഫ് സെല്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഒട്ടേറെ പേര്‍ക്ക് ആശ്വാസമായിട്ടുണ്ട്. വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക്, കാന്‍സര്‍-കിഡ്നി രോഗികള്‍ക്ക്, ഓപെറേഷനുകള്‍ക്ക്‌, തുടര്‍ചികിത്സകള്‍ക്ക്‌.........അങ്ങിനെ നിരവധി രോഗികള്‍ക്ക്‌ 'സഹചാരി' തുണയായിട്ടുണ്ട്‌. സൗജന്യ  ഡയാലിസിസ്‌ സംവിധാനവും, മരുന്നുവിതരണവും, ആമ്പുലന്‍സ്‌ സര്‍വീസും ആരംഭിച്ചുകഴിഞ്ഞു. വേദനിക്കുന്ന മനുഷ്യര്‍ക്ക്‌ ആശ്വാസം പകരുന്ന ഈ പദ്ധതിയില്‍ സംഭാവനകള്‍ അയച്ച്‌ താങ്കള്‍ക്കും ഭാഗമാവാം....താങ്കളുടെയും കുടുംബത്തിന്റെയും  സുഹ്ര്‍ത്തുക്കളുടെയും വിഹിതം അനേകം രോഗികള്‍ക്ക്‌ ആശ്വാസം പകരുന്നതായിരിക്കും. അല്ലാഹു നമ്മുടെ സമ്പത്തില്‍ ബറകത്ത്‌ ഉയര്‍ത്തിത്തരുമാറാകട്ടെ.. ആമീന്‍....


പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ( ചെയര്‍മാന്‍, സഹചാരി റിലീഫ് സെല്‍)
നാസര്‍ ഫൈസി കൂടത്തായി (വൈസ് ചെയര്‍മാന്‍, സഹചാരി റിലീഫ് സെല്‍) 

 A/C : 6 7 0 4 5 3 6 2 2 6 8
State Bank of Travancore, Palayam Branch, Kozhikkod

സഹചാരി റിലീഫ് സെല്‍ - 'കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം'

SKSSF and Al Shifa Hospital Signs for a Noble Cause

Perinthalmanna: In this era, a major percentage of patients suffering from Renal Failure, are either far from the reach of Quality Treatment or the Cost Effective Treatment is not avalaible. Taking this theme into consideration, Al Shifa Hospital & SKSSF signed and agreement to provide treatment to 10000 patients at very low Cost. The Treaty was signed within Panakkad Syed Abbas Ali Shihab Thangal - President, Central Committee of SKSSF and Mr.P.Unneen - Chairman & Managing Director, AL Shifa Hospital. The relief department of SKSSF 'Sahachari' Relief Cell is responsible for such humanitarian deed, and Al Shifa Kidney Foundation will be controlling the scheme. Along with Panakkad Syed Abbas Ali Shihab Thangal and Hospital top level Management, Nasar Faizi Koodathayi - SKSSF State Vice President, Habib Faisi-State Secretary, Mohammedkutty - Area Head, Anamangad , also participated.

National campus call - ഹിദായ പ്രോഗ്രാം ഇന്ന്



- മുഹമ്മദ് റാഫി, അരീക്കോട് -

പ്രവാചക ചര്യ ഇകഴ്‌ത്തിക്കാണിക്കുന്നവരെ തിരിച്ചറിയുക

ദുബൈ : അര്‍പ്പണ ബോധത്തോടെ ജീവിതം ധന്യമാക്കിയ മുന്‍കാല സ്വഹാബികളുടെയും പ്രവാചകര്‍ (സ) തങ്ങളുടെയും ധന്യമായ ജീവിതം സമൂഹത്തിന്‌ മുന്നില്‍ ഇകഴ്‌ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്ന്‌ പ്രഗത്ഭ പ്രാസംഗികനും യുവ പണ്ഡിതനുമായ സലീം ഫൈസി ഇര്‍ഫാനി അല്‍ അസ്‌ഹരി അഭ്യര്‍ത്ഥിച്ചു. കാരുണ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക യുഗത്തില്‍ ചൈതന്യവത്തായ ജീവിതം നിലനിര്‍ത്താന്‍ സമൂഹം പ്രവാചക ചര്യ മുറുകെ പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവിതത്തില്‍ ഒട്ടേറെ ദുര്‍ഘടങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും തനിക്കു നല്‍കപ്പെട്ട ഉത്തരം കിട്ടുന്ന പ്രാര്‍ത്ഥന ഈ ഉമ്മത്തിന്റെ പരലോക പരിരക്ഷക്ക്‌ വേണ്ടി മാറ്റി തിരുനബി (സ) കരുണാര്‍ദ്രമായ ജീവിതമാണ്‌ കാഴ്‌ച വെച്ചത്‌. ആ തിരുനബിയെ (സ) മനസ്സില്‍ നിന്ന്‌ എടുത്തു കളയാനുള്ള കുടില ശ്രമമാണ്‌ പുത്തന്‍വാദികള്‍ നടത്തിവരുന്നത്‌. അത്തരം ശ്രമങ്ങളെ നാം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദുബൈ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദേര ലാന്റ്‌ മാര്‍ക്ക്‌ ഹോട്ടലില്‍ സംഘടിപ്പിച്ച കാത്തിരുന്ന പ്രവാചകന്‍ കാലം കൊതിച്ച സന്ദേശം നബിദിന കാമ്പയിനില്‍ മുഖ്യപ്രഭാഷണം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഹമ്മദ്‌ കുട്ടി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രോഗ്രാം ഉദ്‌ഘാടനം അബ്ദുസ്സലാം ബാഖവി ഉദ്‌ഘാടനം ചെയ്‌തു. ഖലീലുറഹ്‌മാന്‍ കാശിഫി ആശംസകളര്‍പ്പിച്ചു. ശൗക്കത്ത്‌ ഹുദവി സ്വാഗതവും ഹക്കീം ഫൈസി നന്ദിയും പറഞ്ഞു.

ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണം സംഘടിപ്പിച്ചു

മഞ്ചേശ്വരം: പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണവും പാത്തൂര്‍ അഹമ്മദ്‌ മുസ്‌ല്യാരെ ആദരിക്കല്‍ ചടങ്ങും കജെയില്‍ സംഘടിപ്പിച്ചു. സമസ്‌ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ മുസ്‌ലിം ലീഗ്‌ ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉദ്‌ഘാടനം ചെയ്‌തു. സുന്നീ യുവജന സംഘം സെക്രട്ടറി അബ്‌ദുസമദ്‌ പുക്കോട്ടൂര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി.
ഗോള്‍ഡന്‍ അബ്‌ദുല്‍ ഖാദര്‍,ഹാദി തങ്ങള്‍, ഹബീബ്‌ റഹ്‌മാന്‍ തങ്ങള്‍, ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍ ഉദ്യാവരം, ആലിക്കുഞ്ഞി മുസ്‌ല്യാര്‍ പൊയ്യത്തുബയല്‍,ജമാലുദ്ദീന്‍ തങ്ങള്‍, റഷീദ്‌ ബെളിഞ്ചം, അബൂബക്കര്‍ സാലൂദ്‌ നിസാമി, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, ഇബ്രാഹിം ബാഖവി കെ.സി. റോഡ്‌, ഇ.കെ. ശരീഫ്‌ മുസ്‌ല്യാര്‍, ആദം ഫൈസി, കെ.വി. അബ്ബാസ്‌ ദാരിമി, അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി കടമ്പാര്‍, ശരീഫ്‌ മാസ്റ്റര്‍ ചീനാല, മുഹമ്മദ്‌കുഞ്ഞി മീഞ്ച, ഇബ്രാഹിം മുസ്‌ല്യാര്‍ മാലാര്‍ സിദ്ദീഖ്‌ അല്‍ അസ്‌ഹരി പാത്തൂര്‍, ഹാഷിര്‍ ഹാമിദി സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ്‌ ഫൈസി കജെ സ്വാഗതം പറഞ്ഞു.

നബിദിന പ്രഭാഷണ പരമ്പര വെള്ളിയാഴ്‌ച മുതല്‍

കൊല്ലമ്പാടി: കൊല്ലമ്പാടി ബദ്‌റുല്‍ ഹുദാ സെക്കണ്ടറി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നബിദിന പ്രഭാഷണ പരമ്പരക്ക്‌ വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്തരം ഹാജി കെ.കെ. അബ്‌ദുല്ല ഉസ്‌താദിന്റെ ഖബ്‌ര്‍ സിയാറത്തോടെ തുടക്കമാവും. വെള്ളിയാഴ്‌ച രാത്രി കെ.എം. സൈനുദ്ദീന്‍ ഹാജിയുടെ അധ്യക്ഷതയില്‍ മംഗലാപുരം കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ്‌ മൗലവി ഉദ്‌ഘാടനം ചെയ്യും. കൊല്ലമ്പാടി ജമാഅത്ത്‌ ഖത്തീബ്‌ അബൂ നബ്‌ഹാന്‍ അല്‍ അസ്‌ഹരി പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കെസി. മുഹമ്മദ്‌ ഫൈസി കൊടുവള്ളി, മഹ്‌റൂഫ്‌ ദാരിമി മാതമംഗലം, നൗഫല്‍ ഹുദവി കൊടുവള്ളി, അബൂബക്കര്‍ ഫൈസി മലയമ്മ, എം.എ. ഖാസിം മുസ്ല്യാര്‍, ഹംസത്തുസഅദി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും.

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ സി.എം ഉസ്താദിനെകുറിച്ച് പ്രബന്ധമവതരിപ്പച്ചു

ഹിദായ നഗര്‍ (മലപ്പുറം) : നിരവധി സ്ഥാപനങ്ങളുടെ സ്ഥാപക പ്രസിഡണ്ടും സമസ്ത കേന്ദ്ര മുശവറ ഉപാധ്യക്ഷനും കേന്ദ്ര ഫത്-വ ബോര്‍ഡ് അംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി കോ-ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാനുമായിരുന്ന ഖാസി സി.,എം അബ്ദുല്ല മൗലവി ചെമ്പരിക്കയെ കുറിച്ച് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പ്രബന്ധമവതരിപ്പിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സസ് സ്റ്റഡീസ് സംഘടിപ്പിച്ച സി.എം അബ്ദുല്ല മൗലവിയുടെ നവോത്ഥാന ചിന്തകളുടെ പ്രതിഫലനങ്ങള്‍ എന്ന സെമിനാറിലായിരുന്നു പബന്ധാവതരണം. സി.എം ഉസ്താദ് സ്വഹാബി പരമ്പരയിലെ അതുല്യ പണ്ഡിത പ്രതിഭ എന്ന പ്രബന്ധം റാശിദ് ദേളി അവതരിപ്പിച്ചു. യശ്ശശരീരന്റെ സാഹിതീയ സംഭാവനകള്‍ എന്ന പ്രബന്ധം മന്‍സൂര്‍ കളനാടും ഒരു ഗോളശാസ്ത്രജ്ഞന്റെ നവോത്ഥാന കണ്ടെത്തലുകള്‍ എന്ന പ്രബന്ധം സവാദ് കട്ടക്കാലും ചെമ്പരിക്ക കുടുംബവും ഉത്തരകേരള- ദക്ഷിണ കന്നട മുസ്ലീങ്ങളും എന്ന പ്രബന്ധം അബ്ബാസ് ബേക്കലും അവതരിപ്പിച്ചു.
ശമീം പെരുന്തല്‍മണ്ണ, ഹക്കീം പാണ്ടിക്കാട്, റാഫി തെന്നല, സലാം വളാഞ്ചേരി, ശുഐബ് ആലമ്പാടി, ഫൈസല്‍ ചാവക്കാട്, റഫീഖ് പൊന്നാനി, റാശിദ് തളിപറമ്പ്, സിനാന്‍ കണ്ണൂര്‍ സിറ്റി, ഉമര്‍കുട്ടി തിരുവട്ടൂര്‍, യൂസഫ് കണ്ണൂര്‍, നൂറുദ്ധീന്‍ കണ്ണാടിപറമ്പ് എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് ശെഫീഖ് റഹ്മാന്‍ തങ്ങള്‍ കാശ്മീര്‍, മുഹമ്മദലി കുമ്പള, ശുഐബ് മൗവ്വല്‍, ആശിഖ് ചേരൂര്‍, അര്‍ഷാദ് നെല്ലിക്കുന്ന്, ബഷീര്‍ തൃശ്ശര്‍, സഹീര്‍ രണ്ടത്താണി, മൊയ്തീന്‍ വെളിയങ്കോട്, ശഫീഖ് മാണൂര്‍, അത്താഉള്ള മൊഗ്രാല്‍ പുത്തൂര്‍, മുബാറക് കണ്ണാടിപറമ്പ്, ഹഫീസ് പെരുന്തല്‍മണ്ണ, ശെഫീഖ് മാണിയൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അസ്ലം കുന്ദമംഗലം മോഡറേറ്ററായിരുന്നു.

നബിദിന കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നാളെ

എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്  നബിദിന കാമ്പയിന്‍  'റബീഅ 2011'
മലപ്പുറം: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ നടത്തുന്ന 'റബീഅ 2011' നബിദിന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് നാലുമണിക്ക് മലപ്പുറം സുന്നി മഹലിനോടനുബന്ധിച്ചുള്ള ശിഹാബ്തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കും. മൗലീദ് പാരായണത്തിന് മൗലാന കാളമ്പാടി മുഹമ്മദ്മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഒരുമാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മൗലീദ് സദസ്സുകളും പ്രമേയ പ്രഭാഷണവും പഞ്ചായത്തുതല ആദര്‍ശ സമ്മേളനവും മേഖലാതല നബിദിന റാലികളും സമ്മേളനങ്ങളും നടത്തുമെന്ന് എസ്.എം.ജിഫ്രി തങ്ങള്‍, പി.പി.മുഹമ്മദ് ഫൈസി, ഹാജി കെ.മമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ബഷീര്‍ പനങ്ങാങ്ങര, റഫീഖ് അഹമ്മദ് എന്നിവര്‍ അറിയിച്ചു.

സമസ്ത ബഹ്റൈന്‍ മീലാദ് കാന്പയിന്‍


- ഉബൈദുല്ല റഹ് മാനി -

ഖുര്‍ആന്‍ പഠന ക്ലാസ്, കുവൈത്ത്

- ഗഫൂര്‍ ഫൈസി, പൊന്മള -

ദാറുല്‍ഹുദ സില്‍വര്‍ജൂബിലി: ദേശീയതല ഉല്‍ഘാടനം കുല്‍ദീപ്‌ നെയ്യാര്‍ നിര്‍വ്വഹിക്കും


ന്യൂഡല്‍ഹി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ ദേശീയ തല ഉല്‍ഘാടനം കുല്‍ദീപ്‌ നെയ്യാര്‍ നിര്‍വ്വഹിക്കും. ഫെബ്രുവരി ഏഴിന്‌ ഇന്ത്യ ഇസ്‌ലാമിക്‌ കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ്‌ പരിപാടി നടക്കുന്നത്‌. ഉച്ചക്കുശേഷം നടക്കുന്ന ഉല്‍ഘാടന പരിപാടിയോടനുബന്ധിച്ച്‌ ഇന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ പ്രശ്‌നങ്ങളെയും പരിഹാരങ്ങളെയും ആധാരമാക്കി വിദ്യാഭ്യാസ സെമിനാര്‍ നടക്കും. 
പരിപാടിയില്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌, ലിബിയന്‍ അംബാസിഡര്‍ ഡോ. ഉസ്‌മാന്‍ ഇബ്‌റാഹീം, ഐ.സി.സി.ആര്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. ശാഹിദ്‌ മഹ്‌ദി, സ്വാദിഖലി ശിഹാബ്‌ തങ്ങള്‍, ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ഡോ. യു.വി.കെ. മുഹമ്മദ്‌, ഹാജി യു. മുഹമ്മദ്‌ ശാഫി തുടങ്ങിയവര്‍ സംബന്ധിക്കും. 
നാലുമണിക്കു നടക്കുന്ന സെമിനാറില്‍ ജാമിയമില്ലിയ്യ സാക്കിര്‍ ഹുസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ഡയറക്‌ടര്‍ പ്രൊഫ. അക്തറുല്‍ വാസീ ആധ്യക്ഷ്യം വഹിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യ്‌ല്‍ സയന്‍സ്‌ (ബാംഗ്ലൂര്‍) അസിസ്റ്റന്റ്‌ പ്രൊഫ. യോഗീന്ദര്‍ സിക്കന്ദ്‌, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ അസോസിയേറ്റ്‌ പ്രൊഫസര്‍ ഡോ. അര്‍ഷദ്‌ ആലം, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസി. പ്രൊഫ: ഡോ. ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. നവാസ്‌ നിസാര്‍ (അസി. പ്രൊഫ: ഡല്‍ഹി യൂണിവേഴ്‌സിറ്റി) സെമിനാറിന്റെ ആവശ്യകതയും പശ്ചാത്തലവും വിശദീകരിക്കും. ഉത്തരേന്ത്യന്‍ മദ്‌റസകളും ദക്ഷിണേന്ത്യേന്‍ മദ്‌റസകളും: ഒരു താരതമ്യം, ഉത്തരേന്ത്യന്‍ മുസ്‌ലിം വിദ്യാഭ്യാസത്തിലെ അപാകതകള്‍, മുസ്‌ലിം മത വിദ്യാഭ്യാസത്തിന്റെ കേരളീയ മാതൃക തുടങ്ങിയ വിഷയങ്ങളില്‍ പേപ്പര്‍ പ്രസന്റേസനുകള്‍ നടക്കും. ഉത്തരേന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ പരിഷ്‌കരണ മേഖലയില്‍ പുതിയ സാധ്യതകള്‍ തുറക്കുന്നതായിരിക്കും സെമിനാര്‍.
പരിപാടിയില്‍ മത സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കെടുക്കും. അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിവിധ വകുപ്പുമേധാവികളും പ്രൊഫസര്‍മാരും തെരഞ്ഞെടുത്ത വിദ്യാരര്‍ത്ഥികളും പ്രത്യേകം ക്ഷണിതാക്കളായിരിക്കും.
- മോയിന്‍ മലയമ്മ -

എജ്യുക്കേഷണല്‍ അവാര്‍ഡ് നല്‍കി

SKSSF EDUCATIONAL AWARD 2011: SYED HAIDER ALI SHIHAB THANGAL DISTRIBUTES TO DR.ABDUL JALEEL AMBALAKKADAVU.(Phd in History from University of Calicut)

മീലാദ് സമ്മേളനം - കൊടുവള്ളി

- മുസ്തഫ ഹുദവി -

ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉദ്ഘാടനം

Today's Live frm Kasaragod:മേല്‍പറന്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്ന്‌  വൈകുന്നേരം 4 മണിക്ക് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.  ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അദ്ധ്യക്ഷത വഹിക്കും. നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് 8 ദിവസം നീണ്ടുനില്‍ക്കുന്ന മത പ്രഭാഷണം നടക്കും....മുഴുവന്‍ പരിപാടികളും തത്സമയം കേരള-ഇസ്‌ലാമിക്-ക്ലാസ്സ്‌-റൂമില്‍ ലഭ്യമാക്കുമെന്ന്‍  കാസറഗോഡ് ജില്ലാ കേരള ഇസ്‌ലാമിക്  ക്ലാസ്സ്‌ റൂം പ്രതിനിധികള്‍   അറിയിച്ചു....

‘എല്ലാ മേഖലകളിലും പാണ്ഡിത്യത്തിന്റെ നിറകുടമായിരുന്നു സി.എം’-മുത്തുക്കോയ തങ്ങള്‍

മാഹിനാബാദ്‌ (ചട്ടഞ്ചാല്‍) : മതത്തിന്റെ മാത്രമല്ല ഭൗതീകതയുടെയും എല്ലാ മേഖലകളില്‍ പാണ്ഡിത്യത്തിന്റെ  കരുത്ത്‌ തെളിയിച്ച പണ്‌ഡിതനായിരുന്നു ബഹുവന്ദ്യരായ ശഹീദെ മില്ലത്‌ ശൈഖുനാ സി.എം അബ്‌ദുല്ല മൗലവിയെന്ന്‌ കാഞ്ഞങ്ങാട്‌ സംയുക്ത ഖാസിയും  സമസ്ത കേന്ദ്ര മുശാവറാംഗവുമായ സയ്യിദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ചട്ടഞ്ചാല്‍ എം.ഐ.സി യില്‍ നടന്ന സി.എം ഉസ്‌താദ്‌ ആണ്ടു നേര്‍ച്ച-അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എം ഉസ്‌താദിന്റെ മരണവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചവര്‍ ആര്‌ തന്നെയായാലും അവരെ ജനത്തിന്റെ മുന്നില്‍ എത്രയും പെട്ടെന്ന്‌ കൊണ്ട്‌ വരപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാസി ത്വാഖ അഹ്‌മദ്‌ മൗലവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.എം ഉസ്‌താദിന്റെ ചിരകാല സുഹൃത്തും സമസ്‌ത വിദ്യഭ്യാസ ബോര്‍ഡ്‌ സെക്രട്ടറിയും കൂടിയായ പി.കെ.പി അബ്‌ദുസ്സലാം മുസ്‌ലിയാര്‍ അനുസമരണ പ്രഭാഷണം നടത്തി. സി.എം ഉസ്‌താദിന്റെ വേര്‍പാട്‌ ലോക ജനതയുടെ നൊമ്പരമാണെന്ന്‌ അദ്ദേഹം പറഞ്ഞു. യു.എം അബ്‌ദുറഹ്‌മാന്‍ മൗലവി സ്വാഗതം പറഞ്ഞു.
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വി.സി ഡോ: ബഹാഉദ്ധീന്‍ മുഹമ്മദ്‌ നദ്‌വി, കെ.എസ്‌ അലി തങ്ങള്‍ കുമ്പോല്‍, നീലേശ്വരം ഖാസി ഇ.കെ മഹ്‌മൂദ്‌ മുസ്‌ലിയാര്‍, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, ഖത്തര്‍ ഇബബ്രാഹീം ഹാജി, കെ. മൊയതീന്‍ കുട്ടി ഹാജി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, സി.കെ.കെ മാണിയൂര്‍, ചെര്‍ക്കളം അബ്‌ദുല്ല ഹാജി, മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍ ചെമ്പിരിക്ക, എ.ഹമീദ്‌ ഹാജി, പി.ബി അബ്‌ദുറസ്സാഖ്‌, ബഷീര്‍ വെള്ളിക്കോത്ത്‌, ചെര്‍ക്കളം അഹ്‌മദ്‌ മുസ്‌ലിയാര്‍, എം.എസ്‌ മുഹമ്മദ്‌ കുഞ്ഞി, സുല്‍ത്താന്‍ കുഞ്ഞ്‌ അഹ്‌മദ്‌ ഹാജി, സിദ്ധീഖ്‌ നദ്‌വി ചേരൂര്‍, ചെറിക്കോട്‌ അബ്‌ദുല്ല കുഞ്ഞി ഹാജി, ജലീല്‍ കടവത്ത്‌, പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജി, അഡ്വ.സി.എന്‍ ഇബ്രാഹിം, പി.സി അബ്‌ദുസ്സലാം ദാരിമി, ഹനീഫ് ഹുദവി, ശാഫി ഹാജി ബേക്കല്‍, സാലിഹ്‌ മൗലവി, പാദൂര്‍ കുഞ്ഞാമു ഹാജി എന്നിവര്‍ പ്രസംഗിച്ചു.
 സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ദിക്ര്‍ ദുആ  മജ്‌ലിസിന്‌ നേത്രത്വം നല്‍കി. ഉച്ചക്ക്‌ ആയിരങ്ങള്‍ പങ്കെടുത്ത അന്നദാനത്തോടെ ശഹീദേ മില്ലത്ത്‌ ഖാസി സി.എം അബ്ദുല്ല മൌലവിയുടെ ഒന്നാം ആണ്ടുനേര്‍ച്ചക്ക്‌ സമാപനം കുറിക്കപ്പെട്ടു. പരിപാടികള്‍ തത്സമയം കേരള-ഇസ്‌ലാമിക് -ക്ലാസ്സ്‌-റൂമില്‍ ലഭ്യമായിരുന്നു.
 

സമസ്ത ബഹ്റൈന്‍ മീലാദ് കാന്പയിന്‍ ഫെബ്രുവരി 25ന്

- മുസ്തഫ കളത്തില്‍ -

റബീഉല്‍ അവ്വല്‍ 12 ഫെബ്രവരി15 ന്ന്‌

കോഴിക്കോട്‌: കാപ്പാട്‌ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്‌ച റബീഉല്‍ അവ്വല്‍ ഒന്നും റബീഉല്‍ അവ്വല്‍ 12 ഫെബ്രവരി15നും ആയിരിക്കുമെന്നു കേരളത്തിലെ പ്രമുഖ ഖാസിമാരായ സമസ്ത വൈസ് പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി  സൈനുദ്ദീന്‍ മുസ്‌ല്യാര്‍ എന്നിവര്‍  അറിയിച്ചു.


സി.എം. അബ്‌ദുല്ല മൗലവി അനുസ്‌മരണം വെള്ളിയാഴ്‌ച

മഞ്ചേശ്വരം: ഖാസി സി.എം.അബ്‌ദുല്ല മൗലവി അനുസ്‌മരണ സമ്മേളനവും ദിക്‌ര്‍ ദുആ മജ്‌ലിസും നടത്തുവാന്‍ മഞ്ചേശ്വരം മേഖലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കമ്മിറ്റി തീരുമാനിച്ചു. വെള്ളിയാഴ്‌ച മൂന്ന്‌ മണിക്ക്‌ ഹൊസങ്കടിയില്‍ സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങളുടെ അധ്യക്ഷതയില്‍ എന്‍.പി.എം. ഹാമിദ്‌ തങ്ങള്‍ ഉദ്‌ഘാടനംചെയ്യും. ഹനീഫ്‌ ഹുദവി അനുസ്‌മരണ പ്രഭാഷണവും റഷീദ്‌ ബെളിഞ്ചം മുഖ്യപ്രഭാഷണവും നടത്തും. പാത്തൂര്‍ അഹമ്മദ്‌ മുസ്‌ല്യാര്‍ ദിക്‌റ്‌ മജ്‌ലിസിന്‌ നേതൃത്വം നല്‍കും.

ഖാസി സി.എമ്മിന്റെ ആത്മകഥ വെളളിയാഴ്ച പ്രാശനം ചെയ്യും


”എന്റെ കഥ വിദ്യാഭ്യാസത്തിന്റെയും” -ഖാസി സി.എം അബ്ദുളള മൌലവി 

കാസര്‍കോട്: പ്രശസ്ത പണ്ഡിതനും ചെമ്പിരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ആത്മകഥ വെളളിയാഴ്ച വൈകുന്നേരം മേല്‍പ്പറമ്പില്‍ നടക്കുന്ന സി.എം ഉസ്താദ് സ്മാരക ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടന സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്യും. ആത്മകഥ തയ്യാറാക്കി പ്രസിദ്ധീകരിക്കാനുളള ഒരുക്കിത്തിനിടെയാണ് സി.എം. അബ്ദുല്ല മൗലവി മരണപ്പെട്ടത്. പിതാവ് ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ പേരിലുളള ട്രസ്റ്റാണ് ”എന്റെ കഥ വിദ്യാഭ്യാസത്തിന്റെയും” എന്ന ആത്മകഥ പുറത്തിറക്കുന്നത്. വെള്ളി വൈകീട്ട് 4.00 മണിക്ക് മേല്‍പറമ്പില്‍ ചെമ്മനാട് പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വെച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് പ്രകാശനം ചെയ്യുന്നത്.

SK MEA മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വ്യാഴാഴ്ച ആരംഭിക്കും

കാസര്‍കോട്: സമസ്തകേരള മുസ്‌ലിം എംപ്ലോയിസ് യൂണിയന്‍ (SK MEA)മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് ചെര്‍ക്കളയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
അഡ്വ. സി.എന്‍. ഇബ്രാഹിം, സിറാജുദ്ദീന്‍ ഖാസിലേന്‍, റഷീദ് ബെളിഞ്ചം, എ.എ. അബ്ദുല്‍ റഹിമാന്‍, അനസ് ഏഴോ, നൗഫല്‍ നെക്രാജെ, ഹമീദ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ദുബായ് സുന്നി സെന്‍റെര്‍ മീലാദ് ക്യാമ്പയിന്‍ നാളെ ആരംഭിക്കും


- അനീസ് തട്ടുമ്മല്‍ -

സമസ്ത ബഹ്‌റൈന്‍ മീലാദ് ക്യാമ്പയിന്‍ ഇന്ന് ആരംഭിക്കും

- ഉബൈദ് റഹ്‍മാനി -

മാറാട് പള്ളി തുറന്നുകൊടുക്കണം- സംരക്ഷണസമിതി

കോഴിക്കോട് : ആരാധനയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട് എട്ടു വര്‍ഷമായി അടച്ചിട്ടിരിക്കുന്ന മാറാട് കൈതവളപ്പ് ഫാറൂഖ് പള്ളി വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കണമെന്ന് മാറാട് പള്ളി മദ്രസ സംരക്ഷണ സമിതി ചെയര്‍മാന്‍ മുസ്തഫ മുണ്ടുപാറ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2003 മെയ് മാസത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായതിനുശേഷം സപ്തംബറിലാണ് പള്ളിയില്‍ പോലീസ് ആരാധന നിഷേധിച്ചത്. സംഭവവുമായി നേരിട്ട് ബന്ധമുള്ള മാറാട് ജുമാഅത്ത് പള്ളിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്കിയിട്ടാണെങ്കിലും ആരാധനയ്ക്ക് അനുമതി ഉണ്ട്. ഈ സാഹചര്യത്തില്‍ ഫാറൂഖ് പള്ളി തുറന്നുകിട്ടാന്‍ സംരക്ഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്. ആറിന് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ കണ്‍വെന്‍ഷന്‍ ചേരും. ഭാരവാഹികളായ പി.കെ. മുഹമ്മദ്, പി. മാമുക്കോയ ഹാജി, കൊട്ടേടത്ത് മൊയ്തിന്‍കോയ, കെ. ഹാരിസ്, സത്താര്‍ പന്തലൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നിലമ്പൂര്‍ യമാനിയ്യ ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷികം ഇന്ന് മുതല്‍

നിലമ്പൂര്‍ : പൂക്കോട്ടുംപാടം യമാനിയ ഇസ്‌ലാമിക് സെന്ററിന്റെ 12-ാമത് വാര്‍ഷികം രണ്ട്, മൂന്ന്, അഞ്ച്, എട്ട്, 13 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രണ്ടിന് ഉസ്താദ് കെ.ടി. മാനു മുസ്‌ലിയാരുടെ ഖബര്‍ സിയാറത്തോടെ പരിപാടികള്‍ തുടങ്ങും. മൂന്നിന് രാവിലെ ഒമ്പതിന് മഹല്ല് പ്രസിഡന്റ് കുട്ട്യാലി പതാക ഉയര്‍ത്തും. ഏഴുമണിക്കുള്ള പൊതുസമ്മേളനം കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനംചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും.

അഞ്ചിന് വനിതാ സമ്മേളനം ജില്ലാ പഞ്ചായത്തംഗം കെ.പി. ജല്‍സീമിയ ഉദ്ഘാടനംചെയ്യും. സലീന അധ്യക്ഷതവഹിക്കും. എട്ടിന് പ്രാസ്ഥാനിക സമ്മേളനം അസീസ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. മുഹമ്മദ് അസ്‌ലം മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കും. 13ന് പ്രവാസി സംഗമം പൂക്കോയ തങ്ങള്‍ തട്ടിയേക്കല്‍ ഉദ്ഘാടനംചെയ്യും. നാണി ഹാജി ചെമ്മല അധ്യക്ഷത വഹിക്കും.

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; എജുവേഷന്‍ ആറിന് വേങ്ങരയില്‍

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) വേങ്ങര ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന എജുവേഷന്‍ '2011' ആറിന് വേങ്ങര വ്യാപാരഭവനില്‍ നടക്കും. പത്തിന് നടക്കുന്ന മഹല്ല് നേതൃസംഗമത്തില്‍ മുന്നൂറോളം മഹല്ലുകളില്‍നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 'മഹല്ല് സംസ്‌കരണം നേതൃ പ്രവര്‍ത്തനങ്ങളിലൂടെ' എന്ന വിഷയത്തില്‍ ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിക്കും.ഉച്ചയ്ക്കുശേഷം നടക്കുന്ന ലീഡേഴ്‌സ് മീറ്റ് മുസ്‌ലിം ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രബന്ധാവതരണം നടക്കും.
- ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് -

കാമ്പസ്-ഇന്‍തിആശ് 2011


തിരൂരങ്ങാടി : നാഷണല്‍ ഇംഗ്ലീഷ്മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിങ്ങിന്റെ ഇന്‍തിആശ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ഓണംപള്ളി മുഹമ്മദ്‌ഫൈസി, യു. ശാഫി ഹാജി, റഹീം ചുഴലി, അലി, അഫ്‌നാസ്, നജ്മുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

പണ്ഡിതരെ വലിച്ചിഴക്കാനുള്ള ജമാഅത്ത് നീക്കം ദുരൂഹത നിറഞ്ഞത്: എസ്.വൈ.എസ്


കോഴിക്കോട് : വിവാദ വിഷയങ്ങളില്‍ മത സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന ജമാഅത്തെ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കര്‍ , അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍ , ഹാജി കെ.മമ്മദ് ഫൈസി, പി.പി.മുഹമ്മദ് ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഉമര്‍ ഫൈസി മുക്കം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഇടപെടാറില്ല. കേരളീയ സമൂഹത്തിന്റെ പരിഷ്‌കൃത വിചാര പരിസരങ്ങളെ പരിഹസിക്കുന്നവിധം മാധ്യമങ്ങള്‍ ആഘോഷമാക്കിയ ഐസ്‌ക്രീം പാര്‍ലര്‍ സംഭവത്തില്‍ പണ്ഡിതന്‍മാരല്ല നിലപാട് വ്യക്തമാക്കേണ്ടതെന്നും അത്തരം ഒളിയജണ്ടകളുള്ള ജമാഅത്തെ ഇസ്ലാമിയാണെന്നും നേതാക്കള്‍ പറഞ്ഞു. കലക്ക് വെള്ളത്തില്‍ മീന്‍പിടിക്കാനുള്ള വികൃതിമാത്രമല്ല ഒറ്റുകാര്‍ക്ക് വംശനാശം സംഭവിച്ചില്ലെന്ന സംശയം ബലപ്പെടുത്തുന്നതാണ് ജമാഅത്ത് നേതാവിന്റെ പ്രസ്താവന നല്‍കുന്ന സൂചനയെന്നും നേതാക്കള്‍ പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ പ്രശ്‌നത്തില്‍ ഒരു സമുദായത്തെ പ്രത്യേകിച്ച് ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടിയെ വേട്ടയാടുന്നത് ശരിയല്ലെന്നും വേട്ടക്ക് തീവ്രത കൂട്ടാനുള്ള നീക്കം മാത്രമാണ് ഒരു വ്യക്തിയെ ആദ്യം പിടികൂടിയതെന്നും കേരളീയ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതു രംഗത്ത് ഒരിക്കലും അനുവദിച്ചു കൂടാത്ത പ്രവര്‍ത്തനങ്ങള്‍ സാമാന്യ വല്‍ക്കരിച്ചു മാധ്യമ വിപണനം ഉറപ്പിക്കുന്ന നിലപാടുകള്‍ മാധ്യമ ധര്‍മ്മമല്ല. ഇത്തരം നിഗൂഡതകള്‍ക്ക് എന്നും ഒത്താശ ചെയ്തു പോരുന്ന പാരമ്പര്യം ജമാഅത്തെഇസ്ലാമിക്കുണ്ടെന്നും നല്ലപിള്ള ചമഞ്ഞു ആളാവാനുള്ള ജമാഅത്ത് നീക്കം സമൂഹം തള്ളി കളയുമെന്നും നേതാക്കള്‍ പറഞ്ഞു.

സി.എം. ഉസ്താദിന്റെ ആണ്ടുനേര്‍ച്ച നാളെ

കാസര്‍കോട് : മലബാര്‍ ഇസ്ലാമിക് കോംപ്ളക്സ് സ്ഥാപക പ്രസിഡന്റും ചെമ്പരിക്ക-മംഗലാപുരം സംയുക്ത ഖാസിയും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും സമുന്നത പണ്ഡിതനുമായിരുന്ന അന്തരിച്ച സി.എം അബ്ദ്ദുല്ല മൗലവിയുടെ ഒന്നാം ആണ്ടുനേര്‍ച്ച നാളെ മൂന്നിന് വിപുലമായ പരിപാടികളോടെ ചട്ടഞ്ചാലിലെ മഹിനാബാദിലുള്ള  എം.ഐ.സി ക്യാമ്പസില്‍  സംഘടിപ്പിക്കും.
നാളെ  രാവിലെ എട്ട് മണിക്ക് ചെമ്പരിക്കയില്‍ ഖബ്ര്‍ സിയാറത്ത് നടക്കും. 10 മണി മുതല്‍ 12 മണി വരെ എം.ഐ.സിയില്‍ അനുസ്മരണ സമ്മേളനം നടക്കും. 12 മണി മുതല്‍ രണ്ട്‌ മണി വരെ ഖുര്‍ആന്‍ പാരായണവും ദിക്ര്‍ ഹല്‍ഖയും തുടര്‍ന്ന അന്നദാനവും നടക്കും.

നാഷണല്‍ കാംപസ്‌കാള്‍: ചരിത്ര സെമിനാര്‍ പ്രോജ്ജ്വലമായി

കാംപസുകളില്‍ ധര്‍മ്മചിന്തകള്‍ രൂപപ്പെടണം: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ 


കോഴിക്കോട്‌: നേരറിവിന്റെ വഴിയടയാളമാകേണ്ട കാംപസുകള്‍ സങ്കുചിതത്വത്തിന്റെയും കാലുഷ്യത്തിന്റെയും വിളനിലങ്ങളായി മാറുന്നത്‌ ആപത്‌കരമാണെന്നും സദാചാര സൃഷ്ടിപ്പിനായി ധര്‍മചിന്തകള്‍ക്ക്‌ ഇടം നല്‍കുന്ന കൂട്ടായ്‌മകളാണ്‌ കാംപസുകള്‍ക്ക്‌ ജീവന്‍പകരുകയെന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നാഷണല്‍ കാംപസ്‌കാളിന്റെ മുന്നോടിയായി കുറ്റിപ്പുറത്തു വച്ചു നടന്ന 'ഹളാറ' ചരിത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു. ലോകത്ത്‌ എല്ലാ അറിവുകളുടെയും തുടക്കം ഇസ്‌്‌ലാമില്‍ നിന്നാണ്‌. സിദ്ധാന്തങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും പിന്നില്‍ ചാലകശക്തിയായി വര്‍ത്തിച്ചത്‌ മുസ്‌്‌ലിം പണ്ഡിതന്‍മാരാണെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സപെയിനില്‍ നിന്നും കൊളുത്തിവെച്ച വൈജ്ഞാനിക വിളക്കാണ്‌ ലോകത്ത്‌ വെളിച്ചം പകര്‍ന്നതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. 

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കാംപസ്‌ വിംഗിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ വിവിധ കാംപസുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനധികള്‍ പങ്കെടുത്തു. 2011 ഫെബ്രുവരി 18, 19, 20 തിയ്യതികളില്‍ തൃശൂര്‍ മലബാര്‍ എഞ്ചിനീയറിംഗ്‌ കോളജില്‍ നടക്കുന്ന നാഷണല്‍ കാംപസ്‌ കാളിന്റെ ഭാഗമായുള്ള ആദ്യസെമിനാറാണ്‌ 'ഹളാറ'. 5-ന്‌ തിരുവനന്തപുരത്തും 'ഹിദായ', 12-ന്‌ ബങ്കളുരിവിലും 'ഹിക്‌്‌മ' സെമിനാറുകള്‍ നടക്കും. 

ചരിത്ര സെമിനാര്‍ പാണക്കാട്‌ സയ്യിദ്‌ മൂഈനലി ശിഹാബ്‌ തങ്ങള്‍ ഉദ്‌്‌ഘാടനം ചെയ്‌തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മലപ്പുറം ജില്ലാ ട്രഷറര്‍ വി.കെ ഹാറൂണ്‍ റശീദ്‌ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ (ആന്‍ ഐക്കണ്‍ ഓഫ്‌ അറബ്‌ എക്‌സ്‌പാന്‍ഷന്‍), എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണംപിള്ളി മുഹമ്മദ്‌ ഫൈസി (ഫാള്‍ ഓഫ്‌ സ്‌പെയിന്‍) പ്രബന്ധങ്ങളവതരിപ്പിച്ചു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.എം റഫീഖ്‌ അഹ്‌്‌മദ്‌, ഖയ്യൂം കടമ്പോട്‌, ഖാസിംഫൈസി പോത്തന്നൂര്‍, സി.കെ റസാഖ്‌ പുതുപൊന്നാനി, വി. ഷൂഹൈബ്‌, കെ.കെ മുഹമ്മദ്‌ ശാഫി, പ്രസംഗിച്ചു. കാംപസ്‌ വിംഗ്‌ ചെയര്‍മാന്‍ മുഹമ്മദ്‌ ശഫീഖ്‌ സ്വാഗതവും സൈഫുദ്ദീന്‍ എറോത്ത്‌ നന്ദിയും പറഞ്ഞു.
- ഷബിന്‍ മുഹമ്മദ് -

ദാറുല്‍ഹുദ സില്‍വര്‍ജൂബിലി : വിദ്യാഭ്യാസ സെമിനാര്‍ ഏഴിന്‌

ന്യൂഡല്‍ഹി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ സെമിനാര്‍ ഫൈബ്രുവരി ഏഴിന്‌ ഇന്ത്യ ഇസ്‌ലാമിക്‌ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. ഉച്ചക്കുശേഷം നടക്കുന്ന ഉദ്‌ഘാടന പരിപാടിയോടനുബന്ധിച്ചായിരിക്കും സെമിനാര്‍ സെഷന്‍. `റിസ്‌ട്രക്‌ചറിംഗ്‌ മദ്‌റസ എജുക്കേഷന്‍ ഇന്‍ ഇന്ത്യ: പ്രോബ്ലംസ്‌ ആന്റ്‌ പ്രോസ്‌പെക്‌റ്റസ്‌ എന്ന വിഷയത്തെ അധികരിച്ച്‌ ചര്‍ച്ചകള്‍ നടക്കും. തെന്നിന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത്‌ വിപ്ലവാത്മകമായി മുന്നേറിക്കൊണ്ടിരിക്കുന്ന ചെമ്മാട്‌ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായാണ്‌ ഇത്‌ സംഘടിപ്പിക്കപ്പെടുന്നത്‌.

ഇന്ത്യന്‍ മുസ്‌ലിംകളുടെ മത ഭൗതിക വിദ്യാഭ്യാസ പ്രശ്‌നങ്ങളും പരിഹാരങ്ങളും ആഴത്തില്‍ അന്വേഷിക്കുന്ന സെമിനാറില്‍ ജാമിയമില്ലിയ്യ സാക്കിര്‍ ഹുസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ഡയറക്‌ടര്‍ പ്രൊഫ. അക്തറുല്‍ വാസീ ചെയറായിരിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യ്‌ല്‍ സയന്‍സ്‌ (ബാംഗ്ലൂര്‍) അസിസ്റ്റന്റ്‌ പ്രൊഫ. യോഗീന്ദര്‍ സിക്കന്ദ്‌, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ അസോസിയേറ്റ്‌ പ്രൊഫസര്‍ ഡോ. അര്‍ഷദ്‌ ആലം, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസി. പ്രൊഫ: ഡോ. ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. നവാസ്‌ നിസാര്‍ (അസി. പ്രൊഫ: ഡല്‍ഹി യൂണിവേഴ്‌സിറ്റി) സെമിനാറിന്റെ ആവശ്യകതയും പശ്ചാത്തലവും വിശദീകരിക്കും. ഉത്തരേന്ത്യന്‍ മദ്‌റസകളും ദക്ഷിണേന്ത്യേന്‍ മദ്‌റസകളും: ഒരു താരതമ്യം, ഉത്തരേന്ത്യന്‍ മുസ്‌ലിം വിദ്യാഭ്യാസത്തിലെ അപാകതകള്‍, മുസ്‌ലിം മത വിദ്യാഭ്യാസത്തിന്റെ കേരളീയ മാതൃക തുടങ്ങിയ വിഷയങ്ങളില്‍ പേപ്പര്‍ പ്രസന്റേസനുകള്‍ നടക്കും. ഉത്തരേന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ പരിഷ്‌കരണ മേഖലയില്‍ പുതിയ സാധ്യതകള്‍ തുറക്കുന്നതായിരിക്കും സെമിനാര്‍.

പരിപാടിയില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍, ഡോ. യു. വി. കെ. മുഹമ്മദ്‌, ഹാജി യൂ. മുഹമ്മദ്‌ ശാഫി തുടങ്ങിയവര്‍ സംബന്ധിക്കും. അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിവിധ വകുപ്പുമേധാവികളും പ്രൊഫസര്‍മാരും തെരഞ്ഞെടുത്ത വിദ്യാരര്‍ത്ഥികളും പ്രത്യേകം ക്ഷണിതാക്കളായിരിക്കും.
- മോയിന്‍ മലയമ്മ, മീഡിയ കമ്മിറ്റി -

വിജ്ഞാനം സമൂഹ നന്മക്ക് ഖത്തറില്‍ വിപുലമായ വിദ്യാഭ്യാസ പരിപാടികള്‍

ദോഹ : വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി യുവജന സമൂഹത്തെ ലക്ഷ്യബോധവും വിവേകവുമുള്ള ഉത്തമ പൌരന്മാരാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍, കൗമാരക്കാര്‍, രക്ഷിതാക്കള്‍, പ്രവാസീ കുടുംബങ്ങള്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികള്‍ക്ക് പ്രമുഖ അദ്ധ്യാപക പരിശീലകനും മനഃശാസ്ത്ര കൗണ്‍സിലറുമായ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ നേതൃത്വം നല്‍കും.

ഫെബ്രുവരി 3 വ്യാഴാഴ്ച രാത്രി 8.30 ന് സുന്നി സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന രാക്ഷാകര്‍തൃ പരിശീലനത്തോടെ പരിപാടികള്‍ ആരംഭിക്കും. നല്ല കുട്ടി, നല്ല രക്ഷിതാവ് എന്ന വിഷയത്തില്‍ നടക്കുന്ന പരിശീലനത്തില്‍ കുട്ടികളുടെ വളര്‍ച്ചയും പഠനവും സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് അവസരമുണ്ടായിരിക്കും.

ഫെബ്രുവരി 4 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കുടുംബ സംഗമത്തില്‍ ഖത്തറിലെ പ്രവാസീ കുടുംബങ്ങള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ അവസരമുണ്ടാകും. സ്നേഹമുള്ള കുടുംബം കുട്ടികളുടെ സ്വര്‍ഗ്ഗം എന്ന വിഷയം ചര്‍ച്ച ചെയ്യും.

ഫെബ്രുവരി 5 ശനിയാഴ്ച രാവിലെ 10 മണിക്ക് വക്റ ഭവന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മദ്റസാ വിദ്യാര്‍ത്ഥികള്‍ക്കായി ബാല സദസ്സ് നടക്കും. പഠിക്കാന്‍ പഠിക്കാം കൂട്ടുകാരേ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവാദം നടക്കും. വൈകുന്നേരം 4 മണിക്ക് കേരള ഇസ്‍ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ടീനേജ് മീറ്റില്‍ കൗമാര പ്രശ്നങ്ങളും ശാക്തീകരണവും എന്ന വിഷയം ചര്‍ച്ച ചെയ്യും.

പരിപാടിയുടെ വിജയത്തിനായി വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സുന്നി സെന്‍റര്‍ പ്രസിഡന്‍റ് അബൂബക്കര്‍ ഖാസിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍ സഫാരി, കെ.ബി.കെ. മുഹമ്മദ്, ഇഖ്ബാല്‍ കൂത്തുപറന്പ്, മൊയ്തീന്‍ കുട്ടി വയനാട്, സകരിയ്യ മാണിയൂര്‍, ബശീര്‍ മൗലവി, ഇസ്‍മാഈല്‍ ഹുദവി സംബന്ധിച്ചു.

കാന്പയിന്‍ കാലയളവില്‍ വ്യക്തിഗത കൗണ്‍സിലിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ ഭയം (ഫോര്‍ബിയ), പഠന പ്രശ്നങ്ങള്‍, സ്വഭാവ വൈകല്യങ്ങള്‍ എന്നിവക്ക് പരിഹാരമാഗ്രഹിക്കുന്നവര്‍ 33153513 എന്ന നന്പറില്‍ ബന്ധപ്പെടണം. പരിപാടികളില്‍ സംബന്ധിക്കുന്നതിനായി എസ്.വി. മുഹമ്മദലി മാസ്റ്റര്‍ ഖത്തറില്‍ എത്തിക്കഴിഞ്ഞു.
- സകരിയ്യ മാണിയൂര്‍ -

SKSSF നാഷണല്‍ കാന്പസ് കാള്‍ സെമിനാര്‍ ഹിദായ തിരുവനന്തപുരത്ത്

തിരുവനന്തപുരം : എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗിന്‍റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ദേശമംഗലം മലബാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടക്കുന്ന നാഷണല്‍ കാന്പസ് കാളിന്‍റെ ഭാഗമായി ഫെബ്രുവരി 5 ന് കണിയാപുരം (തിരുവനന്തപുരം) വെച്ച് ഹിദായ (هداية) സെമിനാര്‍ നടക്കും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അന്പലക്കടവ് വിഷയമവതരിപ്പിച്ച് സംസാരിക്കും. കാന്പസ് വിംഗ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും
- ഷബിന്‍ മുഹമ്മദ് ഇറാനി -

സമസ്‌ത സംഘടനയല്ല : നൗഫല്‍ വാഫി മൂത്തേടം

റിയാദ്‌ : സമസ്‌ത ഒരു സംഘടനയല്ലെന്നും ദീനിന്‍െറ നേരായ പാതായാണെന്നും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ സംഘടിക്കല്‍ അന്യവാര്യമായ ഘട്ടത്തില്‍ രൂപം കൊണ്ട പ്രസ്‌താനമാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും നൗഫല്‍ വാഫി മൂത്തേടം പറഞ്ഞു. റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പില്‍ 'സമസ്‌ത സച്ചിതരുടെ പാത' എന്ന വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു വാഫി. സമസ്‌തക്ക്‌ നേതൃത്വം നല്‍കിയ ഉസ്‌താദുമാരുടെ വിശുദ്ധിയും വിനയവും ജീവിത ലാളിത്യവും സമസ്‌തയുടെ ആദര്‍ശ ലക്ഷ്യങ്ങളും വര്‍ത്തമാന സമൂഹത്തില്‍ കാലിക ചര്‍ച്ചക്ക്‌ വിധേയമാകേണ്ടതുണ്ട്‌. വ്യക്തിയല്ല വ്യക്തികളിലെ നന്‍മയാണ്‌ നാം ആദരിക്കേണ്ടത്‌. സച്ചിതരായ ഉലമാഉം ഉമറാഉമാണ്‌ സമസ്‌ത പ്രസ്‌താനങ്ങളെ എന്നും നയിച്ചിട്ടുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിത്യജീവതത്തില്‍ മതമൂല്യങ്ങള്‍ക്ക്‌ സ്ഥാനം നല്‍കി ജീവിതം ഇലാഹിസ്‌മരണ കൊണ്ട്‌ ധന്യമാക്കണം. ഭൗതികത അതിജയിക്കുന്ന വര്‍ത്തമാനത്തില്‍ അത്‌മീയത നഷ്‌ടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണന്ന്‌ ഹൈദരലി വാഫി ഇരിങ്ങാട്ടിരി പറഞ്ഞു. ആര്‍ ഐ സി ഏകദിന ക്യാമ്പില്‍ 'ജീവിത ക്രമം ' എന്ന വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു വാഫി. മനസമാധാനം തേടി ആള്‍ദൈവങ്ങളിലേക്കും മയക്കു മരുന്നുകളിലേക്കും തിരിയുന്ന സമൂഹം പരാജയപ്പെടും. ഇലാഹി ചിന്തയും നാവില്‍ നിറയുന്ന ദികറുകളും തസ്‌ബീഹുകളും മാത്രമേ മനസ്സുകള്‍ക്ക്‌ സമാധാനം നല്‍കുകയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബൂബക്കര്‍ ഫൈസി, ആററകോയ തങ്ങള്‍, N C മുഹമ്മദ്‌ കണ്ണൂര്‍, ഫവാസ്‌ ഹുദവി, അലവിക്കുട്ടി ഒളവട്ടൂര്‍ ഹബീബുളള പട്ടാമ്പി,ഹംസ മൂപ്പന്‍, മുഹമ്മദലി ഹാജി, ഉമര്‍കോയ, അബദു ലത്തീഫ്‌ ഹാജി, ഷൗക്കത്ത്‌ മണ്ണാര്‍ക്കാട്‌, അബൂബക്കര്‍ ബാഖവി സമദ്‌ പെരുമുഖം, അസീസ്‌ പുളളാവൂര്‍ സൈയ്‌താലി വലമ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു ഏകദിന ക്യാമ്പില്‍ മുഹമ്മദ്‌ മാസ്‌ററര്‍ മണ്ണാര്‍ക്കാട്‌ സ്വഗതവും ശാഹുല്‍ ഹമീദ്‌ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു. 
- അബൂബക്കര്‍ ഫൈസി -

സി.എം. ഉസ്താദ് അനുസ്മരണ ദുആ സദസ്സ്

ദുബൈ : SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 3 വ്യാഴാഴ്ച രാത്രി 9 മണിക്ക് ദുബൈ സുന്നി സെന്‍ററില്‍ വെച്ച് നടത്തപ്പെടുന്ന സി.എം. ഉസ്താദ് അനുസ്മരണ ദുആ സദസ്സില്‍ അബ്ദുസ്സലാം ബാഖവി, മൊയ്തു നിസാമി, അബ്ദുല്‍ ഹക്കീം ഫൈസി, അബ്ദുല്‍ ഖാദര്‍ അസ്അദി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- കെ.വി. കുഞ്ഞബ്ദുല്ല -

മുഹബ്ബത്തെ റസൂല്‍ പ്രചരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

ഫഹാഹീല്‍ : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ 'സദാചാരം, സംസ്‌കാരം; വീണ്ടെടുപ്പിന്റെ നബി ദര്‍ശനം' എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന മീലാദ്‌ കാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന 'മുഹബ്ബത്തെ റസൂല്‍ 2011' ന്റെ പ്രചരണാര്‍ത്ഥം ഫഹാഹീല്‍ ബ്രാഞ്ച്‌ കമ്മിറ്റി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഫഹാഹീല്‍ ഇസ്‌ലാമിക്‌ സെന്ററില്‍ പ്രസിഡണ്ട്‌ ഹനീഫ കൊടുവള്ളിയുടെ അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ ശംസുദ്ധീന്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. അബ്ദുല്‍ സലാം മൗലവി സ്വാഗതവും ഒ ഫൈസല്‍ നന്ദിയും പറഞ്ഞു.
- അബ്ദുല്‍ ഗഫൂര്‍ ഫൈസി -

ചപ്പാരപ്പടവ് ഇര്‍ഫാനിയ്യ സനദ് ദാന സമ്മേളന പ്രചരണോദ്ഘാടനം

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു .

കുവൈത്ത്‌ സിറ്റി : എസ്‌ കെ എസ്‌ എസ്‌ എഫിന്റെ ആഭിമുഖ്യത്തില്‍ റിപബ്ലിക്‌ ദിനത്തില്‍ 'രാഷ്ട്ര രക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ ' എന്ന സന്ദേശവുമായി കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌ രാജ്യങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യ ജാലികക്ക്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട്‌ കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ സെന്റട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്ന ജാലിക പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയതു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദങ്ങള്‍ വിസ്‌മരിച്ച്‌ ഓരൊറ്റ ജനതയായി നിലകൊണ്ടതിനാലാണ്‌ നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശത്തില്‍ നിന്നും നമുക്ക്‌ മോചനം ലഭ്യമായത്‌. മതേതര ജനാധിപത്യ മൂല്യങ്ങള്‍ കൈവിടാതെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഭരണകൂടവും നീതിപീഠവും ജാഗ്രത പാലിക്കണമെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സാമ്രാജ്യത്വത്തിന്‌ മുന്നില്‍ രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങള്‍ അടിയറ വെക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളും ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഒരു പ്രത്യേക വിഭാഗത്തെ തെരഞ്ഞടുത്ത്‌ അപഹസിക്കാനുള്ള ഫാസിസ്റ്റ്‌ കൂട്ടായ്‌മകളുടെ ഹിഡന്‍ അജണ്ടകളും അഴിമതിയും പ്രതിരോധത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങളിലെ ചെറിയ വിഭാഗങ്ങള്‍ നടത്തുന്ന നടത്തുന്ന ഇടപെടലുകളുമെല്ലാം രാജ്യത്തിന്‌ ഭീഷണിയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അവയെ പ്രതിരോധിക്കാന്‍ ഓരുമയോടെ മുന്നേറാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു.

ഇസ്‌ലാമിക്‌ സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ജാലികയില്‍ പ്രസിഡന്റ്‌ സിദ്ധീഖ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌ പ്രമേയ പ്രഭാഷണം നടത്തി, ഇല്‍യാസ്‌ മൗലവി മനുഷ്യ ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ്‌ സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്‍മള നന്ദിയും പറഞ്ഞു
- ഗഫൂര്‍ ഫൈസി, പൊന്മള -

ഖാസി സി.എം ഉസ്താദ്‌ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും 4ന് ദുബായില്‍

ദുബൈ : ചെമ്പരിക്ക മുസ്‌ലിം  വെല്‍ഫേര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഹൂം ഖാസി സി.എം അബ്ദുല്ല ഉസ്താദ്‌ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഫ്രെബുവരി നാലാം തീയതി ജുമുഅ  നമസ്കാരത്തിന് ശേഷം നകീല്‍ സെന്‍റര്‍ റോഡിലുള്ള മലബാര്‍ റസ്റ്റോറ൯റില്‍ വെച്ച് നടത്തുമെന്ന്‍  ഭാരവാഹികള്‍ അറിയിച്ചു. പ്രമുഖ പ്രഭാഷകന്‍ ഖലീലുര്‍രഹ്മാന്‍ കാഷിഫി സി.എം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും.
സംഘടനയുടെ ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തദവസരത്തില്‍ നടക്കും. യു.എ.ഇയിലുള്ള  മുഴുവന്‍ ചെമ്പരിക്ക മേല്‍പറമ്പ് സ്വദേശികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യാര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557736125 , 0553242706 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Eng. Arif Chemparikka


Upcoming live programs on Kerala-Islamic-Class-Room::

 1) കുണിയ ശാഖാ എസ്‌.വൈ.എസ്‌ / എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നടത്തുന്ന മര്‍ഹൂം.ഖാസി സി.എം അബ്ദുല്ല മൌലവി അനുസ്മരണ സമ്മേളനം നാളെ ഇന്ത്യന്‍ സമയം വൈകീട്ട്‌ 7.00മുതല്‍>> സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറി യു.എം. അബ്ദുല്‍ റഹിമാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ കിഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ്‌ മൗലവി അല്‍ അസ്ഹരി സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജെനറല്‍ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. മുഹമ്മദ്‌ഹനീഫ ഹുദവി ദേലംപാടി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ദിക്ര്‍-ദുആ സദസ്സിനു നേതൃത്വം വഹിക്കും.... 2) മറ്റന്നാള്‍ ഇന്ത്യന്‍ സമയം 10 മുതല്‍ മര്‍ഹൂം.ഖാസി സി.എം അബ്ദ്ദുല്ല മൗലവിയുടെ ഒന്നാം ആണ്ടുനേര്‍ച്ച കാസറഗോഡ് മലബാര്‍ ഇസ്‌ലാമിക് കോമ്പ്ലെക്സ് ക്യാമ്പസില്‍...പ്രമുഖര്‍ സംബന്ധിക്കും. 3) മേല്‍പറന്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 4 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.  ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അദ്ധ്യക്ഷത വഹിക്കും. നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് 8 ദിവസം നീണ്ടുനില്‍ക്കുന്ന മത പ്രഭാഷണം നടക്കും....മുഴുവന്‍ പരിപാടികളും തത്സമയം കേരള-ഇസ്‌ലാമിക്-ക്ലാസ്സ്‌-റൂമില്‍ ലഭ്യമാക്കുമെന്ന്‍  കാസറഗോഡ് ജില്ലാ കേരള ഇസ്‌ലാമിക്  ക്ലാസ്സ്‌ റൂം പ്രതിനിധികളായ സത്താര്‍ കുമ്പടാജെ, ആരിഫ് ചെമ്പരിക്ക  എന്നിവര്‍  അറിയിച്ചു....







ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് ഇസ്‍ലാമിക് സെന്‍റര്‍ ഉദ്ഘാടനവും അനുസ്മര സമ്മേളനവും ഫെബ്രുവരി 4ന്

മേല്‍പറമ്പ്‌ : മേല്‍പറന്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ എസ്.കെ.എസ്.എസ്.എഫ്.,  എസ്.വൈ.എസ്.,  എസ്.ബി.വി. മേല്‍പറന്പ യൂണിറ്റ് (ചെമ്മാട് പഞ്ചായത്ത്) ആസ്ഥാന മന്ദിരം, ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 4 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. എം.ഐ.സി. പ്രസിഡന്‍റ് ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അദ്ധ്യക്ഷത വഹിക്കും. നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ഇസ്‍ലാമിക് സെന്‍റര്‍ സ്പോണ്‍സര്‍ചെയ്ത പൌര പ്രമുഖനും എസ്.വൈ.എസ്. ചെമ്മാട് പഞ്ചായത്ത് പ്രസിഡന്‍റുമായ സി.ബി. ബാവ ഹാജിയെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശാളണിയിച്ച് ആദരിക്കും. തുടര്‍ന്ന് 8 ദിവസം നീണ്ടുനില്‍ക്കുന്ന മത പ്രഭാഷണം നടക്കും. സമാപന ദിവസം നടക്കുന്ന ദിക്റ് ഖല്‍ഖ ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി നേതൃത്വം നല്‍കും. ഇതിനോടനുബന്ധിച്ച് മേല്‍പറന്പ മുസ്‍ലിം ജമാഅത്തിന് വേണ്ടി നിര്‍മ്മിച്ച ശംസുല്‍ ഉലമ ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനവും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മുഴുവന്‍ പ്രോഗ്രാമുകളും തത്സമയം കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- ആരിഫ് ചെന്പരിക്ക - 

അല്‍ഐന്‍ എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക സംഘടിപ്പിച്ചു

അല്‍ഐന്‍ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. അല്‍ഐന്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 28 വെള്ളിയാഴ്ച മഗ്‍രിബ് നിസ്കാരത്തിന് ശേഷം എസ്.വൈ.സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. എസ്.കെ.എസ്.എസ്.എഫ്. അല്‍ഐന്‍ കമ്മിറ്റി പ്രസിഡന്‍റ് സയ്യിദ് സൈദലവി കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ വി.പി. പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ. ബഷീര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഇ.കെ. മൊയ്തീന്‍ ഹാജി പ്രമേയ പ്രഭാഷണം നടത്തി. ഹംസ നിസാമി, റശീദ് അന്‍വരി ആശംസ പ്രസംഗം നടത്തി. കുഞ്ഞാലസ്സന്‍ ഹാജി, പി.പി. മുഹമ്മദ് അലി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സൈനുദ്ദീന്‍ കുറുന്പത്തൂര്‍ ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ഇ.കെ. ഇബ്റാഹീം സ്വാഗതവും ട്രഷറര്‍ ഷാഹുല്‍ ഹമീദ് ഹാജി പല്ലാര്‍ നന്ദിയും പറഞ്ഞു.
- സൈനുദ്ദീന്‍ -