ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി ''നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം'' എന്ന പ്രമേയവുമായി നടക്കുന്ന സില്‍വര്‍ ജുബിലിയുടെ ഭാഗമായി സംഘടിപ്പികുന്ന റൈഞ്ച് തല സത്യ സമ്മേളനം ഏപ്രില്‍ ഒന്നിന് സംസ്ഥാനത്തിനകത്തും പുറത്തുമായി 429 റൈഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. വിഢി ദിനമായി കണകാക്കപെടുന്ന ഏപ്രില്‍ ഒന്നിന്റെ മുഖ്യ ധാരണയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കലാണ് സത്യ സമ്മേളനത്തിന്റെ ലക്ഷ്യം. റൈഞ്ച് കേന്ദ്രങ്ങളില്‍ നടക്കുന്ന സത്യ സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മാര്‍ച്ച് 31 ന് വൈകിട്ട് 7 മണിക്ക് മലപ്പുറം ചെട്ടിപ്പടിയില്‍ നടക്കും. കോഴിക്കോട് ഖാളിയും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങ ള്‍ ജമലുല്ലൈലി ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കൊട് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. പി.കെ അബ്ദുറബ്ബ് എം.എല്‍.എ മുഖ്യാധിഥി ആകും. പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫക്രുദീന്‍ തങ്ങള്‍ കണ്ണന്തളി, എം.എ ചേളാരി, കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കെ.ടി ഹുസൈന്‍ കുട്ടി മുസ്ലിയാര്‍, പുറങ്ങ് മൊയ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ശാജിഹു ഷമീര്‍ അല്‍ അസ്ഹരി, നൗഷാദ് മുസ്ലിയാര്‍ ചെട്ടിപ്പടി, സലാം ദാരിമി ചെമ്മാട്, അലി ഫൈസി മാവണ്ടിയൂര്‍, ലുക്മാനുല്‍ ഹകീം ഫൈസി വഴിപ്പാറ, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ ജമലുല്ലൈലി, അഫ്‌സല്‍ രാമന്തളി, ഫുആദ് വെള്ളിമാട്കുന്ന്, റബീഉദ്ധീന്‍ വെന്നിയൂര്‍, തുടങ്ങിയവര്‍ സംബന്ധിക്കും. റൈഞ്ച് കേന്ദ്രങ്ങളില്‍ നടക്കുന്ന സത്യ സമ്മേളനം ''പറയാം സത്യം മാത്രം അതത്ര കൈപ്പേറിയതാണങ്കിലും'' എന്ന പ്രമേയം ചര്‍ച്ച ചെയ്യും.
- Samastha Kerala Jam-iyyathul Muallimeen