SKSBV സില്‍വര്‍ ജൂബിലി; ഹമീദലി ശിഹാബ് തങ്ങള്‍ക്ക് ആദരം


ചേളാരി: സമസ്ത കേരള സുന്നി ബാലവേദി പ്രഥമ സംസ്ഥാന അദ്ധ്യക്ഷനും ഒന്നര പതിറ്റാണ്ടിലേറെ പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് എസ്. കെ. എസ്. ബി. വി സംസ്ഥാന കമ്മിറ്റിയുടെ ആദരം. സുന്നി ബാലവേദിയുടെ ഒരു വര്‍ഷകാലം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന അദ്ധ്യക്ഷനും കൂടിയായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെ ആദരിച്ചത്. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി. കെ. എം സ്വാദിഖ് മുസ്ലിയാര്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിക്കുകയും ആദരിക്കുകയും ചെയ്തു സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‌സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദിന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‌സില്‍ മാനേജര്‍ എം. എ. ഉസ്താദ് ചേളാരി അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മറുപടി പ്രസംഗം നടത്തി. എം. എം മുഹ്‌യുദ്ധീന്‍ മുസ്ലിയാര്‍ ആലുവ, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ പാലക്കാട, ് കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഹുസൈന്‍ കുട്ടി മുസ്ലിയാര്‍ പുളിയാട്ടുകുളം, അബ്ദുല്‍ ഖാദര്‍ ഖാസിമി, പുറങ്ങ് മോയ്ദീന്‍ മുസ്ലിയാര്‍, കൊട്ടപ്പുറം അബ്ദുള്ള മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, മിദലാജ് കിടങ്ങഴി, ഷഫീഖ് മണ്ണഞ്ചേരി, മജീദ് മാസ്റ്റര്‍ കൊടക്കാട്, റഹീം ചുഴലി, കെ. കെ. എസ് തങ്ങള്‍ വെട്ടിച്ചിറ, തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ സംസ്ഥാന ഭാരവാഹികള്ക്കുള്ള ഉപഹാരം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന്‍ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു. 
ഫോട്ടോ: എസ്. കെ. എസ്. ബി. വി പ്രഥമ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെ സമസ്ത ട്രഷറര്‍ സി. കെ. എം സ്വാദിഖ് മുസ്ലിയാര്‍ ആദരിക്കുന്നു. 
- Samastha Kerala Jam-iyyathul Muallimeen