ചേളാരി: ''നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂട് തീര്‍ക്കാം'' എന്ന പ്രമേയവുമായി സമസ്ത് കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന കര്‍മപദ്ധതി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച സില്‍വര്‍ ജൂബിലി സമാപന സമ്മേളനം ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകങ്ങളില്‍ മദ്റസ വിദ്യാര്‍ത്ഥികളുടെ ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സുന്നി ബാലവേദി വിദ്യാര്‍ത്ഥികളെ സ്പര്‍ശിക്കുന്ന വിവിധ കര്‍മപദ്ധതികള്‍ നടപ്പിലാക്കി കൊണ്ടാണ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്. ചേളാരിയില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജറും സംഘടന ശില്പ്പിയുമായ എം. എ ചേളാരി പ്രഖ്യാപനം നിര്‍വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി. കെ. എം സ്വാദിഖ് മുസ്ലിയാര്, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി, എം. ടി അബ്ദുള്ള മുസ്ലിയാര്, കെ. കെ. പി. അബ്ദുള്ള മുസ്ലിയാര്, സയ്യിദ് കെ. പി. പി തങ്ങള്‍ അല്‍ ബുഖാരി, കെ. കെ. എസ് തങ്ങള്‍ വെട്ടിച്ചിറ, വില്ല്യാപള്ളി ഇബ്രാഹിം മുസ്ലിയാര്, കൊടക് അബ്ദുറഹ്മാന് മുസ്ലിയാര്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ഹുസൈന് കുട്ടി മുസ്ലിയാര്, സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സമദ് മുട്ടം, പുറങ്ങ് മൊയ്ദീന് മുസ്ലിയാര്, ഉമര്‍ ഫൈസി മുക്കം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ശഫീഖ് മണ്ണഞ്ചേരി, അഫ്സല് രാമന്തളി, അസ്ലഹ് മുതുവല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen