സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ നാളെ തുടങ്ങും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 230 മദ്‌റസകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ 13,109 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അഞ്ചാം തരത്തില്‍ 230 സെന്ററുകളിലായി 6,962 വിദ്യാര്‍ത്ഥികളും, ഏഴാം തരത്തില്‍ 195 സെന്ററുകളിലായി 4,892 വിദ്യാര്‍ത്ഥികളും, പത്താം തരത്തില്‍ 67 സെന്ററുകളിലായി 1,224 വിദ്യാര്‍ത്ഥികളും, പ്ലസ്ടു ക്ലാസില്‍ എട്ട് സെന്ററുകളിലായി 31 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷക്ക് രജിസ്തര്‍ ചെയ്തത്. പരീക്ഷാ നടത്തിപ്പിന് 27 സൂപ്രണ്ടുമാരെയും 446 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. 
- Samasthalayam Chelari