"SKSSF ഇന്‍സൈറ്റ് 2018" തൃശൂര്‍ ജില്ലാ ദ്വിദിന നേതൃ ശില്‍പശാല ഇന്നാരംഭിക്കും

തൃശൂര്‍: അകലാട് എം. ഐ. സി. എസ്. കെ. എസ്. എസ്. എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ജില്ലാ ഭാരവാഹികള്‍ക്കായി സംഘടിപ്പിക്കുന്ന നേതൃ ശില്‍പ ശാല ഇന്നും നാളെയുമായി അകലാട് ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കും. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍, വിവിധ ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍, 13 മേഖലയില്‍ നിന്നുള്ള പ്രസിഡന്റ്, സെക്രട്ടറി. ട്രഷറര്‍, വര്‍ക്കിംഗ് സെക്രട്ടറി തുടങ്ങിയവരാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. ഇന്ന് വൈകിട്ട് 4 മണിക്ക് ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി പതാക ഉയര്‍ത്തും. വൈകിട്ട് 5 മണിക്കാരംഭിക്കുന്ന ശില്‍പശാല സമസ്ത ജില്ലാ ട്രഷറര്‍ പിടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. ഏഴ് മണിക്ക് നടക്കുന്ന കനല്‍പഥങ്ങള്‍ താണ്ടി സെഷനില്‍ സി. എച്ച് ത്വയ്യിബ് ഫൈസി പ്രഭാഷണം നിര്‍വ്വഹിക്കും. തുടര്‍ന്ന് കളിയല്ലിത് കാര്യം സെഷന്‍ നടക്കും. നാളെ കാലത്ത് ആറ് മണിക്ക് നടക്കുന്ന വചനാമൃതം സെഷന് ഹാഫിള് മുഹമ്മദ് ഫിറോസ് നദ് വി അല്‍ ഇര്‍ഫാനി നേതൃത്വം നല്‍കും. 9 മണിക്ക് നടക്കുന്ന നേതൃ കളരി സെഷനില്‍ നിസാം പാവറട്ടി ക്ലാസെടുക്കും. തുടര്‍ന്ന് നടക്കുന്ന പൊളിച്ചെഴുത്ത് സെഷനില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ ചര്‍ച്ച നയിക്കും. അടുത്ത മൂന്നു മാസം ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപീകരണവും പ്രഖ്യാപനവും തുടര്‍ന്ന് നടക്കും. വൈകിട്ട് 3 മണിക്ക് നടക്കുന്ന ചുവടുറച്ച് സെഷനില്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് വിഷയാവതരണം നടത്തും. ജില്ലാ പ്രസിഡന്റ് മഹ്‌റൂഫ് വാഫി, ജനറല്‍ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ദീഖ്, ട്രഷറര്‍ അമീന്‍ കൊരട്ടിക്കര, വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ ദാരിമി, സിദ്ദീഖ് ബദ് രി, ഷെഹീര്‍ ദേശമംഗലം, ഷാഹിദ് കോയ തങ്ങള്‍, ഷെഫീഖ് ഫൈസി കെഎം, നജീബ് അസ്ഹരി, സിദ്ദീഖ് ഫൈസി മങ്കര, ഷാഹുല്‍ പഴുന്നാന, അംജദ് ഖാന്‍ പാലപ്പിള്ളി, നൗഫല്‍ ചേലക്കര, സലാം എം. എം, ഖൈസ് വെന്മേനാട്, മുനവ്വര്‍ ഹുദവി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur