ചേളാരി: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബഹുമുഖ പദ്ധതികളോടെ 2019-ല്‍ ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സമസ്തയുടെ 9795 മദ്‌റസകളില്‍ സേവനം ചെയ്യുന്ന ഒരു ലക്ഷം വരുന്ന അധ്യാപകര്‍ക്ക് സമ്മേളന സ്മാരകമായി സര്‍വീസില്‍ നിന്ന് പിരിയുമ്പോള്‍ ലഭിക്കുന്ന സഹായധനമായി ഗ്രാറ്റിവിറ്റി പദ്ധതി നടപ്പാക്കാന്‍ ചേളാരിയില്‍ വെച്ച് ചേര്‍ന്ന നിര്‍വ്വാഹക സമിതി തീരുമാനിച്ചു.
അറുപതാം വാര്‍ഷിക സ്വാഗതസംഘ രൂപീകരണ യോഗം അടുത്ത 20 നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത മുശാവറ അംഗങ്ങള്‍, കീഴ്ഘടകങ്ങളായ വിദ്യാഭ്യാസ ബോര്‍ഡ്, സുന്നി യുവജനസംഘം, മഹല്ല് ഫെഡറേഷന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ കൗണ്‍സില്‍, എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വി. ജംഇയ്യത്തുല്‍ മുദര്‍രിസീന്‍, ജംഇയ്യത്തുല്‍ മുഫത്തിശീന്‍, ജംഇയ്യത്തുല്‍ ഖുത്വബാഅ്, സുന്നി എംപ്ലോയീസ് അസോസിയേഷന്‍, അസ്മി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ പങ്കെടുക്കും.
യോഗത്തില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫാറൂഖ് മൗലവി ചിക്മഗളുരു, അബൂബക്ര്‍ സാലൂദ് നിസാമി കാസര്‍കോഡ്, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, എം.എ. ചേളാരി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അബ്ദുസ്സ്വമദ് മൗലവി മുട്ടം കണ്ണൂര്‍, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, കെ.ടി.ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂര്‍, എ.എം.ശരീഫ് ദാരിമി നീലഗിരി, മുഹമ്മദലി ഫൈസി പാലക്കാട്, വി.എം. ഇല്യാസ് ഫൈസി തൃശൂര്‍, ടി.എഛ്. ജഅ്ഫര്‍ മൗലവി ആലപ്പുഴ, ശാജഹാന്‍ മുസ്‌ലിയാര്‍ കൊല്ലം, എം. അശ്‌റഫ് ബാഖവി തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen