ചേളാരി: സമസ്ത കേരള സുന്നി ബേലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജ്ഞാനതീരം ടാലന്റ് സെര്‍ച്ച് സീസണ്‍-6 റെയ്ഞ്ച്തല മത്സരങ്ങള്‍ 29ന് ഉച്ചക്ക് 2 മണി മുതല്‍ 3. 30 വരെ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. യൂണിറ്റ്തല മത്സരങ്ങളില്‍ പങ്കെടുത്ത് ഉന്നത വിജയം വരിച്ച് നിശ്ചിത മാര്‍ക്ക് കരസ്ഥമാക്കിയ മത്സരാര്‍ത്ഥികളാണ് റെയ്ഞ്ച്തല മത്സരത്തില്‍ പങ്കെടുക്കുന്നത്. നാല് ലക്ഷത്തോളം വരുന്ന മദ്‌റസാ വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് സംസ്ഥാനത്തിനകത്തെ പരക്ഷാ കേന്ദ്രങ്ങളില്‍ മത്സരത്തില്‍ പങ്കെടുക്കുക. സംസ്ഥാനത്തിന് പുറത്ത് കൊടക് ജില്ലയിലും പരീക്ഷ നടക്കും. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി അധ്യക്ഷനായി. എസ്. കെ. ജെ. എം. സി. സി. മാനേജര്‍ എം. എ. ചേളാരി ഉദ്ഘാടനം ചെയ്തു. കെ. ടി. ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍, ശഫീഖ് മണ്ണഞ്ചേരി, മുഹമ്മദ് മുബശ്ശിര്‍, നാസിഫ് തൃശൂര്‍, സ്വദഖത്തുല്ല തങ്ങള്‍ ജമലുല്ലൈലി അരിമ്പ്ര, അസ്‌ലഹ് മുതുവല്ലൂര്‍, ഫര്‍ഹാന്‍ കൊടക് സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും ട്രഷറര്‍ ഹാമിസുല്‍ ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen