ചേളാരി : സമസ്ത 100-ാം വാര്‍ഷികത്തിലേക്ക് എന്ന പ്രമേയവുമായി ജനുവരി മുതല്‍ മെയ് കൂടിയ പഞ്ചമാസ കാമ്പയിനിന്റെ ഭാഗമായി സമസതയുടെ സ്ഥാപനങ്ങളില്‍ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ ഭാരവാഹികളുടെയും പഠനം പൂര്‍ത്തിയാക്കിയ പൂര്‍വ്വവിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളുടെയും ലീഡേഴ്‌സ് മീറ്റ് നാളെ ബുധനാഴ്ച കാലത്ത് 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കുന്നതാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥി യൂണിയന്‍ കൂട്ടായ്മ രൂപപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്ന സംഗമത്തില്‍ സമസ്ത സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രോഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വിഹിക്കും. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ശൈഖുനാ എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Samasthalayam Chelari