ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ അറുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ കേരള മുസ്‌ലിം ചരിത്രത്തില്‍ ഒരു വഴിത്തിരിവാകുമെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ പ്രസ്താവിച്ചു. പൊതുസമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുന്ന ബൃഹത്തായ പദ്ധതികള്‍ ഈ സമ്മേളനത്തിലൂടെ സൃഷ്ടിക്കപ്പെടുമെന്നും മദ്‌റസാ അധ്യാപകര്‍ക്ക് സമൂഹത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന് ഈ സമ്മേളനം സാക്ഷിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക സ്വാഗതസംഘം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്‍വെന്‍ഷനില്‍ സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദിര്‍, കെ. ഉമര്‍ ഫൈസി മുക്കം, കൊടക് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എം എ ചേളാരി, പിണങ്ങോട് അബൂബക്കര്‍, ഓണിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, കെ. ടി. ഹുസൈന്‍കുട്ടി പുളിയാട്ടുകുളം എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷികാഘോഷ സ്വാഗതസംഘം കണ്‍വെന്‍ഷന്‍ എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദിര്‍, കെ. ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍ സമീപം.
- Samastha Kerala Jam-iyyathul Muallimeen