സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്‍; അറബിക് കോളേജ് വിദ്യാര്‍ത്ഥി-പൂര്‍വ വിദ്യാര്‍ത്ഥി ലീഡേഴ്‌സ് മിറ്റ് 21 ന്

ചേളാരി : ജനുവരി മുതല്‍ മെയ് വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി ആചരിച്ചുവരുന്ന ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി മാര്‍ച്ച് 21 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ അറബിക് കോളേജിലെ വിദ്യാര്‍ത്ഥി-പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികളുടെ മീറ്റ് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രെഫ. കെ. ആലികുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത ഏകോപന സമിതി കണ്‍വീനര്‍ എം ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംബന്ധിക്കും. ആദര്‍ശ പ്രചാരണ രംഗത്ത് വര്‍ത്തമാനസാഹചര്യം ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. 
- Samasthalayam Chelari