ഗുവാഹതി: ഹാദിയ നാഷണൻ എജ്യുക്കേഷൻ കൗൺസിലിനു കീഴിൽ ആസാമിൽ നടന്നുകൊണ്ടിരിക്കുന്ന മോറൽ സ്കൂളുകൾ തമ്മിൽ നടന്ന തലാശ് ഇന്റർ മകാതിബ് ആർട്ട് ഫെസ്റ്റ് സമാപിച്ചു. ആസാമിലെ പ്രാഥമിക മത വിദ്യാഭ്യാസ മേഖലയിൽ വേറിട്ട ചരിത്രം സൃഷ്ടിച്ച് ദാറുൽ ഹുദാ ആസാം കാമ്പസിൽ വെച്ച് നടന്ന തലാശ് ഗ്രാന്റ് ഫിനാലേയിൽ നാലു മേഖലകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 120 പ്രതിഭകൾ മാറ്റുരച്ചു. ഖിറാഅത്ത്, മാസ്റ്റർ ബ്രൈൻ, പ്രസംഗം, ചിത്രരചന തുടങ്ങി 10 ഓളം ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. ആസാമിൽ ഹാദിയ നാഷണൻ എജ്യുക്കേഷൻ കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന 78 മോറൽ സ്കൂളുകളെ നാലു സോണലുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ഗ്രാന്റ് ഫിനാലേയിൽ ബുരിനഗർ സോൺ ജേതാക്കളായി.
നേരത്തെ നടന്ന തലാശ് സോണൽ മത്സരങ്ങൾ ബാർപേട്ട ജില്ലയിലെ ബുഗ്ഡിയ, ദുബ്രി ജില്ലയിലെ ഗുണപറ, നെൽബരി ജില്ലയിലെ ബൊൻമജ, ശൂറാദി എന്നീ സ്ഥലങ്ങളിലായിരുന്നു നടത്തപ്പെട്ടത്. വിദ്യാർഥികൾക്കു൦ വിദ്യാർഥിനികൾക്കു൦ വ്യത്യസ്തമായ നടന്ന സോണൽ മത്സരത്തിൽ 1500ലധിക൦ വിദ്യാർഥികളായിരുന്നു മാറ്റുരച്ചത്.
വൈകുന്നേരം നടന്ന തലാശ് ഗ്രാന്റ് ഫിനാലേ സമാപന ചടങ്ങിൽ സയ്യിദ് മുഈനുദ്ദീൻ ഹുദവി, മൻസൂ൪ ഹുദവി, സുഹൈൽ ഹുദവി, ശാക്കിർ ഹുദവി, ശിഹാബ് ഹുദവി, ഫിറോസ് ഹുദവി, മശ്ഹൂദ് ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.
- Darul Huda Islamic University