കപട മതേതര നാട്യക്കാര്‍ക്കെതിരെ താക്കീതായി ധര്‍മ രക്ഷാ വലയം

കോഴിക്കോട്: ഫാറൂഖ് കോളേജ് ട്രൈനീംഗ് കോളേജ് അധ്യാപകന്റെ പ്രഭാഷണത്തിന്റെ പേരില്‍ ചില തല്‍പരകക്ഷികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കോളേജ് കവാടത്തിന് മുന്നില്‍ ധര്‍മ രക്ഷാ വലയം തീര്‍ത്തു. പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ കോളേജ് കവാടത്തില്‍ കപട മതേതര നാട്യക്കാര്‍ക്കെതിരെ ശക്തമായ മുദ്രാവാക്യം മുഴക്കി. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ഒരു ഉന്നത വിദ്യഭ്യാസ സ്ഥാപനത്തെ ദുഷ്പ്രചാരണത്തിലൂടെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത് അഭ്യസ്ഥ വിദ്യരെന്ന് അവകാശപ്പെടുന്നവര്‍ക്ക് യോജിച്ചതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതരത്വം തെളിയിക്കാന്‍ സമുദായത്തില്‍ തന്നെയുള്ള ചിലര്‍ നടത്തുന്ന വിക്രിയകള്‍ പാഴ്‌വേലകള്‍ മാത്രമാണന്ന് അദ്ദേഹം പറഞ്ഞു. ബഷീര്‍ ഫൈസി ദേശമംഗലം അധ്യക്ഷത വഹിച്ചു. അനൂപ് വി ആര്‍, സ്വാദിഖ് ഫൈസി താനൂര്‍, പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ടി പി സുബൈര്‍ നന്ദിയും പറഞ്ഞു. ഷൗക്കത്തലി മൗലവി വെള്ളമുണ്ട, കുഞ്ഞാലന്‍ കുട്ടി ഫൈസി നടമ്മല്‍ പോയില്‍, വി കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍ തിരുന്നാവാഴ, ഡോ. ജബിര്‍ ഹുദവി, ആശിഖ് കുഴിപ്പുറം, ഹബീബ് ഫൈസി കോട്ടോപാടം, ഫൈസല്‍ ഫൈസി മടവൂര്‍, അഹമ്മദ് ഫൈസി കക്കാട്, ആസിഫ് ദാരിമി പുളിക്കല്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ശഹീര്‍ ദേശമംഗലം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ഒ പി എം അഷ്‌റഫ്, ജലീല്‍ ഫൈസി അരിമ്പ്ര, സയ്യിദ് മുബഷിര്‍ തങ്ങള്‍, അബ്ദുല്‍ സലാം ഫറൂഖ്, ആഷിഖ് മാടാക്കര എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. 
ഫോട്ടോ അടിക്കറിപ്പ്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാറൂഖ് കോളേജ് കവാടത്തിന് മുന്നില്‍ നടന്ന ധര്‍മ രക്ഷാ വലയം ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യുന്നു. 
- https://www.facebook.com/SKSSFStateCommittee/posts/2044687069122949