പൊന്നാനി: : എസ്. കെ. എസ്. എസ്. എഫ് പൊന്നാനി മേഖല സംഘടിപ്പിച്ച തലമുറ സംഗമത്തിൽ സമസ്തയുടെ നാൾവഴികളിൽ പൊന്നാനിയിൽ കരുത്തേകിയ തലമുറ നേതാക്കൾ സംഗമിച്ചു. പുറങ്ങ് അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പുറങ്ങ്, വെളിയംങ്കോട്, തവനൂർ, കാലടി, പൊന്നാനി, ചമ്രവട്ടം ക്ലസ്റ്ററുകളിലെ നേതാക്കൾ സംഗമിച്ചു. സിറിയൻ ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പിക്കുകയും മേഖലയിൽ മരണപ്പെട്ടു പോയ പ്രവർത്തകർക്ക് വേണ്ടി പ്രാർത്ഥന നടത്തകയും ചെയ്തു.
മേഖലയിൽ നിന്ന് സംസ്ഥാന, ജില്ലാ സെക്രട്ടറിയേറ്റ്, കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ശഹീർ അൻവരി പുറങ്ങ്, റഫീഖ് പുതുപൊന്നാനി, മുജീബ് അൻവരി അയങ്കലം, സംസ്ഥാന സർഗലയത്തിൽ പങ്കെടുത്ത നൗഷാദ് ചമ്രവട്ടം എന്നിവർക്ക് ഉപഹാരം നൽകി. ഇ കെ ഇസ്മായിൽ, കെ പി മൊയ്തുണ്ണി ഹാജി, റാഫി ഐങ്കലം, ടി വി ഹസ്സൻ, ഷാജഹാൻ പുറങ്ങ്, ഫാറൂഖ് വെളിയങ്കോട്, ഹക്കീം ഫൈസി, വി കെ ഹുസൈൻ, സാലിഹ് അൻവരി തവനൂർ പ്രസംഗിച്ചു. പി വി മുഹമ്മദ് ഫൈസി പ്രാർത്ഥന നടത്തി.
- CK Rafeeq