ചെമ്മാട്: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന ഏകദിന ഇസ്ലാമിക് ഫൈനാന്‍സ് സെമിനാര്‍ ഇന്ന് വാഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും.
ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഇന്ത്യന്‍ പ്രായോഗിക തലങ്ങളാണ് സെമിനാറിന്റെ പ്രമേയം. മഹല്ല് തലത്തില്‍ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ പ്രയോഗവത്ക്കരിക്കാന്‍ ആഗ്രഹിക്കുന്നവരെയും കര്‍മശാസ്ത്രപരമായി ബാങ്കിങ് സംവിധാനം അറിയാന്‍ താല്പര്യമുള്ളവരെയും സാമ്പത്തിക ശാസ്ത്ര മേഖലയില്‍ പഠനം നടത്തുന്നവരെയുമാണ് സെമിനാര്‍ ലക്ഷീകരിക്കുന്നത്. സെമിനാര്‍ വി. സി ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്യും.
വിവിധ സെഷനുകളിലായി പതിനഞ്ചോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സെഷന് വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സ്പോട്ട് രജിസ്ട്രേഷന് സൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്.
- Darul Huda Islamic University