ആന്ധ്ര പ്രദേശ്: ദാറുല് ഹുദ ആന്ധ്ര ഓഫ് ക്യാമ്പസ് കേന്ദ്രീകരിച്ച് ഹാദിയ നാഷണൽ എജുക്കേഷൻ കൗൺസിൽ നടത്തുന്ന ആന്ധ്ര കർണാടക സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ അണിനിരന്ന നാലാമത് ജലക് 18 ഇന്റർ മകാതിബ് ആർട് ഫെസ്റ്റ് സമാപിച്ചു.
ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നാൽപ്പതോളം മദ്രസയിൽ നിന്ന് നൂറോളം വിദ്യാർത്ഥികൾ പരിപാടി യിൽ മാറ്റുരച്ചു.
സീനിയർ വിഭാഗത്തിൽ വെളിഗല്ലു മക്തബും ജൂനിയർ വിഭാഗത്തിൽ ബഢി ഉഗ്നിയും വി. പി. എം അബ്ദുൽ അസീസ് മാസ്റ്റർ മെമ്മോറിയൽ ട്രോഫിക്ക് അർഹരായി. ജൂനിയർ കലാപ്രതിഭയായി മുഹമ്മദ് അമാൻ ബഢി ഉഗ്നിയേയും സീനിയർ കലാപ്രതിഭയായി സുഹൈൽ ജമ്മലമഡുഗുവിനെയും തിരഞ്ഞെടുത്തു.
പരിപാടിയിൽ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ചടങ്ങുകൾക്ക് മൻഹജ് പ്രിൻസിപ്പൽ ഷറഫുദ്ദീൻ ഹുദവി ആനമങ്ങാട് ഹംസ ഫൈസി, ഷാ വലി സാഹിബ് പുഗ്നൂർ, അബ്ദുൽ ലത്തീഫ് ഹുദവി, മൻസൂർ ഹുദവി അറഫ, അസ്‌ലം ഫൈസി ആരിഫ് മദനപ്പള്ളി, ജാബിർ ഹുദവി, ശുഐബ് ഹുദവി, മുഷ്താഖ് ഹുദവി, ജമീൽ ഹുദവി മൈസൂർ നേതൃത്വം നൽകി.
- Darul Huda Islamic University