ചേളാരി: ആദര്‍ശ വിശുദ്ധിയോടെ നൂറാം വര്‍ഷത്തിലേക്ക് എന്ന പ്രമേയവുമായി സമസ്ത കോഡിനേഷന്‍ 2018 ജനുവരി-മെയ് കാലയളവില്‍ നടത്തുന്ന ആദര്‍ശ കാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന മേഖലാ സംഗമങ്ങളുടെ തുടക്കം ഏപ്രില്‍ 18 ല്‍ വ്യാഴാഴ്ച കാലത്ത് 9 മണിക്ക് പട്ടിക്ക് ജാമിഅ നൂരിയ അറബിക് കോളേജ് കാമ്പസില്‍ നടക്കും. മധ്യമേഖലാ സംഗമത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നും രണ്ടായിരം പ്രിതിനിധികള്‍ പങ്കെടുക്കും. പാലക്കാട്, ത്യശൂര്‍ ജില്ലകളില്‍ നിന്നും ആയിരം പേര്‍ വീതം പങ്കെടുക്കും. നീലഗിരി ജില്ലയില്‍ നിന്നും മുന്നൂര്‍ പ്രതിനിധികള്‍ പങ്കെടുക്കും.
പുത്തനഴി മൊയ്തീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചെര്‍ന്ന മദ്ധ്യ മേഖലാ സംഗമം സ്വാഗത സംഘം യോഗം പി കുഞ്ഞാണി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. കെ. കെ. എസ്. തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കാടാമ്പുഴ മൂസഹാജി, ഹംസ റംലി, കാളാവ് സൈദലവി മുസ്‌ലിയാര്‍, സി. എച്ച്. ത്വയ്യിബ് ഫൈസി, ബി. എസ്. കെ. തങ്ങള്‍, അലവി ഫൈസി കുളപ്പറമ്പ്. എം. പി. കടുങ്ങല്ലൂര്‍, അനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അബ്ദുല്‍ഖാദര്‍ ഫൈസി കുന്നുംപുറം, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ സമീര്‍ ഫൈസി ഓടമല, ഹുസൈന്‍ കുട്ടി പുളിയാട്ടൂകുളം, നിയാസലി ശിഹാബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുസമദ് പൂക്കോട്ടുര്‍ സ്വഗതവും സലീം എടക്കര നന്ദിയും പറഞ്ഞു.
- Samasthalayam Chelari