ചേളാരി : സമസ്ത നൂറാം വാര്‍ഷികത്തിലേക്ക് എന്ന പ്രമേയവുമായി ജനുവരി - മെയ് മാസങ്ങളില്‍ നടക്കുന്ന പഞ്ചാമാസ ആദര്‍ശ കാമ്പയിന്റെ ഭാഗമായി നാല് മേഖലാ സംഗമങ്ങള്‍ നടക്കും. ആദര്‍ശ പ്രചാരണത്തിന്റെ രൂപ രേഖ ആനുകാലിക സംഭവങ്ങളിലെ ഇടപെടല്‍ നുറാം വാര്‍ഷികത്തിന്റെ പ്രചാരണ പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. ജനുവരി പതിനൊന്നിന്ന് കൂരിയാട് ഉല്‍ഘാടനം ചെയ്ത കാമ്പയിന് കാലയളവില്‍ പ്രഭാഷകര്‍ക്കുള്ള ശില്‍പ്പശാല, സമസ്ത സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി പൂര്‍വ്വ വിദ്യാര്‍ത്ഥി മീറ്റ് തുടങ്ങിയവ നടന്നു കഴിഞ്ഞു.
മേഘലാ സംഗമ ഉല്‍ഘാടനം ഏപ്രില്‍ പന്ത്രണ്ടിന് വ്യാഴാഴ്ച പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും. മലപ്പുറം, പാലക്കാട്, തൃശൂര്‍, നീലഗിരി ജില്ലകളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഏപ്രില്‍ 17 ചൊവ്വാഴ്ച ഇന്റര്‍ സോണ്‍ സംഗമം കാസര്‍കോട് നടക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കൊടക് ജില്ലകളുടെ ഉത്തരമേഖലാ സംഗമം ഏപ്രില്‍ 18 ബുധന്‍ തലശേരിയില്‍ നടക്കും. മെയ് 12 ശനിയാഴ്ച ആലപ്പുഴയില്‍ നടക്കുന്ന തെക്കന്‍ മേഖലാ സംഗമത്തോടെ സമാപിക്കും. സംഗമത്തിന്റെ വിജയത്തിനായി ജില്ലാ തല ലിഡേഴ്സ് മീറ്റുകള്‍ നടന്നു വരുന്നു.
- Samasthalayam Chelari